Columns Criticism

Criticism

Topics and subjects related to criticism of Politics, Religion, FIlm etc

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്,സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കൾക്കറിയുമോ ഭയമാണ്...നിറഞ്ഞ ഭയം... കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..

അടുത്ത വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ഈ വര്‍ഷം ഒടുവില്‍ തന്ന പ്രഖ്യാപിക്കും

അങ്ങനെ ഈ എസ്എസ്എല്‍സി ഉപയോഗിച്ച് കൊണ്ടുള്ള ആക്രമണത്തെ' നേരിടാന്‍ കൂരാളത്തെ മുഖ്യമന്തൃമാര്‍ ഒരു വിദ്യ കണ്ടുപിടിച്ചു

പണ്ട് ജയിലില്‍ ഏകാന്തവാസവും ഗോതമ്പ് ഉണ്ടയും ഇന്ന് പെണ്ണും പുകയും.! ഇന്‍ക്രഡിബിള്‍ ഇന്ത്യ.!

മനുഷ്യാവകാശങ്ങളെ മാനിക്കുന്നു, പക്ഷെ അത് അര്‍ഹിക്കുന്നവര്‍ക്ക് പോരെ ? മനുഷ്യമൃഗമായി തീര്‍ന്നവര്‍ക്ക് ആ അവകാശങ്ങളുടെ കാര്യമുണ്ടോ ? അവര്‍ അത് അര്‍ഹിക്കുന്നുണ്ടോ ?

മദ്യപാനം ഒരു പുണ്യ പ്രവര്‍ത്തി

കേരളജനതയുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്ത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ പദ്ധതികളെ അകമഴിഞ്ഞ് സഹായിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണെന്ന് നമ്മുടെ മന്ത്രിമാര്‍ നാഴികക്ക് നാല്പതുവട്ടവും ഓരോ മാദ്ധ്യമങ്ങളിലൂടെയും യാചിക്കുന്നത് ശ്രദ്ധിക്കാത്തവരില്ലല്ലോ.!

യു എഫ് ഒ ആപ്ലിക്കേഷന്‍ മനോരമക്ക് പറക്കുംതളിക; അതും ഫ്രണ്ട് പേജില്‍ തന്നെ

ഇന്നത്തെ മനോരമ പത്രത്തില്‍ മുന്‍ പേജില്‍ വന്ന ഒരു ചിത്രമാണ് ഈ പോസ്റ്റിനു ആധാരം. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തിയ മേജര്‍ സെബാസ്റ്റ്യന്‍ സഖറിയ തന്റെ മൊബൈലില്‍ എടുത്ത ചിത്രത്തില്‍ ഒരു പറക്കുംതളികയെ കണ്ടതാണ് മനോരമയെ ഞെട്ടിച്ചത്. ഇതേ പോലൊരു ഞെട്ടല്‍ മുന്‍പ്‌ ഒരു ടിവി ചാനല്‍ ഞെട്ടി നാണം കേട്ട വിവരം മനോരമ അറിഞ്ഞു കാണില്ല.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ മനോരോഗികളായി മാറുന്നു

ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളും, അതില്‍ ഉള്ള സംവാദങ്ങളും, ചാറ്റിലൂടെ കൈമാറുന്ന വിവരങ്ങളും നല്ലൊരു പങ്ക് ഉപയോക്താക്കളെ മനോരോഗികള്‍ ആക്കി മാറ്റുന്നു.

കസബ-മമ്മൂട്ടി-ജൂഡ്-പാർവതി വിവാദത്തിൽ പ്രതികരിക്കുന്നവരിൽ കൂടുതലും മണ്ടന്മാര്‍

ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വരികള്‍ ശങ്കരാടി കാറോടിച്ച് വരുന്നു. നിർത്തുന്നു. ഡോറ് തുറന്ന് പുറത്തിറങ്ങുന്നു. ഡോറടച്ച് നടന്നു പോകുന്നു. ഒരു സാധാരണ സീൻ. ജഗതി കാറോടിച്ച് വരുന്നു. നിർത്തുന്നു.‌ ഹാസ്യസ്വഭാവത്തിനിണങ്ങുന്ന ഒരു പശ്ചാത്തലസംഗീതം....

സൗന്ദര്യമില്ലാത്ത മലയാളി യുവാക്കളെ, ഹെല്‍മെറ്റ്‌ നിങ്ങള്‍ക്ക് അനുഗ്രഹം !

പക്ഷെ എനിക്ക് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ യുവാക്കളോടും ചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്.സത്യത്തില്‍ നിങ്ങള്‍ക്ക് അനുഗ്രഹമല്ലേ ഈ ഹെല്‍മെറ്റ്‌.കാരണം കേരളത്തിലെ വെറും പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് സുന്ദരന്മാരായിട്ടുള്ളത്.പിന്നെ ഒരു ഇരുപതു ശതമാനം പേര്‍ തരകെടില്ലത്തവര്‍ ഉണ്ടാകും.ബാക്കി ഉള്ള ബഹുഭൂരിപക്ഷം പേരും വിരൂപരാണ്.അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പോലുള്ള വിരൂപന്മാര്‍ക്ക് ഈ ഹെല്‍മെറ്റ്‌ ഒരു അനുഗ്രഹമല്ലേ

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധികള്‍ നിശ്ചയിക്കുന്നതാര്?

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം ഒരു പുരോഗമന സംഘടനയുടെ യുവജന വിഭാഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് എടുത്തുമാറ്റുകയുണ്ടായി. ഈ സംഭവം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയും നിയന്ത്രണവും ഏതുവരെ ആകാം എന്ന ചോദ്യത്തിലുപരി, വേറെ ചിലതുകൂടി ഉന്നയിക്കുന്നുണ്ട്. കസാന്‍ ഡി സാക്കിസിന്റെ ദ ലാസ്റ്റ് ടെംറ്റെഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ആവിഷ്ക്കരത്തിലും അതിനെ പിന്തുടര്‍ന്ന് പി.എ ആന്റണിയുടെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ് " എന്ന നാടകത്തിന്റെ കാര്യത്തിലും എല്ലാം യാഥാസ്ഥിതിക മതമേധാവിത്വം ഉണ്ടാക്കിയ പ്രശ്നങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാരമ്പര്യമുള്ള പുരോഗമന സംഘടന ഇപ്പോള്‍ ഇങ്ങിനെ ഒരു നിലപാടിലേക്ക് വഴി മാറിയത് എന്തുകൊണ്ട് എന്നത് പ്രസ്ഥാനം എന്ന നിലയ്ക്ക് അതിനു വന്നുപെട്ടിട്ടുള്ള പ്രത്യേക അവസ്ഥയെ കൂടി പരിഗണിക്കാതെ ചര്‍ച്ച ചെയ്യുന്നത് ഉചിതമെന്ന് തോന്നുന്നില്ല.

മന്ത്രി ജലീലിനോട് ആദരപൂര്‍വ്വം

താടി തീവ്രവാദത്തിന്റെ അടയാളമാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നവര്‍ക്ക് കൂട്ടുനില്ക്കുന്ന സമീപനത്തിന് പകരം

ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ !

പൊങ്ങച്ചക്കാരായ ഐഫോണ്‍ ഉപഭോക്താക്കളായ ഇന്ത്യക്കാര്‍ ചെയ്യുന്ന 10 കാര്യങ്ങളെ തുറന്നു കാണിക്കുകയാണ് നമ്മള്‍ ഈ പോസ്റ്റിലൂടെ.

താളം തെറ്റിയ കസിന്‍സും നിരാശപ്പെടുത്തിയ പികെയും

ക്രിസ്ത്യന്‍, ഹിന്ദു ,മുസ്ലിം എന്നീ മുന്‍നിര മതങ്ങള്‍ക്കു എല്ലാം സ്വന്തമായി ഓരോരോ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ? .. ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..

സാംസങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

അടുത്തകാലാത്തായി ഏതോ ഒരു വിവരദോഷി സംസാങ്ങ് ഫോണുകള്‍ ആപ്പിള്‍ ഐ ഫോണിനെക്കാള്‍ മികച്ചതാണ് എന്നും അത് തെളിയിക്കാനായി കുറെ വിഡ്ഢിത്തരങ്ങളും പടച്ചു വിട്ടത് വായിക്കാനിടയായി.ആ ലേഖനത്തിനു കമന്റ്‌ അടിച്ചു മറുപടി കൊടുക്കുന്നത് ഒരു വിഡ്ഢിയോടു വേദമോതുന്നതിനു സമമായതിനാല്‍ അതിനു മുതിര്‍ന്നില്ല. ഈ ലേഖനമായിക്കോട്ടെ അതിനുള്ള മറുപടി.

ഒരു സ്ഥിരം അന്തര്‍ സംസ്ഥാന യാത്രികന്റെ പരിദേവനങ്ങള്‍

തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യാനാണ് താത്പര്യമെങ്കിലും, പല കാരണങ്ങളും കൊണ്ട് ഞാനിപ്പോള്‍ സ്ലീപര്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ മാത്രമേ യാത്ര ചെയ്യുകയുള്ളൂ. തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നും ഞാന്‍ എമര്‍ജന്‍സി എക്‌സിറ്റ് കണ്ടിട്ടില്ല. എങ്ങാനും വല്ല അപകടവും സംഭവിച്ചു പോയാല്‍ കുടുങ്ങിയത് തന്നെ.

ലോകത്തുള്ള ഭീതി വിതയ്ക്കുന്ന റോഡുകള്‍

ലോകത്തില്‍ ഇന്ന് നിലവിലുള്ള ഭീതി ജനിപ്പിക്കുന്നതും അപകടം പിടിച്ചവയുമായ ചില റോഡുകള്‍ ആണ് ഈ വീഡിയോയില്‍ ഉള്ളത്. ഇതിലും അപകടം പിടിച്ച ഏതെങ്കിലും റോഡുകള്‍ നിങ്ങള്‍ക്ക് അറിയാമോ?

നമ്മുടെ കഴ്ചപാടുകളില്‍ ‘സോഷ്യല്‍ മീഡിയ’ ചെലുത്തുന്ന സ്വാധീനം

മറ്റുള്ളവരുടെ മുന്നില്‍ നാം നല്ലതെന്ന് കാണിക്കാന്‍, അലെങ്കില്‍ അവരുടെ മുന്നില്‍ ഒരു ഇമ്പ്രെഷന്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് മിക്കപോഴും നാം നമ്മുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നത്..ഒരു ദിവസം മൂന്നും നാലും തവണ ഫോട്ടോ മാറ്റുന്ന വിരുതന്മാര്‍ വരെ ഉണ്ട്. ഇവരോടൊക്കെ ആയി ഒരു ചോദ്യം..'നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ മുഖത്തെയും സൌന്ദര്യത്തെയും ഭയക്കുന്നുണ്ടോ'???

ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള 7 ദേശീയ ചാനലുകള്‍ !

വാര്‍ത്തകളുടെ രൂപത്തില്‍ കാണിക്കുന്ന പരസ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് പകരമായി ചാനലുകള്‍ തന്നെ സ്വന്തമാക്കിയാലെങ്ങിനെ എന്ന കൂടുതല്‍ ലാഭകരമായ സംഗതിയാണ് രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്

ഭാര്യമാരുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയാലുള്ള ഭര്‍ത്താക്കന്മാരുടെ അവസ്ഥ ചിത്രങ്ങളിലൂടെ !

ഇങ്ങനെ ഒരു അവസ്ഥ ഈ പോസ്റ്റ്‌ കാണുന്ന ഓരോ ആണും നേരിട്ടതായിരിക്കും. പൊതുവേ ഷോപ്പിങ്ങില്‍ തല്‍പ്പരരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ വലക്കുന്നത് തന്റെ ഫോട്ടോ ഷോട്ടിലൂടെ അവതരിപ്പിക്കുകയാണ് മിസാറബിള്‍ മെന്‍ എന്ന ഈ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ.

അശ്‌ളീലവീഡിയോ ഉണ്ടാക്കി നിശ്ശബ്ദയാക്കാം എന്നു കരുതുന്നത് മൗഢ്യമാണ്.

ഇത് അവസാനിപ്പിക്കണം. സൈബർ ഇടത്തിൽ സ്ലട്ട്ഷെയിമിംഗ് നടത്തിയാൽ സുനിതയെ നിശ്ശബ്ദയാക്കാം എന്നു കരുത്തിയവർക്ക് തെറ്റി. നിങ്ങളുദ്ദേശിക്കുന്ന ടൈപ്പല്ല സുനിത. 67A എന്ന ഐ.ടി ആക്ടിലെ ശക്തമായ വകുപ്പ് ഉപയോഗിച്ച് ആ അശ്ലീലം പ്രസിദ്ധീകരിച്ചവനും അത് ഷെയർ ചെയ്തവനും ഒക്കെ എതിരെ കേസ് എടുക്കും എന്നു പോലീസ് ഉറപ്പ് തരുന്നു.

‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഹിന്ദുവാണ്’ ഈ ഹെഡിങ്ങിനു ഒരു കാരണമുണ്ടായിരുന്നു

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. കാരണം എന്തെന്നോ?

കയ്യും കാലും കൂട്ടിക്കെട്ടി കള്ളനെന്ന് ആരോപിച്ചു യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന ദയനീയ രംഗം

ഒരു കള്ളന്‍ ആണെങ്കിലും അവനെക്കാള്‍ അധപതിച്ചു പോയല്ലോ ദൈവമേ ഈ സമൂഹം എന്നോര്‍ത്ത് നിലവിളിക്കാനെ നമുക്ക് സാധിക്കൂ.

തമിഴ്‌നാട്ടിൽ പോകുന്നവർ ജാഗ്രതൈ; പണം പോയിക്കിട്ടും!

വെക്കേഷൻ കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.ഷൂട്ടിങ്ങ് ആവശ്യാർഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങൾ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂർ മുതൽ ഓരോ പോലീസ് സ്റ്റേഷൻ പരിതിയിലും വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള വാഹനങ്ങൾ. ഊട്ടിയിലേക്കുള്ള എല്ലാ പാതയോരങ്ങളിലും ഇരുപത്തിനാല് മണിക്കൂറും ഇതു തന്നെയാണ് അവസ്ഥ. എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നീണ്ട പരിശോധനയുണ്ടാവാറുണ്ട്.

നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

അരുവിക്കര നല്‍കുന്ന ‘രാഷ്ട്രീയ’ പാഠങ്ങള്‍

കേരളം ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ഖ്യാതിയുമായാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇനി ചരിത്രത്തില്‍ ഇടം പിടിക്കുവാന്‍ പോകുന്നത്

പിഴച്ചുപോയ തൃശ്ശൂരും ചില കാണാക്കളികളും !!!

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയം തികച്ചും അവിശ്വസനീയമാണ്. ഇടതു സ്ഥാനാര്‍ഥിയുടെ കഴിവോ സൌഹൃദമോ അല്ല ഇതിനു കാരണം എന്നത് പകല്‍ പോലെ വ്യക്തമായ ഒന്നാണ്. തൃശൂര്‍ ലീഡറിന്റെ...

മനസ്സിലാക്കപ്പെടേണ്ടവള്‍ സ്ത്രീ – ജ്യോതിര്‍മയി ശങ്കരന്‍

ചിലപ്പോള്‍ വല്ലാതെ വേദനിപ്പിക്കുന്നവാര്‍ത്തകള്‍ മനസ്സില്‍ മായാതെ നില്‍ക്കും. ഒരടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ വ്യക്തിയുടെ സഹോദരിയുടെ മരണവാര്‍ത്തകേട്ടപ്പോള്‍ സ്വാഭാവികമരണമെന്നേ കരുതിയുള്ളൂ. പക്ഷേ 30-35 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പിന്നീടാണറിഞ്ഞത്. വിവാഹശേഷം തമിഴ് നാട്ടിലായിരുന്നു. ഒരു മകളും ഉണ്ട്.

കൂട്ടുകാരന്‍…

ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം ഉള്ളതുമായിരുന്നു. അത് കൈയ്യില്‍കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു അല്ലെങ്കില്‍വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം. സാങ്കേതിക ശാസ്ത്രത്തിന്റെ ഭാഗവും മാര്‍ക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു. ആണുങ്ങള്‍അത് പോക്കറ്റിലോ അല്ലെങ്കില്‍ബെല്‍റ്റിലോ ഉറപ്പിച്ചു വെച്ചു. ചില പെണ്ണുങ്ങള്‍'സ്വര്‍ണ്ണമെന്തിന്'എന്ന മട്ടില്‍വേഷത്തിന് ചേരുന്ന നൂലുകള്‍സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ ഇട്ടു.

പിഞ്ചുകുഞ്ഞിനോടുള്ള ആയയുടെ ക്രൂരത വീഡിയോയില്‍; കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കുന്നവര്‍ സൂക്ഷിക്കുക !

നിങ്ങള്‍ കുടുംബത്തോടെ പ്രവാസം ജീവിതം നയിക്കുന്നവരും ഭാര്യ ജോലി ഉള്ളവരും ആണെങ്കില്‍ സൂക്ഷിക്കുക. കാരണം നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളെ നോക്കുവാന്‍ ഏല്‍പ്പിക്കുന്ന ആയമാര്‍ ചിലപ്പോള്‍ അവരുടെ അന്തകര്‍ തന്നെ ആയേക്കാം എന്നാണ് ഈ വീഡിയോ നമ്മോടു പറയുക.

മലയാളിയുടെ കക്കൂസ് സാഹിത്യം!!!

കഴിയുന്നതും തീവണ്ടിയിലെ കക്കൂസില്‍ കയറാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതിനും കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഒടുക്കത്തെ വൃത്തി, രണ്ടു ചുമരുകളിലെ അശ്ലീല സാഹിത്യം.

ചുറ്റിക്കളികളുടെ ഉസ്താദുമാരായ കുസുമങ്ങളും ഭ്രമരങ്ങളുമാണ് നാട്ടിലെ സദാചാരം നിയന്ത്രിക്കുന്നത്!

ചുറ്റി കളികളുടെ ഉസ്താദുമാരായ കുസുമങ്ങളും വണ്ടുകളുമാണ് നാട്ടിലെ സദാചാരം നിയന്ത്രിക്കുന്നത്. ഇവർ സദാ സമയം ഉയർന്ന സദാചാര മൂല്യങ്ങളെ കുറിച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കും. അവർ അമ്പല കമ്മിറ്റികളിലും പള്ളികമ്മറ്റികളിലും, കരയോഗങ്ങളിലുമൊക്കെ നേത്യ മന്യന്മാരായിരിക്കും. പെണ്ണുങ്ങളാണങ്കിൽ അവർ അമ്മായിമാരായിരിക്കും. ചെറിയ നൂലു കെട്ടു മുതൽ വലിയ നൂലു കെട്ടുവരെ ഇവരുടെ കാർമ്മികത്വത്തിലായിരിക്കും പെൺകൂട്ടങ്ങൾ. ആചാര സംരക്ഷണ വിഭാഗം ഹെഡ് ഇവരായിരിക്കും. നാഷണൽ ഹൈവേയിൽ കുറെ സിന്ദൂരവും വാരിയിട്ടങ്ങനെ തല ഉയർത്തി നടക്കും.
Advertisements

Recent Posts