പത്താം വയസ്സില്‍ പത്താംക്ലാസ് എന്നകടമ്പ കടന്നു – അബ്ബാസ് എന്ന മിടുക്കന്‍..

Untitled-1

കളിച്ചു നടക്കേണ്ട പ്രായത്തില്‍, മറ്റു ചേട്ടന്മാരെ കടത്തി വെട്ടി പത്തുവയസുകാരന്‍ അബ്ബാസ് നേടിയത് പത്തരമാറ്റിന്റെ തിളക്കം. വെറും പത്ത് വയസ്സുള്ള അബ്ബാസാണ്, ഇത്തവണ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍, പത്താംതരം പാസ്‌ ആയി തന്റെ മിടുക്ക് തെളിയിച്ചത്. 60.83 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അബ്ബാസ് പത്താം തരം പസായത്.

രാജസ്ഥാനിലെ ദുര്‍ഗ്ഗാപൂര്‍ സ്വദേശിയായ, അബ്ബാസിന്റെ  അച്ചനും അമ്മയും അധ്യാപകരാണ്. സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ അഭാസിനെ നന്നായി പഠിപ്പിക്കുന്നുണ്ട്. വലുതാവുമ്പോള്‍ തനിക്കൊരു ഡോക്ടര്‍ ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന്, അബ്ബാസ് ദൈനിക്‌ ഭാസ്കര്‍ പത്രത്തിനോട് പറഞ്ഞത്.

ഇങ്ങനെ പോയാല്‍ ഇരുപതു വയസ്സിനുള്ളില്‍ അബ്ബാസ്‌ ഡോക്ടര്‍ ആയേക്കും . അല്ലെ ?

കടപ്പാട് : ദൈനിക്‌ ഭാസ്കര്‍