Advertisements

അനബോളിക് സ്റ്റിറോയ്ഡ്; ചതിക്കുഴിയിൽ ചാടാതിരിക്കുക

അനബോളിക് സ്റ്റിറോയ്ഡ് ഉപയാഗിച്ചു Body Build ചെയ്യാൻ ആഗ്രഹിക്കുന്നവരും, ചെയ്തവരും, ഇത് എങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസിലാക്കിയിരിക്കണം. ബോഡി ബിൽഡിങ് നല്ല കാര്യമെങ്കിലും അതിന്റെ മറവിലെ സ്റ്റിറോയിഡ് മാഫിയ അനവധി ജീവിതങ്ങളെ തകർത്തു കഴിഞ്ഞു.

ജൂലിയ, ഒരു മസിൽ ദേവതൈ !

ഞാനൊരു പത്രസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സമയത്താണ് സുഹൃത്തായ അഞ്ജു എന്ന ജേർണലിസ്റ്റ് റഷ്യൻ ബോഡി ബിൽഡർ ആയ ജൂലിയവിൻസിനെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ കേരളകൗമുദി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്. (അക്കാലത്തു ഞാനും ബോഡി ബിൽഡിങ്ങിൽ കമ്പം കയറി നടക്കുകയായിരുന്നു) ബാർബി ഗേളിന്റെ മുഖച്ഛായയുള്ള ബോഡി ബിൽഡർ എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്. ജൂലിയയ്ക്കു മുൻപും പേശികൾ പെരുകി അനവധി സ്ത്രീകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ രംഗത്തുവന്നിരുന്നെകിലും ഈ മസിൽ സുന്ദരിയോടായിരുന്നു അഗാധമായ പ്രണയം.
Advertisements

Recent Posts