Video

 kevin

കളി കാര്യമായി; ഈജിപ്ഷ്യന്‍ പെണ്‍കുട്ടി ബില്‍ഡിങ്ങില്‍ നിന്നും വീണു മരിക്കുന്ന വീഡിയോ

കളി കാര്യമായി; ഈജിപ്ഷ്യന്‍ പെണ്‍കുട്ടി ബില്‍ഡിങ്ങില്‍ നിന്നും വീണു മരിക്കുന്ന വീഡിയോ

കളി കാര്യമായപ്പോള്‍ നഷ്ടമായത് ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ ജീവന്‍ . ഒരു സുഹൃത്ത്‌ ഇലക്ട്രിക്‌ ഷോക്ക്‌ ഏല്‍പ്പിക്കുന്ന ഉപകരണം കാണിച്ചു കൂടെ ഉള്ള പെണ്‍കുട്ടികളെ പേടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എല്ലാവരും ഭയന്ന് പിറകോട്ടു മാറുന്നതും നമുക്ക് കാണാം. അതിനിടയില്‍ ഒരു പെണ്‍കുട്ടി ഭയന്ന് ഒരു ഓപ്പണ്‍ വിന്‍ഡോയ്ക്ക് മുകളില്‍ കയറി ഇരിക്കുന്നു. അവിടെ നിന്നും അടിതെറ്റി പുറമേ താഴ്ചയുള്ള റോഡിലേക്ക്‌ വീഴുന്നതും അവിടെ മരിച്ചു കിടക്കുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

 Special Reporter

ഫേസ്ബുക്ക്ഡില്‍ രഞ്ജിനി പറഞ്ഞതെന്ത്?

ഫേസ്ബുക്ക്ഡില്‍ രഞ്ജിനി പറഞ്ഞതെന്ത്?

മനോരമ ന്യൂസിലെ ഫേസ്ബുക്ക്ഡ് എന്ന പ്രോഗ്രാമില്‍ രഞ്ജിനി ഹരിദാസ്‌ പ്രവസികള്‍ക്കെതിരെ വീണ്ടും രംഗത്ത്‌ വന്നു അന്ന രീതിയില്‍ മനോരമയുടെ പ്രോമോ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. സത്യത്തില്‍ രഞ്ജിനി എന്താണ് പറഞ്ഞത്? തന്നെ തേവിടിശ്ശി എന്ന് വിളിച്ച ബിനോയിയെ കുറിച്ചുള്ള രഞ്ജിനിയുടെ അഭിപ്രായം എന്താണ്? കണ്ടു നോക്കൂ ഈ വീഡിയോ

 kevin

8 മാസം ഗര്‍ഭിണിയായ ബ്രിട്ടീഷ്‌ രാജകുമാരിയുടെ മുന്‍പില്‍ പട്ടാളക്കാരന്‍ തളര്‍ന്നു വീണു (വീഡിയോ)

8 മാസം ഗര്‍ഭിണിയായ ബ്രിട്ടീഷ്‌ രാജകുമാരിയുടെ മുന്‍പില്‍ പട്ടാളക്കാരന്‍ തളര്‍ന്നു വീണു (വീഡിയോ)

ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ 87 ആം ബര്‍ത്ത്ഡേ ആഘോഷ വേളയില്‍ പട്ടാളക്കാരുടെ പരേഡിനിടെ ഒരു പട്ടാളക്കാരന്‍ തളര്‍ന്നു വീണു. ബ്രിട്ടീഷ്‌ രാജകുമാരി കേറ്റ് മിഡില്‍ടണും അപ്പോള്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. 8 മാസം ഗര്‍ഭിണിയായ കേറ്റിനെ കണ്ടിട്ടാണോ ഈ പട്ടാളക്കാരന്‍ തളര്‍ന്നു വീണത്‌ എന്നാണ് ഇപ്പോള്‍ ട്രെണ്ടിംഗ് ട്വീറ്റ് :)

 Special Reporter

ലോകത്തുള്ള ഭീതി വിതയ്ക്കുന്ന റോഡുകള്‍

ലോകത്തുള്ള ഭീതി വിതയ്ക്കുന്ന റോഡുകള്‍

ലോകത്തില്‍ ഇന്ന് നിലവിലുള്ള ഭീതി ജനിപ്പിക്കുന്നതും അപകടം പിടിച്ചവയുമായ ചില റോഡുകള്‍ ആണ് ഈ വീഡിയോയില്‍ ഉള്ളത്. ഇതിലും അപകടം പിടിച്ച ഏതെങ്കിലും റോഡുകള്‍ നിങ്ങള്‍ക്ക് അറിയാമോ?

 Special Reporter

ലണ്ടനില്‍ കാണാതായ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ലണ്ടനില്‍ കാണാതായ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ലണ്ടനില്‍ കാണാതായ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലണ്ടന്‍ പോലീസ് പുറത്തു വിട്ടു. തിങ്കളാഴ്ച, ഒക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് 17കാരിയായ ഇമാന്‍ ഷായെ കാണാതായത്. അമ്മയില്‍ നിന്നു വേര്‍പെടുന്നതിനു തൊട്ടു മുന്‍പത്തെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

 Special Reporter

സരിത നായര്‍ തട്ടിപ്പ്‌ നടത്തുന്ന വീഡിയോ

സരിത നായര്‍ തട്ടിപ്പ്‌ നടത്തുന്ന വീഡിയോ

ഇടപാടുകാരെ പറ്റിച്ച് കോടികളുണ്ടാക്കി പോലിസ്‌ അറസ്റ്റ്‌ ചെയ്ത സരിത എസ് നായര്‍ ഇടപാടുകാരുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോയും പുറത്തുവന്നു. മറ്റു കമ്പനികളുടെ കാറ്റാടിപ്പാടം കാണിച്ച് 75 ലക്ഷം രൂപയാണ് സരിത തട്ടിയെടുത്തത്.

 Special Reporter

ഈ ബൈക്കില്‍ ഇനി പറക്കാം

ഈ ബൈക്കില്‍ ഇനി പറക്കാം

ഗതാഗതകുരുക്കില്‍ അകപ്പെട്ടാല്‍ എന്താണ് ചെയ്യുക നമ്മള്‍ എല്ലാവരും? ചുമ്മാ നോക്കി നില്‍ക്കുകയല്ലാതെ എന്ത് ചെയ്യാനാ അല്ലെ? എന്നാല്‍ ഇനി മുതല്‍ ഗതാഗതക്കുരുക്ക് നിങ്ങള്‍ മൈന്‍ഡ്‌ ചെയ്യുകയെ വേണ്ട. കാരണം പറക്കുന്ന ബൈക്ക്‌ ചെക്ക് റിപ്പബ്ലികിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തിയിരിക്കുന്നു.

 Special Reporter

ശ്രീശാന്തിന് 80 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം [വീഡിയോ]

ശ്രീശാന്തിന് 80 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം [വീഡിയോ]

ഐപിഎല്‍ വാതുവയ്പുകേസില്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നു നാട്ടിലെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്തിന് തൃപ്പൂണിത്തറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രി ദേവി, സഹോദരി, സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് ക്ഷേത്രത്തിലെത്തിയത്.

 Special Reporter

അപായ സൂചന നല്‍കി, ട്രെയിനര്‍മാരെ കുതിച്ചെത്തിയ കാറില്‍ നിന്നും രക്ഷപ്പെടുത്തുന്ന നായയുടെ വീഡിയോ

അപായ സൂചന നല്‍കി, ട്രെയിനര്‍മാരെ കുതിച്ചെത്തിയ കാറില്‍ നിന്നും രക്ഷപ്പെടുത്തുന്ന നായയുടെ വീഡിയോ

അപായ സൂചന നല്‍കി തന്റെ രണ്ട് ട്രെയിനര്‍മാരെ ചീറിപ്പാഞ്ഞെത്തിയ കാറിന്റെ മുന്നില്‍ നിന്നും ഒരു നായ അത്ഭുതകരമായി രക്ഷപ്പെടുത്തി. അന്ധന്മാര്‍ക്ക് വഴികാട്ടുന്നതിനായി നായയെ പരിശീലിപ്പിക്കുന്നതിനിടെയാണ് കാര്‍ കുതിച്ചെത്തിയത്. അസാധാരണമായ ശബ്ദം കേട്ടയുടനെ നായ പിറകിലോട്ടു നോക്കി തന്റെ തല കുലുക്കുകയായിരുന്നു. പിന്നില്‍ നിന്നും കുതിച്ചെത്തിയ കാറിനെ കണ്ട പരിശീലകരിലൊരാള്‍ , നായയ്ക്കുള്ള പരീശീലനത്തിന്റെ ഭാഗമായി കണ്ണു മൂടി കെട്ടിയ രണ്ടാമത്തെ ട്രെയിനറെയും നായയെയും കാറിന്റെ സഞ്ചാര ദിശയില്‍ നിന്ന് വലിച്ചു മാറ്റുകയായിരുന്നു. ലാബ്രഡോര്‍ വിഭാഗത്തില്‍ പെട്ടതാണ് 18 മാസം പ്രായമായ നായ.

 Special Reporter

ദുബായിലെ, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ട്വിസ്റ്റഡ് ടവര്‍ [വീഡിയോ]

ദുബായിലെ, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ട്വിസ്റ്റഡ് ടവര്‍ [വീഡിയോ]

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ട്വിസ്റ്റഡ് ടവറിന്റെ ഉദ്ഘാടനം ദുബായില്‍ കഴിഞ്ഞ തിങ്കളാഴ്ച നിര്‍വ്വഹിക്കപ്പെട്ടു. ചെയ്തു. 1,017 അടി (310 മീറ്റര്‍ ) ഉയരമുള്ള ഈ 75 നില കെട്ടിടം മുകളില്‍ നിന്ന് താഴോട്ട് 90 ഡിഗ്രി ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1578 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം പണിതത്.

 sohan das

സിംഹത്തിന്റെ വായ വൃത്തിയാക്കി കൊടുക്കുന്ന നായ [വീഡിയോ ]

സിംഹത്തിന്റെ വായ വൃത്തിയാക്കി കൊടുക്കുന്ന നായ [വീഡിയോ ]

സിംഹത്തിന്റെ വായ വൃത്തിയാക്കി കൊടുക്കുന്ന നായയുടെ വീഡിയോ കൌതുകമാകുന്നു,. ഒക് ലഹോമയിലെ ഒരു മൃഗ ശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. ബോന്‍ഡിഗര്‍ എന്ന അഞ്ചു വയസ്സുകാരനായ സിംഹം മൃഗശാലയില്‍ പിറന്നപ്പോള്‍ മുതല്‍ മിലോ എന്ന നായ അവന്റെ കൂടെ തന്നെയുണ്ട്.

 kevin

എന്ത് കൊണ്ട് വൈന്‍ ആപ്ലിക്കേഷന്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കണം

എന്ത് കൊണ്ട് വൈന്‍ ആപ്ലിക്കേഷന്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കണം

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ അടുത്തതായി ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്ലിക്കേഷന്‍ ഏതെന്നു ചോദിച്ചാല്‍ എനിക്ക് നിസ്സംശയം പറയാകും അത് ട്വിറ്റര്‍ വൈന്‍ ആയിരിക്കണം എന്ന്.

 kevin

കല്യാണത്തിന് ചെക്കനും പെണ്ണും കയറില്‍ തൂങ്ങി വന്നു; അവസാനം കൂട്ടിയിടിച്ചു നിലത്ത് വീണു

കല്യാണത്തിന് ചെക്കനും പെണ്ണും കയറില്‍ തൂങ്ങി വന്നു; അവസാനം കൂട്ടിയിടിച്ചു നിലത്ത് വീണു

കല്യാണം ഉറച്ചപ്പോള്‍ ചെക്കനും പെണ്ണിനും ഒരാഗ്രഹം. ആ ആഗ്രഹം പക്ഷെ ദുരാഗ്രഹം ആയിപ്പോകുമെന്ന് അവര്‍ ഒരിക്കലും ഓര്‍ത്തില്ല. ഒരു പുഴയുടെ അക്കരെ നിന്നും കല്യാണവേദിയായ ഇക്കരെയിലേക്ക്‌ ഒരു കയറില്‍ തൂങ്ങി പറന്നു വരുവാന്‍ ആണ് അവര്‍ തീരുമാനിച്ചത്. ബാക്കി വീഡിയോയില്‍ കാണുന്നതാണ് നല്ലത്.

 Special Reporter

ചെന്നൈ എക്സ്പ്രസ്സിന്റെ സൂപ്പര്‍ ട്രെയിലര്‍ ഇറങ്ങി

ചെന്നൈ എക്സ്പ്രസ്സിന്റെ സൂപ്പര്‍ ട്രെയിലര്‍ ഇറങ്ങി

ഈ വര്‍ഷം ഷാരൂഖ്‌ ആരാധകര്‍ കാത്തിരിക്കുന്ന ആ നിമിഷം വന്നെത്തി. ഷാരൂഖിന്റെ ഈദ്‌ റിലീസ്‌ ചിത്രം ചെന്നൈ എക്സ്പ്രസ്സ് ഒഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി. യൂട്യൂബില്‍ ട്രെയിലറിനെ കുറിച്ച് ആളുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കണ്ടു നോക്കൂ ആ സൂപ്പര്‍ ട്രെയിലര്‍

 najim kochukalunk

അത്താഴം- മലയാളം ഷോര്‍ട്ട് ഫിലിം

അത്താഴം- മലയാളം ഷോര്‍ട്ട് ഫിലിം

കാണേണ്ടിയിരുന്നില്ല എന്ന ഉള്‍ത്തരിപ്പോടെ കണ്ണുകളെ പിന്‍വലിപ്പിച്ചുകളയും വിധം ക്രൂരവും വേദനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം അനാവരണം ചെയ്യുന്ന ഈ ഏഴുമിനിട്ട് ചെറുസിനിമ കടുകോളമേ ഉള്ളൂവെങ്കിലും കടലോളം ചിന്തിപ്പിച്ചേക്കാം.

 jeeva

ഐശ്വര്യ റായുമായി ബന്ധപ്പെട്ട നിങ്ങള്‍ക്കറിയാനിടയില്ലാത്ത 10 കാര്യങ്ങള്‍ [വീഡിയോ]

ഐശ്വര്യ റായുമായി ബന്ധപ്പെട്ട നിങ്ങള്‍ക്കറിയാനിടയില്ലാത്ത 10 കാര്യങ്ങള്‍ [വീഡിയോ]

ഐശ്വര്യാ റായ്ക്കൊരു ഇരട്ട പേരുണ്ട്. എന്താണെന്ന് നിങ്ങൾക്കറിയാമോ? അതുപോലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങി 6 ഭാഷകളിൽ സംസാരിക്കാൻ ഐശ്വര്യയ്ക്കറിയാം. ഇങ്ങനെയുള്ള ഐശ്വര്യയുമായി ബന്ധപ്പെട്ട കൌതുകമുണർത്തുന്ന 10 കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഒന്നു കണ്ടു നോക്കൂ-

 kevin

രണ്ടു തലയുള്ള പൂച്ചക്കുഞ്ഞ് ജനിച്ചു (വീഡിയോ)

രണ്ടു തലയുള്ള പൂച്ചക്കുഞ്ഞ് ജനിച്ചു (വീഡിയോ)

ട്യൂസി എന്ന് പേരുള്ള ഈ പൂച്ചക്കുഞ്ഞ് ഇന്ന് ലോകമെങ്ങും വാര്‍ത്താ താരമാണ്. കാരണം രണ്ടു തലയുമായാണ് ഈ പൂച്ചക്കുഞ്ഞിന്റെ ജനനം. ഒറിഗോണിലാണ് കക്ഷിയുടെ ജനനം. രണ്ടു തല കണ്ടതോടെ സ്വന്തം അമ്മയാല്‍ നിരസിക്കപ്പെട്ട ഈ കുഞ്ഞിനെ ഇപ്പോള്‍ വളര്‍ത്തുന്നത് സ്റ്റെഫാനി എന്ന് പേരുള്ള ഒരു സ്ത്രീയാണ്. അവരുടെ കുട്ടികള്‍ ആണത്രേ ഇ പൂച്ചക്കുഞ്ഞിനെ അവര്‍ക്ക് കാണിച്ചു കൊടുത്തത്.

 Special Reporter

വിമാനം അതുണ്ടാക്കിയ ആളുടെ മുഖത്ത് തന്നെ പറന്നു വന്നു ഇടിച്ചാല്‍ (വീഡിയോ)

വിമാനം അതുണ്ടാക്കിയ ആളുടെ മുഖത്ത് തന്നെ പറന്നു വന്നു ഇടിച്ചാല്‍ (വീഡിയോ)

വിമാനം അതുണ്ടാക്കിയ ആളുടെ മുഖത്ത് തന്നെ ബൂമറാംഗ് പോലെ പറന്നു വന്നു ഇടിച്ചാല്‍ എങ്ങനെയുണ്ടാകും? കണ്ടു നോക്കൂ ഈ രസകരമായ വീഡിയോ.

 Special Reporter

കണ്ണ് ചിമ്മി തുറക്കുന്ന വേഗതയില്‍ ഷൂ ലെയിസ്‌ കെട്ടുന്ന വിധം (വീഡിയോ)

കണ്ണ് ചിമ്മി തുറക്കുന്ന വേഗതയില്‍ ഷൂ ലെയിസ്‌ കെട്ടുന്ന വിധം (വീഡിയോ)

നമ്മള്‍ ധരിക്കുന്ന ഷൂവിന്റെ കയര്‍ അല്ലെങ്കില്‍ ലെയിസ്‌ നമ്മള്‍ കണ്ണ് ചിമ്മുന്ന വേഗതയില്‍ കെട്ടുന്ന ആളെ കണ്ടിട്ടുണ്ടോ? കണ്ടോ നോക്കൂ ഈ വീഡിയോ. നമ്മള്‍ കണ്ണ് ചിമ്മി തുറക്കുന്ന വേഗതയില്‍ കക്ഷി അത് കെട്ടി തരും.

 kevin

ചൈനീസ്‌ ബസിലെ രസകരമായ അടിപിടി വീഡിയോയില്‍

ബസില്‍ നിങ്ങള്‍ കണ്ടു വെച്ച സീറ്റ്‌ വേറെ ആരെങ്കിലും തട്ടിയെടുത്താല്‍ നിങ്ങളെന്തു ചെയ്യും? ഇവിടെ ഒരു ചൈനക്കാരി തന്റെ സീറ്റ് മറ്റൊരാള്‍ തട്ടിയെടുത്തതിന്റെ പേരില്‍ നടത്തുന്ന കസര്‍ത്ത് കാണണോ? അയാളുടെ മടിയില്‍ കയറി ഇരുന്നും മറ്റും തന്നാലാവുന്ന വിധത്തില്‍ അടിയുണ്ടാക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 Johnny Walker

നഗ്ന വീഡിയോയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും പുലിവാല് പിടിക്കുന്നു

നഗ്ന വീഡിയോയുടെ പേരില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും പുലിവാല് പിടിക്കുന്നു

ഇസ്രായേല്‍ വനിതാ സൈനികരുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ പുറത്തിറങ്ങിയതിനു പുറമേ അതെ സൈനികര്‍ എന്ന് സംശയിക്കപ്പെടുന്നവരുടെ നഗ്ന നൃത്തവും പുറത്തു വന്നു. ഒരു റൈഫിളിന് ചുറ്റും നിന്നുകൊണ്ട് അര്‍ദ്ധനഗ്നരായി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു സ്ത്രീ നൂല്‍ബന്ധം എന്ന തോതിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്‌.

 Special Reporter

വളര്‍ത്തുനായ വികലാംഗനായ ഉടമസ്ഥനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ

വളര്‍ത്തുനായ വികലാംഗനായ ഉടമസ്ഥനെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ

യൂറോപ്പില്‍ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിനിടയിലെ മനസലിയിക്കുന്ന ഒരു കാഴ്ചയാണ് ഇത്. ഒരു വളര്‍ത്തുനായ വീല്‍ചെയര്‍ തള്ളിനീക്കിക്കൊണ്ട് ഉടമസ്ഥനെ സുരക്ഷിതമായി എത്തിക്കുന്ന വീഡിയോ ആണ് ഇത്. രണ്ട് കൈയും ഉയര്‍ത്തി വീല്‍ചെയര്‍ മുന്നോട്ട് തള്ളിക്കൊണ്ടാണ് നായ നടക്കുന്നത്. മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തെന്നാണ് നായകളെ വിളിക്കാറ്. കണ്ടു നോക്കൂ.

 Special Reporter

ബോളിവുഡിലെ റൊമാന്റിക് ആയ മഴ ഗാനങ്ങള്‍ (വീഡിയോ)

ബോളിവുഡിലെ റൊമാന്റിക് ആയ മഴ ഗാനങ്ങള്‍ (വീഡിയോ)

മണ്‍സൂണ്‍ ആരംഭിച്ച സ്ഥിതിക്ക് ബോളിവുഡിലെ എക്കാലത്തെയും മികച്ച ചില റെയിന്‍ ഗാനങ്ങള്‍ നമുക്കൊന്ന് കണ്ടു നോക്കാം. ഇത് കണ്ടു കഴിയുമ്പോഴേക്കും നിങ്ങളും റൊമാന്റിക്‌ ആയ ഒരു മൂഡിലേക്ക് എത്തും എന്ന് കരുതുന്നു.

 Special Reporter

ഹരിമുരളീരവം പാടി തകര്‍ത്തു; യൂട്യൂബില്‍ വൈറലായി

ഹരിമുരളീരവം പാടി തകര്‍ത്തു; യൂട്യൂബില്‍ വൈറലായി

കുളിക്കാതെ ഷര്‍ട്ടിടാതെ കിടന്നു കൊണ്ട് പാടിയ ഹരിമുരളീരവം സൂപ്പര്‍ ഹിറ്റായി മാറുന്നു. യൂട്യൂബില്‍ വില്‍സ്വരാജ് എന്ന പ്രമുഖ ഗായകന്‍ പാടിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഷെയറും ലൈക്കും പോസിറ്റീവ് കമന്റുകളും നേടി മുന്നേറികൊണ്ടിരിക്കുന്നത്. വീഡിയോയില്‍ ഗായകന്റെ സൂപ്പര്‍ പെര്‍ഫോമന്‍സ് നമുക്ക്‌ കാണാന്‍ കഴിയുക. കാണൂ ഷെയര്‍ ചെയ്യൂ പ്രോത്സാഹിപ്പിക്കൂ.

 Special Reporter

സ്പോര്‍ട്സ്‌ കാര്‍ അപകടത്തിന്റെ ഭീകര ദൃശ്യങ്ങള്‍ ഡാഷ്ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞു

സ്പോര്‍ട്സ്‌ കാര്‍ അപകടത്തിന്റെ ഭീകര ദൃശ്യങ്ങള്‍ ഡാഷ്ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞു

അരിസോണയില്‍ ഒരു കാറോട്ട മത്സരത്തിനിടെ അപകടത്തില്‍ പെട്ട കാറില്‍ നിന്നുമുള്ള ഡാഷ്ബോര്‍ഡ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. പേര് പുറത്തു പറഞ്ഞിട്ടില്ലാത്ത ഈ ബി എം ഡബ്ലിയു M3 കാറിന്റെ ജീവനോടെ രക്ഷപ്പെട്ട ഡ്രൈവര്‍ തന്നെയാണ് ഈ വീഡിയോ പുറത്തു വിട്ടത്. അരിസോണയിലെ മലന്ചെരിവിലൂടെ കക്ഷി സ്പീഡില്‍ കാറോടിക്കുന്നതും പെട്ടെന്ന് നിയന്ത്രണം വിട്ടു കാര്‍ മറിയുന്നതും വീഡിയോയില്‍ ഉണ്ട്. അത്ഭുതകരമായാണ് ഈ ഡ്രൈവര്‍ രക്ഷപ്പെട്ടത് എന്ന് നിസംശയം പറയാം.

 kevin

ഒരു അര്‍ജന്റീനിയന്‍ ഫുട്ബോള്‍താരം നായയോട് കാണിക്കുന്ന ക്രൂരത

ഒരു അര്‍ജന്റീനിയന്‍ ഫുട്ബോള്‍താരം നായയോട് കാണിക്കുന്ന ക്രൂരത

അര്‍ജന്റീനിയന്‍ ഫുട്ബോള്‍താരവും ഉറുഗ്വേ ക്ലബായ ബെല്ലെ വിസ്റ്റെ താരവുമായ ജോസ്‌ ജിമെനെസ് ഒരു നായയോട് കാണിക്കുന്ന ക്രൂരത നിങ്ങള്‍ക്ക്‌ കാണാനോ? മൈതാനത്തിലേക്ക് വന്ന ഒരു നായയെ അതിന്റെ കഴുത്തിന്‌ പിടിച്ചു പുറത്തേക്ക് വലിച്ചെറിഞ്ഞ ഈ കളിക്കാരന്റെ നടപടി വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തി. ഒരു ലോവര്‍ ലീഗ് ഗെയിമിലാണ് സംഭവം നടന്നത്.

 Special Reporter

2013-ലെ ഏറ്റവും മോശം ഹോളിവുഡ് ചിത്രം ഏത് ?

2013-ലെ ഏറ്റവും മോശം ഹോളിവുഡ് ചിത്രം ഏത് ?

2013 ഏറ്റവും മോശം ഹോളിവുഡ് ചിത്രം ഏത് എന്നറിയണമോ നിങ്ങള്‍ക്ക് ? ഹോളിവുഡ് സംബന്ധമായി വാര്‍ത്തകള്‍ കൊടുക്കുന്ന ഒട്ടു മിക്ക സൈറ്റുകളും പത്രങ്ങളും ഒരേ പോലെ അംഗീകരിച്ച ഒരു സിനിമയാണ് 2013 ലെ ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും മോശം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹോളിവുഡ് നടന്‍ വില്‍സ്മിത്തും മകന്‍ ജാദന്‍ സ്മിത്തും അഭിനയിച്ച ആഫ്റ്റര്‍ എര്‍ത്ത്‌ ആണ് പൊട്ടിയ പടം. ആ തെരഞ്ഞെടുപ്പില്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനല്ല പകരം അപമാനിക്കാന്‍ ഒരു വകയുണ്ട് എന്നതാണ് സത്യം. മലയാളിയായ മനോജ്‌ നെല്ലിയാട്ട് ശ്യാമളന്‍ എന്ന മനോജ്‌ നൈറ്റ് ശ്യാമളന്‍ ആണ് അതിന്റെ സംവിധായകന്‍

 kevin

525 അടി ഉയരത്തില്‍ നിന്നും എടുത്തു ചാടിയ സ്ത്രീയുടെ പാരച്യൂട്ട് പ്രവര്‍ത്തിച്ചില്ല (വീഡിയോ)

525 അടി ഉയരത്തില്‍ നിന്നും എടുത്തു ചാടിയ സ്ത്രീയുടെ പാരച്യൂട്ട് പ്രവര്‍ത്തിച്ചില്ല (വീഡിയോ)

സാഹസികമായി ചാടുമ്പോള്‍ പാരച്യൂട്ട് പ്രവര്‍ത്തിക്കാതിരുന്നാല്‍ എന്താകും ആ ചാടുന്നയാളുടെ അവസ്ഥ ? ഇവിടെ 525 അടി ഉയരമുള്ള ഒരു സ്പാനിഷ്‌ ഹോട്ടലിനു മുകളില്‍ നിന്നും എടുത്തു ചാടിയ ഇരുപത്തിരണ്ടു കാരിയായ ഒരു ബേസ് ജമ്പര്‍ കഷ്ടിച്ചാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇവരുടെ പാരച്യൂട്ട് ശരിയായ വിധത്തില്‍ തുറക്കാതിരുന്നതാണ് പ്രശ്‌നമായത്. താഴെ വീണിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നെങ്കിലും ബാല്‍ക്കണിയില്‍ കുടുങ്ങിയതാണ് രക്ഷയായത്. ബെനിഡോമിലുള്ള ഗ്രാന്‍ ഹോട്ടല്‍ ബാലിയുടെ മുകളില്‍നിന്നാണ് മരിയ എടുത്തുചാടിയത്.

 kevin

ജാപ്പനീസ് ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അത് പറന്നു വരും !

ജാപ്പനീസ് ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അത് പറന്നു വരും !

ജാപ്പനീസ് ഹോട്ടലായ ‘യൊ സുഷി’ അവിടേക്ക് ആളെ കൂട്ടുന്നത്‌ ഒരു വ്യത്യസ്തമായ തന്ത്രത്തിലൂടെയാണ്. അവിടെയെത്തി ഭക്ഷണം ഓര്‍ഡര്‍ നല്കിയാല്‍ മാത്രം മതി. വായുവിലൂടെ ഭക്ഷണവുമായി ട്രേ പറന്നുവരും.

 kevin

ഒരു മിനുട്ടില്‍ 802 തവണ കയ്യടിച്ചവന്‍ (വീഡിയോ)

ഒരു മിനുട്ടില്‍ 802 തവണ കയ്യടിച്ചവന്‍ (വീഡിയോ)

ലോകത്ത്‌ ഏറ്റവും വേഗതയില്‍ കയ്യടിക്കുന്നവനെ കാണണോ ? ഒരു മിനുട്ടില്‍ ഇയാള 802 തവണയാണ് കയടിച്ചത്. സെക്കന്‍ഡില്‍ 13 തവണയാണത്രേ ഇദ്ദേഹം തന്റെ കയ്യടിച്ചത്. ബ്രയാന്‍ ബെഡ്നരേക് എന്നയാളാണ് ഈ സംഭവം മനുഷ്യന്‍ , മുന്‍പ്‌ ഇദ്ദേഹത്തിന്റെ പേരിലുള്ള റെക്കോര്‍ഡ്‌ മിനുട്ടില്‍ 721 തവണയായിരുന്നു.

1 2 3 22