Share The Article

yFxe6i3qYHodTllPXH7GEzl72eJkfbmt4t8yenImKBXEejxNn4ZJNZ2ss5Ku7Cxt
കാരറ്റ്‌ ഹല്‍വ  എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ?കാരറ്റ്‌ കൊണ്ട് കേക്കും ഉണ്ടാക്കാവുന്നതെയുള്ളൂ. അതും വളരെ ഈസി ആയി..എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍ :-

  • മൈദ – ഒരു കപ്പ്‌
  • കാരറ്റ്‌ – 2-3(മീഡിയം സൈസ്)
  • മുട്ട  – രണ്ടെണ്ണം
  • എണ്ണ(സണ്‍ ഫ്ലവര്‍ ഓയില്‍/ഏതു വെജിറ്റബിള്‍ ഓയിലും ഉപയോഗിക്കാം) – അര കപ്പ് മുതല്‍ മുക്കാല്‍ കപ്പ്‌ വരെ (നിങ്ങളുടെ ഇഷ്ടാനുസരണം)
  • പഞ്ചസാര – ഒരു കപ്പ്‌
  • വാനില എസ്സെന്‍സ് – ഒന്നര ടീസ്പൂണ്
  • കറുവ പട്ട പൊടിച്ചത് – രണ്ടു ടീസ്പൂണ്
  • നട്ട്സ്- കാല്‍ കപ്പ്‌
  • ബേക്കിംഗ് പൌഡര്‍ – ഒരു ടീസ്പൂണ്
  • സോഡാ പൊടി – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :-

കാരറ്റ്‌ ചെറുതായി സ്ക്രെപ്പ്‌ ചെയ്തെടുക്കുക.മൈദയില്‍ സോഡാപ്പൊടി, ബേക്കിംഗ് പൌഡര്‍ ,കറുവ പട്ട പൊടിച്ചത് ഇവ ചേര്‍ത്ത് മിക്സ്‌ ചെയ്യുക.മുട്ട നന്നായി പതപ്പിക്കുക,അതിലേക്കു പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.പഞ്ചസാര നന്നായി യോജിച്ച ശേഷം മൈദ കുറേശ്ശയായി ചേര്‍ത്ത് ഇളക്കുക.ഇതില്‍ എണ്ണ ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക.സ്ക്രെപ്‌ ചെയ്ത കാരറ്റ്‌ ഈ കൂട്ടിലേക്ക് ചേര്‍ത്തു യോജിപ്പിക്കുക.അവസാനമായി നട്ട്സും വാനില എസ്സെന്സും ചേര്‍ക്കുക. എണ്ണ പുരട്ടി മായം വരുത്തിയ ബേക്കിംഗ് ട്രേയിലേക്ക് കേക്കിന്റെ കൂട്ട് പകരുക.പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രീ സെല്‍ഷ്യസില്‍ 30 മിനിറ്റ് ബേക് ചെയ്യുക.‍‍

  • 8
    Shares
ഫുഡ്‌ കഴിക്കാന്‍ ഒരുപാടിഷ്ടമാണ്..അത് കൊണ്ട് തന്നെ പാചകവും..