ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കാന്‍

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കൊന്ന് ഓടിച്ചു നോക്കാം

 1. വിശ്വസ്തമായ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്ന് മാത്രം വാങ്ങുക.
 2. സ്പെഷ്യല്‍ ഡിസ്കൌണ്ട് കൂപ്പണ്‍ ഉണ്ടങ്കില്‍ അത് പ്രയോജനപെടുത്തുക.
 3. വീക്കിലി / ഡെയിലി ഓഫറുകള്‍ നിങ്ങള്‍ക്ക് വന്‍ ലാഭം നേടി തരുന്നവയാണ്.
 4. ebay നേരിട്ട് ഒരു ഉല്‍പന്നവും വില്‍ക്കുന്നില്ല. വിവിധ കച്ചവടക്കാരാണ് ebay വഴി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.
 5. വാങ്ങുന്ന ഉത്പന്നത്തിന് manufacturer warrenty ആണോ, അതോ വില്‍ക്കുന്ന കച്ചവടക്കാരന്‍ നല്‍കുന്ന warraenty ആണോ എന്ന് ശ്രദ്ധിക്കുക.
 6. ebay, OLX, ഇവയില്‍ ഉപയോഗിച്ച ഉത്പന്നങ്ങള്‍ ഉണ്ടാകും.
 7. ക്രെഡിറ്റ്‌ കാര്‍ഡിന്റെ വിവരങ്ങള്‍ നിങ്ങളുടെ ബാങ്കിന്റെ പേജിലുടെ മാത്രം നല്‍കുക. ഇമെയില്‍ വഴി യാതൊരു കാരണവശാലും വിവരങ്ങള്‍ നല്‍കരുത്.
 8. വാങ്ങുന്ന ഉത്പന്നത്തിന് money ബാക്ക് guarantee ഉണ്ടോ എന്ന് പരിശോധിക്കുക.
 9. ലഭിച്ച ഉത്പന്നത്തിന് ഏതെന്കിലും തകരാര്‍ ഉണ്ടെങ്കില്‍ എത്രയും വേഗം കമ്പനി യെ വിവരം അറിയിക്കണം.
 10. സര്‍വീസ് നും മറ്റും ഉല്പന്നം അയക്കുമ്പോള്‍ ബില്ലിന്റെ കോപ്പി കൈവശം സൂക്ഷിക്കുക.
 11. നിങ്ങള്‍ തിരഞ്ഞെടുത്ത ഉല്പന്നത്തിന്റെ വില വിവിധ സൈറ്റുകളുമായി താരതമ്യം ചെയ്തതിനു ശേഷം മാത്രം വാങ്ങിക്കുക.