Share The Article

Baiju Raju എഴുതുന്നു

എന്തുകൊണ്ട് കോട്ടുവായ് ?

കോട്ടുവാ ഉണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ചു കാലങ്ങളായി പല പഠനങ്ങളും നിലനില്‍ക്കുന്നുണ്ട്. കോട്ടുവാ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന് ഇപ്പോഴും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല.

Baiju Raju

മുന്‍കാലങ്ങളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കോട്ടുവാ എന്നത് ഒരു അലേര്‍ട്ട് മെക്കാനിസമാണെന്നാണ്.
അതായത് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന്റെ സൂചനയാണ് കോട്ടുവായെന്ന് പൊതുവേ പറയപ്പെടുന്നു. ഉറക്കത്തിലേക്ക് പോകുന്നതിനു മുന്‍പ് ലഭിക്കുന്ന ഒരു അലേര്‍ട്ട് റിഫ്‌ളക്‌സ് മെക്കാനിസം തന്നെയാണ് കോട്ടുവാ. കോട്ടുവാ

ഒരു പഠനം പറയുന്നത് ഒരാളുടെ രക്തത്തിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ഉള്ളിലേക്കെടുക്കാൻ സഹായത്തിനായാണ് കോട്ടുവായ് ഉണ്ടാകുന്നത് എന്നാണു. ഇതോടൊപ്പം അധികമുള്ള കാർബൺ ഡൈ ഓക്സയിഡ് പുറത്തേയ്ക്കും പോകുമല്ലോ.വാസ്തവത്തിൽ കോട്ടുവായ് ഇടുന്ന സമയത്തെ ഓക്സിജൻ അന്തർഗമനം സാദാ ശ്വസോഛ്വാസസമയത്തേക്കാൾ കുറവാണ്. എന്നാൽ ഓക്സിജൻ അധികമായി നൽകിയിട്ടും അതുപോലെ കാർബൺ ഡൈ ഓക്സയിഡിന്റ അളവ് കുറച്ചിട്ടും കോട്ടുവായുടെ എണ്ണം കുറഞ്ഞില്ല.

ഒരാളുടെ കോട്ടുവാ കാണുമ്പോള്‍, മറ്റുള്ളവര്‍ക്കും കോട്ടുവാ വരാറുണ്ട്. അതുകൊണ്ട് തന്നെ കോട്ടുവാ പകരുന്ന ഒന്നായി ചിത്രീകരിക്കുന്നു.

ഒരു ഗ്രൂപ്പില്‍ ഒരാള്‍ക്ക് കോട്ടുവാ ഉണ്ടായാല്‍ ഗ്രൂപ്പിലുള്ള ചുരുക്കം പേര്‍ക്കെങ്കിലും കോട്ടുവാ ഉണ്ടാകാറുണ്ട്. കോട്ടുവാ ഒരു ഗ്രൂപ്പില്‍ സംഭവിക്കുമ്പോള്‍ അതു നല്ല സൂചന തന്നെയാണു്.
സാധാരണയായി ഒരാള്‍ സംസാരിക്കുമ്പോഴോ, ക്ലാസ് നയിക്കുമ്പോഴോ ക്ലാസിലുള്ളവര്‍ക്ക് കോട്ടുവാ ഉണ്ടാകാം. പൊതുവേ ബോറിങ് എന്നു വിലയിരുത്തുമെങ്കിലും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മസ്തിഷ്‌കത്തിന്റെ റിഫ്‌ളക്ട് മെക്കാനിസമാണിത്.

രോഗകാരണങ്ങള്‍ കൊണ്ട് അനിയന്ത്രിതമായ കോട്ടുവാ ഉണ്ടായാല്‍ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാകുമ്പോള്‍ കോട്ടുവാ നിയന്ത്രണ വിധേയമാകും.വ്യായാമത്തിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധിച്ചാല്‍ കോട്ടുവാ നിയന്ത്രിക്കാനാകും. ഡീപ് ബ്രീത്തിങ് എക്‌സര്‍സൈസ്, സ്‌ട്രെച്ചിങ് എക്‌സര്‍സൈസ് ശീലമാക്കിയാല്‍ കോട്ടുവാ പരിഹരിക്കാനാകും.

ശാസ്ത്രം പറയുന്നത് കോട്ടു വാ ഇടുന്നത് ബുദ്ധിയുടെ ലക്ഷണമാണെന്നാണ്. മൃഗങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. കോട്ടുവായുടെ ദൈര്ഘ്യം കൂടുന്നതിനനുസരിച്ച് ബുദ്ധിയും കൂടുമെന്നാണ് ഇവരുടെ കണ്ടെത്തൽ. വലിയ ശരീരമാണെങ്കിലും പല മൃഗങ്ങളുടെയും തലച്ചോർ വളരെ ചെറുതാണ്. എത്ര ദൈർഖ്യമേറിയ കോട്ടുവാ ആണെന്ന് തലച്ചോറിന്റെ പുറംപാളിയായ കോർട്ടെക്സിന് മുൻകൂട്ടി മനസ്സിലാക്കാന് സാധിക്കും.
ഓരോരുത്തരുടേയും കോട്ടുവായ തലച്ചോറിൻറെ ഭാരവും വലിപ്പവും നിശ്ചയിക്കപ്പെട്ട ശേഷമാണ്. ബുദ്ധിശക്തി വർധിക്കുന്നവർക്ക് കോട്ടുവായയുടെ ദൈർഖ്യവും കൂടും. നമ്മൾ ആദ്യമായി കോട്ടുവാ ഇടുന്നത് പതിനൊന്ന് ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മുഖത്തെ താടിയെല്ലുകളും പേശികളും വലിഞ്ഞ് പിന്നീട് അയയുന്നതാണ് കോട്ടുവായുടെ യഥാർത്ഥ സുഖം. കോട്ടുവാ ഇടാതെ പിടിച്ചു നിർത്തുന്നത് നല്ലതല്ല.

ശരീരത്തിന്റെ ക്ഷീണം, ഉറക്കം എന്നീ കാരണങ്ങളുമായി കോട്ടുവായ്ക്ക് അധികം ബന്ധമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രായം കൂടുമ്പോള്‍ കോട്ടുവാ കുറയുമെന്നും പഠനം പറയുന്നു.

* ഇത് വായിച്ചുതീർന്നപ്പോൾ നിങ്ങൾ എത്ര കോട്ടുവായ് വിട്ടു ? 

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.