മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ

ആ കുഞ്ഞിനെ ഇത്തരത്തിലാക്കിയ നരാധമനോട് ചേർന്നു നിന്ന് സംസാരിക്കാൻ അവർക്കെങ്ങനെ കഴിഞ്ഞു ?

അച്ഛന്റെ ചെറിയച്ഛൻ മരിച്ച ദിവസമായിരുന്നു അന്ന്. മരണവീടിന്റെ അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെട്ടോടി വീട്ടിലേക്ക് വന്നതാണ്.അച്ഛന്റെ അനിയന്റെ മോളെയും കൂട്ടു വിളിച്ചാണ് പോന്നത്.ധ്യാനുവന്ന് കൈക്കുഞ്ഞാണ്. മരണവീട്ടിലെ തിരക്കുകൾക്കിടയിൽ നേരാംവണ്ണം ഭക്ഷണം കൊടുത്തിട്ടില്ല. ചെറുതായി പനിക്കുന്നുമുണ്ട്.കഞ്ഞി വെച്ച് ചൂടാറാനായി ഞാൻ കാത്തിരിപ്പാണ്.ഉമ്മറത്തെ പ്ലാസ്റ്റിക് കസേരയിലിരുന്ന് അവനെ കൈകളിൽ മലർത്തിപ്പിടിച്ച് പതുക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടുകയാണ്. ധ്യാനു പാതിമയക്കത്തിലാണ്. ഇടയ്ക്ക് തളർന്ന കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട്. ഞാനവന്റെ മുഖത്തേക്കുറ്റു നോക്കിയിരിപ്പാണ്. ഇടയ്ക്കെന്റെ കൈകളിലൂടെ ഒരു നീർച്ചാൽ താഴോട്ടൊഴുകി.

ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം നമ്മളിലും

ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയത് അവർ രണ്ടുപേർ മാത്രമാണോ???അല്ലാ എന്ന് തന്നെയാണ് ഉത്തരം!!!ആരും പറഞ്ഞത് വക വെക്കാതെ, വഴക്കിട്ടു, സ്വന്തം ഇഷ്ടപ്രകാരം പോയ മകളുടെ/മരുമകളുടെ/ബന്ധുവിന്റെ/സുഹൃത്തിന്റെ കാര്യം നോക്കണ്ട.പക്ഷേ ആ കുഞ്ഞുങ്ങൾ... അവരെങ്ങനെ ജീവിക്കുന്നെന്നോ, എന്തൊക്കെ ചെയ്യുന്നെന്നോ, എന്തെങ്കിലും കഴിക്കാറുണ്ടോ എന്ന് പോലും ആരും അന്വേഷിക്കാതിരുന്നതിനു എന്ത് ന്യായീകരണമാണ് നമുക്കൊക്കെ പറയാനുള്ളത്?ആ കുഞ്ഞുങ്ങളെ വല്ലപ്പോഴും ഒന്നു വിളിച്ചു വിവരങ്ങൾ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ…അവരുടെ സ്കൂളിൽ പോയി ഒരു പ്രാവശ്യമെങ്കിലും അവരെ കാണാനുള്ള മനസ്സ് തോന്നിയിരുന്നെങ്കിൽ…ഇനി അതൊന്നും നടക്കില്ലെന്നിരിക്കട്ടെ -

“അച്ഛനാണെങ്കിൽ പോലും മക്കളുടെ ജീവന് ഭീഷണിയായാൽ കൊന്നു കളയണം”

ലോകത്തിൽ വെച്ച് ഏറ്റവും ഭീകരമായ വേദന പ്രസവവേദന ആണ് എന്നത് പറഞ്ഞു പഴകിയ ഒരു കഥ മാത്രം. വേദന സംഹാരികളുടെ ഇന്നത്തെ ലോകത്തിൽ ആ കഥ ബോധമുള്ളവർ വിശ്വസിക്കേണ്ടതില്ല. പക്ഷെ പ്രസവശേഷം തന്റെ ഗർഭ അറയിൽ കാലിട്ടടിച്ചു ഇക്കിളിപ്പെടുത്തിയ ആ കുഞ്ഞാവയെ ആദ്യമായി കാണുമ്പോളുള്ള സന്തോഷമാണ് ജന്മം നല്കിയവൾക്ക് കിട്ടുന്ന ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിശ്വസിക്കുന്നു. അതിനപ്പുറം ഒരു ആനന്ദം ഒരു പെണ്ണിനും ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു.

മട്ടനും ചപ്പാത്തിയും കഴിച്ച് അവർ സുഭിക്ഷമായി കഴിയുന്നു !

കോഴിക്കോട് അദിതി എസ് നമ്പൂതിരി എന്ന ഏഴ് വയസ്സുള്ള പെൺകുട്ടിയെ അച്ഛൻനമ്പൂതിരിയും രണ്ടാനമ്മയും ചേർന്ന് നിരന്തരം മർദ്ദിച്ച് ശരീരം മുഴുക്കെ പൊള്ളിച്ചു കൊണ്ടിരുന്നു. തുടരെയുള്ള മർദ്ദനത്തിൽ ആ കൊച്ചിന്റെ മുൻപല്ലുകൾ അടർന്ന് പോയിരുന്നു...!ഒടുവിൽ അച്ഛന്റെ ചവിട്ടേറ്റ് തെറിച്ച് ഭിത്തിയിൽ അടിച്ച് വീണ് അവൾ മരിച്ചു. ഡോക്ടർമാരുടെ കരുതൽകൊണ്ട് സംഭവം പുറംലോകമറിഞ്ഞു. പോസ്റ്റ്മോട്ടം ചെയ്ത ഡോക്ടർ ആദ്യമായി മോർച്ചറിയിൽ നിന്ന് പൊട്ടിക്കരഞ്ഞു പോയി...!കാരണംആ പെൺകുട്ടി മരിക്കുമ്പോൾ അവളുടെ കുഞ്ഞ് ആമാശയത്തിൽ ഏഴ് ദിവസം മുമ്പ് അഞ്ചു വയസ്സുകാരനായ അനുജൻ പറമ്പിൽ നിന്നും പെറുക്കിക്കൊണ്ടുവന്നു കൊടുത്ത ഒരു പച്ച മാങ്ങയുടെ അംശം മാത്രമാണുണ്ടായതത്രെ!

ഏട്ടനെ നോക്കിച്ചിരിക്കുന്ന കുഞ്ഞനിയന്റെ മുഖം നെഞ്ചിൽനിന്ന് മായുന്നില്ല…

അറിയാമോ, ഇന്നെനിക്ക് (2019, April 7)ഏറെ സന്തോഷിക്കേണ്ട ദിവസമാണ്; കാത്തുകാത്തിരുന്ന് എന്റെ നാലാമത്തെ ഗ്രന്ഥം പ്രകാശനം ചെയ്യുന്ന ദിവസം! അങ്ങു ദൂരെ, തൃശൂരിൽ എന്റെ അച്ഛനും അമ്മയും ഇച്ചായനും വിമലാമ്മയും ആ ധന്യമുഹൂർത്തത്തെ സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിട്ടുണ്ട്. ഒപ്പം കുറച്ചു പ്രിയപ്പെട്ടവരും!പക്ഷേ അല്പംപോലും അതാസ്വദിക്കാൻ എനിക്കാവുന്നില്ലല്ലോ!കണ്മുന്നിൽത്തെളിയുന്നത് ഒരമ്മക്കുരങ്ങും കുഞ്ഞുമാണ്! തനിക്കു താങ്ങാനാവാത്ത ഭാരമാണെങ്കിൽക്കൂടെ തന്റെ കുഞ്ഞിനെ മാറോടു ചേർത്ത് ഇഴഞ്ഞുനീങ്ങുന്ന അമ്മക്കുരങ്ങിനെ ശ്രദ്ധിച്ചിട്ടുണ്ടോ?

ഇവിടെനിന്ന് എന്റെ നാടിനെ നോക്കുമ്പോൾ മനസ് പൊള്ളുന്നു

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പതിമൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീട്ടിൽ, ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പകൽ പോലും പുറത്തു പോകുന്നത് കുറ്റകരമാണ്. അത്ര മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണിത്.അങ്ങനെയുള്ള രാജ്യത്തിരുന്ന് എന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോഴും മനസ്സ് പൊള്ളിപ്പോകുന്നുണ്ട്. അങ്ങ് ദൂരെ എന്റെ നാട്ടിൽ, പാതിരാത്രിയിൽ ഏഴും നാലും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ തനിച്ചായിപ്പോയ ഒരു ഭീകരരാത്രിയെ ഓർത്ത്. അവരെ ഒറ്റയ്ക്കാക്കി പോയ അവരുടെ അമ്മയെ ഓർത്ത്, നമ്മുടെ നാട്ടിലെ ദുർബലമായ നിയമങ്ങളെ ഓർത്ത് .നേരിട്ടറിഞ്ഞിട്ടില്ലെങ്കിൽ പോലും ആ കുഞ്ഞിന്റെ ഓമനത്തമുള്ള പുഞ്ചിരി മനസ്സിൽ നിന്നും മായുന്നതേയില്ല.

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.
Advertisements

Recent Posts