ഇത് ഒരു കടലാസ് കവറല്ല : ഒരു ബഹുനില കെട്ടിടമാണ്.

ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ചിട്ടുള്ള ഡോ.ചൌ ചാങ്ങ് വിങ്ങ് എന്ന ശതകോടിശ്വരന്‍റെ പേരിലുള്ള ബഹുനില കെട്ടിടം കണ്ടുനോക്കു. ദൂരെ നിന്ന് ഒറ്റ നോട്ടത്തില്‍ ഈ കെട്ടിടം ചുളുക്കിയ ഒരു കടലാസ് കവറുപോലെയേ തോന്നുകയുള്ളൂ.

138 മില്ല്യന്‍ ഡോളര്‍ മുടക്കി നിര്‍മ്മിചിടുള്ള ഈ കെട്ടിടത്തിനു പ്രത്യേകതകള്‍ ഏറെയുണ്ട് പറയാന്‍. ഇത് നിര്‍മ്മിക്കാനായി ഉപയോഗിച്ച ഓരോ കല്ലും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. ഈ കെട്ടിടത്തിന്‍റെ കോണുകളും മറ്റും നിര്‍മ്മിക്കുന്ന ജോലി അതീവ ജാഗ്രത വേണമെന്നതിനാല്‍ ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ പങ്കെടുത്ത എല്ലാ പണിക്കാരും അവരവരുടെ മുന്‍ജോലികള്‍ കളഞ്ഞ് ഇതിനായി മാത്രം വന്നവരാണ്.

320000 കല്ലുകള്‍ കൊണ്ടാണ് ഈ വലിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1600 കുട്ടികള്‍ക്ക് പഠിക്കാനും താമസിക്കാനുമാണ് ദാനശീലനായ ചൌങ്ങ് ചാങ്ങ് വിങ്ങിന്‍റെ പേരില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടം ഉപയോഗിക്കുക.പുറമേ മാത്രമല്ല കെട്ടിടത്തിനകത്തും ഉണ്ട് ഒട്ടേറെ പ്രത്യേകതകള്‍. മുറിയിലെ ആളുകള്‍ക്കനുസരിച്ച് തനിയെ കൂളിംഗ് മാറ്റുന്ന എസി തുടങ്ങി പല പുതുമകളും ഈ കെട്ടിടത്തിനകത്തുണ്ട്.

നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.