Short Frames

 bently

You ? : സ്ത്രീയുടെ വ്യത്യസ്ഥ പീഡന ചിത്രം !!

You ? : സ്ത്രീയുടെ വ്യത്യസ്ഥ പീഡന ചിത്രം !!

സ്ത്രീയുടെ ദയനീയതയും ചെറുത്തുനില്പും ഒരു നേര്‍രേഖയില്‍

You ? : സ്ത്രീയുടെ വ്യത്യസ്ഥ പീഡന ചിത്രം !!

പൊതു മനസാക്ഷിക്കുമുന്നില്‍ പിച്ചി ചീന്തപ്പെടുന്ന സ്ത്രീത്വം.
കാമുകനില്‍ തുടങ്ങി പിമ്പില്ലൂടെ നീളുന്ന സ്ത്രീ പീഡന പരമ്പരകള്‍ .

 Special Reporter

ഈ ചായക്ക് കടുപ്പമില്ല എന്ന് ആര് പറഞ്ഞു ?

ഈ ചായക്ക് കടുപ്പമില്ല എന്ന് ആര് പറഞ്ഞു ?

ന്യൂ ജനറേഷന്‍ സിനിമ എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ഇന്നത്തെ കാലത്തും, സിനിമകള്‍ക്ക് ആശയ ദാരിദ്ര്യം നേരിടുന്നു എന്ന് പറയുന്നവര്‍ക്കും ഒന്ന് കൂടി ചിന്തിക്കാനുള്ള ഒരു കച്ചി തുരുമ്പ് കൊടുക്കുകയാണ് ഈ സിനിമ എന്ന് വേണമെങ്കില്‍ പറയാം.

 L T Maratt

പര്‍ദ്ദ – ഷോര്‍ട്ട് ഫിലിം

പര്‍ദ്ദ – ഷോര്‍ട്ട് ഫിലിം

കരിവളയും,കാല്‍തളയും,മുല്ലപ്പൂ പുഞ്ചിരിയും നിഷ്‌കളങ്കതയുടെ പൂനീലാവാണ് മനുഷ്യ ഹൃദയങ്ങളില്‍ പരത്തിയിരുന്നത്. മടിയിലിരുത്തി ഓമനിച്ചു, തോളില്‍ കയറ്റി കഥകള്‍ കേള്‍പ്പിച്ചും, കവിളുകളില്‍ മുത്തമിട്ട് സ്‌നേഹം പകര്‍ന്നും, മേലാകെ ഇക്കിളിപ്പെടുത്തി കൊഞ്ചിച്ചും ചെറുബാല്യങ്ങളെ ഭാരതീയര്‍ ഉല്‍സവങ്ങളാക്കി നെഞ്ചോട് ചേര്‍ത്തിരുന്നു. പൊയ്‌പോയ ബാലസ്മൃതിയില്‍ സംസ്‌കൃത മനസ്സുകള്‍ അഭിരമിക്കുമ്പോള്‍ ഭാരത്തില്‍ പിഞ്ചു പെണ്‍ബാല്യങ്ങള്‍ കടിച്ചുകീറപ്പെടുകയാണ്. തത്ത്വമസിയും ഭഗവദ്ഗീതയും,ബൈബിളും, ഖുറാനും,ഗുരുഗ്രന്ഥസാഹിബും..തത്വചിന്തയുടെയും ദൈവീകതയുടെയും ആയിരമായിരം സ്തുതി വചനങ്ങല്‍ ഉയരുമ്പോഴും കാമവെറിയുടെ കഴുകന്‍കാലുകള്‍ക്കിടയില്‍ പിഞ്ചുബാല്യങ്ങള്‍ പിടയുകയാണ്. ഇവിടെ പര്‍ദ്ദ ജനിക്കുന്നു.

 Johnny Walker

കാണാതെ പോയ പ്രേമം

കാണാതെ പോയ പ്രേമം

നമുക്ക് ഉണ്ടായേക്കാവുന്ന സ്‌നേഹം ഒരു പക്ഷേ മറ്റൊരാള്‍ അറിഞ്ഞു എന്ന് വരില്ല. നമുക്കെല്ലാം ജീവിതത്തില്‍ ഇത് അനുഭവത്തില്‍ വന്നു കാണും. ഒരു പക്ഷേ ഈ ഷോര്‍ട്ട് ഫിലിമില്‍ പറയുന്നത് പോലെ നമ്മള്‍ ആ സ്‌നേഹം തിരിച്ചറിഞ്ഞു കാണില്ല. സങ്കടം വരുന്ന അവസ്ഥ. കണ്ടിരിക്കേണ്ട ഒരു ഫിലിം. തികച്ചും ഹൃദ്യം.

 Anaz Mohammed

നമ്മളാദ്യം നന്നാവണം – പെര്‍സോണ ഷോര്‍ട്ട് ഫിലിം

അവതരണ രീതികൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ വ്യത്യസ്ത കൊണ്ടും ശ്രദ്ധ നേടുകയാണ്‌ ‘പെര്‍സോണ’ എന്ന ഹൃസ്വചിത്രം. അന്‍വാ മുഹമ്മദ്‌ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ്. ഒരച്ഛനും മകനും തമ്മില്‍ ഉള്ള ചിന്തകളുടെ അന്തരങ്ങള്‍ വളരെ മനോഹരമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പ്രാവശ്യമെങ്കിലും കൂട്ടുകാരെ ഈ ചിത്രം കണ്ടിരിക്കണം.

 kevin

ഞങ്ങളെ നന്നാക്കാന്‍ ആരുണ്ട്‌ [ഷോര്‍ട്ട് ഫിലിം]

മലയാളികള്‍ ഇങ്ങനെയാണ്. ആര് പറഞ്ഞാലും അവര്‍ക്ക് തോന്നുന്ന വഴിയിലൂടെ മാത്രമേ അവര്‍ സഞ്ചരിക്കൂ. ഒരു സാധാരണ കേരളീയ ഗ്രാമത്തില്‍ നടക്കുന്ന ഒരു കഥയാണിത്. രസകരമായി അവതരിപ്പിച്ച അഭിലാഷിനും കൂട്ടര്‍ക്കും നന്ദി.

 Special Reporter

പരപുരുഷനുമായി ലൈംഗികബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ സ്വീകരിക്കുമോ?

പരപുരുഷനുമായി ലൈംഗികബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ സ്വീകരിക്കുമോ?

നിങ്ങളുടെ ആദ്യ പെണ്ണു കാണല്‍ ചടങ്ങിന് തനിക്ക് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നുവെന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ മാനസ്സികാവസ്ഥ? കുടുംബത്തെയും സമൂഹത്തെയും എതിര്‍ത്തു കൊണ്ട് ആ കുട്ടിയെ സ്വീകരിക്കാനുള്ള ചങ്കൂറ്റം നിങ്ങള്‍ കാണിക്കുമോ? ഈ ഷോര്‍ട്ട് ഫിലിം ഒന്നു കണ്ടു നോക്കൂ .വിവാഹിതരാകാന്‍ പോകുന്ന എല്ലാ പുരുഷന്മാരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം തന്നെയാണിത്.

 kevin

കിളി പോയി – കോമഡി ഷോര്‍ട്ട് ഫിലിം

കിളി പോയി എന്നാ സിനിമയില്‍ പേര് കടമെടുത്തു എന്നിവര്‍ ആദ്യം തന്നെ പറയുന്നുണ്ട്. എന്തായാലും സംഗതി കിടിലന്‍ . സീറോ ബഡ്ജറ്റില്‍ ഉണ്ടാക്കിയ ഈ കോമഡി ഷോര്‍ട്ട് നമ്മെ ചിരിപ്പിക്കുക തന്നെ ചെയ്യും

 kevin

മലയാളി ഫേസ്ബുക്ക് ഭ്രാന്തന്‍മാര്‍ക്കായി ഒരു ഷോര്‍ട്ട് ഫിലിം [വീഡിയോ]

മലയാളി ഫേസ്ബുക്ക് ഭ്രാന്തന്‍മാര്‍ക്കായി ഒരു ഷോര്‍ട്ട് ഫിലിം [വീഡിയോ]

ഇത് മലയാളി ഫേസ്ബുക്ക് ഭ്രാന്തന്‍മാര്‍ക്കായി ഉള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. അസ്സല് തീമും തിരക്കഥയുമായി ഇറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം ഫേസ്ബുക്കിനെ ഒരു കേന്ദ്ര കഥാപാത്രം ആക്കി ഇറക്കി എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത.

 kevin

നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്ന കൊറോസ്‌

നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്ന കൊറോസ്‌

ഒരു കൂട്ടം യുവതികള്‍ ചേര്‍ന്ന് നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കും. ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ കുറച്ചു നേരത്തേക്കെങ്കിലും അന്തം വിട്ടിരിക്കും തീര്‍ച്ച. വിമിയോ വീഡിയോ പ്ലയെര്‍ സ്റ്റാഫ്‌ പിക്ക്സ്‌ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വീഡിയോയെ കുറിച്ച് വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 kevin

ഡാ.. അവള്‍ എന്നെത്തന്നെയല്ലേ നോക്കിയത്?

ഡാ.. അവള്‍ എന്നെത്തന്നെയല്ലേ നോക്കിയത്?

ഈ ഡയലോഗ് നമ്മള്‍ പല തവണ കേട്ടതാണ്. വായി നോക്കല്‍ ഒരു ജോലിയായി ഏറ്റെടുത്തു നടക്കുന്ന ആളുകളാണ് പലരും ഈ ചതിക്കുഴിയില്‍ വീഴാര്. ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ. നമ്മള്‍ വിചാരിക്കുന പോലെയല്ല പ്രേമം :)

 ps salim veemboor

ഒരു കണ്ണാടിക്കഥ – ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഷോര്‍ട്ട്ഫിലിം

ഒരു കണ്ണാടിക്കഥ – ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഷോര്‍ട്ട്ഫിലിം

കണ്ണുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നു കേട്ടിട്ടില്ലേ , എന്നാല്‍ കാഴ്ചക്കുറവ് ഉണ്ടെങ്കിലോ , കണ്ണാടി വെക്കണം. കണ്ണിന് കാഴ്ചക്കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ് കണ്ണട , കണ്ണിനെ പൊടിപടലങ്ങളില്‍ നിന്നു സംരക്ഷിക്കാനും അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന്! സംരക്ഷിക്കാനും ഒരു അലങ്കാരമായും ആളുകള്‍ ഇന്ന്! കണ്ണട ഉപയോഗിക്കുന്നുണ്ട്.

 Ramees Muhammed

ചില കാരണങ്ങള്‍ – റിവ്യൂ – അതേ കാരണത്താല്‍

ചില കാരണങ്ങള്‍ – റിവ്യൂ – അതേ കാരണത്താല്‍

ജീവജ് രവീന്ദ്രന്റെ അതെ കാരണത്താല്‍ എന്ന ചെറു ചിത്രം കണ്ടപ്പോള്‍ കേവലം ഒരു 10 മിനിട്ടും വളരെ ലളിതവുമായ സാങ്കേതിക വിദ്യ കൊണ്ട് ന്യൂ ജനറേഷന്‍ എന്ന് പേരിട്ടു വിളിക്കുന്ന നമുക്ക് മുന്നിലെറിയപ്പെടുന്ന ചോദ്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ആവിഷ്കാര സ്വാന്തന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നീതിക്ക് നിലയ്ക്കാത്ത വിഷയങ്ങളും പാശ്ചാത്യ സംസ്കാര രീതികളും നമുക്കിടയില്‍ കുത്തി വച്ച് അതിനെയൊക്കെ നിസ്സാര പ്രണയ ലേഖന ലാഘവത്തില്‍ കാണുന്നവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായി ജീവജും സംഘവും നമ്മെ വിസ്മയിപ്പിച്ചു. ഇന്നത്തെ യുവ തലമുറയുടെ ചിന്തകള്‍ക്കതിര് വെറും പ്രണയങ്ങളിലും വിനോദങ്ങളിലും ഒതുങ്ങുന്നില്ലെന്നതിനുള്ള വലിയൊരു ഉദാഹരണമാണ് ഈ ലഘു ചിത്രം. ഇവര്‍ തിരഞ്ഞെടുത്ത പ്രമേയം [...]

 kevin

ഫേസ്ബുക്ക് ലോകത്തെ യുവാക്കളുടെ യഥാര്‍ത്ഥ ചിത്രം ദാ ഈ ഷോര്‍ട്ട്ഫിലിമില്‍

ഫേസ്ബുക്ക് ലോകത്തെ യുവാക്കളുടെ യഥാര്‍ത്ഥ ചിത്രം ദാ ഈ ഷോര്‍ട്ട്ഫിലിമില്‍

ഫേസ്ബുക്ക് ലോകത്ത്‌ പുറം ലോകവുമായി യാതൊരു വിധ ബന്ധവുമില്ലാതെ ജീവിക്കുന്ന യുവാക്കളെ നമ്മള്‍ കണ്ടിട്ടില്ലേ. 24 മണിക്കൂറും ഒരു മൊബൈലും നോക്കിയിരുന്നു ഹെഡ്‌സെറ്റും ചെവിയില്‍ വെച്ചിരിക്കുന്നതിന്റെ ആഫ്റ്റര്‍ എഫക്റ്റ്സ് ആവാം അല്ലെങ്കില്‍ അത്തരം ആളുകളുടെ പ്രതിനിധി ആകാം ഈ ഷോര്‍ട്ട് ഫിലിമിലെ അപ്പു എന്ന് പേരുള്ള ചെറുപ്പക്കാരന്‍ .

 JOE | ജോ

അതേ കാരണത്താല്‍ – ഒരു ഡി എസ് എല്‍ ആര്‍ ഷോര്‍ട്ട് ഫിലിം

അതേ കാരണത്താല്‍ – ഒരു ഡി എസ് എല്‍ ആര്‍ ഷോര്‍ട്ട് ഫിലിം

അഞ്ചു മിനിറ്റിനുള്ളില്‍ കുറച്ചു ഉറുമ്പുകളെ കഥാ പാത്രമാക്കി ‘പേറ്റന്റ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും ചെരുപ്പിനെയും ഷൂവിനെയും കഥാ പാത്രങ്ങളാക്കി ഇന്ത്യയില്‍ ആദ്യമായി സ്‌റ്റോപ്പ് മോഷന്‍ എന്ന സാങ്കെതികത്ത്വത്തിലൂടെ ‘ സ്റ്റില്‍ എലൈവ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും തയ്യാറാക്കിയ ജീവജ് രവീന്ദ്രന്‍ എന്നൊരു ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെയും കൃത്യം ഒരു വര്ഷം മുന്‍പ് ഈ മാധ്യമത്തിലൂടെ അവതരിപ്പിച്ചിരുന്നത് പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.

 kevin

സ്റ്റോറി ഓഫ് മൈ ലൈഫ് – വേറിട്ട ഒരു പരീക്ഷണവുമായി ഒരു ഷോര്‍ട്ട് ഫിലിം

സ്റ്റോറി ഓഫ് മൈ ലൈഫ് – വേറിട്ട ഒരു പരീക്ഷണവുമായി ഒരു ഷോര്‍ട്ട് ഫിലിം

യൂടൂബിന്‍റെ അനത സാധ്യതകള്‍ സിനിമ എന്നാ വികാരം മനസ്സില്‍ ഉള്ളില്‍ കൊണ്ട് നടക്കുന്നെ യുവ തലമുറയ്ക്ക് ഒരു പുതു തട്ടകമായി മാറുകയാണ്. സിനിമ എന്നാ മായാലോകം എത്തിപിടിക്കാന്‍ ആയിലെങ്കിലും സ്വന്തമായി ഒരു പടം പിടികണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് മുന്നില്‍ യൂട്യൂബ് ഒരു അനുഗ്രഹം ആയി മാറുകയാണ്. ദിനം പ്രതി 100 കണക്കിനു മലയാളം ഷോര്‍ട്ട് ഫിലംസ് ആണ് യൂട്യൂബ് വഴി അപ്‌ലോഡ്‌ ചെയ്യപെടുനത്.. പലപോഴും ഇവയില്‍ ഭൂരിഭാഗത്തിനും, പ്രണയം, കോമഡി, എന്നിവയായിരിക്കും സ്ഥിരം ചേരുവകള്‍..

 kevin

മീല്‍സ് റെഡി – കണ്ണ് നനയിക്കുന്ന ഷോര്‍ട്ട് ഫിലിം

മീല്‍സ് റെഡി – കണ്ണ് നനയിക്കുന്ന ഷോര്‍ട്ട് ഫിലിം

എത്ര തവണ ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ടു എന്നറിയില്ല. എന്നാലും ഓരോ തവണ കാണുമ്പോഴും നമ്മുടെ കണ്ണ് നനയിക്കാനുള്ള ശക്തി ആ വൃദ്ധന് ഉണ്ടായിരുന്നു. നമ്മള്‍ ദിനേന കാണുന്ന പല മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്‍റെത്. ഒരു വാക്ക് പോലും മിണ്ടാതെ തന്നെ ഒരു ലക്ഷത്തിനടുത്ത് ആരാധകരെ സൃഷ്‌ടിച്ച ഈ ഷോര്‍ട്ട് ഫിലിം കാണാതെ പോവരുത് നിങ്ങള്‍

 kevin

നമുക്കിടയില്‍ നല്ലവരായ ആളുകള്‍ ഇനിയും ബാക്കിയുണ്ട് [ഷോര്‍ട്ട് ഫിലിം]

നമുക്കിടയില്‍ നല്ലവരായ ആളുകള്‍ ഇനിയും ബാക്കിയുണ്ട് [ഷോര്‍ട്ട് ഫിലിം]

തമിഴിലുള്ള ഈ ഹ്രസ്വ ചിത്രം അസാധാരണമായ മികവോടെ പലതും പറയുന്നു. കാണുക,തിരിച്ചറിയുക നമ്മുടെ യുവാക്കള്‍ ഭാവിയുടെ വാഗ്ദാനം തന്നെ തീര്‍ച്ച. നമുക്കിടയില്‍ നല്ലവരായ ആളുകള്‍ ഇനിയും ബാക്കിയുണ്ട് എന്ന് വീഡിയോ നമ്മോട് പറയുന്നു

 kevin

എന്താണ് വാലെന്റൈന്‍സ് ഡേയുടെ ചരിത്രം ? ആനിമേഷന്‍ വീഡിയോയിലൂടെ പഠിക്കാം

എന്താണ് വാലെന്റൈന്‍സ് ഡേയുടെ ചരിത്രം ? ആനിമേഷന്‍ വീഡിയോയിലൂടെ പഠിക്കാം

ആരാണീ സൈന്റ് വാലന്റൈന്‍? എന്താണു അദ്ദേഹം ഇത്രയും ആരാദ്ധ്യനാകാന്‍ കാരണം? ഈ ആഘോഷം കൊണ്ടു, പ്രണയത്തിന്റെ ബാഹ്യപ്രകടനം കൊണ്ടു, എന്താണു യഥാര്‍ത്ഥത്തില്‍ ഉദ്ദേശിയ്ക്കപ്പെടുന്നതു? പെണ്ണ് – കുടുംബം – പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ. അങ്ങിനെ വിവാഹം എന്ന ഏര്‍പ്പാട് തന്നെ ക്ലോഡിയസ് നിരോധിച്ചു. ആ ആജ്ഞയെ ധിക്കരിച്ചു അതി രഹസ്യമായി കമിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തുനമ്മുടെ വാലെന്റൈന്‍ എന്ന പുരോഹിതന്‍ . അങ്ങിനെ വാലെന്റൈന്‍ ജയിലിലും ആയി. ബാക്കി ഈ സുന്ദരമായ ആനിമേഷന്‍ വീഡിയോയിലൂടെ കാണാം നമുക്ക്.

 ജെയിംസ് ബ്രൈറ്റ്

ഹെഡ് ഓവര്‍ ഹീല്‍സ് – ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഷോര്‍ട്ട് ഫിലിം

ഹെഡ് ഓവര്‍ ഹീല്‍സ് – ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഷോര്‍ട്ട് ഫിലിം

ഈ വര്‍ഷത്തെ ബെസ്റ്റ് അനിമേഷന്‍ ഷോര്‌ട്ട് ഫിലിം കാറ്റഗറിയില്‍ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഒരു ചിത്രമാണ് ഹെഡ് ഓവര്‍ ഹീല്‌സ് എന്ന ലഘു ചിത്രം. ലങ്ടന്ലെ ഫിലിം അക്കാദമി വിദ്യാര്‍ഥികള്‍ ആണ് ഈ ചിത്രത്തിന് പിന്നില്‍.

 dittish ms

റേപ്പ്‌ എന്നാല്‍ എന്താണച്ചാ? – ഒരു 3 മിനിറ്റ് ഷോര്‍ട്ട് ഫിലിം

റേപ്പ്‌ എന്നാല്‍ എന്താണച്ചാ? – ഒരു 3 മിനിറ്റ് ഷോര്‍ട്ട് ഫിലിം

ഡല്‍ഹി കൂട്ട ബലാല്‍സംഗം ആസ്പദമാക്കി യുവതലമുറയുടെ പ്രതിഷേധമാണ് ഈ ഷോര്‍ട്ട് ഫിലിം. വരും തലമുറ പീഡന വാര്‍ത്തകളില്‍ എത്രത്തോളം അക്ഷമാരനെന്നു ഈ 3 മിനിറ്റ് വീഡിയോ യിലൂടെ മനസ്സിലാകും. നിങ്ങള്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്കൊരു അനിയത്തി ഉണ്ടെങ്കില്‍, ഈ വീഡിയോ കണ്ട ശേഷം മനസമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കില്ല. ടെക്നിക്കലി പെര്‍ഫെക്റ്റ്‌ അല്ലെങ്കിലും നിങ്ങളുടെ ഹൃദയത്തില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കാന്‍ ഈ വീഡിയോ സാധിക്കും.

 Jasir Javaz

അതേ കാരണത്താല്‍ – തീര്‍ച്ചയായും നിങ്ങള്‍ കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം

അതേ കാരണത്താല്‍ – തീര്‍ച്ചയായും നിങ്ങള്‍ കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം

സ്ത്രീകള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലാത്ത കാലം. ജീവജ് രവീന്ദ്രന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച് ഇന്നലെ യൂട്യൂബില്‍ ഇറങ്ങിയ ‘അതേ കാരണത്താല്‍’ എന്ന ഈ ഷോര്‍ട്ട് ഫിലിം നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. വികാരം ശമിപ്പിക്കാന്‍ സ്വന്തം ചോരയെ വരെ ഉപയോഗിക്കാന്‍ മടിയില്ലാത്ത പിതാക്കന്മ്മാരും, മകളെ കൂട്ടി കൊടുക്കാന്‍ മടിയില്ലാത്ത അമ്മമാരും, സ്വന്തം പെങ്ങളെ വില്‍ക്കാന്‍ തയ്യാറാവുന്ന ആങ്ങളമാരും എല്ലാം ഇന്നൊരു സാധാരണ കാഴ്ചയായി മാറുമ്പോള്‍ ഇത്തരം ശക്തമായ വിഷയങ്ങള്‍ക്ക് പ്രസക്തിയേറുന്നു എന്ന് തന്നെ പറയാം. ജീവജ് രവീന്ദ്രനും കൂട്ടരും നടത്തിയ ശ്രമം വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

 Nijith

നന്മയുടെ കാഴ്ചയുമായി ലേഡി ഗാന്ധി

നന്മയുടെ കാഴ്ചയുമായി ലേഡി ഗാന്ധി

നവംബര്‍ 14,15,16 ദിവസങ്ങളില്‍ തൃശ്ശൂര്‍ വച്ച് നടന്ന കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ നാല് പുരസ്കാരങ്ങള്‍ നേടിയ സത്യസന്ധത മുഖ്യപ്രമേയമായ കുട്ടികളുടെ സിനിമ ലേഡി ഗാന്ധി യൂടുബില്‍ ഇറങ്ങി. വിതുര ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി അനഘയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ മുഖ്യ അഭിനേത്രി. നിങ്ങളീ ഷോര്‍ട്ട് ഫിലിം തീര്‍ച്ചയായും കാണണം കാരണം ഇതിലെ ആഷി എന്ന കേന്ദ്ര കഥാപാത്രം നിങ്ങളുടെ മനം കവരും.

 kevin

ഷൂട്ടിങ്ങിനിടെ ഭീമന്‍ കരടിയെ കണ്ടപ്പോള്‍ [വീഡിയോ]

ഷൂട്ടിങ്ങിനിടെ ഭീമന്‍ കരടിയെ കണ്ടപ്പോള്‍ [വീഡിയോ]

എക്കോബബിള്‍ വാഷിംഗ്‌ മെഷീനിന്റെ ഫോട്ടോ ശൂട്ടിനിടെ ഒരു ഭീമന്‍ കരടി അവിടേക്ക് വന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ . കണ്ടു നോക്കൂ. ഈ പരസ്യം എങ്ങിനെയുണ്ടെന്നു.. സാംസങ്ങിന്റെതാണ് എക്കോബബിള്‍ വാഷിംഗ്‌ മെഷീന്‍ .

 ജെയിംസ് ബ്രൈറ്റ്

പവര്‍ ഓഫ് ടെന്‍ – ഷോര്‍ട്ട് ഫിലിം

പവര്‍ ഓഫ് ടെന്‍ – ഷോര്‍ട്ട് ഫിലിം

വളരെ ശക്തമായ ഒരു സന്ദേശം തരുന്ന ഒരു ലഘു ചിത്രമാണ് പവര്‍ ഓഫ് ടെന്‍. 1977- ല്‍ നിര്‍മ്മിച്ച ഈ ഫിലിം കമ്പനിക്കു വേണ്ടി നിര്‍മ്മിച്ചതാണ്. ചിക്കാഗോയിലെ ഒരു തടാകത്തിന്റെ കരയില്‍ ഒരു ചെറിയ പിക്നിക്ക് നടത്തുന്ന ഒരു കുടുംബത്തില്‍ നിന്നും പത്തു സെക്കന്റില്‍ പത്തിരട്ടി വീതം സൂം ഔട്ട് ചെയ്ത് പോകുന്ന ക്യാമറയില്‍ നിന്നും ക്രമേണ ഭൂമി തന്നെ നമ്മുടെ ദൃഷ്ടികളില്‍ നിന്നും മറഞ്ഞ് പോകുന്നു.

ഈ ചിത്രം നമ്മുടെ ചിന്തകളെ ഒരു പ്രത്യേക തലത്തില്‍ കൊണ്ട് ചെന്നെത്തിക്കുന്നു. ഈ ചിത്രം ഇന്ന് ഒരു ക്ലാസിക് ആയി മാറിയിരിക്കുന്നു. ഇത് കോളേജു ക്ലാസ്സുകളിലും ബിസിനസ് സെമിനാറുകളിലും ഇന്ന് കാണിക്കാറുണ്ട്.

 kevin

ഈ അച്ചായന്‍ സംഭവം തന്നെ; പുള്ളിയുടെ യൂട്യൂബ് ഗാനങ്ങള്‍ കാണൂ

ഈ അച്ചായന്‍ സംഭവം തന്നെ; പുള്ളിയുടെ യൂട്യൂബ് ഗാനങ്ങള്‍ കാണൂ

ഇത് തിരുവല്ല സ്വദേശി അച്ചായാന്‍ എന്ന പേരില്‍ യൂട്യൂബില്‍ ഫേമസായ മലയാളി ഡാനി വര്‍ഗീസ്. റാപ്പ് ഗാനങ്ങള്‍ പാടിയാണ് പുള്ളി ജനങ്ങളെ കയ്യിലെടുക്കുന്നത്. പോയി പണി നോക്കടെയ്‌ എന്ന പേരില്‍ ഇറക്കിയ അച്ചായന്‍ – എക്കോണ്‍ റീമിക്സ് നല്ലഫീഡ്ബാക്ക് ആണ് നേടിയിരിക്കുന്നത്. ഗാനങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

 ജെയിംസ് ബ്രൈറ്റ്

കുറുക്കനും ഒട്ടകവും

കുറുക്കനും ഒട്ടകവും

വളരെ രസകരമായ ഒരു റഷ്യന്‍ അനിമേഷന്‍ ഫിലിം. ഒരു കുറുക്കന്‍ ഒട്ടകത്തിനെ ഭക്ഷണത്തിനായി ക്ഷണിക്കുന്നു. അവര്‍ അഒരു കരിമ്പിന്‍ കാട്ടില്‍ എത്തി. ഒട്ടകം കരിമ്പും കുറുക്കന്‍ ഞണ്ടും ആവോളം ഭക്ഷിച്ചു. എന്നാല്‍ കുറുക്കന്‍ വയറു നിറഞ്ഞപ്പോള്‍ ഒട്ടകത്തിനെ ചതിച്ചു. ഒട്ടകം അതിന് മധുരമായി പകരം വീട്ടുന്നതാണ് ഇതിന്റെ പ്രമേയം.

 Jasir Javaz

വികലാംഗനായ ഒരു പൂച്ചക്കുഞ്ഞിനെ നടത്തിച്ച വിദ്യാര്‍ഥികള്‍

വികലാംഗനായ ഒരു പൂച്ചക്കുഞ്ഞിനെ നടത്തിച്ച വിദ്യാര്‍ഥികള്‍

കൊനിഫര്‍ എന്ന സ്ഥലത്തെ ഒരു പട്ടം വിദ്യാര്‍ഥികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ജനിക്കുമ്പോഴേ സ്പൈനല്‍ കോഡില്‍ ഉള്ള ഒരു വളവു മൂലം നടക്കാന്‍ സാധിക്കാത്ത ഒരു പൂച്ചക്ക് വേണ്ടി രണ്ടു ചെറു ടയറുകള്‍ ഉപയോഗിച്ച് ബാക്ക് ലെഗ്സ്‌ ഉണ്ടാക്കി കൊടുത്താണ് ഇവര്‍ മാധ്യമ ശ്രദ്ധ നേടിയത്. ഫ്ലിപ്പര്‍ എന്ന ഈ സുന്ദരി പൂച്ചക്കുഞ്ഞ് ഇപ്പോള്‍ ഫുള്‍ ഹാപ്പിയാണ്. ബ്ലിട്സ് റോബോട്ടിക് ക്ലബിലാണ് ഈ വികലാംഗ സഹായിയായ യന്ത്രം പിറവിയെടുത്തത്.

 ജെയിംസ് ബ്രൈറ്റ്

മനംകവരുന്ന പേപ്പര്‍മാന്‍

മനംകവരുന്ന പേപ്പര്‍മാന്‍

ഡിസ്നി സ്റ്റുഡിയോ നിര്‍മ്മിച്ചിരിക്കുന്ന ഈ ലഘു ചിത്രം ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുമുഖ സംവിധായകന്‍ ആയ ജോണ്‍ കാര്‍സ് ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

 kevin

ലോകത്തെ ഏറ്റവും ബോറന്‍ ആനിമേഷന്‍ വീഡിയോ

ലോകത്തെ ഏറ്റവും ബോറന്‍ ആനിമേഷന്‍ വീഡിയോ

ഈ വീഡിയോ തയ്യാറാക്കിയത് ആരായാലും അവരെ ഒന്ന് കൈകാര്യം ചെയ്യാന്‍ ആഗ്രഹം തോന്നും നിങ്ങള്‍ക്ക്. ഡിസ്നിയുടെ പ്രസിദ്ധമായ സിംബ കഥാപാത്രമായ ദി ലയണ്‍ കിംഗ്‌ എന്ന ആനിമേഷന്‍ പരമ്പരയുടെ ത്രിഡി ആവിഷ്കാരം എന്ന പേരിലാണ് ഈ വീഡിയോ ആരോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. ആനിമേഷന്‍ എന്ന കലയെ എത്ര മാത്രം അപഹാസ്യമാക്കാം എന്ന് നമുക്ക് ഈ വീഡിയോയില്‍ കാണാം.