ഐ പി എസ് ഓഫീസറായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
ഇടിവെട്ട് താരം സന്തോഷ് പണ്ഡിറ്റ് ഐ പി എസ് ഓഫീസറാവുന്നു. ഷൈബിന്‍ സംവിധാനം ചെയ്യുന്ന കോമിക് ബോയ്‌സിലാണ് നാടിനെയും നാട്ടുകാരെയും ദുരിതത്തിലാഴ്ത്തുന്ന വേസ്റ്റിനോട് യുദ്ധം പ്രഖ്യാപിച്ച കരുത്തുറ്റ ഒരു ഐ പി എസ് ഓഫീസറായി സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. കോമിക് ബോയ്‌സില്‍ ചിരഞ്ജീവി ഐപിഎസ് എന്ന കഥാപാത്രമായാണ് സന്തോഷ് പണ്ഡിറ്റ് അവതരിയ്ക്കുന്നത്. തോമസ് തോപ്പില്‍കുടി രചന നിര്‍വഹിക്കുന്ന കോമിക് ബോയ്‌സിലെ ഗാനരംഗം ഇതിനകം തന്നെ യൂട്യൂബില്‍ (നമ്മള്‍ ക്ഷമയോടെ കണ്ടാല്‍ മാത്രം) ഹിറ്റ് ആകുമെന്നാണ് കേള്‍വി.
സന്തോഷ് പണ്ഡിറ്റിനെ അറിയുക
മലയാളക്കര സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഇത്രയധികം മോശമായി ചിത്രീകരിക്കുന്നത്. മലയാളികള്‍ ഈ പ്രവണത തുടര്‍ന്നാല്‍ സന്തോഷ് പണ്ഡിറ്റ് സിനിമ ഉപേക്ഷിച്ചു കാശിക്കു പോവും. മലയാള സിനിമക്ക് അത്രയും കനത്ത ഒരു നഷ്ടം വരുത്തി വെക്കാന്‍ നാം ഓരോരുത്തരും കാരണമായിത്തീരും. അത് കൊണ്ട് ഇനിയെങ്കിലും സന്തോഷ് പണ്ഡിറ്റിനെ ശരിക്കും മനസ്സിലാക്കി ഗുണകരമായ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുക. നിരന്തരമായ ഈ ആക്രമണം കണ്ട് മനം മടുത്താണ് ഞാന്‍ ഇങ്ങനെ ഒരു പഠനം നടത്തി അത്ഭുതകരമായ ഞങ്ങള്‍ പാലക്കാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്തം വിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തിയത്.
ചിത്രത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് കൂടിയപ്പോള്‍ പണ്ഡിറ്റിനെ ജനം കൈവെടിഞ്ഞു
കൃഷ്ണനും രാധയും എന്ന കന്നി ചിത്രത്തിലൂടെ യുട്യൂബിലും സോഷ്യല്‍ മീഡിയകളിലും തരംഗം സൃഷ്ടിച്ചു മുന്നേറിയ സന്തോഷ് പണ്ഡിറ്റിനെ പുതിയ ചിത്രം ഇറങ്ങിയപ്പോള്‍ ജനം കൈവെടിഞ്ഞതായി റിപ്പോര്‍ട്ട്. പുതിയ ചിത്രത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അല്‍പ്പം കൂടിപ്പോയതാണ് ആരാധകരെ പണ്ഡിറ്റില്‍ നിന്നും അകറ്റിയത്. ഇങ്ങനെ ഒരു കൊലച്ചതി പണ്ഡിറ്റില്‍ നിന്നും ജനം പ്രതീക്ഷിക്കില്ലല്ലോ. ആഗസ്റ്റ് 3ന് കേരളത്തിലെ ഇരുപതോളം തിയറ്ററുകളിലെത്തിയ പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് കാണാന്‍ ആള്‍ക്കൂട്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടീ നടന്‍മാര്‍ മടിയന്മാരും കൂടുതല്‍ പ്രതിഫലം പറ്റുന്നവരുമെന്ന് സന്തോഷ് പണ്ഡിറ്റ്
സിനിമയില്‍ ഏറ്റവും മടിയന്മാരായ ഒരു വിംഗ് ആണ് നടിനടന്‍മാരും ഗായകരുമെന്നു എന്ന് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്.. ദുഖകരമെന്നു പറയട്ടെ, ഇവ തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഇന്നലെ നടത്തിയെ മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു. താന്‍ തന്നെ മറ്റുള്ളവരുടെ മെഗാ സീരിയലിലും മറ്റും അഭിനയിക്കുന്നു, വളരെ സുഖമുള്ള ഏര്‍പ്പാടാണ് അതെന്നു പണ്ഡിറ്റ് പറയുന്നു. അതെ സമയം ആ നടനെയും നടിയെയും ഒന്ന് മാറ്റി നിറുത്തി ആ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവരുടെ അവസ്ഥ ഒന്ന് നമ്മള്‍ ചിന്തിച്ചു നോക്കണം. തന്റെ സിനിമയാണെങ്കില്‍ തനിക്ക് ടെന്‍ഷന്‍ ആണെന്ന് അദ്ദേഹം പറയുന്നു. വൈകുന്നേരം എല്ലാ വര്‍ക്കും കഴിഞ്ഞു ഒരു വീട്ടില്‍ ആണ് ഷൂട്ടിംഗ് എങ്കില്‍ ആ വീട്ടിലെ മേശ തുടച്ചു കൊടുക്കുന്നത് വരെ താന്‍ എന്ന സംവിധായകന്‍ ആണെന്ന് പണ്ഡിറ്റ് പറയുന്നു.
ചാനല്‍ കോമാളിത്തരങ്ങള്‍ അതിര് കവിയുമ്പോള്‍
ബോറടിച്ചപ്പോള്‍ ആണ് ഒന്ന് യൂ ടൂബില്‍ കയറി വല്ല കോമഡി പരിപാടികളും കാണാം എന്ന് വെച്ചത്… സെര്‍ച്ച് പേജില്‍ മലയാളം കോമഡി എന്ന് ടൈപ്പ് ചെയ്‌തെ ഉള്ളൂ ദേ വരുന്നു മാലപ്പടക്കം പോലെ ചാനെല്‍ റിയാലിറ്റി (?) പ്രോഗ്രാമുകള്‍ …മലയാളിയുടെ നര്‍മ്മ ആസ്വാദന മികവിനെയും മാര്‍ക്കറ്റിംഗ് ചെയ്തു എങ്ങനെ കാശാക്കാംഎന്നു തിരിച്ചറിഞ്ഞ ‘മര്‍ഡോക്’ സായിപ്പ് തന്നെ മുന്‍പില്‍…..
കാളിദാസന്‍ കോണകം കഴുകുകയാണ്..! – റിവ്യൂ
ഭൂലോക തൊലിക്കട്ടിയുള്ള നായകന്‍ എന്ന് പേരെടുത്ത ശ്രീമാന്‍ സന്തോഷ് പണ്ടിറ്റ് തന്റെ ആദ്യ ചിത്രത്തിലൂടെ മലയാളികളെയും മലയാള സിനിമയെയും ഞെട്ടിച്ചു കളഞ്ഞതിന്റെ ഞെട്ടല്‍ തീരാതിരിക്കുന്നതിന്റെ ഇടയിലാണ് തന്റെ പുതിയ ചിത്രവുമായി അദ്ധേഹത്തിന്റെ വരവ്. ‘കാളിദാസന്‍ കോണകം കഴുകുകയാണ്..!’ എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ പേര്. എന്നാല്‍ തന്റെ ഉയര്‍ച്ചയില്‍ അസൂയ മൂത്ത മലയാള സിനിമയിലെപാരകള്‍ തനിക്കു മുന്‍പേ ഈ പേര് രജിസ്ടര്‍ ചെയ്തതുകൊണ്ട് പെട്ടന്ന് ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു. ‘സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ‘ എന്നാണു പുതിയ ചിത്രത്തിനെ പേര്. ഈ ചിത്രത്തിലെ ‘കാമിനി’ എന്നാ ഒരു പാട്ട് സീന്‍ യുട്ടൂബില്‍ ആകസ് മികമായി കാണാന്‍ ഇടയായി. അതിനെ കുറിച്ചുള്ള ഒരു എളിയ വിലയിരുത്തലാണ് ഈ ബ്ലോഗില്‍ ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നത്.
പണ്ഡിറ്റ് പാടുന്ന ഭരണിപ്പാട്ട്.
ആരുടെ ചിത്രങ്ങളിലും അഭിനയിക്കില്ല എന്നും മറ്റും പറഞ്ഞു നടന്ന സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മറ്റുള്ളവര്‍ നിര്‍മ്മിക്കുന്ന വീഡിയോ ആല്‍ബങ്ങളിലും അഭിനയിച്ചു തുടങ്ങിയിരിക്കുന്നു. ആദ്യമായി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഒരു ഭക്തിഗാന വീഡിയോയില്‍ സന്തോഷ് അഭിനയിച്ചു കഴിഞ്ഞു. വീഡിയോ ഹിറ്റായി എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇനി മറ്റുള്ളവരുടെ സിനിമകളിലും മറ്റും സന്തോഷ് ഉടന്‍ തന്നെ അഭിനയിക്കും എന്നും ചിലര്‍ പറയുന്നുണ്ട്.
സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്; രണ്ടാമതും ചക്കയിട്ടാല്‍ മല്ലു ചാകുമോ?
പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ട് മറ്റുള്ളവരുടെ അബദ്ധങ്ങളില്‍ നിന്നും പഠിക്കുന്നവന്‍ ജീനിയസ്. സ്വന്തം അബദ്ധങ്ങളില്‍ നിന്നും പഠിക്കുന്നവന്‍ ബുദ്ധിമാന്‍. സ്വന്തം അബദ്ധങ്ങളില്‍ നിന്നും പഠിക്കാത്തവനോ വിഡ്ഢി. മലയാളി ഇതില്‍ ഏതു വിഭാഗത്തില്‍ പെടും എന്നു ടെസ്റ്റ് ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു, സ്വയം ‘സൂപ്പെര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ‘ എന്നു വിശേഷിപ്പിച്ചുകൊണ്ട്.
സന്തോഷ് പണ്ഡിറ്റ് നല്‍കുന്ന സന്ദേശം
ഒരു കാലത്ത് സിനിമ ഒരു ഹരമായിരുന്നു. തിയേറ്ററുകളില്‍നിന്ന് ഇറങ്ങാതെ സിനിമ കണ്ടു നടന്നിരുന്നു എന്നൊക്കെ അതിശയോക്തി കലര്‍ത്തി പറയാം. അത്രയ്ക്കുണ്ടായിരുന്നു സിനിമാ കമ്പം. സിനിമാമാസികകള്‍ പലതിന്റെയും സ്ഥിരം വരിക്കാരനുമായിരുന്നു. ചെറുതും വലുതുമായ നടീനടന്മാരുടെയൊക്കെ പേരുകളും മുഖങ്ങളുമൊക്കെ വ്യക്തമായി അറിയാമായിരുന്നു. സിനിമാക്കാരുടെ വിശേഷങ്ങള്‍ അറിയാന്‍ അന്നൊക്കെ വലിയ കൌതുകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്ന പതിവ് നിര്‍ത്തിയിട്ട് ഒരുപാട് നാളായി. വര്‍ദ്ധിച്ച ടിക്കറ്റ് ചാര്‍ജും രണ്ടു രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ ചെലവഴിക്കുന്നതിലുള്ള താല്പര്യമില്ലായ്മയും മറ്റുമാണ്. എങ്കിലും സമയം കിട്ടുമ്പോള്‍ സി.ഡി ഇട്ടും ടി.വി ചാനലുകളിലും സിനിമ കാണാറുണ്ട്. സിനിമ ഇഷ്ടവുമാണ്. എന്നാല്‍ താരവീരാധനയൊന്നും ഇല്ല. ആരുടെ സിനിമയും കാണും. ആസ്വദിക്കും. ഇഷ്ടപ്പെട്ടെങ്കില്‍ ഇഷ്ടപ്പെട്ടെന്ന് പറയും. ഇല്ലെങ്കിലില്ല്‌ല!
സന്തോഷ് പണ്ഡിറ്റ് : സിനിമയിലെ വിപ്ലവകാരി.
സാധാരണ ഗതിയില്‍ സിനിമയില്‍ കയറുകയെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ചെയ്യുന്നു എന്നാണു വിശേഷിപ്പിക്കാറു പതിവ്. കാരണം സിനിമയില്‍ എത്തിപ്പറ്റുക ഒരു നടക്കാത്ത കാര്യം അഥവാ താരതമ്യേന അലഭ്യമായ ഭാഗ്യം തന്നെയാണ് .അതിനാലാവാം ആളുകള്‍ ഇങ്ങിനെ ചിന്തിക്കുന്നത്. കഴിവ് മാത്രം പോര ഇന്ന് സിനിമയില്‍ എത്താന്‍. ഒരുപാട് കാര്യങ്ങള്‍ ഒത്തു വരണം ആര്‍ക്കും ഒരു സിനിമാക്കാരനാകുവാന്‍. നല്ല കഴിവുകളുള്ള ആളുകള്‍ക്ക് ഇത് മൂലം ഈ മേഖല അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു. കാലം മാറിയതോടെസിനിമാ രംഗത്ത് വന്ന സംഘടനകളുടെ ആവിര്‍ഭാവവും [...]
ഒരു പണ്ഡിറ്റ്‌ജിയും കുറെ പണ്ഡിതന്മാരും
കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി ഒരു ‘സംഭവം ‘ ആയി മാറുമ്പോള്‍ ഒരു വിഭാഗം പണ്ഡിതന്‍മാര്‍ ‘പണ്ഡിറ്റ്ജീയെ ‘ കൂക്കി വിളിക്കാനും ,അസഭ്യ വര്ഷം ചൊരിഞ്ഞു യു ട്യുബില്‍ പ്രദര്‍ശിപ്പിക്കാനും ഉത്സാഹിക്കുന്നു . പ്രമുഖ ബ്ലോഗ്ഗര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ അട്ടഹാസം കേട്ടാല്‍ അവര്‍ കൊടുക്കുന്ന നെഗറ്റിവ് പബ്ലിസിറ്റി ഒന്ന് കൊണ്ട് മാത്രമാണ് പാവം പണ്ഡിറ്റ്ജീ ഒരു നിലയില്‍ എത്തിയതെന്നും , അതുകൊണ്ട് ആ വളര്‍ച്ചയുടെ ക്രെഡിറ്റ് മുഴുവന്‍ അവര്‍ക്ക് കിട്ടണം എന്നും ഒരു ഭാഷ്യം വളരെ പ്രകടമാണ്.
കൃഷ്ണനും രാധയും – പ്രിവ്യു
മലയാള സിനിമക്ക്… ഒരു പക്ഷെ ലോക സിനിമക്ക് തന്നെ അന്യമായ പുത്തന്‍ ആശയങ്ങളുടെ സമന്വയം ആണ് കൃഷ്ണനും രാധയും എന്ന സിനിമ .. കത്തി നില്‍ക്കുന്ന വിവാദങ്ങള്‍ക്കൊടുവില്‍ കൃഷ്ണനും രാധയും ജൂലായില്‍ റിലീസിന് ഒരുങ്ങുകയാണ് ..പതിവ് നായക സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായക വേഷം ചെയ്തിരിക്കുന്നത് .. വ്യത്യസ്ത മതക്കാരായ ജോണിന്‍റെയും രാധയുടെയും പ്രണയവും ..വിവാഹവും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ജീവിത അനിശ്ചിതത്വങ്ങളും ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം .. വീട്ടുകാരുടെ എതിര്‍പ്പുകളെ [...]