തീർത്ഥാടനം കഴിഞ്ഞു പോകുമ്പോൾ അപകടമുണ്ടാകുന്നതിന്റെ മനഃശാസ്ത്രകാരണം

തീർത്ഥാടനത്തിന് പോയി ഒരുവർഷം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എത്ര അധികമാണ്? ഒരു പക്ഷേ ഇന്ത്യയിലെ ഒരു ഏജൻസിയും ഇങ്ങനെയൊരു പഠനവും നടത്തിയിട്ടുണ്ടാവില്ല.

മുഖാവരണത്തെ അതിശക്തമായി എതിര്‍ക്കുന്നു; ശരീരത്തിലെ ഏറ്റവും പ്രധാനഭാഗമാണ് മുഖം

വ്യക്തിപരമായി ഞാന്‍ മുഖാവരണത്തെ അതിശക്തമായി എതിര്‍ക്കുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് മുഖം. ഒരാളെ തിരിച്ചറിയുന്നത്, അയാളുടെ വ്യക്തിത്വം അളക്കുന്നത്, അയാളുടെ വികാരങ്ങള്‍ അറിയുന്നത് എല്ലാം മുഖത്തേക്ക് നോക്കിയാണ്.

പരലോകവും നരകവും ഇല്ലെങ്കില്‍ പിന്നെ മനുഷ്യരെന്തിനു നന്മയുള്ളവരാകണം ? 

കേവലം ഒരു നിരീശ്വരനോ മതനിഷേധിയോ ആകുന്നു എന്നതുകൊണ്ടു മാത്രം ഒരാള്‍ നല്ല മനുഷ്യനാകണമെന്നില്ല. വ്യക്തിയുടെ ധാര്മ്മി ക നിലവാരം അയാളുടെ വിശ്വാസത്തെയോ അവിശ്വാസത്തെയോ മാത്രം അടിസ്ഥാനമാക്കി നിര്ണവയിക്കാവുന്നതുമല്ല. 

വ്യാപാരമാന്ദ്യം നേരിടുന്ന ദൈവങ്ങൾ

തീവ്രവാദി ആക്രമണവും പ്രകൃതി ദുരന്തവും പകർച്ച വ്യാധിയും ഒക്കെ ഉണ്ടായാൽ ദൈവങ്ങളെ ഉപേക്ഷിച്ച് മുങ്ങുന്ന ദൈവ കച്ചവടക്കാരെ യാ ണ് ലോകമെങ്ങും കാണുന്നത്.

വിശ്വാസികൾക്ക് സമാധാനം കിട്ടാത്തതിന്റെ കാരണമെന്ത് ?

ഒരു അവിശ്വാസിക്കു കിട്ടുന്നത്രയും സമാധാനം ഇക്കാലത്ത് ഒരു ദൈവവിശ്വാസിക്ക് ലഭിക്കില്ലെന്നുറപ്പാണ്.. കാരണം അവിശ്വാസിക്കു ദൈവങ്ങളേക്കുറിച്ചും, അമ്പലങ്ങളെക്കുറിച്ചും, പള്ളികളെക്കുറിച്ചും, ആചാരങ്ങളെക്കുറിച്ചും വേവലാതികളില്ല..ശബരിമലയിൽ സ്ത്രീ കയറിയാലും, കയറിയില്ലെങ്കിലും പ്രശ്നമില്ല.. പ്രതിമയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ട. അർച്ചനകൾ, പൊങ്കാലകൾ മുതൽ ശത്രുസംഹാര കൊട്ടേഷനുകൾക്കു വരെ മുടക്കേണ്ട ചെറുതല്ലാത്തൊരു തുക വർഷാവർഷം ലാഭിയ്ക്കാം....ജാതിപ്പോരുകളിൽ ഭാഗമാകേണ്ട..

ദൈവങ്ങൾ അഥവാ ഭാവനാ സന്തതികള്‍

കഴിഞ്ഞ നാല്‍പ്പതിനായിരം വർഷം. ഈ കാലത്തും ഭൂമിയില്‍ മഌഷ്യഌണ്ട്‌. എല്ലാ അർത്ഥത്തിലും നാം തന്നെ; ആധുനിക മഌഷ്യന്‍. വ്യത്യാസം ഒന്ന്‌ മാത്രം, അവർ ശിലായുഗത്തിലും ഇന്ന്‌ നാം കമ്പ്യൂട്ടർ യുഗത്തിലും ആണെന്നുള്ളതാണ്‌. അതായത്‌, രണ്ടുപേരുടേയും ജീവിതനിലവാരത്തിലുള്ള വിഭിന്നതക്ക്‌ കാരണം തികച്ചും സാംസ്‌കാരികം.

യക്ഷിയെയും മറുതയെയും ദൈവത്തെയും നേരിട്ട് കണ്ടവര്‍

എന്റെ ബാല്യകാലത്ത്‌ നാട്ടിലെ ഒരു സ്ത്രീ ബ്രഹ്മരക്ഷസ്സിനെ കണ്ട് ഭയന്ന് മാനസികനില തെറ്റി ഏറെക്കാലം ചികില്‍സയിലായിരുന്നു. ആ ബ്രഹ്മരക്ഷസ്സ് ഇപ്പോള്‍ എന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ കൂടിയാണ്.! ഇല്ലത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ബ്രാഹ്മണസ്ത്രീയായിരുന്നു ബ്രഹ്മരക്ഷസ്. അതുപോലെ ഈയിടെ അപകടത്തില്‍ പെട്ട് മരണാസന്നനായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന യുവാവ്‌ യേശുകൃസ്തുവിനെ കണ്ട കാര്യം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. വ്യക്തിയുടെ അറിവിന്റെ യോഗ്യതയനുസരിച്ച് ദൈവാനുഭവങ്ങളില്‍ വരെ വ്യത്യാസങ്ങളുണ്ടാവുന്നതും കാണാം. എന്തുകൊണ്ട്?

മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ ?

പ്രതിമയെ ആരാധിക്കരുതെന്നു ആശുപത്രി സൂപ്രണ്ടിന് ബോർഡ് വയ്‌ക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞവർഷം മന്ത്രി ശൈലജ ഇടപെട്ടു നിരോധിച്ച ഈ ആരാധന ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ നടക്കുന്നു. ആശുപത്രിക്കാർ ഇപ്പോൾ വിലക്കാറില്ലത്രേ. ആൾക്കൂട്ടവും പ്രാർത്ഥനയും അതിനുമുന്നിൽ പതിവായിരിക്കുന്നു. ഇനി കാലംകുറച്ചു കഴിയുമ്പോൾ...
Advertisements

Recent Posts