പാലാരിവട്ടം ‘പഞ്ചവടിപ്പാലം’

ഒരു എൻജിനീയർ എന്ന നിലക്ക് എനിക്ക് ഏറെ നാണക്കേട് തോന്നുന്ന കാര്യമാണ് സംഭവിച്ചത്. എൻജിനീയർമാർ കോൺക്രീറ്റിൽ പാലം പണി തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.

മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു. അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്. ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

ഇലക്റ്ററൽ ബോണ്ട് ; പണപ്പിരിവിന്റെ വളഞ്ഞവഴി

രാഷ്ട്രീയ കക്ഷികൾക്കുള്ള സംഭാവന നൽകാനായി മോദി സർക്കാർ കൊണ്ടുവന്ന Electoral Bond വാങ്ങി നൽകുന്നവരെ സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയകക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മെയ് 30-നകം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ഇടക്കാല ഉത്തരവാണ്. അധികാരത്തിലിരിക്കുന്ന സർക്കാർ കോർപ്പറേറ്റുകളിൽ നിന്നും പണം പിരിക്കുന്നതിന് നിയമനിർമ്മാണത്തെ ദുരുപയോഗം ചെയ്തതിന്റെ ഉത്പന്നമാണ് Electoral Bond . ബോണ്ട് വഴിയുള്ള സംഭാവനയുടെ 95%- തിലേറെയും ബി ജെ പിക്കാണ് ലഭിച്ചിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴാണ്, തെരഞ്ഞെടുപ്പ് രംഗത്തുനിന്നും കള്ളപ്പണം തുടച്ചുനീക്കാനെന്ന അവകാശവാദവുമായി കൊണ്ടുവന്ന പരിഷ്‌ക്കാരത്തിന്റെ യഥാർത്ഥ ലക്‌ഷ്യം പിടികിട്ടുക.

കെ.എസ്.ആർ.ടി.സി; അഴിമതി മൂടിവയ്ക്കാൻ ചില നാടകങ്ങൾ

വൻ കെട്ടിടങ്ങൾ പണിയാൻ നാല് ഇരട്ടിയോളം കാശ് ചിലവഴിച്ച കെ.എസ്.ആർ.ടി.സി.യെ മുടിപ്പിച്ചത് മറച്ചുവെക്കുവാൻ വേണ്ടിയാണ് ഖന്ന കമ്മീഷൻ റിപ്പോർട്ടും പരിഷ്കരണങ്ങളും കൊണ്ട് നടക്കുന്നത്.വൻ തുകകൾ കടം എടുത്ത നിർമ്മാണ പ്രവർത്തനങ്ങളുടെയും മറ്റും പേരിൽ വഴിവിട്ട ചെലവാക്കി കോടികൾ വെട്ടിച്ചത് ചർച്ചയിൽ വരാതെ ഇരിക്കുവാൻ വേണ്ടി ആണ് കെ.എസ്.ആർ.ടി.സി. യുടെ നഷ്ടത്തിന് പുതിയ കാരണങ്ങൾ ആരോപിച്ച് ഉണ്ടാക്കിയത്.നൂറുകണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളത് ആയതിനാൽ ഇത് സി.ബി.ഐ തന്നെ അന്വേഷിക്കണം.പ്രസ്തുത വിഷയത്തിൽ നിന്നും ചർച്ചകൾ വഴി മാറ്റി വിടുവാൻ വേണ്ടിയാണ് പരിഷ്കരണങ്ങളുടെ പേരിൽ തൊഴിലാളികളെ കൊല്ലാക്കൊല ചെയ്യുന്നത്.
Advertisements

Recent Posts