Columns Page 3

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

വാലന്റൈന്‍ വരുന്നു, ഓടിക്കോ – ബഷീര്‍ വള്ളിക്കുന്ന്

പെണ്ണ് – കുടുംബം - പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ.

ഹാർട്ടറ്റാക്കിനെ പേടിച്ച തളത്തിൽ ദിനേശൻ

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന കാലം. ഒരു വെക്കേഷൻ സമയമായിരുന്നു. രാത്രി ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത. ഹൃദയസ്പന്ദനം ദ്രുതഗതിയിലാകുന്നതായും ശരീരത്തിൽ ചൂടനുഭവപ്പെടുന്നതായും തോന്നി.

രാഹുൽ, പ്രിയങ്ക എന്നെല്ലാം പറഞ്ഞ് ഒരു പാട് തള്ളി മറിച്ചിടരുത്…

ഇലക്ഷൻ നടക്കുന്ന സംസ്ഥാനത്ത് കർഷക ലോൺ എഴുതിതള്ളുമെന്ന് പറയുകയും അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കർഷകരെ വഞ്ചിക്കുകയും ചെയ്യുന്ന കാപട്യം കോൺഗ്രസ് മാറ്റുമോ? കോർപ്പറേറ്റ് ലോൺ പോലെ, രാജ്യത്തെ എല്ലാ കാർഷിക ലോണുകളും എഴുതി തള്ളുമോ?

ഇസ്രയേല്‍ – പലസ്തീന്‍ : അല്പം ചരിത്രം…

ഇന്ത്യയിലെ അയോധ്യ- രാമ ജന്മ ഭൂമി പ്രശ്നം പോലെ സങ്കീര്‍ണമായ ഒരു പ്രശ്നമാണ് ഇസ്രയേല്‍ - പലസ്തിന്‍ തമ്മിലുള്ളത്... ഇത് ഒരിക്കലും അവസാനിക്കാതത്തിനു കാരണം പല നൂറ്റാണ്ടുകളിലായുള്ള അവകാശ തര്‍ക്കം തന്നെ. എന്താണിതിന്റെ ചരിത്രം?

ഏതു മരമാകണം നിങ്ങൾക്ക് ..?

'മനുഷ്യൻ ജനിക്കുന്നതുമുതൽ എല്ലായിടത്തും ബന്ധനത്തിലാണ്' എന്ന് ചിന്തകന്മാർ പറഞ്ഞത് ഓർക്കുക. ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയേണ്ട കാലമാണ്. എല്ലാരേയും സ്നേഹിക്കുക, എന്നാൽ സ്വന്തം ജീവിതം വിസ്മരിച്ചുകൊണ്ടു ത്യാഗംചെയ്തിട്ടെന്തുഫലം ?

ഒളിച്ചോട്ടം; അതല്ലേ എല്ലാം….. !

എത്രവേണമെങ്കിലുമുണ്ട് നൊന്ത്‌പെറ്റ അമ്മയേയും സ്‌നേഹവും അന്നവും അഭയവും നല്‍കി സംരക്ഷിച്ച് പോന്ന പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് പുതുതായി കണ്ടെത്തിയ കാമുകന്റെകൂടെ ഇറങ്ങിത്തിരിച്ചവരിലെ ദുരന്ത കഥാപാത്രങ്ങള്‍. എല്ലാവര്‍ക്കും പറയാനുള്ളത് സമാന അനുഭവങ്ങള്‍. എന്നിട്ടും ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നും ഒരു പാഠമേയാകുന്നില്ല.

മലയാളികളുടെ ഒരു ഡസന്‍ ദുശീലങ്ങള്‍ – സന്തോഷ്‌ ആനപ്പാറ..

ഒരു മലയാളിക്ക് മറ്റൊരു മലയാളിക്ക് കണ്ടുകൂടാ.ഇതൊരു പച്ചയായ യാഥാര്‍ത്യമാണ്.അതുകൊണ്ട് തന്നെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികളും ആഘോഷിച്ചത്.`അവനു അങ്ങനെ തന്നെ വേണം`,`എന്താ അവന്‍റെയൊരു ജാഡ` എന്നൊക്കെയാണ് ഭൂരിപക്ഷം മലയാളികളും ആ സംഭവത്തില്‍ പ്രതികരിച്ചത്.അതിനുള്ള ഒരേയൊരു കാരണം ശ്രീശാന്ത് നേടിയ പണവും പ്രശസ്തിയും മാത്രമാണ്.

അന്‍പത് വയസിനിടെ കൊന്നൊടുക്കിയത് ആറു പാപ്പാന്‍മാരടക്കം പതിമൂന്ന് മനുഷ്യരെ !

അന്‍പത് വയസിനിടെ കൊന്നൊടുക്കിയത് ആറു പാപ്പാന്‍മാരടക്കം പതിമൂന്ന് മനുഷ്യരെ. എന്നിട്ടും നട തള്ളിത്തുറക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തന്നെ ആനപ്രേമികള്‍ക്ക് വേണമത്രെ

കൗമാരക്കാരിയായ മകൾ യോനീ കമാനം കാണുമ്പോൾ നിങ്ങൾ എന്തുപറഞ്ഞുകൊടുക്കും?

എന്റെ മകൾ എന്നോട് അതെന്തെന്നു ചോദിച്ചാൽ അന്നേരം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞുമാറിയേക്കാം. കാരണം എനിക്കുറപ്പുണ്ട്, വിദ്യാഭ്യാസത്തിന്റെ പാതയിൽ വച്ച്, ശരീരത്തിന്റെ മാറ്റങ്ങളുടെ ഋതുഭേദങ്ങളിൽ അവൾ അതിന്റെ ഉത്തരങ്ങൾ തനിയെ കണ്ടെത്തുമെന്ന്. എന്തുകൊണ്ട് അത്തരമൊരു പരിപാടിയുടെ ആവശ്യകത ഈ സമൂഹത്തിൽ ഉണ്ടായെന്നും.

ഇന്ത്യ കേരളത്തെ ഭയക്കുന്ന വരുംനാളുകള്‍

കേരളത്തെ ഇന്ത്യ ഭയക്കുന്നൊരു ഭാവി നമുക്ക് ഉണ്ടാവരുതെന്ന് മനസ്സിരുത്തി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങിനെയൊരു ഭയപ്പടിന് മാത്രം ഈ മലയാളമണ്ണില്‍ എന്ത് ഭയാനക മാറ്റമാണ് സംജാതമായിട്ടുള്ളത് എന്നൊരു സംശയം

യുദ്ധത്തെ പ്രണയിക്കരുതേ !

പുൽവാമ ചാവേറാക്രമണത്തെ തുടർന്നെഴുതിയ 'ചാവേറും അശാന്തിയും' എന്ന ലേഖനത്തിൽകാശ്മീർപ്രശ്നത്തെ രണ്ടുരാജ്യങ്ങളിലെ സർക്കാരുകൾ എങ്ങനെ മുതലെടുക്കുന്നു എന്നും ഭൂമിയിലെ സ്വർഗ്ഗത്തെ ഭീതിയുടെ നരകമാക്കിയതിനെക്കുറിച്ചും പറയുകയുണ്ടായി.

‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഹിന്ദുവാണ്’ ഈ ഹെഡിങ്ങിനു ഒരു കാരണമുണ്ടായിരുന്നു

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. കാരണം എന്തെന്നോ?

സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ?

സ്ത്രീ പീഡനത്തോടും പുരുഷ പീഡനത്തോടും പൊതുജനം പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലോ?

മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌ [ലൈംഗിക വിപണി – 1]

2007ഏപ്രില്‍അഞ്ചിന് കോഴിക്കോട് മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ പരുക്കേറ്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിമൂന്നുകാരന്‍ പയ്യന്‍. മനു എന്ന് വിളിക്കാം. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കഥ പുറത്ത് വന്നത്. നഗരത്തിലെ പകല്‍ മാന്യന്‍മാരെ സത്കരിക്കുന്ന എണ്ണം പറഞ്ഞ പയ്യന്‍മാരിലൊരാളായിരുന്നു മനു. തിരുവനന്തപുരം ജില്ലയിലാണ് വീട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ വോളിബോള്‍ താരമായിരുന്നു അച്ഛന്‍. അമ്മക്കും ഉയര്‍ന്ന ഉദ്യോഗം. സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛന്റെയും അമ്മയുടെയും ജീവിതം മടുത്ത് വീട് വിട്ടിറങ്ങി. എത്തിപ്പെട്ടത് കോഴിക്കോട്ടെ സെക്‌സ് റാക്കറ്റിന്റെ കൈക്കുമ്പിളില്‍

സുരേഷ്‌ഗോപി വിഷയത്തിൽ സംഘികൾക്കിട്ട് താങ്ങി ഹരീഷ് പേരടിയുടെ കുറിപ്പ്

ഈ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ്അയാൾ ആ വയറിൽ തൊട്ടത്.ആ വിഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും...

പരസ്പരസമ്മതത്തോടെയുള്ള സെക്‌സും അനന്തരഫലങ്ങളും.

ഇവിടെ മനുഷ്യർ തമ്മിലുള്ള വിശ്വാസം, അത് മിത്തോ കെട്ടുകഥയോ അല്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും പരസ്പരം അനുഭവിച്ചത്. ഭർത്താവു മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്ന ഭാര്യയും ഇങ്ങനെ തന്നെയാണ് വേണ്ടത്.

എന്തുകൊണ്ട് ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണം ?

ഒരു ശില്പി പ്രതിമയെ വാർത്തെടുക്കുന്നതുപോലെയാണ് ഇന്ത്യൻ ജനാധിപത്യം. എന്തെന്നാൽ പ്രതിമ പൂർത്തിയായി വിഗ്രഹം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കയറിയാൽ ശില്പിക്ക് അതിൽ തൊടാനുള്ള അവകാശം നഷ്ടമാകുന്നു.

“ആര്‍ത്തവ നാമജപ ലഹള” ഒരു പരിഹാര ചിന്ത

ഭക്തര്‍ മഹത്വവല്‍ക്കരിക്കപ്പെട്ട വെറും അടിമകളാണ്. അവരെ തന്ത്രശാലികളായ ആര്‍ക്കും വേട്ടപ്പട്ടികളെപ്പോലെ ഉപയോഗിക്കാനാകും എന്നാ സത്യമാണ് ശബരിമലയിലെ "ആര്‍ത്തവ നാമജപ ലഹള" നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

നമ്മുടെ യുവാക്കൾക്ക് സദാചാരബോധം സോഷ്യൽ മീഡിയയിൽ മാത്രം, പൂരപ്പറമ്പിൽ ഇല്ല

ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്... സാംസ്ക്കാരിക നഗരിയിൽ നിന്നാണ്... പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ട്... 

കല്ലട ബസിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുന്നു അരുന്ധതി

യാത്രക്കാരനെ മർദ്ദിച്ചതിലൂടെ പെർമിറ്റ് റദ്ദാക്കപ്പെട്ടു നടപടി നേരിടുന്ന കല്ലട ബസ് സർവീസിന്റെ ബസിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു നടിയും വിദ്യാർത്ഥിയുമായ അരുന്ധതിയും രംഗത്തെത്തി.പോസ്റ്റ് വായിക്കാം

ഒന്നാന്തരം ബീഫ് തീറ്റക്കാരനായിരുന്നു സുരേഷ്‌ഗോപി !

നാല് വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി ഒരു മലയാളി പ്രോഗ്രാമിന് പങ്കെടുക്കാൻ സൂറിച്ചിൽ (switzerland) വന്നു. സെലിബ്രിറ്റികൾ വരുമ്പോൾ വിരുന്നൊരുക്കാൻ പൊതുവെ സമ്പത്തുള്ള മലയാളി പൊങ്ങച്ചക്കാർക്ക് പ്രത്യേക താല്പര്യമാണല്ലോ. അങ്ങിനെയുള്ളവരിൽ ഒരു മലയാളി കുടുംബം അദ്ദേഹത്തെ വീട്ടിൽ താമസിപ്പിച്ചു മൂന്നു ദിവസം സൽക്കരിച്ചു.ഭക്ഷണ പ്രിയനായ നടന് ബീഫാണ് കൂടുതലിഷ്ടം. പോർക്ക് വിഭവങ്ങൾ പഥ്യമല്ല. മൂന്നു ദിവസം ബീഫിന്റെ വ്യത്യസ്തമായ രുചികൾ അറിഞ്ഞു നന്നായി ഭക്ഷിച്ചു. ഫലം 94 കിലോ തൂക്കമുണ്ടായിരുന്ന സുരേഷ് ഗോപി, മൂന്നു ദിവസത്തെ അറിഞ്ഞുള്ള സൽക്കാരത്തിൽ, മൂന്നു കിലോ കൂടി 97 കിലോയായി.

അശ്‌ളീലവീഡിയോ ഉണ്ടാക്കി നിശ്ശബ്ദയാക്കാം എന്നു കരുതുന്നത് മൗഢ്യമാണ്.

ഇത് അവസാനിപ്പിക്കണം. സൈബർ ഇടത്തിൽ സ്ലട്ട്ഷെയിമിംഗ് നടത്തിയാൽ സുനിതയെ നിശ്ശബ്ദയാക്കാം എന്നു കരുത്തിയവർക്ക് തെറ്റി. നിങ്ങളുദ്ദേശിക്കുന്ന ടൈപ്പല്ല സുനിത. 67A എന്ന ഐ.ടി ആക്ടിലെ ശക്തമായ വകുപ്പ് ഉപയോഗിച്ച് ആ അശ്ലീലം പ്രസിദ്ധീകരിച്ചവനും അത് ഷെയർ ചെയ്തവനും ഒക്കെ എതിരെ കേസ് എടുക്കും എന്നു പോലീസ് ഉറപ്പ് തരുന്നു.

നമ്മുടെ എയർപോർട്ടിലെ മാത്രം ചില വെറൈറ്റി സവിശേഷതകൾ

ഒരു സ്ത്രീയുടെ പാസ്പോർട്ട്‌ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ കീറിയ വാർത്ത കണ്ടപ്പോളാണ് ഇത് എഴുതണം എന്ന്‌ തോന്നിയത്. നമ്മുടെ എയർപോർട്ട് ബാക്കി ഉള്ള രാജ്യങ്ങളെ അപേക്ഷിച്ചു നല്ല വ്യത്യസ്‌തം ആണ്. വ്യത്യസ്തത എന്ന്‌ പറഞ്ഞാൽ, തല്ലിപ്പൊളി ആണോ, നല്ലതാണോ എന്ന്‌ വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കുക...സ്ഥലം : തിരുവനന്തപുരം അന്തർ ദേശിയ വിമാനത്താവളം.അങ്ങോട്ട്‌ വണ്ടി ഓടിച്ചു പോകുമ്പോൾ തന്നെ പാതാള യാത്ര നടത്തുന്നതിന് സമം ആണ്. കുണ്ടും കുഴിയുമായി ചാടി ചാടി ഒരു വിധം അങ്ങ് എത്തി. പിന്നെ റോഡ് പണി നടക്കുവല്ലേ. അടുത്ത വരവിനു ശരിയാകും എന്ന്‌ ആശ്വസിച്ചു *എല്ലാ കൊല്ലവും ഇങ്ങനെ തന്നെയാണ് ആശ്വസിക്കുന്നെ.

‘സർഫ് എക്സൽ’ ഹിന്ദുത്വവാദികളുടെ മുതലെടുപ്പ് തന്ത്രം

ഹൈന്ദവവികാരങ്ങളെ ഏതുവിധേനയും ഉണർത്തിവിടുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചില സെല്ലുകൾ രാജ്യത്താകമാനം ഇപ്പോൾ സജീവമാണ്. ക്ഷേത്രത്തിനുള്ളിൽ ഗോമാംസം കൊണ്ടിടാൻ കാണിക്കുന്ന വക്രബുദ്ധിയ്ക്ക് സമാനമായതു ഇവിടെയും ഉണർന്നുപ്രവർത്തിച്ചിട്ടില്ലെന്ന് ഉറപ്പുപറയാൻ പറ്റുമോ? നേട്ടം ഹിന്ദുത്വശക്തികള്ക്കും വിവാദത്തിലൂടെ സർഫ് എക്സലിനും. കോട്ടം കാര്യമറിയാതെ രോഷം തിളപ്പിക്കുന്ന നമുക്കും മറ്റു മതവിശ്വാസികൾക്കും. നമ്മൾപോലുമറിയാതെ ഓരോ ഊരാക്കുടുക്കുകളിൽ

എന്താണ് യഥാര്‍ത്ഥത്തില്‍ ജിഹാദ്‌ ?

ജിഹാദായിത്തീരുന്ന പോരാട്ടത്തെക്കുറിച്ചു പോലും മുസ്ലിംകള്‍ 'വിശുദ്ധയുദ്ധം' എന്നു വിളിക്കാറില്ല. ജിഹാദ് എന്നാല്‍ വിശുദ്ധ യുദ്ധമോ? വാചികമായി 'പ്രയാസങ്ങളോട് മല്ലിടുക' അല്ലെങ്കില്‍ ത്യാഗ പരിശ്രമം എന്നര്‍ത്ഥം വരുന്ന അറബി പദമാണ് ജിഹാദ് (جهاد‎). അല്‍ജിഹാദ് ഫീ...

രവിചന്ദ്രന്റെ സാമൂഹികബോധമില്ലായ്മ ഇത്രയേറെ ആഴത്തിലുള്ളതാണ് എന്നത് എന്നെ ഞെട്ടിച്ചു.

പണം ഉണ്ടായിട്ടും, ജാതീയമായ അധിക്ഷേപം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകൾക്കേ അതിന്റെ ആഴം മനസ്സിലാകൂ എന്നു ദളിത് ആയ ഒരു സുഹൃത്ത് ജീവിതസാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് വായിച്ചുള്ള അറിവിനപ്പുറം എനിക്കിത് മനസിലായത്.

പ്രവാസി വീട്ടമ്മമാര്‍ – അബ്ബാസ് ഓ എം..

പിന്നീട് ദാമ്പത്യജീവിതം തുടങ്ങി ദിവസങ്ങള്‍ക്കു ശേഷം വിരഹ വേദന അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പല പെണ്‍കുട്ടികളും എത്ര വലിയ മണ്ടത്തരമാണ് താന്‍ ചെയ്തതെന്ന് ഓര്‍ക്കുന്നത്..

ചൊവ്വാദോഷത്തില്‍ എന്താണ് ദോഷം?

ഒരു ആവറേജ് മലയാളി കേട്ടാല്‍ പേടിക്കുന്ന ഒരു വാക്കാണ് ചൊവ്വാദോഷം. ഇത് കാരണം സമയത്ത് പെണ്ണ് കെട്ടാന്‍ കഴിയാത്ത പുരുഷന്മാരും കെട്ടാച്ചരക്കുകള്‍ എന്ന ലേബലില്‍ പുരയും പറമ്പും പഞ്ചായത്തും വരെ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും അനവധിയാണ്.

ആ മരവിപ്പിൽ ഇനി ഒരമ്മയും ചെന്നെത്തരുതേ ..

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ' പോലെ EQ' എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?പ്രായോഗിക ബുദ്ധി അല്ലെ ?എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .

പുരുഷന്മാർ ഇൻഷർട്ട് ചെയ്യരുത്, ബാക്ക് തള്ളിനിൽക്കുന്നതിനാൽ ഞങ്ങളിൽ പ്രകോപനമുണ്ടാക്കും

എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോൾ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകൾ കാണാൻ പറ്റണം... (മനോഹരമായ കാലുള്ളവരുടേതാണെങ്കിൽ) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളിൽ വച്ചുമതി.
Advertisements

Recent Posts