Advertisements

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെങ്കിൽ ഇത് വായിച്ചിരിക്കണം.

അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു.  ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.

മലയാള സിനിമയിൽ ഏറ്റവും ബോറടിക്കുന്ന അഭിനയം.

ഒരേ സെന്റി, ഒരേ കോമഡി, ഒരേ ആക്ഷൻ ..സാങ്കേതികയുടെ പിന്തുണയോടെ നിങ്ങളുടെ കട്ടൗട്ടുകൾ പോലും മതിയെന്നായിട്ടുണ്ട്. ജയറാമും സുരേഷ് ഗോപിയും ഷെഡിൽ കയറിയതുപോലെ ആകേണ്ട സമയം അതിക്രമിച്ചു.

പേടിച്ചിട്ടല്ല, അടികിട്ടുന്നത് ശരീരത്തിന് പണ്ടേ അലർജിയാണ്.

കേട്ടപ്പോൾ സന്തോഷം തോന്നി. അക്ഷരങ്ങൾ കാരണം അരണ്ട വെളിച്ചത്തിലും ആരെങ്കിലുമൊക്കെ തിരിച്ചറിയുന്നല്ലോ എന്നോർത്തു രോമാഞ്ചവും തോന്നി.

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവർ നടത്തുന്ന കഫേ അഥവാ ‘പോരാട്ടം’

കിളിമൊഴി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി...ഉരുകിയ കവിളും ചുണ്ടുകളും കഴുത്തുമൊക്കെയായി ഒരു പെൺകുട്ടി...ഞങ്ങളുടെ മുഖത്തെ ഭാവവ്യത്യാസം അവളുടെ മുഖത്ത് ഒരു മാറ്റവും വരുത്തിയില്ല... പൊള്ളിപ്പോയ അവളുടെ മുഖത്ത് ഭാവങ്ങ ളൊന്നും വ്യക്തമല്ലെങ്കിലും അവൾ പുഞ്ചിരിച്ചാണ് നിൽകുന്നതെന്ന് ഞങ്ങൾക്കുറപ്പാണ്... ഞങ്ങൾ ഒന്നും മിണ്ടിയില്ല... അവൾ അകത്തേക്ക് പോയി... ഞങ്ങൾ റെസ്റ്റോറെന്റിന്റെ പേരിനു താഴെയുള്ള ടാഗ് ലൈൻ വായിച്ചു..

കൗമാരക്കാരിയായ മകൾ യോനീ കമാനം കാണുമ്പോൾ നിങ്ങൾ എന്തുപറഞ്ഞുകൊടുക്കും?

എന്റെ മകൾ എന്നോട് അതെന്തെന്നു ചോദിച്ചാൽ അന്നേരം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞുമാറിയേക്കാം. കാരണം എനിക്കുറപ്പുണ്ട്, വിദ്യാഭ്യാസത്തിന്റെ പാതയിൽ വച്ച്, ശരീരത്തിന്റെ മാറ്റങ്ങളുടെ ഋതുഭേദങ്ങളിൽ അവൾ അതിന്റെ ഉത്തരങ്ങൾ തനിയെ കണ്ടെത്തുമെന്ന്. എന്തുകൊണ്ട് അത്തരമൊരു പരിപാടിയുടെ ആവശ്യകത ഈ സമൂഹത്തിൽ ഉണ്ടായെന്നും.

പലരും ആരോപിക്കുന്നതുപോലെ ഞാൻ ഒരു നിർമതനോ നിരീശ്വരവാദിയോ അല്ല.

പിന്നെ ഞാൻ യുക്തിവാദികളുടെ പക്ഷം ചേർന്ന് ദൈവ നിഷേധവും നിർമതത്വവും പറഞ്ഞ് നടക്കുന്നതെന്തുകൊണ്ടെന്ന് ചോദിച്ചാൽ അതും ദൈവം മുമ്പേ തന്നെ എന്റെ തലയിൽ എഴുതി വച്ചിരിക്കുന്നതാണ്.

ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ…

അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ, നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും.  ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.

ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’

സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

ചൊവ്വയിൽ ഐസിന്റെ ഒരു തടാകം.

ചൊവ്വാ യാത്രയ്ക്ക് പോകുമ്പോൾ അവിടത്തെ ആവശ്യങ്ങൾക്കായി നാം വെള്ളം ഇവിടന്നു കൊണ്ടുപോവേണ്ട. വെള്ളം നേരിട്ട് ചെടികൾക്കും, ശുദ്ധീകരിച്ചു മനുഷ്യർക്കും ഉപയോഗിക്കാം.

”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”

പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്‌ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം കാൽമുട്ടിനും താഴേക്ക് ഇറങ്ങി ഇടക്കിടെ അയഞ്ഞു വീഴുന്ന ട്രൗസറാവും.

അതെ.. ഇനി വേണ്ടത് സമരങ്ങളാണ്..  ഇനി വേണ്ടത് നേരിട്ടുള്ള പ്രതിഷേധങ്ങളാണ്..

ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല .. ഇത് കേരളത്തിന്റെ മൊത്തം പ്രശ്നമാണ്.. കാരണം ഇതൊരു നിലനില്പിനുള്ള പോരാട്ടമാണ്... ജനിച്ചു വീണ മണ്ണിൽ തന്നെ അന്തിയുറങ്ങാനുള്ള അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്.

ലൂസിഫറും പൊലീസ് വിവാദവും ഫാൻസ്‌ വൈകൃതങ്ങളും

പോലീസ് സ്റ്റേഷൻ കയറിയുള്ള ആക്രമണങ്ങളും പോലീസിന്റെ മെക്കിട്ടു കയറ്റവും വർദ്ധിക്കുന്ന കാലമാണ്. ഏതൊരു വിഭാഗത്തിലും ഉള്ളതുപോലെ പോലീസിലും ഒരുവിഭാഗം കെട്ടതുതന്നെ. എന്നിരുന്നാലും പോലീസ് ആണ് ഏതൊരു പട്ടാളത്തെക്കാളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നവർ.പട്ടാളക്കാരെ പൂവിട്ടു പൂജിക്കുന്ന ദേശസ്നേഹികൾക്ക്‌ പക്ഷെ ആ സ്നേഹം പോലീസിനോടില്ല. രാജ്യത്തിന് അതിർത്തി ഉള്ളതുപോലെ തന്നെ ഓരോ പൗരന്റെയും  ജീവനും സ്വത്തിനും ഓരോ അതിർത്തികൾ ഉണ്ട്.

കാലത്തിനു മുന്നേ സഞ്ചരിച്ച കുഞ്ഞാലി മരയ്ക്കാർ !

കേരളത്തിൽ ടെലസ്‌ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ്‌ ക്കും, ഗലീലിയോ ക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ? 

നവജാത ശിശുക്കളുടെ ശരീരത്തില്‍ എന്തൊക്കെ പുരട്ടാം?

കുഞ്ഞിനെ ഏത്‌ എണ്ണ തേപ്പിക്കണം, സോപ്പ്‌ ഉപയോഗിക്കാമോ , ക്രീമുകളും ലോഷനും ഉപയോഗിക്കാമോ എന്നിങ്ങനെ പല തരം ആശങ്കകളാകും അമ്മയുടെ മനസില്‍. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ വെളിച്ചെണ്ണയും ഔഷധ എണ്ണകളുമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ സമ്മതിക്കുകയുമില്ല.

എന്തുകൊണ്ടാണ് നമ്മൾ നിരന്തരം അപമാനിക്കപ്പെടുന്നത് ?

നമ്മുക്ക് കേരളത്തിലെ കാര്യം മാത്രമെടുക്കാം..എന്തുകൊണ്ടാണ് സാധാരണ ജനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തുനിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിരന്തരം പല രീതിയിലും അപമാനിക്കപ്പെടുന്നത്...?

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് രണ്ട്‌ കാര്യങ്ങൾ..

അവർക്ക് രണ്ട് വോട്ട് കിട്ടണമെങ്കിൽ ഇത്തരം വിഷയങ്ങളൊന്നും ജനങ്ങളുടെ ചിന്തകളിലേക്ക് വരരുത്.. രാമജന്മഭൂമിയിലും കബറിസ്ഥാനിലും ജിഹാദി ആക്രമണങ്ങളിലും അവ ചുറ്റിത്തിരിയണം. ചർച്ചകളെ ആ വൃത്തത്തിന് പുറത്തേക്ക് കടത്താൻ ഇത് കാരണമാകുമെങ്കിൽ അത് നല്ലതാണ്.

മരണശേഷം ജീവനുണ്ടോ ?

പക്ഷെ ചില ആളുകൾ മരണശേഷം അതിൽനിന്നു ആത്മാവ് വെളിയിൽപോയി സ്വന്തം ശരീരം അവിടെ കിടക്കുന്നതു ' കണ്ടു ', മറ്റുള്ളവർ ചുറ്റും കൂടുന്നത് ' കണ്ടു ' എന്നൊക്കെ പറയുന്നത് വെറും തോന്നൽ ആണ്. കാരണം അങ്ങനെ ഒരു ആത്മാവ് ഉണ്ടെങ്കിൽത്തന്നെ അതിനു കാണുവാനുള്ള ഹാർഡ്‌വെയർ ആയ ' കണ്ണ് ' അതിനില്ല.

കാപ്പിലാന്റെ സുവിശേഷം അഞ്ചാം അദ്ധ്യായം !

നല്ല ഇടയന്‍ തന്റെ ആടുകളെ അറിയുകയും അവര്‍ക്ക് വേണ്ടി ജീവന്‍ വെടിയുകയും ചെയ്യുന്നു .നിയോ അലോഹി എന്റെ കുഞാട്കളെ തിരുമേനിയുടെ തീന്‍ മേശയോളം എത്തിക്കുന്നവന്‍ ആകുന്നു എന്ന പറഞ്ഞു . തിരുമേനിമാരോടും മെത്രാന്മാരോടും ഒപ്പം വിരുന്നു മേളകളില്‍ പങ്കെടുക്കുന്ന ചിത്രം ഞാന്‍ ഫേസ് ബുക്കുകളില്‍ കൂടി കണ്ടിരിക്കുന്നു .

പണ്ട് കേരളത്തിലുണ്ടായിരുന്ന ചില വിചിത്രങ്ങളായ നികുതികൾ.

മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍വയ്യാത്ത ബലഹീനരില്‍ നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.

ഒടിവേല അറിയുന്ന മുള്ളങ്കൊല്ലി വേലായുധൻ 

മോഹൻലാൽ എന്തുകാണിച്ചാലും രസിപ്പിക്കുന്നെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്തുകയറാം. ഒടിവേല എന്നൊരു മാന്ത്രികപ്രവർത്തി മാത്രമാണ് ഇവിടെ പുതുമയായി പറയുന്നതെങ്കിൽ അത്രത്ര ആസ്വാദ്യകരമായി ആവിഷ്കരിച്ചിട്ടുമില്ല.

സെക്സിൽ തുറന്നുപറച്ചിലുകൾ അനിവാര്യം

സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്.. എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ...

നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !

കള്ള് ചെത്ത് കുലത്തൊഴിലായി സ്വീകരിക്കുന്ന ഒരു ഈഴവ ജാതിയെ നിർമ്മിക്കുന്നതിനോടൊപ്പം അതിനേക്കാളും വലിയ വംശീയ നശികരണവും സുരക്ഷിതമായ കൊള്ള മുതൽ സംബാദനവും വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത് സ്പഷ്ടമാണ്.

സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം

14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.

തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.

കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ…

ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു. മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുൻപ് . പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങൾ ക്രൂരതയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നന്ന കാഴ്ചയാണ്

ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ

പുതിയ വീട്ടിലേക്ക് താമസംമാറിയ കൂപ്പറിനും കുടുംബത്തിനും അവിടെവെച്ചെടുത്ത ആദ്യ ഫോട്ടോ തന്നെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഫോട്ടോ ഡവലപ്പ് ചെയ്യുന്നതിനിടെ ഫോട്ടോയില്‍ കൂപ്പറിനും കുടുംബത്തിനും മുന്നിലായി ഒരു രൂപം തൂങ്ങി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

വസ്ത്രം ഉപേക്ഷിക്കൽ സമരങ്ങളും ചൂട് പിടിക്കും..

ഇന്ത്യൻ ഉപ ഭൂഖണ്ഡം, തെക്കു കിഴക്ക് ചൈന, തെക്കേ അമേരിക്ക,തെക്കു കിഴക്ക് ഏഷ്യ പ്രദേശങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളും ഉഷ്ണ മേഖല പ്രദേശം ആണ് ഇവിടങ്ങളിൽ വസ്ത്രം ഒരു അത്യാവശ്യ ഘടകം അല്ല അത് കൊണ്ട് തന്നെ ചരിത്രാതീത കാലം തൊട്ട് വസ്ത്രം ധരിക്കാതെ ആണ് മനുഷ്യൻ ഈ പ്രദേശങ്ങളിൽ ജീവിചിരുന്നത്.

പെണ്ണിന്റെ സാമ്രാജ്യം

പെണ്ണിന്റെ ഐഹിക രാജ്യം വീടകത്തിന്റെ ഭൂപടത്തിൽ കടുക് മണിയോളം ചെറുതെങ്കിലും അവളുടെ മനോരാജ്യം വിത്ത് മുളച്ചു വളർന്നു ലോകം നിറയുന്നൊരു വിശാലമായ സാമ്രാജ്യം ആണ് ഏറ്റവും ചെറുതാണെങ്കിൽപോലും വത്തിക്കാനെ പ്പോലെ സ്വയം ഭരണാവകാശം ഉണ്ട് പെൺമനോരാജ്യത്തിന്റെ വിസ്തീർണം കണക്ക്കൂട്ടി കൂട്ടി വട്ടായതും...

എന്റെ രാഷ്ട്രീയ കഥ

ബിജെപിയില്ലാത്ത കാലം, ആർഎസ്എസ് എന്ന പ്രസ്ഥാനം കേരളത്തിൽ അതിന്റെ സ്വാധീനമുറപ്പിക്കുന്ന കാലം. തിരുവനന്തപുരം നഗരത്തിലെ പേട്ടയ്ക്ക് തൊട്ടടുത്തു കല്ലുംമൂട് എന്ന സ്ഥലത്തു റോഡരികിൽ ഇരിക്കുന്ന ഒരു വീട്.

ചില ശുദ്ധിചിന്തകൾ.

സകല മാലിന്യങ്ങളും കളഞ്ഞ് നന്നായി കുളിച്ചിട്ട് വരികയാണെങ്കിലും, നമസ്കരിക്കാൻ പോകുന്നവൻ വുളു എടുക്കണമെന്നും, ആ ശുദ്ധി ചെയ്യലിന്നു ചില ക്രമങ്ങളുണ്ടെന്നും അറിയുമ്പോൾ, വുളു ഉണ്ടാക്കുന്ന ശുദ്ധിയെ പരിഗണിച്ചിരിക്കുന്നത് ബാഹ്യമായ വൃത്തി വരുത്തലായിട്ടല്ല എന്നു മനസ്സിലാകുന്നില്ലേ?.
Advertisements

Recent Posts