നമുക്ക് നിരത്തുകള്‍ ഇത് പോലെ സൂക്ഷിക്കാം; ഈ കാഴ്ച കേരളത്തില്‍ തന്നെയോ ?

kochi_1

ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ് വികെ ആദര്‍ശ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളും വാക്കുകളും ആണ് ഈ പോസ്റ്റിനു ആധാരം

എറണാകുളം പനമ്പിള്ളി നഗറില്‍ ഷിഹാബ് തങ്ങള്‍ റോഡില്‍ ഏകദേശം 2 കിലോ മീറ്റര്‍ ദൂരം kochi mtero പദ്ധതിയുടെ ഭാഗമായി നന്നാക്കിയെടുത്തത്.

kochi_2

എന്ത് രസമാണെന്നോ ഈ വഴിയിലൂടെ നടക്കാന്‍. ചെറിയ കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നത് മുതല്‍ വളരെ പ്രായം ചെന്നവര്‍ പാതയിലിടയില്‍ ഉള്ള വൃത്തിയുള്ള ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നതും കാണാം. രാത്രി വളരെ വൈകിയും ഈ രണ്ട് കിലോമീറ്റര്‍ വളരെ സജീവം. നഗരം പുതുജീവന്‍ വീണ്ടെടുത്തത് പോലെ തോന്നും.

kochi_3

സൈക്കിളിന് പ്രത്യേകം ട്രാക്ക്, ഭിന്നശേഷി സൗഹൃദ രൂപകല്പന, ഊര്‍ജ സംരക്ഷണം കണ്ണ് വച്ചുള്ള LED വഴി വിളക്കുകള്‍, നല്ല രീതിയില്‍ റോഡ് സൂചകങ്ങള്‍, വൃത്തിയുള്ള പരിപാലനം.

kochi_4

ഒരു പക്ഷെ ഒരോ നഗര/ഗ്രാമ ത്തിലും ഇത് പോലെ ചെറുതും വലുതുമായ നിരത്ത് പരീക്ഷണം നടത്താന്‍ നമുക്ക് ആകും. എല്ലാം സര്‍ക്കാര്‍/പഞ്ചായത്ത് തന്നെ നടത്തണമെന്ന് വാശിപിടിക്കാന്‍ ഉള്ള സാമ്പത്തിക നില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകണമെന്നില്ല. എന്നാല്‍ കുറച്ച് പേര്‍ ഉത്സാഹിച്ചാല്‍ crowd funding വഴിയോ കമ്പനികളുടെ CSR വഴിയോ ഒക്കെ ഇത് സാധ്യമാക്കാം. എം പി / എം എല്‍ എ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നും ഒരു seed fund എടുത്ത് ഒന്ന് ശ്രമിച്ച് ഉത്സാഹക്കമ്മറ്റി ഉണ്ടാക്കിയാല്‍ നമുക്ക് നമ്മുടെ നിരത്തുകള്‍ ഭംഗിയാക്കാം.

kochi_5

മാലിന്യം ഇടാന്‍ തോന്നാത്ത അവസ്ഥ സൃഷ്ടിക്കുന്നത് മുതല്‍ നായ ശല്യം ഇല്ലാതാകും ഒക്കെ പുറമെ മാനസികാരോഗ്യത്തിനും ശാരിരിക ക്ഷമത യ്ക്കും ഈ പൊതു അടിസ്ഥാന സൗകര്യം മുതല്‍ക്കൂട്ടാകും. അരികൊക്കെ വൃത്തിയായി സൂക്ഷിച്ചാല്‍ കയ്യേറ്റവും നടക്കില്ല :)

kochi_6

(ചിത്രങ്ങള്‍ എല്ലാം കാണുക, ഇന്ന് വൈകുന്നേരം പകര്‍ത്തിയത്)

നന്ദി കൊച്ചി മെട്രോ ഇങ്ങനെ ഒരു നഗരവീഥി സമ്മാനിച്ചതിന്

kochi_7

kochi_8

kochi_9

kochi_10