Advertisements

ആക്‌സിഡന്റെന്ന് എഴുതിത്തള്ളിയ കൊലപാതകത്തിന്റെ വീഡിയോ, ഇതങ്ങനെ വിടരുത് !

ഈ ആക്സിഡന്റ് ഒന്നു കണ്ടു നോക്കൂ... ഇത് മനപ്പൂർവ്വം കൊണ്ട് ഇടിക്കുന്നതല്ലേ....?? ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത ഒരു കൊലപതാകം എന്ന് പ്രഥമദൃഷ്ട്യാ മനസിലാകുന്ന ഒന്നാണിത്.

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്,സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കൾക്കറിയുമോ ഭയമാണ്...നിറഞ്ഞ ഭയം... കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..

ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്

ണ്ടര വയസുകാരി ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്.... ഒരു കൊച്ചു കുഞ്ഞിനോട് കാണിച്ചുകൂട്ടിയ ക്രൂരതകൾ എന്തൊക്കെയാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടിതെറിച്ചു പോകും

പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം.

പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്.

അപകടം! ഇത്തരം മൺപാത്രങ്ങൾ ആരും പാചകത്തിന് ഉപയോഗിക്കരുത്

ഈയിടെയായി ചില പട്ടണങ്ങളിൽ വഴിയരികിൽ ചുവപ്പും കറുപ്പും നിറം ചാർത്തിയ ധാരാളം മൺപാത്രങ്ങൾ വിൽപ്പന നടത്തുന്നത് കാണാം. ഇവ വാങ്ങുന്നവർ ഒരിക്കലും അതിൽ പാചകം ചെയ്യരുത്.

ഇത്ര കൊണ്ടാടപ്പെടാൻ സന്ധ്യയും ശിൽപയും ചെയ്ത കുറ്റമെന്ത് ?

ജയിൽ ചാടിയ പെൺതടവുകാർ എന്ന നിലയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച സന്ധ്യയും ശിൽപയും മഹാഅപരാധികൾ അല്ല. ഇവരേക്കാൾ വലിയ കുറ്റവാളികൾ നാട്ടിൽ വിലസുമ്പോൾ ചെറിയ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ എന്തിനാണ് വിചാരണ ചെയുന്നത്.

17 വയസ്സുള്ള ഒരു പെൺകുട്ടിയെ കെട്ടിച്ചു വിടാൻ പരസ്യമായി പണം പിരിക്കുന്നത് നിയമവിരുദ്ധമാണ്

17 വയസ്സുള്ള ഒരു കുട്ടി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ എന്ത് ചെയ്യണം? അവളെ / അവനെ പഠിപ്പിക്കണം. സ്വന്തം കാലിൽ നിൽക്കാവുന്ന ജോലി കിട്ടാൻ സഹായിക്കണം.

ട്വിങ്കിളിന് വേണ്ടി ആരും മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാത്തതെന്തേ ?

Twinkle എന്ന പേര് ഒരു ജാതിയെയോ മതത്തെയോ പ്രതിനിദാനം ചെയ്യുന്നില്ല. അതിനാൽ ഒരു ജാതി സംഘടനയും മതവും അവൾക്കു വേണ്ടി മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുന്നില്ല.

പെണ്ണിനെ പ്രതിസ്ഥാനത്തുനിർത്താൻ ഒരവസരം നോക്കിയിരിക്കുന്നു കപടസദാചാരവാദികൾ

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയിൽ നടന്നിട്ടുണ്ട്.സിവിൽ പൊലീസ് ഒാഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു

“ഇവിടെ ഇങ്ങനൊക്കെയാണ് ഭായ്”

രാവിലെ ഇറങ്ങുമ്പോൾ പതിവില്ലാതെ ഒരു എക്സ്ട്രാ ടീ ഷർട്ടുകൂടി ബാഗിൽ വയ്ക്കുന്നതു കണ്ട് ഭാര്യയുടെ ചോദ്യം " അതെന്തിനാ അജീ എടുത്തു വയ്ക്കുന്നത്? " മഴയല്ലേടീ, നനഞ്ഞാൽ വേണ്ടിവന്നാൽ ഉപയോഗിക്കാമെല്ലോ? അവളറിയുന്നുണ്ടോ ശക്തമായൊരു അടി പ്രതീക്ഷിച്ചാ അവളുടെ ആമ്പ്രന്നോൻ ഇതു ചെയ്യുന്നതെന്ന്?

നിന്നെയോർത്ത് ചങ്ക് കൊളുത്തി വലിക്കുന്നു മോളേ

ചങ്ക് കൊളുത്തി വലിക്കുന്ന വേദനയോടെയല്ലാതെ അലിഗറിലെ രണ്ടര വയസ്സുകാരി ട്വിങ്കിളിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ കണ്ണോടിക്കാൻ പോലുമാവില്ല

അവയവക്കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

സുരേഷിന്റെ ശരീരത്തിൽ വച്ച കരൾ പിന്നീട് 28 ലക്ഷം രൂപയ്ക്ക് മറ്റൊരാളിൽ വച്ച് പിടിപ്പിച്ചപ്പോൾ ഒരു കരളിന് ആശുപത്രിയ്ക്ക് ലഭിച്ചത് 50 ലക്ഷം രൂപ. ഇതിനെ കുറിച്ചൊന്നും ആരും ആശുപത്രി , മൃതസഞ്ജീവനി അധികൃതരോട് ചോദിക്കാൻ പാടില്ല. കാരണം, അവർ ചെയ്യുന്നത് അവയവദാനം എന്ന മഹത് പ്രവർത്തിയാണ്. പൊതുജനം എന്തെങ്കിലും ചോദിച്ചാൽ മരണാനന്തര അവയവദാനം കേരളത്തിൽ നിലയ്ക്കും, അതുകൊണ്ടു അവയവം കാത്ത് കിടക്കുന്ന നിരവധി രോഗികൾ അവയവം കിട്ടാതെ കഷ്ടപ്പെടും എന്നെല്ലാമാണ് സ്വകാര്യ ആശുപത്രികളും മൃതസഞ്ജീവനി ഉദ്യോഗസ്ഥരും പറയുന്ന ന്യായങ്ങൾ

കള്ളന്മാരായാലും ശരി ഇത്ര ദ്രോഹമൊന്നും ആരോടും കാണിക്കരുത്, പ്രത്യേകിച്ച് ഒരു വിദ്യാർത്ഥിനിയോട്

ജിഷ പള്ളിയത്ത് എന്ന ഗവേഷകവിദ്യാർത്ഥിനിക്കുണ്ടാകുയ ദുരനുഭവം ആണ്. വിലപ്പെട്ടപലതും മോഷ്ടിക്കപ്പെട്ട കൂട്ടത്തിൽ പഠനകാര്യങ്ങൾ അടങ്ങിയ ലാപ്ടോപ്പും നഷ്ടമായി. മനഃസാക്ഷിയില്ലാത്ത തസ്കരന്മാരോട് ജിഷ അഭ്യർത്ഥിക്കുന്നു അതെങ്കിലും മടക്കി നൽകാൻ. ജിഷയുടെ പോസ്റ്റ് വായിക്കാം.

‘കാണാനില്ലാത്ത ഭർത്താവിന്റെ’ ഭാര്യയായ ആശാ ശരത്തിനെതിരെ പരാതി

സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നൽകി.

എന്റെ നാട്ടിലാണത് സംഭവിച്ചത് !

അശ്വതി ശ്രീകാന്ത് (Aswathy Sreekanth)എഴുതുന്നു കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും...

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ മാധ്യമ പ്രവർത്തകർക്കാണോ?

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ സെഷനിലെ മാധ്യമ പ്രവർത്തകർക്കാണോ എന്ന് തോന്നിപ്പോകും ... 2013-14 ൽ ചാനലുകൾ സരിതാ എസ് നായരുടെ ശരീരം ചിത്രീകരിച്ച സി.ഡി തേടിപ്പോയ കഥ പൊതുജനം മറന്നിട്ടില്ല

കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ലൈംഗികാവയവം ബുള്‍ഡോഗ് വിഴുങ്ങി

അമേരിക്കയിലെ അര്‍ക്കെന്‍സാസ്സ് സ്റ്റേറ്റിലുള്ള, സലൈന്‍ കൌണ്ടിയില്‍ മുകളിലത്തെ നിലയില്‍ ഉറങ്ങി കിടക്കുകയായിരുന്ന 2 കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52 വയസ്സ്‌ പ്രായമുള്ള ജെയിംസ്സ്’ എന്നയാളുടെ ലൈംഗികാവയവമാണ് ആ വീട്ടില്‍ വളത്തിയിരുന്ന ബുള്‍ഡോഗ് കടിച്ചു മുറിച്ച് വിഴുങ്ങിയത്

വോട്ട് ചെയ്യണം, ഇതെല്ലാം ഓർത്ത് ചെയ്യണം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ യിലാകട്ടെ, ദലിതർക്കെതിരായുള്ള അട്രോസിറ്റി കേസുകളിൽ 40,801 കേസുകളാണ് 2016ൽറിപ്പോർട്ട് ചെയ്യപ്പെട്ടത് അതിൽ 38,670 കേസുകൾ ദലിത് സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം, ഒറ്റക്കും സംഘം ചേർന്നും ഉള്ള ക്രൂരമായ ലൈംഗിക പീഡനം, ശാരീരികാക്രമണം, തുടങ്ങിയ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3

(മൂന്നാംദിവസം) ഉണ്ണിയും രാമകൃഷ്ണനും തമ്മിലുള്ള ഈ ബഹളത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന്  ഞാൻ തീരുമാനിച്ചു. പക്ഷേ രണ്ടുപേരും എന്നെ മുറുകെ പിടിച്ചിരിക്കുകയാണ് .ഞാൻ എത്ര തലപുകഞ്ഞാലോചിച്ചിട്ടും   ഒരു മാർഗവും കാണുന്നില്ല ഇവരിൽ നിന്നു രക്ഷപ്പെടാൻ. അവസാനം ഒരിക്കൽ കൂടി അവരെ കാണാൻ പോകാൻ ഞാൻ തീരുമാനിച്ചു.  ഒരു  ഒരു ജോലി കിട്ടുന്നതിനുള്ള തത്രപ്പാടിൽ ഈ ഗുലുമാലിൽ  എല്ലാം ചെന്ന് കയറേണ്ടിവന്നു. കാലത്ത് ഉറങ്ങി എഴുന്നേറ്റപ്പോൾ ഒരു വല്ലാത്ത അസ്വസ്ഥത. ഏതായാലും കുറച്ചു നേരത്തെ പോയി രാമകൃഷ്ണനെ ഒന്നു കണ്ടു സംസാരിക്കണമെന്ന് തോന്നി.എങ്ങിനെയെങ്കിലും അവർ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന ശക്തമായ ഒരു തോന്നൽ .ഞാൻ ശിവാജിനഗർ ബസ്റ്റാൻഡിൽ  എത്തുമ്പോൾ സമയം പന്ത്രണ്ടുമണി.നന്നായി  വിശക്കുന്നുമുണ്ട് .അപ്പോഴാണ് ഓർമിച്ചത് ടെൻഷൻ കാരണം ഇന്ന് ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല എന്ന്.ബസ്‌സ്റ്റാന്റിനടുത്തായി മലയാളികൾ നടത്തുന്ന ഗ്രീൻലാൻഡ് എന്ന ഒരു വെജിറ്റേറിയൻ ഹോട്ടലുണ്ട്.അവിടെ പോയി ഉണുകഴിച്ചിട്ടു മലബാർ ലോഡ്ജിലെ രാമകൃഷന്റെ മെസ്സിൽ പോയി രാമകൃഷ്ണനെ കാണാം  എന്ന് തീരുമാനിച്ചു.ഹോട്ടലിലേക്കു പോകാൻ ജോസഫ് ജോലിചെയ്യുന്ന  ബാങ്കിൻറെ മുൻ ഭാഗത്തുകൂടി ഒരു എളുപ്പവഴിയുണ്ട്.പോകുന്ന വഴി  ബാങ്കിലേക്ക് വെറുതെ ഒന്ന് നോക്കിയതാണ്. ഞാൻ ഞെട്ടിപ്പോയി.  അവിടെ ജോസഫും ഉണ്ണിയും നിന്ന് സംസാരിക്കുന്നു. ജോസഫിന്റെ  ഒരു കൈ ഉണ്ണിയുടെ തോളിൽ വിശ്രമിക്കുന്നു . ഞാൻ അവിടെ നിറുത്തിയിട്ടിരുന്ന  ഒരു ടാക്സിയുടെ മറപറ്റി നിന്നു. വളരെ അടുത്ത സുഹൃത്തുക്കളെ പോലെ ആണ് അവർ പെരുമാറുന്നത് .അപ്പോഴാണ് എനിക്ക് ജോസഫ്  അടികൊണ്ട് കൂളായി ഒന്നും മിണ്ടാതെ പോകുന്നതിന്റെ  പൊരുൾ മനസിലാകുന്നത്.  ഇത് അവർ തമ്മിലുള്ള ഒരു  അഡ്ജസ്റ്റ് മെൻറ് ആണ്. അതായത് എന്നെയും രാമകൃഷ്ണനെയും വെറുതെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു. ജോസഫ് രണ്ടു വർഷങ്ങൾക്കു മുൻപ് മലബാർ ലോഡ്ജിൽ താമസിച്ചിരുന്നു എന്ന് രാമകൃഷ്ണൻ പറഞ്ഞത് ഞാൻ ഓർമ്മിച്ചു. ഇവരെ രണ്ടുപേരെയും ഒരു പാഠം പഠിപ്പിക്കണം എന്ന് എനിക്ക് തോന്നി .ഭക്ഷണമൊന്നും കഴിക്കാതെ ഒരു  ഓട്ടോ പിടിച്ചു  രാമകൃഷ്ണനെ കാണാൻ ഞാൻ മലബാർ ലോഡ്ജിലേക്ക്  വച്ചുപിടിച്ചു. ഉച്ചസമയമായതുകൊണ്ട് രാമകൃഷ്ണന് മെസ്സിൽ  സാമാന്യം തിരക്കുണ്ട് .രാമകൃഷ്ണൻ ചോദിച്ചു ,"ഇതെന്താ ഇത്രയും നേരത്തെ വന്നത് ?നമ്മൾ നാലുമണി എന്നല്ലേ പറഞ്ഞിരുന്നത്? നീ ഊണുകഴിച്ചില്ലങ്കിൽ,കഴിക്കൂ."  ഞാൻ കണ്ടകാര്യങ്ങൾ രാമകൃഷ്ണനു  വിവരിച്ചു കൊടുത്തു.യാതൊരു ഭാവമാറ്റവുമില്ലാതെ രാമകൃഷ്ണൻ എല്ലാം കേട്ടിരുന്നു. അവസാനം എന്നോടൊരു ചോദ്യം,"നിനക്ക് പേടിയാണ് അല്ലേ? എങ്കിൽ ഞാൻ തന്നെ മാനേജ് ചെയ്തോളാം. നീ പൊയ്ക്കോളൂ"  കഷ്ടം, ഞാൻ പറയുന്നത് രാമകൃഷ്ണന് മനസ്സിലാകുന്നില്ല. എന്ത് ചെയ്യാനാണ്? എന്തെങ്കിലുമാകട്ടെ. ഞാൻ നാലുമണിക്ക് കാണാം എന്ന്  പറഞ്ഞു തിരിച്ചുപോന്നു. കൃത്യം നാലുമണിയായപ്പോൾ രാമകൃഷ്ണൻ  ഞങ്ങൾ നേരത്തെ പറഞ്ഞിരുന്ന സ്പോട്ടിലെത്തി. നാലുമണിക്കുതന്നെ  ഉണ്ണിയും വന്നു ചേർന്നു . രണ്ടു പേരും നല്ല ടെൻഷനിൽ ആണ് എന്ന് മുഖം കണ്ടാലറിയാം.ഉണ്ണി  പറഞ്ഞു,"ഇന്ന്  സ്പോട്ടിനു അല്പം  മാറ്റംവരുത്തണം,ഒരു പുതുമയൊക്കെ വേണ്ടേ?"അവന്റെ പുളിച്ച തമാശ കേട്ട് ഞങ്ങൾ ചിരിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകും... അടുത്ത സുഹൃത്തുക്കളായിരുന്ന അവർ പരസ്പരം മുഖത്തോടു മുഖം നോക്കുകപോലും ചെയ്തില്ല രാമകൃഷ്ണൻ പറഞ്ഞു," ഇഷ്ടമുള്ള  സ്ഥലത്തേക്ക് മാറ്റിക്കോളൂ" അവൻ തലേദിവസത്തെ സ്ഥലത്തുനിന്നും അല്പംകൂടി പുറകിലേക്ക് മാറി നിന്നു. ഞാനും രാമകൃഷ്ണൻ  ചേട്ടനും പഴയതുപോലെ പാൻപരാഗ് കടയുടെ  പുറകിലേക്കു മാറി.  സമയം അഞ്ചു മണി.  ജോസഫ് ഓഫീസിൽ നിന്നും    ഇറങ്ങി ബസ്സ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയാണ് . രാമകൃഷ്ണൻ ഒരു ഭാവമാറ്റവുമില്ലാതെ  വെറുതെ കയ്യുംകെട്ടി നോക്കിനിൽക്കുകയാണ്.ഇത്തവണ ജോസഫ് കുറച്ചു  മുമ്പിലേക്കു നടന്നശേഷം  ഉണ്ണി പുറകിൽ കൂടി ചെന്നിട്ട്  കഴുത്തിനു പിടിച്ചൊരു തള്ളും  ഒരു ചവിട്ടും കൊടുത്തു .ജോസഫ് മറിഞ്ഞുവീണപ്പോൾ  പഴയഡയലോഗ് വീണ്ടും തട്ടിവിട്ടു," തരാനുള്ള കാശ് തരാതെ ആളെ പറ്റിച്ച് നടക്കുന്നോടാ  പട്ടി.............. അയ്യോ... ഇത്  സാറായിരുന്നോ? നമ്മളുടെ  സമയം ശരിയല്ലെന്നു തോന്നുന്നു.............. സാറേക്ഷമിക്കണം. ഞാൻ ആ  രാധാകൃഷ്ണനാണെന്ന് വിചാരിച്ചുപോയി " .ജോസഫ് പറഞ്ഞു ." ഇനി ഒന്നുകൂടി ഇത് ആവർത്തിച്ചാൽ  നിൻറെ തല ഞാൻ കൊയ്യും ",  ഉണ്ണി," അയ്യോ സാറേ ഒരിക്കലുമില്ല..... എന്നോട് ക്ഷമിക്കണം അബദ്ധം പറ്റിപ്പോയതാണ്..... അതെങ്ങനെ സാറിനെപ്പോലെ  തന്നെ ഇരിക്കുന്നു രാധാകൃഷ്ണനും............ .ഞാൻ കാലു പിടിക്കാം ,സാർ ക്ഷമിക്കണം ......." ജോസഫ് രൂക്ഷമായിട്ട് ഉണ്ണിയെ ഒന്ന് നോക്കിയിട്ട് മുമ്പിലേക്ക് നടന്നു . പെട്ടെന്ന് രാമകൃഷ്ണൻ  വിളിച്ചുപറഞ്ഞു,". നിൽക്കൂ............" ആ ആജ്ഞയിൽ  ജോസഫ് നിന്നുപോയി. "നന്നായിരിക്കുന്നു നിന്റെ  അഭിനയം.." പറഞ്ഞുതീർന്നതും  ഉണ്ണിയുടെ കരണത്ത്‌ അടി പൊട്ടിയതും   ഒന്നിച്ചായിരുന്നു .അപ്രതീക്ഷിതമായിരുന്ന അടികൊണ്ട്  ഉണ്ണി മുഖവും കുത്തി ഓടയിലേക്ക് വീണു.രാമകൃഷ്ണൻ നല്ല ആരോഗ്യമുള്ള ആളാണ്,അല്പം പൊക്കം കുറവുണ്ടന്നേയുള്ളു. ജോസഫ് ഓടി ഉണ്ണിയുടെ അടുത്തേക്ക് ചെന്നു.  രാമകൃഷ്ണൻ ഒട്ടും മടിച്ചില്ല,"ഇത് നിനക്കും ഇരിക്കട്ടെ "എന്നു പറഞ്ഞതും  ജോസഫിന്റെ മുഖമടച്ചു ഒന്നു പൊട്ടിച്ചതും ഒന്നിച്ചായിരുന്നു.ജോസഫിന്റെ ബാലൻസ് തെറ്റി  റോഡിനു സൈഡിൽ ഉള്ള ഇലക്ട്രിക്ക് പോസ്റ്റിൽ പിടിച്ചു.. ഉണ്ണികൃഷ്ണൻ വിളിച്ചു ,"രാമകൃഷ്ണൻ ചേട്ടാ.........." "നീ  മിണ്ടിപ്പോകരുത്, രണ്ടുപേരും കൂടി എന്നെ വിഡ്ഢിയാക്കുകയായിരുന്നു."ഉണ്ണി ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ? ജോസഫ് അമ്പരന്നുനിൽക്കുകയാണ് .രാമകൃഷ്ണൻ ചോദിച്ചു,"ഇനി ഞാൻ നിനക്ക് എത്ര രൂപ തരണം?" എനിക്കൊരു സംശയം,ഇനി രാമകൃഷ്ണൻ  എന്നെയും ഉപദ്രവിക്കുമോ എന്ന് . ഏതാണ്ട് ഭ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു രാമകൃഷ്ണന്റെ അപ്പോഴത്തെ പെരുമാറ്റം.ഞാൻ പതുക്കെ  പുറകിലേക്ക്  വലിഞ്ഞു. അവർ തമ്മിലുള്ള വാക്കുതർക്കം കണ്ടുനിൽക്കുന്നതിൽ വലിയ കാര്യമില്ല.ഞാൻ ബസ്സ് സ്റ്റാണ്ടിലേക്കു നടക്കുമ്പോൾ  ഇതെല്ലം കണ്ടുനിന്നിരുന്ന പാൻപരാഗ് കടക്കാരൻ എന്നെ ആംഗ്യം കാട്ടി വിളിച്ചു. ഞാൻ അടുത്ത് ചെന്നു. "സർ,അവർ സാറിന്റെ ഗുണ്ടകളാണോ?,താല്പര്യമുണ്ടങ്കിൽ ഒരു വർക്ക് ഉണ്ട് " ഒന്നും പറയാതെ ഞാൻ തിരിച്ചു നടന്നു. എങ്കിലും ആ ചോദ്യം എന്നെ ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ ആക്കിഎന്ന് പറയാം . ഞാൻ എന്നോട് വീണ്ടും വീണ്ടും ചോദിച്ചു,ഞാൻ ഒരു ഗുണ്ടയാണോ?എന്റെ മുഖം ഒരു ഗുണ്ടയുടേതാണോ? പുറകിൽ നിന്നും ആരോ വിളിക്കുന്നു.തിരിഞ്ഞുനോക്കിയപ്പോൾ രാമകൃഷ്ണൻ ചേട്ടൻ.എന്തുകൊണ്ട് എന്നറിയില്ല ഞാൻ നടപ്പിന് വേഗത കൂട്ടി. അയാൾ വിളിച്ചു പറഞ്ഞു,"അനിയാ നിന്നോട് എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്,നില്ക്കു".എനിക്ക് ഇവരുമായിട്ടുള്ള സൗഹൃദം  ഇനിയും തുടരണമെന്ന് തോന്നിയില്ല.ഞാൻ  ശിവാജിനഗർ  സെൻമേരിസ് ചർച്ചിന് പുറകിൽ ഉള്ള ഇടവഴിയിൽ കൂടി അയാളുടെ കണ്ണുവെട്ടിച്ചു കൊമേർഷ്യൽ സ്ട്രീറ്റിൽ വന്ന് ഒരു ഓട്ടോ പിടിച്ചു എം.ജി. റോഡിലെത്തി . അവിടെനിന്നും കിട്ടിയ ബസ്സിൽ   മാർത്തഹള്ളിയിൽ  ഇറങ്ങി. അവരിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽ ഞാൻ അന്ന്  സുഖമായി ഉറങ്ങി. പക്‌ഷേ ആ രക്ഷപെടൽ താൽക്കാലികമായിരുന്നു. രാവിലെ ഉറക്കമുണർന്നപ്പോൾ ഒരു അപരിചിതൻ എന്നെയും കാത്തു പുറത്തു നിൽക്കുന്നു. അയാൾ പറഞ്ഞു,"രാമകൃഷ്ണൻ ചേട്ടൻ നിങ്ങളെ വിളിച്ചുകൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു."   (തുടരും ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? part 4 ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? ( രണ്ടാം ഭാഗം ) ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part-1

തന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച സംഘപുത്രനെ കയ്യോടെ പിടിച്ച് ബിന്ദു അമ്മിണി

നിയത്തിന്റെ വഴിയിലൂടെ ഞങ്ങൾ ആത്മാഭിമാനം ഉള്ള സ്ത്രീകൾ നിങ്ങളെ പോലുള്ള കൃമി കീടങ്ങളെ നേരിടും.ഞങ്ങൾ ഭരണഘടനയിലും, നിയമവാഴ്ചയില്ല, ജുഡീഷ്യറിയിലും വിശ്വസിക്കുന്നു.

അരുൺ ആനന്ദ് എന്ന നരാധമന്റെ ജീവിത പശ്ചാത്തലം

കുഞ്ഞിനെ എറിഞ്ഞു കൊന്ന 36 വയസ്സുള്ള അരുണിന്റെ പിന്നാലെ ഒരു അന്വേ ഷണം നടത്തി. തിരുവനന്തപുരം നന്തങ്കോട് ഉള്ള അയാളുടെ അച്ഛനും അമ്മയും ഫെഡറൽ ബാങ്കിലെയും എസ് ബി ഐ യിലെയും ഉദ്യോഗസ്ഥർ ആയിരുന്നു. കുഞ്ഞിന്റെ അച്ഛനായ ബിജുവിന്റെ പിതൃ സഹോദരിയുടെ മകനാണ് അരുൺ. ബിജു ദളിത് വിഭാഗത്തിൽ പെട്ട ആളാണ്. അരുണിന്റെ അച്ഛൻ ജഗതിയിലേ തമ്പി കുടുംബത്തിൽ പെട്ട ആനന്ദും.

അടിച്ചുടച്ച ഒരു തലയോട്ടിയാണിത്. ഒരു ഡോക്ടറുടെ തലയോട്ടി

അടിച്ചുടച്ച ഒരു തലയോട്ടിയാണിത്. ഒരു ഡോക്ടറുടെ തലയോട്ടി. ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. 85 വയസ്സുള്ള രോഗി മരണമടഞ്ഞതിന് തുടർന്ന് ഒരു ഡോക്ടറെ തല്ലി ചതച്ചിരിക്കുന്നു. അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം.

ആര്‍ത്തവാവസ്ഥയില്‍ മൂത്രമൊഴിക്കാൻ പോലുമാകാതെ ഭീകര അനുഭവം

വിജനമായ തമിഴ് ഗ്രാമത്തിൽ ഒരമ്മയും മകളും ഒറ്റപ്പെടുന്നു.. രാത്രി പന്ത്രണ്ടടിക്കുമ്പോളും കേരളത്തിലേക്ക് ticket ബുക് ചെയ്ത ബസ് കാണാതെ ഇവർ വിഷമിച്ചു നിൽക്കുന്നു.

പകയും അസൂയയും ആ പതിനാലുകാരിയെ കൊലപാതകിയാക്കി !

ഒരു തരം മരവിപ്പോടെയാണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്

പറ്റിയാൽ നല്ല രണ്ടിടി ഉപദ്രവിക്കുന്നവന്റെ മർമസ്ഥാനം നോക്കിതന്നെ കൊടുത്തോ

"അമ്മാമ്മേ അവിടെ തൊടല്ലേ... മോൾക്ക്‌ നോവും... "ഇത്രയും പറഞ്ഞിട്ട് അവൾ കരയുകയായിരുന്നു... കുളിപ്പിക്കാൻ നേരം ആ അഞ്ചുവയസ്സുകാരി അവളുടെ അമ്മാമയോട് പറഞ്ഞതാണ്.... അവളുടെ യോനിയിൽ തൊടുമ്പോൾ വേദനിക്കുന്നെന്ന്....

“എന്നെ കൊന്നാലും നിങ്ങളുടെ തനിനിറം ലോകം അറിയും “

ലോകത്തെ ഒരു ശക്തിക്കും തകർക്കാനാവാത്ത അമേരിക്കയുടെ രഹസ്യ നിലവറകളിലെ അതീവ രഹസ്യ രേഖകളാണ് ജൂലിയന്‍ അസാഞ്ജി അനായാസം തകർത്ത് തെരുവിലേക്ക് വിതറിയിട്ടത്... ലോകമാകമാനമുള്ള രാജ്യങ്ങളിലെ അമേരിക്കയുടെ എംബസികൾ വഴി അതാത് രാജ്യങ്ങളുടെ രഹസ്യങ്ങൾ വാഷിങ്ടണിലേക്ക് ചോർത്തപ്പെടുന്നു എന്ന വാർത്തയും അതിന്റെ രേഖകളും ലോകം ഞെട്ടലോടെയാണ് കണ്ടത്... ഓസ്‌ട്രേലിയൻ പൗരനായ ജൂലിയന്‍ അസാഞ്ജിയായിരുന്നു രേഖകൾ സഹിതം

ഒരു ട്രാൻസ്‌ജെൻഡർ ആയതിനാൽ ഞാനും വധിക്കപ്പെട്ടേക്കാം

എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെന്റർ വ്യക്തികൾ പൊതുയിടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും.

ആ മരവിപ്പിൽ ഇനി ഒരമ്മയും ചെന്നെത്തരുതേ ..

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ' പോലെ EQ' എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?പ്രായോഗിക ബുദ്ധി അല്ലെ ?എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം;സത്യാവസ്ഥയെന്ത് ?

ഓച്ചിറയിൽ പതിമൂന്ന് വയസുള്ള രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ ഒരുകൂട്ടം ആൾക്കാർ മാതാപിതാക്കളെ മര്ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടു പോയി.. ഇതാണ് വാർത്ത.എൻറെ വീട്ടിൽനിന്നും ഒന്നര കിലോമീറ്റർമാത്രം അകലെയാണ് ഈ പറയുന്ന രാജസ്ഥാൻ സ്വദേശികൾ കഴിഞ്ഞ ആറുവർഷമായി വാടകക്ക് താമസിക്കുന്നത്. രണ്ടുവർഷം മുൻപ് ഞാൻ ആ വീട്ടിൽ പോവുകയും ആ കുട്ടികൾ സ്കൂളിൽ പോകാത്തതിനെ കുറിച്ച് സംസാരിക്കുകയും അവരുടെ ഫോട്ടോസ് എടുത്തു എഫ്ബിയിൽ പോസ്റ്റുകയും ചെയ്തതാണ്. ഞാൻ അവിടെ ചെല്ലുമ്പോൾ മൂന്നു ഫാമിലി ആയിരുന്നു ആ ചെറിയവീട്ടിൽ താമസം. ഏതാണ്ട് ഏഴോളം കുട്ടികളും. നാഷണൽ ഹൈവേയുടെ ഒരത്തായ് സ്ഥിതിചെയ്യുന്ന ചെറുതെങ്കിലും

ലാൽ ബഹദൂർശാസ്ത്രിയുടെ മരണം – ദി താഷ്കന്റ് ഫയൽസ് – ചില നിഗൂഢ അജണ്ടകൾ

ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് The Thashkent Files. ശാസ്ത്രിയുടെ മരണത്തിനു പുറകിലെ രഹസ്യങ്ങൾ ആദ്യമായി തുറന്നു കാണിക്കുന്നു എ
Advertisements

Recent Posts