Share The Article

Rajesh Mv എഴുതുന്നു 

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്.

ലേഖനം.
രാജേഷ് എം വി

വീട്ടമ്മ എന്ന പദത്തിന് വളരെ വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്.
വീട്ടമ്മ കുടുംബത്തിന്റെ നിറദീപം തന്നെയാണ്. സംശയമില്ല.
പലർക്കും പല ജീവിത സാഹചര്യങ്ങൾ ആയിരിക്കും.

നല്ല കാശും വരുമാനവുമുള്ള വീടുകളിൽ ഭാര്യാപദവി ലഭിക്കുന്നവർക്കു സാമ്പത്തിക പ്രശ്‌നങ്ങൾ കുറവായിരിക്കും. അവിടെ ഭർത്താവിന്റെ വരുമാനം കുടുംബത്തിന്റെ മുന്നോട്ടുപോക്കിന് ധാരാളം ആയിരിക്കും.

Rajesh Mv
Rajesh Mv

എന്നാൽ മിഡിൽ ക്ലാസ് കുടുംബത്തിൽ സ്ഥിതി മറിച്ചായിരിക്കും.
രണ്ടാളും അദ്ധ്വാനിച്ചാലെ ജീവിതം ഉദ്ദേശിച്ച പുരോഗതിയിലൂടെ മുന്നോട്ടു പോകൂ എന്ന് വരുമ്പോൾ ഭാര്യയും ജോലി ചെയ്യുന്നു.

മറ്റൊരു സിറ്റുവേഷനിൽ
നല്ല വിദ്യാഭ്യാസവും ജോലിചെയ്യാൻ കഴിവും ഉള്ള ഒരു സ്ത്രീ വിവാഹാനന്തരം ഭർത്താവും ഭർതൃ വീട്ടുകാർക്കും താത്പര്യമില്ലാത്തതിനാൽ ജോലിക്കൊന്നും പോകാൻ കഴിയാതെ വീട്ടമ്മ എന്ന ലേബലിൽ തളച്ചിടുന്നത്…

നമുക്കൊക്കെ വളർന്നു വരുന്ന പെൺകുട്ടികൾ ഉണ്ട്.
അവർക്കു വേണ്ടി രക്ഷിതാക്കൾ എന്ന ഉത്തരവാദിത്തത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നതും അവശ്യം ചെയ്യേണ്ടതുമായ കാര്യം പരമാവധി പഠിപ്പിച്ചു ഒരു ജോലി നേടാൻ അവരെ പ്രാപ്തയാക്കുക എന്നതാണ്.

അതായത് വിവാഹ ശേഷവും ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു പെണ്കുട്ടി ഒറ്റപ്പെട്ടു പോയാൽ ഒന്നിനും കൊള്ളാത്ത ഒരു വെറും വീട്ടമ്മയായി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ കരുണതേടി ജീവിതം ജീവിച്ചു തീർക്കുന്ന ഒരുവൾ ആവാതിരിക്കാൻ അവളെ പ്രാപ്തയാക്കണം.

സ്ത്രീ പുരുഷ സമത്വം എന്നതിന്റെ ആദ്യ പടികൂടിയാണ് പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജോലി ലഭ്യമാക്കലും…
സ്വന്തമായി വരുമാനം ലഭിക്കുന്നതിലൂടെ തന്റെ കൂടി സപ്പോർ്‌ട്ടുകൊണ്ടാണ് എന്റെ കുടുംബം മുന്നോട്ടു പോകുന്നത് എന്നും എന്റെ കുടുംബ ജീവിതത്തിൽ ഭർത്താവിനൊപ്പം എനിക്കും തുല്യ പങ്കാളിത്തം ഉണ്ട് എന്ന വളരെ അഭിമാനകരമായ ഒരു പ്രൗഡ് ഏതൊരു സ്ത്രീക്കും കുടുംബത്തിലും സമൂഹത്തിലും കിട്ടുന്ന സ്ഥാനം ചെറുതല്ല.

Related imageദൗർഭാഗ്യവശാൽ ഫെമിനിസ്റ്റുകൾ എന്ന പേരിൽ ചില സ്ത്രീകൾ ഒരു പണിയും എടുക്കാതെ ഭർത്താവിന്റെ സാമ്പത്തിക സ്രോതസ്സിനെ ആശ്രയിച്ചുകൊണ്ടു സ്ത്രീ ശാക്തീകരണത്തിനു മുന്നിട്ടിറങ്ങുന്നു.

നിങ്ങള്ക്ക് ശാരീരിക പ്രശങ്ങൾ ഇല്ലെങ്കിൽ, ഒരു ജോലി ചെയ്യുവാൻ ഉള്ള വിദ്യാഭ്യാസ്സമുണ്ടെങ്കിൽ, നിങ്ങളുടെ കുടുംബ പശ്ചാത്തലം അതിനു യോഗ്യമാണെങ്കിൽ തീർച്ചയായും ഒരു ജോലി ചെയ്യുന്ന വീട്ടമ്മ ആവണം.

വീട്ടമ്മ എന്ന പദത്തിനെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നു. ഒരു പക്ഷെ ഒരു ജോലിക്കു പോകുന്ന സ്ത്രീയേക്കാൾ വീട്ടുജോലികളിൽ വ്യാപൃതയാവുന്ന ഒരു വീട്ടമ്മക്ക് അതിലും എത്രയോ ഉത്തരവാദിത്തങ്ങൾ ഉണ്ടാവും…

പക്ഷെ ഒന്നാലോചിച്ചു നോക്കൂ…
2011 ഇൽ നടന്ന അവസാന ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 1000 പുരുഷന് 940 സ്ത്രീകൾ എന്നതാണ് ഇന്ത്യയിലെ സ്ത്രീ പുരുഷാനുപാതം.

ഒരു രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന സൂചിക എന്നാൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനമാണെന്നിരിക്കെ, രാജ്യത്തെ തൊഴിലെടുക്കുന്ന ആകെ സ്ത്രീകളുടെ എണ്ണം വെറും 28% മാത്രമാണ്.
അതായത് 72% വരുന്ന മഹാ ഭൂരിപക്ഷം സ്ത്രീകളും രാജ്യത്തിന്റെ കണക്കിൽ ഉത്പാദനപരമായി പൂജ്യം ആണ്.
ഒരു വികസിത രാജ്യത്തിന്റെ പുരോഗതിക്കു കടുത്ത വെല്ലുവിളിയും വിഘാതവുമാണ് ഈ കണക്കുകൾ.

സ്ത്രീ ശാക്തീകരണവും രാജ്യത്തിന്റെ സാർവ്വതോന്മുഖമായ പുരോഗതിയും സാധ്യമാവണമെങ്കിൽ സ്ത്രീ വിദ്യാഭ്യാസം ശക്തിപ്പെടുത്തിയെ പറ്റൂ..
18 വയസ്സു് കഴിഞ്ഞ ഒരാൾ ആണോ പെണ്ണോ ഗവണ്മെന്റ് കണക്കു പ്രകാരം dependent എന്ന വാക്കിൽ നിന്നും മോചനം നേടുന്നു. എന്നിട്ടും അവർക്കു ജോലി ഇല്ലെങ്കിൽ അവർ തൊഴിൽ രഹിതർ (Unemployed)എന്ന പട്ടികയിലേക്ക് മാറ്റപ്പെടുന്നു.

ഇങ്ങനെ വരുമ്പോൾ ഇവർ working population ന് ബാധ്യതയാവുന്നു.
സാമ്പത്തികമായി productive അല്ലാതായി മാറുന്നു.
മൊത്തം ആഭ്യന്തര ഉത്തപ്പാദനത്തിൽ കുറവ് വരികയും ആളോഹരി വരുമാനം കുറയുകയും ചെയ്യുന്നു.
രാജ്യത്തിന്റെ standard of living കുറയുകയും രാജ്യപുരോഗതീ ഉദ്ദേശിച്ച ഫലം ചെയ്യാതെ വരികയും ചെയ്യുന്നു.

പണ്ട് കാലങ്ങളിൽ കുടുംബങ്ങളിൽ കാർഷിക വ്യവസ്ഥിതിയിൽ ഊന്നിയുള്ള ജീവിത രീതി ആയിരുന്നു നിലനിന്നിരുന്നത്. (ഇന്നും നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഈ വ്യവസ്ഥിതി തുടരുന്നുണ്ട്)
Subsistence economy എന്നറിയപ്പെടുന്ന ഈ രീതിയിൽ അവനവനുവേണ്ടി , സ്വന്തം കുടുംബത്തിന് വേണ്ടി ഓരോരുത്തരും ജീവിക്കുന്നു, അദ്ധ്വാനിക്കുന്നു.
കൃഷിയായിരിക്കും മുഖ്യ ജീവിതോപാധി.

കുടുംബത്തിലെ ആണുങ്ങൾ രാവിലെ ആയാൽ കൃഷിയിൽ വ്യാപൃതരാകും.
സ്ത്രീകൾ വീട്ടു ജോലികളിലും.
വീട്ടിൽ പശുക്കൾ ഉണ്ടാവും. പാൽ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കും. ചാണകം തെങ്ങിനും നെല്ലിനും വളമാക്കും.
തെങ്ങിൽ നിന്നും നെല്ലിൽ നിന്നും കിട്ടുന്ന ഫലങ്ങൾ കുടുംബാവശ്യങ്ങൾക്ക് ഉപയോഗിക്കും.
തെങ്ങിൽ നിന്നും കിട്ടുന്ന ഓല, മടൽ ഒക്കെ വിറക്കായി ഉപയോഗിക്കും.
നെല്ല് കൊയ്താൽ ബാക്കിയാവുന്നു വൈക്കോൽ പശുക്കൾക്ക് ഭക്ഷണം.
ഇങ്ങനെ ഒന്ന് മറ്റൊന്നിന് തണലേകുന്ന ഒരു ചാക്രിക വ്യവസ്ഥിതി. അന്നന്ന് നന്നായി കഞ്ഞി കുടിച്ചു ജീവിക്കാം.
രാജ്യം പ്രത്യേകിച്ച് ഒന്നും നേടുന്നില്ല.
ഈ വ്യവസ്ഥിതിയിൽ വീട്ടമ്മ വീടിന്റെ നട്ടെല്ലായിരുന്നു…

ഇന്ന് സ്ഥിതി മാറി…
രാജ്യം പുരോഗമന പാതയിൽ ആണ്.
സ്ത്രീകൾക്ക് സമൂഹത്തിൽ ഉത്തരവാദിത്തങ്ങൾ കൂടി.
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് സ്ത്രീ ചുവടുവെച്ചത് വിപ്ലവകരമായ മാറ്റമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.