Columns Page 36

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

സമയമില്ല പോലും..

നമ്മുക്കൊന്നും ഒന്നിനും സമയമില്ല. ഒന്നും ചെയ്യാന്‍ സമയം തികയുന്നില്ല. എല്ലാവര്‍ക്കും തിരക്കോട് തിരക്കാണ്. പരസ്പരം കാണാന്‍ പോലും കഴിയുന്നില്ല. എന്തിനു പറയുന്നു രണ്ടു സിംമുള്ള മൊബൈല്‍ ഉണ്ടായിട്ടു പോലും വിളിക്കാന്‍ നേരമില്ല! നാട് പുരോഗമിച്ചോ? അല്ല, എല്ലാവര്‍ക്കും പിടിപ്പതു പണിയുണ്ടെങ്കില്‍ അതാണല്ലോ അര്‍ത്ഥം.

അനാസ്ഥയുടെ മറ്റൊരു ഇര; ഒരു പാവം കുഞ്ഞ് !

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ കഴിയാതെ പിറന്നു വീണ വൈകല്യമുള്ള ആ കുഞ്ഞിന്റെ ഇനിയുള്ള ജീവിത ഭാരത്തിന്റെ കയ്പുനീര്‍ ആര് കുടിക്കും ..?

അരുവിക്കര നല്‍കുന്ന ‘രാഷ്ട്രീയ’ പാഠങ്ങള്‍

കേരളം ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ഖ്യാതിയുമായാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇനി ചരിത്രത്തില്‍ ഇടം പിടിക്കുവാന്‍ പോകുന്നത്

വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്

ഒരു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായിരിക്കെ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി തന്റെ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത് ഈ പുതുവര്‍ഷം കൊണ്ടുവന്ന വാര്‍ത്തകളില്‍ ഏറ്റവും ഹൃദയാവര്‍ജകമായ ഒന്നാണ്.

ആയിരങ്ങളെ രക്താര്‍ബുദ ബാധിതരാക്കുന്ന ബെന്‍സീന്‍ വിഷം സാംസങ്ങ്, ആപ്പിള്‍ പ്ലാന്റുകളില്‍ ?

ചൈനയിലെ ആപ്പിള്‍, സാംസങ്ങ്, ഡെല്‍, എച്ച്പി ഫാക്ടറികളില്‍ മാരകവിഷമായ ബെന്‍സീന്റെ സാന്നിധ്യമോ ? ആയിരങ്ങളെ കാര്‍ന്നു തിന്നുന്ന രക്താര്‍ബുദ രോഗത്തിന് മുഖ്യ കാരണമായ ബെന്‍സീന്‍ ഇത്തരം ഫാക്ടറികളില്‍ ഉപയോഗിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്‌.

ദൈവത്തിന്റെ നാട്ടിലെ മാലാഖമാര്‍ ..

2011 ഡിസംബര്‍ ഒന്‍പതിന്റെ തണുപ്പുള്ള രാത്രയില്‍ കോട്ടയം ജില്ലയിലെ ഉള്‍ഗ്രാമത്തിലെ വീട്ടിലേക്കൊരു ഫോണ്‍ കാള്‍ വരുന്നു ..കല്‍ക്കട്ടയിലെ എ.എം ആര്‍ ഐ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രമ്യയുടെതായിരുന്നു അത് .രണ്ടാഴ്ച്ച കഴിഞ്ഞു വരാനിരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നതും ,വീട്ടു വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു അവസാനിപ്പിച്ച ഫോണ്‍ കാളിനു ശേഷം ആ സാധു കുടുംബത്തിനെ തേടി വന്നത് താങ്ങും തണലുമായ അവരുടെ മകളുടെ ഓര്‍ക്കാപ്പുറത്തുണ്ടായ ദേഹവിയോഗ വാര്‍ത്തയായിരുന്നു.

യുക്തിവാദത്തെ സാധുകരിച്ചു ക്രിക്കറ്റ്‌ ‘ദൈവം’

ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട കാര്യം പൊതു ജനം എന്ന് പറയുന്ന അസ്സല്‍ കഴുതകള്‍ യഥാര്‍ത്ഥ രക്ഷകന്മാരെയല്ല മറിച്ചു അവരുടെ മൂടസ്വര്‍ഗ്ഗത്തിലെ കപട നായകന്മാരെയാണ് വാഴ്ത്തുന്നത് എന്നുള്ള പരമമായ സത്യമാണ്.താങ്കളെ ഒരിക്കലും രക്ഷിക്കാത്ത കപട രക്ഷകനെ അവര്‍ ദൈവം എന്ന് വിളിച്ചു പൂജിക്കുന്നു.സ്വന്തം ടീമിനെ ഒരു അപകട അവസ്സരങ്ങളിലും രക്ഷിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ അവര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിളിക്കുന്നു.

കാര്യം നിസാരം പ്രശ്നം ഗുരുതരം

ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആശയങ്ങള്‍ക്കിടയില്‍ പ്രധാന സംഭവം മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ആണ് ചെയ്യാറുള്ളത്. ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. സര്‍ക്കാരുകള്‍ ജനങ്ങളേയും ജനങ്ങള്‍ സര്‍ക്കരിനേയും കുറ്റപ്പെടുത്തും. സ്ത്രീ പക്ഷവാദികള്‍ പുരുഷന്മാരേയും പുരുഷ പക്ഷവാദികള്‍ സ്ത്രീകളേയും ചീത്തവിളിക്കും. നീതിന്യായ വ്യവസ്ഥയാകട്ടെ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ ആടിക്കളിക്കും. കലക്കവെള്ളത്തില്‍ മീന്‍ അല്ല വോട്ട് പിടിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മാദ്ധ്യമങ്ങളാകട്ടെ ചൂടുള്ള വാര്‍ത്തകളാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യവും കാരണവും ആര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആരുംതന്നെ അത് അന്വേഷിക്കാറുമില്ല.

നിന്ദകളെ അതിജീവിക്കാത്ത മതങ്ങളെ കുപ്പയിലെറിയൂ – ജഹാംഗീര്‍ റസാക്ക് പാലേരി

പേരോട് ഉസ്താതിനെ വിമര്‍ശിച്ചു ലേഖനം എഴുതുന്നതോട് കൂടി ജഹാംഗീര്‍ എന്ന ഞാന്‍ പോലും കൊടിയപാപം ചെയ്തിരിക്കുന്നു എന്നാ കാര്യത്തില്‍ എന്റെ അടുത്ത ബന്ധുക്കള്‍ക്കുപോലും സംശയമില്ലാതായി. ഈശ്വരന്‍ എന്റെ തെറ്റുകള്‍ പൊറുക്കാന്‍ എന്നോട് മക്കയില്‍ പോയി ഉംറ ചെയ്യാന്‍ നിര്‍ദേശിച്ച കാരണവന്മാര്‍ ഒന്നില്‍ കൂടുതലാണ് എന്റെ കുടുംബത്തില്‍ .

മണ്‍സൂണ്‍ കാലത്ത് പാലിക്കേണ്ട ഭക്ഷണശീലങ്ങള്‍

മഴക്കാലത്ത് പുറത്ത് പോകുമ്പോള്‍ കുട കൊണ്ട് പോകുന്നതില്‍ ഒതുങ്ങിപ്പോകരുത് നമ്മുടെ മുന്‍കരുതലുകള്‍. ഭക്ഷണരീതികളില്‍ പോലും മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഐസ് ബക്കറ്റ് ചലഞ്ചിനെ നിങ്ങളും വെറുക്കുന്നുവോ ? എങ്കില്‍ ഈ വീഡിയോ കാണണം

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിയാലും കൊടും തണുപ്പുള്ള ഐസ് വാട്ടര്‍ ബക്കറ്റ് ഉപയോഗിച്ച് തലയിലൊഴിക്കുന്ന കാഴ്ചയാണ്.

വിലകെട്ടുപോകുന്ന അഭിപ്രായസ്വാതന്ത്ര്യം : മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ആരെയാണ് ഭയക്കുന്നത്?

അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ : മദ്രാസ്‌ ഐ.ഐ.റ്റി. യില്‍ നിന്നൊരു ഉദാഹരണം

”Death is not an end … Its an etnrance ..”!

ആടിട്ടീര്‍ത്ത വേഷങ്ങള്‍ക്കൊടുവില്‍ ..., കാലത്തിന്റെ യവനികക്ക് പിന്നിലേക്കുള്ള ഒരു പ്രയാണം ....!

അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 3 (ലേഖനം) സുനില്‍ എം എസ്

അല്‍ ഗോറിനു ബുഷിനേക്കാള്‍ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു.

ബ്‌ലോഗും ബ്ലോഗേര്‍സും

യുഗദീര്‍ഘമായ സാംസ്‌കാരിക പാരമ്പര്യം ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആ ശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം. നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം. വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പ്പാവങ്ങളെയും കാണാം. മാനവികതയുടെ മഹാശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്.

സിപിഎം നിരന്തരം വിമര്‍ശിക്കപ്പെടണം; വേറെ ആരെയാണ് വിമര്‍ശിച്ചിട്ടു കാര്യമുള്ളത് ?

സിപിഎം നിരന്തരമായി വിമര്‍ശിക്കപ്പെടുന്നതില്‍ ആ പാര്‍ട്ടിയെ സ്‌നേഹത്തോടെയും, പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്കൊരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ല. കാരണം സീ പീ എം നിരന്തരം വിമര്‍ശിക്കപ്പെടണം. വേറെ ആരെയാണ് വിമര്‍ശിച്ചിട്ടു കാര്യമുള്ളത് ?

സ്വര്‍ഗത്തിലെത്താന്‍ കുറുക്കുവഴി; കമിഴ്ന്നു കിടന്ന് പുല്ലു തിന്നുക !

എത്രയും വേഗം സ്വര്‍ഗത്തില്‍ പോകുവാന്‍ ഏതെങ്കിലും പാര്‍ക്കില്‍ പോയി കമിഴ്ന്നു കിടന്നു പുല്ലു തിന്നുവനാണ് പാസ്റ്റര്‍ സ്വന്തം ജനതയെ ഉപദേശിച്ചത്. കേട്ട പാതി കേള്‍ക്കാത്ത പാതി പുല്ലു തിന്നാന്‍ പോയ വിശ്വാസികള്‍ അവസാനം ദഹനക്കേട് പിടിച്ചു സ്വര്‍ഗത്തില്‍ പോവാതിരുന്നത് അവരുടെ മാത്രം ഭാഗ്യം കൊണ്ടാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇ ദുരിതത്തിന്നു ഒരു അറുതിയില്ലേ!!

കാസര്‍ഗോഡ്‌ തിരുവനന്തപുരം ദേശിയപാതയില്‍ കണ്ണൂര്‍ മുതല്‍ മാഹി കുഞ്ഞിപള്ളി വരേ അനുഭവിക്കേണ്ടിവരുന്ന ദുരിത യാത്രക്ക് പരിഹാരമായി മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബൈപാസ്‌ റോഡിന്‍റെ നിര്‍മാണത്തിനായി സര്‍വേ നടത്തുകയും പലപ്പോയായി റീ സര്‍വേ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നമ്പരിട്ടു വച്ചുള്ള മാഹിയിലെ പ്രാന്തപ്രദേശമായ പള്ളൂര്‍ പാറാല്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന നുറോളം കുടുംബങ്ങള്‍ അനുഭവിച്ചു വരുന്ന മാനസിക പീഡനത്തെ കുറിച്ചു ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങളോ അച്ചടി മാധ്യമങ്ങളിലോ ഇതൊരു വിഷയമേ ആവാത്തത് കാരണം പുറം ലോകം ഇക്കാര്യം അറിയാറേയില്ല എല്ലാത്തിനും പ്രതികരിക്കുന്ന മലയാളി ഈ ഒരു പ്രശ്നം ഏറ്റെടുക്കാത്തതിന്‍റെ പ്രധാന കാരണം മാഹി കേന്ദ്ര ഭരണ പ്രദേശമായതാണ്.

ജനങ്ങളുടെ ഏറ്റവും വലിയ ശത്രു സര്‍ക്കാര്‍ ജീവനക്കാരോ?

കഴിഞ്ഞ കുറെ ദിവസ്സങ്ങളായി നടന്നു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെ സാധാരണ ജനങ്ങളുടെ പ്രതിഷേധം അത്യന്തം അത്ഭുതമുളവാക്കുന്നതാണ്. അമ്മയെ കൊന്ന സംഭവങ്ങള്‍ക്ക് പോലും രണ്ടു അഭിപ്രായം ഉണ്ടാകുന്ന നമ്മുടെ നാട്ടില്‍ ഈ സമരത്തിനെതിരെ കക്ഷി, രാഷ്ട്രിയ, മത, ജാതി, സാമ്പത്തിക ഭേദമാന്യേ സകലരും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നില്‍ക്കുന്നത് വിചിത്രമായ കാഴ്ച തന്നെ! എന്ത് കൊണ്ടാണ് ഇത് സംഭാവിക്കുന്നത്. കേരള ജനതയുടെ ഏറ്റവും വലിയ ശത്രുക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു എന്ന് വേണം അനുമാനിക്കാന്‍.അത് കൊണ്ട് തന്നെയാണ് അവര്‍ക്കെതിരെ വരുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പൊതു ജനങ്ങള്‍ ഗവേര്‍ന്മേന്റിനു അനുകൂലമായി നില്‍ക്കുന്നത്...

പൂവാലന്മാര്‍ക്ക് പണി കൊടുത്തുകൊണ്ട് വിദ്യാര്‍ഥിനികള്‍ മനോരമയ്ക്കയച്ച കത്ത് വൈറലായി !

തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെയും വിമന്‍സ് കോളേജിലെയും ഒരു സംഘം വിദ്യാര്‍ഥിനികള്‍ തങ്ങളെ ദിനേന ശല്യം ചെയ്യുന്ന പൂവാലന്മാര്‍ക്ക് പണി കൊടുത്ത വിധം ജനശ്രദ്ധ പിടിച്ചു പറ്റുന്നു. പൂവാലന്മാരെ കുറിച്ച് വ്യക്തമായ വിവരണം അടങ്ങിയ കത്ത് മനോരമ ഓണ്‍ലൈന് അയച്ചാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയത്. കയ്യില്‍ കിട്ടിയ കത്ത് മനോരമ പ്രസിദ്ധീകരിക്കുകകൂടി ചെയ്തതോടെ ദിനേന അണിഞ്ഞൊരുങ്ങി വിദ്യാര്‍ഥിനികള്‍ ബസ് കയറുവാന്‍ എത്തുന്ന സ്ഥലത്ത് എത്തുന്ന പൂവാലന്മാര്‍ക്ക് അസ്സല് പണിയാണ് കിട്ടിയിരിക്കുന്നത്.

ചന്ദീരന്‍ കുഞ്ഞ്…

മുമ്പ് സ്‌പേസ് പ്രോജക്ടില്‍ സോവിയേറ്റ് യൂണിയന്‍ അതിശക്തമായി കുതിച്ച് പൊങ്ങിയപ്പോള്‍ അതിനേക്കാളും വലിയ വമ്പന്മാരാണെന്ന് പറയാന്‍ വേണ്ടി ഹോളിവുഡ് സ്റ്റുഡിയോവില്‍ അപോളോ ചിത്രീകരിക്കുകയായിരുന്നു.

എവിടെയാണ് പിതാക്കളെ തെറ്റ് പറ്റുന്നത് ?

നാം നമ്മുടെ മക്കളെ സ്‌നേഹിക്കുകയാണോ അതോ നേര്‍വഴി കാട്ടി കൊടുകുകയാണോ. അതോ അനീതി നിറഞ്ഞ ജീവിതത്തിലേക്ക് അവരെ നാം തള്ളി വിടുകയാണോ ??? വളരുന്ന കുട്ടികളെ സ്‌നേഹിക്കുന്നവര്‍ ആവണം എന്നാല്‍ അവരുടെ ഇഷ്ട്ടങ്ങെളെ കണ്ണുമടച്ചു അവരോടൊപ്പം കൂടുന്നവര്‍ ആവരുത് ..

ഒരു യുദ്ധം ഉണ്ടാകുന്നതെങ്ങനെ…?

ഈ യുദ്ധത്തില്‍ ലിഖിതനിയമങ്ങളില്ല,പോരാളികള്‍ക്ക് പ്രത്യേക പടച്ചട്ടകളില്ല,മൊബൈല്‍ ഫോണ്‍ വരെ ആയുധമാകാം ,ആബാലവൃദ്ധ ജനങ്ങളും ലോകത്തിന്റെ പല കോണുകളിലിരുന്നു എന്നാല്‍ ഒരിക്കല്‍ പോലും പരസ്പരം കാണാതെ യുദ്ധതന്ത്രങ്ങള്‍ മെനയുന്ന ന്യൂ ജെനറേഷന്‍ യുദ്ധം. വിവര സാങ്കേതിക വിപ്ലവത്തില്‍ സ്വന്തമായ ഒരു ട്രേഡ് നെയിം സൃഷ്ട്ടിച്ചെടുത്ത ജൂലിയന്‍

ബാറ്റന്‍ പിണറായില്‍ നിന്നും കോടിയേരിയിലേക്ക് എത്തുമ്പോള്‍

മോദിയെയും കേജ്രിവാളിനെയും വൈ എസ് ആറിനെയും എന്തുകൊണ്ട് ഇഷ്ടപ്പെട്ടോ അതെ കാരണം തന്നെയാണ് പിണറായിയോടുള്ള മമതയിലും..

ആം ആദ്മി പാര്‍ട്ടിയുടെ വമ്പന്‍ വിജയത്തിന് പിന്നിലെ 10 കാരണങ്ങള്‍

തന്റെ 49 ദിവസത്തെ ദില്ലി ഭരണം അവസാനിപ്പിച്ചു കൊണ്ട് ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള്‍ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ വായനക്കാരില്‍ ഒരാളും കരുതിക്കാണില്ല ഇങ്ങനെ ഒരു വിജയം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മോഡി പ്രഭാവത്തിന്...

ന്യൂ ജനറേഷന്‍ ആസക്തികള്‍..

ശരീര സൗന്ദര്യ സംരക്ഷണം ആണ് അടുത്ത ന്യൂ ജനറേഷന്‍ ആസക്തി. ജിമ്മില്‍ പോയി 3ഉം 4ഉം മണിക്കൂര്‍ ചിലവിട്ടു സിക്‌സ് പാക്കും ചിറകും ഒക്കെ വരുത്തി.

ഗുല്‍മാര്‍ഗിലെ മഞ്ഞുമലയില്‍

കാശ്മീര്‍ യാത്രക്കിടയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരം. ഗുല്‍മാര്‍ഗ് എന്നാല്‍ പൂക്കളുടെ താഴ്വാരം എന്നാണര്‍ത്ഥം. പേരിന്റെ അര്‍ത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മില്‍ വളരെ അപൂര്‍വമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീര്‍ എന്ന പദത്തിന് അറബിയില്‍ സന്തോഷ വാര്‍ത്തകള്‍ പറയുന്നവന്‍ എന്നാണര്‍ത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുല്‍മാര്‍ഗിന്റെത്. എല്ലാ അര്‍ത്ഥത്തിലും പൂക്കളുടെ പുല്‍മേട് തന്നെ.

കാണാതെ പോകുന്ന വാര്‍ത്തകള്‍

നാഷണല്‍ പവര്‍ ഗ്രിഡിലേക്ക് ഒഴുകുന്ന വൈദ്യുതി ഏഴു സംസ്ഥാനങ്ങളിലെ പതിനാല് ഡിസ്ട്രിബൂഷന്‍ കമ്പനികള്‍ക്ക് ലഭിച്ചു തുടങ്ങി. വില യൂണിറ്റിന് ഒരു രൂപാ പത്തൊന്‍പത് പൈസ. പവര്‍ കട്ടുകൊണ്ട് നട്ടം തിരിയുന്ന രാജ്യത്തു ഇത് വാര്‍ത്തയായില്ലെങ്കില്‍ പിന്നെ എന്താണ് വാര്ത്ത?.

മറിമായം!

ഗാന്ധിജിയുടെ ആത്മാവ് ഗ്രാമത്തിലെ സ്‌കൂളില്‍ ഒന്ന് ചെന്നതായിരുന്നു. അവിടെ ഒരു അദ്ധ്യാപകന്‍ ഇന്ത്യന്‍ ചരിത്രം പഠിപ്പിക്കുന്നത് കണ്ട ഗാന്ധിജിക്ക് സന്തോഷമായി.. എന്നാല്‍ ചരിത്രത്തില്‍ തന്നോടൊപ്പം ഇല്ലാത്ത പല പേരുകളും ആ അധ്യാപകന്‍ പറയുന്നത്...

ദേഷ്യപ്പക്ഷികളും ഉണ്ണിമാങ്ങകളും – ഇരിപ്പിടം അവലോകനം

ബൂലോകം നല്ല കഥകളുടെ വസന്തമായി തോന്നി കഴിഞ്ഞ മാസം ബ്ലോഗുകളിലൂടെയുള്ള സഞ്ചാരത്തില്‍ കാലം മാറി, കഥ മാറി, പഴയ വായനശാലകള്‍ നെറ്റ് കഫെകളായും, ഗ്രാമീണര്‍ ഒത്തുകൂടി നാട്ടറിവുകള്‍ പങ്കുവെച്ചിരുന്ന ചായമക്കാനികള്‍ ഫാസ്റ്റ്ഫുഡ് കടകളായും മാറി. ഗ്രാമങ്ങളുടെ നെഞ്ചുപിളര്‍ത്തി ഹൈവേകളും കടത്ത് വള്ളങ്ങളെ ചവിട്ടിത്താഴ്ത്തി കോണ്‍ക്രീറ്റുപാലങ്ങളും പണിത് ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് വളര്‍ന്നു. പഴയ തപാല്‍പ്പെട്ടികള്‍ കത്തുകളില്ലാതെ ആളൊഴിഞ്ഞ മൂലയില്‍ ദയാവധം കാത്തുകഴിയുമ്പോള്‍ തപാലാപ്പീസുകള്‍ പണമിടപാട് നടത്തിയും കറന്റ്, ഫോണ്‍ ബില്ലുകള്‍ കൊണ്ടും അരിഷ്ടിച്ച് കഴിയുന്നു. അങ്ങിനെ ഗ്രാമീണബിംബങ്ങള്‍ ഒന്നൊന്നായി കാലയവനികക്കപ്പുറം മറയുകയാണ്, ചരിത്ര നിയോഗം പോലെ.
Advertisements

Recent Posts