ഗ്രീഷ്മ കാലത്തിലെ വീര്‍പുമുട്ടിക്കുന്ന ചൂടില്‍ നിന്നും അല്പമെങ്കിലും അഭയം പ്രാപിക്കാന്‍ മോഹിക്കത്തവരാരുമുണ്ടാകില്ല. ശുദ്ധവായുവും നല്ല തണുപ്പും പ്രകൃതിയുടെ കളകളാരവങ്ങളും പെയ്തിറങ്ങുന്ന സുന്ദരമായ ഭൂപ്രക്രിതിയായിരിക്കും ആരുടേയും മനസ്സിലെ സ്വപ്‌നങ്ങള്.പക്ഷേ ഇത്തരം പ്രദേശങ്ങളിലേക്കെത്തുംമ്പോഴേക്കും പോക്കറ്റിനു തീ പിടിക്കുമെന്നോര്‍ക്കുമ്പോള്‍ ആരും ഇതിനു മുതിരുന്നില്ലായെന്നതാണ് വസ്തുത. പോക്കറ്റിന്റെ കാര്യം മാറ്റി നിറുത്തിയാല്‍, പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുന്നാര്‍ എന്നതില്‍ മറ്റൊരഭിപ്രായത്തിനിടയില്ല.

556.87 ച. കി. മി. വിശാലതയില്‍ വ്യാപിച്ചുകിടക്കുന്ന ഈ നിലക്കുറുഞ്ഞികളുടെ നാട് ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്കില്പ്പെട്ട പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. സുഖവാസകേന്ദ്രങ്ങളുടെ പറുദീസയായ ഇവിടം ശരാശരി 1,700 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

കേരളത്തിലെ വശ്യമായ ഈ കുന്നിന്‍ പ്രദേശം അനന്ന്യമായ ഒരു നിത്യഹരിത വനപ്രദേശമാണ്. മാത്രമല്ല സംസ്ഥാനത്ത് ഏറ്റവുമധികം വനപ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത് മുന്നാര്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലാണ്.

വിചിത്രങ്ങളായ കൊച്ചു കൊച്ചു ടൗണുകളും വടിവാര്‍ന്ന ഗിരിനിതംബ പ്രദേശങ്ങളും അതിനെ വലയം ചെയ്തുനില്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും കാപ്പി, തേയില തോപ്പുകളും മുന്നാറിന്റെ മാത്രം പ്രത്യേകതയാണ്. 15 മുതല്‍ 25 ഡിഗ്രീ സെല്ഷ്യസാണ് ഇവിടത്തെ താപനില. ഒരു പക്ഷേ ഇതൊരു കൊച്ചു ലണ്ടനാണോ എന്ന് ബിട്ടീഷ് ഭരണാധികാരികള്‍ പോലും സംശയിച്ചുപോകും.

മുന്നാറിന്റെ പ്രവിശാല മട്ടുപ്പാവിനെ ലക്ഷൃമിട്ടുകൊണ്ട് ച്ചുറ്റിത്തിരിഞ്ഞുപോകുന്ന റോഡുകള്‍ അഥിതികള്‍ക്ക് വശ്യമായ വിരുന്നു സല്ക്കാരമാണൊരുക്കുക. സുഗന്ധ വ്യഞ്ജനങ്ങളുടെ മാസ്മരിക ഗന്ധവും അച്ചടക്കമാര്‍ന്ന തേയില തോപ്പുകളും ഏവരെയും കോര്മയില്‍ കൊള്ളിക്കുന്ന ഒന്നാണ്. കടല്‍ കരയില്‍ നിന്നും 5000 മുതല്‍ 8000 ഫീറ്റ്‌ ഉയരത്തിലാണ് ഈ റോഡ്‌ കടന്നുപോകുന്നത്.

ഇങ്ങോട്ട് യാത്ര പുറപ്പെടുന്നവര്‍ക്ക് കോട്ടയത്ത്‌ നിന്നോ എറണാകുളത്ത് നിന്നോ യാത്രയാരംഭിക്കാവുന്നതാണ്. എറണാകുളത്ത് നിന്ന് നാലര മണിക്കൂറാണ് ഇങ്ങോട്ടുള്ള സമയം. അടുത്തുള്ള വിമാനത്താവളമായ നെടുമ്പാശേരിയില്‍ നിന്ന് 130 കി. മി യാണ് മുന്നാറിലേക്ക്. നാല് ദിവസത്തെ പോക്കുവരവിനുള്ള പാക്കേജ്ദിവസവും എറണാകുളത്ത് നിന്ന് പുറപ്പെടുന്നു. ഇത്തരത്തില്‍ യാത്രപുറപ്പെടുന്നതിനു ഏകദേശം 6000 രൂപയാണ് കാറുടമകള്‍ ഈടാക്കുന്നത്.

മുന്നാറിലെത്തിയവരുടെ പ്രഥമ കാഴ്ചകള്‍ ഹെഡ്വര്‍ക്ക് ഡാം,(Headwork Dam) പോത്തമേട് വ്യൂ പോയിന്റ്‌,(Pothamedu View Point) പുഷ്പ സഞ്ചയങ്ങള്‍(Blossom Park) എന്നിവയാണ്. ഒപ്പം മാട്ടുപ്പെട്ടി ഡാം,(Mattupetty Dam) എക്കൊപൊയിന്റ്,(Echo Point) കുണ്ടാല ഡാം(Kundala Dam) തുടങ്ങിയവ സമയമെടുത്ത്‌ സന്ദ൪ശിക്കേണ്ടാവയാണ്. സുപ്രസിദ്ധമായ ഇന്തോ-സ്വിസ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത് 12 കി. മി അകലെ സ്ഥിതിചെയ്യുന്ന മാട്ടുപ്പെട്ടിയിലാണ്. നിലക്കുറിഞ്ഞികളുടെ നാടെന്നറിയപ്പെടുന്ന ഇവിടംമൃഗസ്നേഹികളെ സന്തോഷിപ്പിക്കുന്ന ഗോശാല കാണാം. അതോറിറ്റിയുടെ അനുമതിയോടെ അവിടവും സന്ദര്‍ശിക്കാവുന്നതാണ്. മാട്ടുപ്പെട്ടി ഡാമിലെ സ്പീഡ് ബോട്ടിംഗും കുണ്ടള ഡാമിലെ പെടല്‍ ബോട്ടിംഗുംസഞ്ചാരികളെ മത്തുപിടിപ്പിക്കാതിരിക്കില്ല.

അസ്തമാന ശോണിമയില്‍ പുഞ്ചിരിതൂങ്ങിയെത്തുന്ന സുവര്‍ണ്ണ-നിണവര്‍ണങ്ങള്‍ ഇഴചേര്‍ന്ന സൂര്യരശ്മികള്‍ അന്തരീക്ഷത്തെ കസവ് തട്ടമണിയിക്കുമ്പോള്‍ ആരും മോഹിച്ചുപോകും ആ ഹൂറിയിലോന്നു ലയിച്ചു ചേരാന്‍..പകലിലെ ക്ഷീണമകറ്റാന്‍ വൈകുന്നേരം ആളുകള്‍ ഒത്തുകൂടുന്നത് ഈ ഹൂറിയുടെ മാറിടത്തിലായിരിക്കും. അവിടെ പൂന്തോപ്പുകളും ടീഷോപ്പുകളും സജീവമായിരിക്കും.

ചിന്നക്കലില്‍ നിന്നും 4 കി. മി അപ്പുറം സ്ഥിതിചെയ്യുന്ന ആനായിരങ്ങള്‍ ഡാം വശ്യമായ ദൃശ്യമാണ് സഞ്ചാരികള്‍ക്കൊരുക്കുക. സുഖമമായ ബോട്ടിംഗ് സര്‍വീസാണ് ഇവിടത്തെ എടുത്തു പറയേണ്ട കാഴ്ച.ട്രക്കിംഗ് സൗകര്യത്തിനുള്ള കീഴാര്‍കുത്ത്, ഇരുകല്ല് മുടി തുടങ്ങിയവ ഇവയോട് തോട്ടുരുമ്മിക്കിടക്കുന്നു.

നീലഗിരിയുടെ സ്വന്തം ഗൃഹമാണ് മുന്നാര്‍. അതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന വരയാടുകള്‍ പോലോത്ത ജീവികള്‍ ഇവിടെ ധാരാളം കണ്ടുവരുന്നു. കേരളത്തിലെ വരയാടുകളുടെ സംരക്ഷണാ൪ത്ഥം നിലവില്‍ വന്ന ഒന്നാണ് ഇരവിക്കുളം ദേശീയ പാര്‍ക്ക്‌. ഫെബ്രുവരി മാ൪ച്ച് മാസങ്ങളില്‍ ഇവയുടെപ്റചനന കാലമായതിനാല്‍ അന്നേരം സന്ദര്‍ശകര്‍ക്ക് സന്ദര്‍ശനാനുമതിയുണ്ടാകുകയില്ല. മറയൂരിലെ വളഞ്ഞുപുളഞ്ഞു പോകുന്ന തേക്കിന്‍ തോട്ടങ്ങള്‍ സഞ്ചാരികളെ മാടിവിളിക്കുന്ന മുഖ്യ ആകര്‍ഷണ കേന്ദ്രമാണ്.

പ്രകൃതി നല്‍കിയ സ്വീകരണത്തില്‍ ആവേശം പൂണ്ട് യാത്ര പര്യവസാനിക്കുമ്പോള്‍ നാം എത്തിനില്പുണ്ടാവുക പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗമായ ആനമുടിയിലായിരിക്കും. പെരിയാര്‍ പീഠതലത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ആനമലയും പഴനിമലയും ഒത്തുചേരുന്ന ആനമുടി സ്ത്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്ററാണ് ഇതിന്റെ ഉയരം. ഹിമാലയത്തിനു തെക്ക് ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയ പര്‍വ്വത ഭാഗമാണിത്. വടക്ക് നീലഗിരി കുന്നുകള്‍ക്ക് 5988 അടിയാണ് ഉയരം. വടക്ക് നിന്ന് ഇടുക്കി ജില്ലയിലെത്തുമ്പോള്‍ പര്‍വ്വത നിരകള്‍ ഏറ്റവും ഉയരത്തിലെത്തും.

കേരളത്തിലെ പുകള്‍പെറ്റ ജലവൈദ്യുത പദ്ധതികള്‍സ്ത്ഥിതിചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. മുന്നറിനോട് ചങ്ങാത്തം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാന രണ്ട് ജലവൈദ്യുതപദ്ധതികളാണ് പള്ളിവാസല്‍, മാട്ടുപ്പെട്ടി എന്നിവ. കേരളത്തിലെ വൈദ്യുത പദ്ധതി 1900 ല് പള്ളിവാസലില്‍ കണ്ണന്‍ ദേവന്‍ കമ്പനി പൂര്‍ത്തിയാക്കിയ സ്വകാര്യ ജലവൈദ്യുത പദ്ധതി കൊണ്ടായിരുന്നു. ഇങ്ങനെയാണ് കേരളത്തിലെ വൈദ്യുതിയുടെ ചരിത്രം ആരംഭിക്കുന്നത്. 1923 ഫെബ്രുവരി 18 നു തിരുവിതാംകൂര്‍ ഗവര്‍ണ്മെന്റ് ഇതിന് അംഗീകാരം നല്‍കി. പെരിയാറിന്റെ പോഷക നദിയായ മുതിര്‍ പുഴയിലെ ജലപ്പ്രവാഹം മുന്നാറില്‍ ആവശ്യാനുസാരം നിയന്ത്രിച്ച് പള്ളിവാസലില്‍ പവര്‍ഹൗസ് പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍മ്മാണ ജോലികളാണ് ആദ്യം പൂര്‍ത്തിയാക്കിയത്. സേതുപാര്‍വതിപുരം, മാട്ടുപ്പെട്ടി അണക്കെട്ടുകള്‍ നിര്‍മ്മിച്ച് കൂടുതല്‍ വെള്ളം പവര്‍ഹൗസിലെത്തിച്ച് പവര്‍ഹൗസിന്റെ ശേഷി വര്‍ധിപ്പിക്കുകയായിരുന്നു രണ്ടാം ഘട്ടം. ഇത് 1956 ല്‍പൂര്‍ത്തിയായി. 1940 മാ൪ച്ച് 19 നു രാവിലെ 7.30 നു പള്ളിവാസലില്‍ നിന്ന് ആദ്യമായി വൈദ്യുതി പ്രവഹിച്ചുതുടങ്ങി. ഇതാണ് കേരളത്തിന്റെ വൈദ്യുതി പുരാണം.

ആനമുടിയോടു റ്റാറ്റ പറഞ്ഞു റ്റാറ്റ മ്യൂസിയത്തിലെത്തുന്നതോടെ മുന്നാറിന്റെ കാഴ്ചകളുടെ വ൪ണ്ണവിസ്മയത്തിനു പരിസമാപ്തിയാകും. നാടന്‍ കഥകളാല്‍ ആവരണം ചെയ്യപ്പെട്ടുകിടക്കുന്ന ഇലവീഴാപുഞ്ചിറ, കുറവന്‍കുറഞ്ഞി മലകള്‍, പാഞ്ചാലിമേട്‌ എല്ലാം പഴയകാല സ്മരണകള്‍ അയവിറക്കി നെടുവീര്‍പ്പിട്ട് നില്‍കുന്നതുകാണാം. സമീപകാലത്തായി വിനോദസഞ്ചാര വികസന പദ്ധതിക്കായി തയ്യാ൪ചെയ്യപ്പെട്ടിട്ടുള്ള പ്രകൃതിമനോഹരമായ വാഗമണ്‍ പ്രദേശം ഇവിടെയാണ്. ഇതിനെ കേരളത്തിലെ സ്വിസ്റ്റ൪ലാ൯റ് എന്നും ബോള്സങ്ങളുടെ പറുദീസ എന്നും വിളിക്കപ്പെടുന്നു.

മുന്നാറിന്റെ നിസര്‍ഗാന്തരീക്ഷമാണ് ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യതിരിക്തമാക്കുന്നത്. പ്രകൃതിയെ കീറിമുറിച്ചുകൊണ്ടുള്ള പാലസുകളോ രാഷ്ട്രീയക്കാര്‍ക്ക് രക്തം ചിന്താനുള്ള സ്മാരകങ്ങളോ കൃത്രിമ സുഖാഢംഭരങ്ങളുടെ അംഭരചുന്പികാളോ ഇവിടെ കാണില്ല. പകരം അതുല്യവും അനിര്‍വച്ചനീയവുമായ പ്രകൃതിയുടെ നിഷ്കളങ്കതയും സ്വഛന്ദതയും മാത്രമാണ് എവിടെയും നിര്‍ഗളിച്ച് നില്‍കുന്നത്. മുന്നാറിനെ കൂടുതലറിയാന്‍ (www.periyar.net/ www.incrediblekerala.org) എന്നീ സൈറ്റുകള്‍ സന്ദ൪ശിക്കവുന്നതാണ്.

പാപപങ്കിലമായ മനുഷ്യ കരങ്ങളാണ് പ്രകൃതിയുടെ നിഷ്കളങ്കതക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്. “ദി പൈലന്‍സ്” എന്ന കവിതയിലൂടെ ‘സ്റ്റീഫന്‍ സ്പെ൯സര്‍’ ഈ സത്യം തുറന്നടിക്കുന്നത്‌ കാണാം. ഇവിടെയെന്നല്ല എവിടെയും മനുഷ്യര്‍ ചെയ്തുകൂട്ടുന്ന അശ്ലീലതകളുടെ കുത്തൊഴുക്കും സമ്പര്‍ക്കവും കമ്പോളവും മാറ്റി നിര്‍ത്തിയാല്‍ ദൈവീക സൃഷ്ടിപ്പിന്റെ വെല്ലുന്ന കാഴ്ചകള്‍ മുറ്റി നില്‍കുന്ന ഇവിടം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറെയുണ്ട്. എല്ലാം പ്രകൃതിയുടെ വികൃതികളാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറുന്നവരുടെ അവസ്ഥ ദുര്‍ബലം തന്നെ.

മൊഴിമാറ്റം,
കടപ്പാട്,
ദി ന്യൂ സണ്ഡേ എക്സ്പ്രസ്,
ഏപ്രില്‍