വള്ളവും വണ്ടിയുമില്ലാത്ത ഈ ഗ്രാമത്തില്‍ എത്തണമെങ്കില്‍ ഞാണിന്മേല്‍ കൂടി നടക്കണം

218

Chinese-City-Zip-Line-790x350

ചൈനയിലെ ഈ ഉള്‍നാടന്‍ ഗ്രാമമായ കുഹാനില്‍ എത്തി ചേരണമെങ്കില്‍ ചില്ലറ പാടൊന്നും ഇല്ല.

വണ്ടിയും വള്ളവും ഇല്ലാത്ത നാടാണ് കുഹാന്‍. ഗ്രാമത്തിന് പുറത്തേക്കും അകത്തേക്കും പോകാനായി ഒരു കിലോമീറ്ററോളം നീള്ളതില്‍ വലിച്ചു കെട്ടിയിരിക്കുന്ന ഒരു കയര്‍ മാത്രമേ ഉള്ളു. ആ കയറില്‍ കൂടിയാണ് സ്കൂളില്‍ പഠിക്കുന്ന പിള്ളേരും, വൃദ്ധരും ഒക്കെ പോകുന്നത്. ഏകദേശം 15 വര്‍ഷമായി ഈയൊരു യാത്ര മാര്‍ഗ്ഗമേ ഈ ഗ്രാമവാസികള്‍ക്കുള്ളൂ

ഈ 15 വര്‍ഷവും ഈ കയറിന്‍റെ അറ്റകുറ്റ പണി ചെയ്യുന്നത് ഗ്രാമ തലവന്‍റെ മകനായ ഷാങ്ങ്‌ ക്ഷിംഗ്പിംഗ് ആണ്. മറ്റാരും ഏറ്റെടുക്കാന്‍ മടിക്കുന്ന ഈ ജോലി അച്ഛന്റെ ആവിശ്യപ്രകാരം ശാംഗ് ഏറ്റെടുക്കുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള മലക്കറിയും സാധനങ്ങളും എത്തിക്കുന്നത് ഈ കയര്‍ മാര്‍ഗ്ഗം തന്നെയാണ്.

മലനിരകള്‍ക്കു നടുവിലുള്ള ഈ ഗ്രാമം കാണാന്‍ അതീവ സുന്ദരിയാണ്. എന്നാല്‍ ഈ ഗ്രാമത്തിലേക്കുള്ള യാത്ര 5൦൦ അടിയിലേറെ ഉയരത്തില്‍ കെട്ടിയിരിക്കുന്ന കയര്‍ മാത്രമാണ് ഇവിടേക്കുള്ള യാത്ര മാര്‍ഗ്ഗം. ഈ സുന്ദരിയായ ഗ്രാമത്തെ ഒന്ന് കണ്ടു നോക്കു.

Chinese City Zip Line 790x350

Chinese City Zip Line2 610x395

Chinese City Zip Line3 610x395

Chinese City Zip Line4 610x334

Write Your Valuable Comments Below