ഭരതം ആവര്‍ത്തിക്കുവാന്‍ മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ട്
ഭരതം ആവര്‍ത്തിക്കുവാന്‍ മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ട് വരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം ത്രയം തുടങ്ങിയ മോഹന്‍ലാലിന്‍റെ കരിയറിലെ ഉജ്ജ്വല വിജയം സമ്മാനിച്ച സിനിമകള്‍ മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടില്‍ നിന്നുണ്ടായതാണല്ലോ. മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച 10 സിനിമകളെടുത്താല്‍ ഇവ മൂന്നും അതിലുണ്ടാകും. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ഇവ. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രങ്ങള്‍ ആയിരുന്നു അവ മൂന്നും. എന്നാല്‍ പിന്നീട് ലാല്‍ സിബി മലയിലുമായുള്ള കൂട്ട് വിട്ടതിനു ശേഷം ശേഷം സംഗീതപ്രധാനമായ സിനിമകള്‍ അധികമൊന്നും മോഹന്‍ലാല്‍ ചെയ്തിട്ടില്ല.
മോഹന്‍ലാലിന് ലോക്പാലില്‍ ചെയ്യേണ്ടത് 8 വ്യത്യസ്ത വേഷങ്ങള്‍
നാടുവാഴികള്‍ക്ക് ശേഷം 23 വര്‍ഷങ്ങള്‍ക്കു ശേഷം ജോഷി – മോഹന്‍ലാല്‍ – എസ് എന്‍ സ്വാമി ടീം ഒന്നിക്കുന്ന ചിത്രമായ ലോക്പാലില്‍ മോഹന്‍ലാലിന് ചെയ്യേണ്ടത് 8 വ്യത്യസ്ത വേഷങ്ങള്‍ ആണെന്ന് എസ് എന്‍ സ്വാമി പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്ന ഒരു ഹോട്ടല്‍ മൊതലാളി നന്ദകുമാര്‍ ആയിട്ടാണ് മോഹന്‍ ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
റിലീസിനൊരുങ്ങി ബാങ്കിംഗ് അവേഴ്സ്
സ്റ്റീഫന്‍ പാത്തിക്കല്‍ നിര്‍മിച്ച് യുവതാരങ്ങളുടെ കൂട്ടായ്മയോടെ കെ. മധു സംവിധാനം ചെയ്യുന്ന ‘ബാങ്കിങ് അവേഴ്‌സ്’ എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഒരു ബാങ്കിന്റെ പ്രവര്‍ത്തനസമയത്തിനുള്ളില്‍ അരങ്ങേറുന്ന ഒരു സംഭവത്തിന്റെ ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്‌കാരമാണ് ബാങ്കിങ് അവേഴ്‌സ് ടെന്‍ ടു ഫോര്‍ നമുക്ക് മുന്‍പില്‍ തുറക്കുന്നത്. മലയാളത്തിലെ ചെറുതും വലുതുമായ 35-ഓളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ബാങ്കിന്റെ പശ്ചാത്തലത്തില്‍ ഒരു അന്വേഷണ കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്.
ധൂം ത്രിയില്‍ ആമിര്‍ഖാന്റെ പ്രതിഫലം 50 കോടി !
യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ധൂം ത്രീയിലെ നായകവേഷത്തിന് ആമീര്‍ഖാന്‍ വാങ്ങുന്ന പ്രതിഫലം അമ്പത് കോടിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഏക് ഥാ ടൈഗറില്‍ സല്‍മാന്‍ ഖാന്‍ വാങ്ങിയ 35 കൊടിയെന്ന റെക്കോര്‍ഡ് ആമിര്‍ ഖാന്‍ മറികടന്നിരിക്കുകയാണ്. ധൂം ത്രീയോടെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് ആമിര്‍.