ശംഖു തോൽക്കും കഴുത്തിന്

ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും ആദ്യം പ്രതിഫലിക്കുന്നത് കഴുത്തിലാണ്. അതു കൊണ്ടു തന്നെ മുഖത്തിന്റെ സൗന്ദര്യവും ആരോഗ്യവും പോലെ പ്രധാനമാണ് കഴുത്തിന്റെ പരിപാലനവും.കഴുത്തിൽ അലർജി കാരണം ഉണ്ടാകുന്ന ചെറിയ കുരുക്കളും തടി കൂടുമ്പോഴുണ്ടാകുന്ന നേർത്ത കറുപ്പും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്.

വേനൽക്കാലത്തെ കേശപരിപാലനം

വേനൽക്കാലത്തെ ചർമപരിരക്ഷ പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കേശപരിപാലനവും. ദിവസവുമേൽക്കുന്ന ചൂടും പൊടിയും കാരണം തലമുടിക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ അവഗണിക്കാനാവാത്ത വിധം ഗൗരവതരവുമാണ്.

മുഖത്തെ ചുളിവുകളകറ്റി യുവത്വം നിലനിർത്താൻ ചെമ്പരത്തി

പ്രകൃതിയില് നിന്ന്സുലഭമായി ലഭിക്കുന്ന ഒരു നല്ല ആന്റി ഓക്സിഡന്റാണ് ചെമ്പരത്തി. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും കാരണം നമ്മുടെ ശരീരത്തില് കടന്നുകൂടിയ ഫ്രീ റാഡിക്കലുകളുടെ അളവു കുറയ്ക്കുന്നതിലൂടെയാണ് ചെമ്പരത്തി ചെറുപ്പവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നത്.

സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യും

സണ്ണിയെ കണ്ടത് ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടിയ സുവർണ അവസരമാണ്, നേരിട്ട് കാണുമെന്ന് വിചാരിച്ചതല്ല, ദൂരെ നിന്നായാലും കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്

കങ്കണയും സായിപല്ലവിയും കയ്യടി അർഹിക്കുന്നു

തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവി തനിക്ക് ലഭിച്ച പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യ ഓഫർ നിഷേധിച്ചതായി ഒരു വാർത്ത കണ്ടു. രണ്ടു കോടി രൂപയോളം കമ്പനി ഓഫര്‍ ചെയ്‌ത പരസ്യം സായ് പല്ലവി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് സിനിമകളുടെ ഭാഗമായ താരം അപൂര്‍വ്വമായി മാത്രമാണ് മേക്കപ്പ് ഉപയോഗിക്കാറുള്ളതെന്നും, അതേ കാരണമാണ്‌ പരസ്യം നിഷേധിച്ചതിന് പിന്നിലെന്നും പറയപ്പെടുന്നു. ഏതാനും വർഷം മുമ്പ് സമാനമായ മറ്റൊരു വാർത്ത വന്നത് ബോളിവുഡ് താരം കങ്കണ റണാവത്തിനെ കുറിച്ചാണ്, തനിക്ക് വന്ന രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത ഫെയർനെസ് ക്രീമിൻ്റെ പരസ്യം കങ്കണ റണാവത്ത് നിരസിച്ചത് ആയിരുന്നു അത്.

നിങ്ങൾ കരുതുന്നപോലെ കുഞ്ഞുങ്ങളെ തൊട്ടുനോവിക്കാത്തവരല്ല ഞങ്ങൾ അമ്മമാർ

"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട്‌ തല്ല് കൂടുതൽ കിട്ടുകയും ചെയ്യും

ജൂലിയ, ഒരു മസിൽ ദേവതൈ !

ഞാനൊരു പത്രസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സമയത്താണ് സുഹൃത്തായ അഞ്ജു എന്ന ജേർണലിസ്റ്റ് റഷ്യൻ ബോഡി ബിൽഡർ ആയ ജൂലിയവിൻസിനെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ കേരളകൗമുദി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്. (അക്കാലത്തു ഞാനും ബോഡി ബിൽഡിങ്ങിൽ കമ്പം കയറി നടക്കുകയായിരുന്നു) ബാർബി ഗേളിന്റെ മുഖച്ഛായയുള്ള ബോഡി ബിൽഡർ എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്. ജൂലിയയ്ക്കു മുൻപും പേശികൾ പെരുകി അനവധി സ്ത്രീകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ രംഗത്തുവന്നിരുന്നെകിലും ഈ മസിൽ സുന്ദരിയോടായിരുന്നു അഗാധമായ പ്രണയം.

സൈക്കിൾ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക്; കയ്യടി നേടി കുരുന്ന്

ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യിൽ പത്തു രൂപ നോട്ടുമായി നിൽക്കുന്ന ഈ കുരുന്ന് ബാലൻ അനുകമ്പയുടെ പര്യായമായി മാറുകയാണ്. ഒരപടകം കണ്ടാൽ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടിൽ അത് ശ്രദ്ധിക്കാതെ പോകുന്നവർക്കുള്ള മാതൃക കൂടെയാണ് ഈ കുഞ്ഞ്. മിസോറാമിൽ നിന്നുള്ള സൈരാങ്ക് എന്ന ബാലന്‍ വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു.

ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപ്പട്ടം

രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയേറിയവയായ ബുദ്ധമയൂരിയെ കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭായി പ്രഖ്യാപിച്ചെന്ന ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.പാപ്പിലിയോണിഡേ കുടുംബത്തിലെ അംഗമായ ബുദ്ധമയൂരി [മലബാർ ബാൻഡഡ് പീ കോക്ക്) യെ പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലാണ്‌ കൂടുതലായി കാണപ്പെടുന്നത് .കേരളത്തിൽ മലബാർ പ്രദേശങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം. വിടർത്തുമ്പോൾ 90 മുതൽ 100 മില്ലീമീറ്റർ വരെ വീതിയുള്ള ഇവയുടെ ചിറകുകളിൽ പൊൻവെയിലിൽ തിളങ്ങുന്ന മയിൽപ്പീലി വർണ്ണങ്ങൾ കാണപ്പെടുന്നു. അപ്പോൾ പിന്നെ മയൂരി എന്ന് വിളിക്കാതെ തരമില്ലല്ലോ.

സര്‍ഫ് എക്സലിനോടുള്ള ദേഷ്യം തീര്‍ത്തത് മൈക്രോ സോഫ്റ്റ് എക്സലിനോട്

  ദില്ലി: പരസ്യത്തിന്‍റെ പേരില്‍ സര്‍ഫ് എക്സല്‍ അലക്കുപൊടിക്കെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റിന്‍റെ എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങള്‍ക്കാണ് മൈക്രോ സോഫ്റ്റിന്റെ എക്സലിന്‍റെ...

കണ്‍പോളകളിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍..

കണ്‍പോളകളിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍

പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെ ഇല്ലാതെ നിറം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍

നിറം ജന്മസിദ്ധമാണ്. അത് പൂര്ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍ വലുതായി മാറ്റം ഒന്നും കാണില്ല. ഇക്കാര്യം ആദ്യമേ മനസ്സിലാക്കണം.
Advertisements

Recent Posts