സുരക്ഷിതവും നിയമവിധേയവും ആയ ഗർഭഛിദ്രം!
മനുഷ്യശരീരത്തില്‍ വളര്‍ന്നു തുടങ്ങീയ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിന്നും നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് അബോര്ഷന് അഥവാ ഗർഭഛിദ്രം എന്ന് പറയുന്നത്. ഗർഭകാലത്തുണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള...
അപൂര്‍വ്വ ജനനം…
സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുന്നത്, ഗര്‍ഭസ്ഥ സ്ഥിതിയില്‍ കുട്ടി സുരക്ഷിതമായി കവചിതമായിരിക്കുന്ന ആമ്നിയോട്ടിക് കവചം പൊട്ടി പുറത്തുവന്നാണ്. എന്നാല്‍ ഇതിനു വിപരീധമായി ആമ്നിയോട്ടിക് കവചത്തോടുകൂടി ഒരു കുഞ്ഞുപിറന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പ്രസവം. നോര്‍ത്ത് എഥന്‍സിലെ അമ്രോഷിന് എന്ന സ്ഥലത്താണ് ഈ അപൂര്‍വ ജനനം. എരിസ് ടൈഗ്രിസ് എന്ന ശിശുരോഗവിദഗ്ദ്ധനാണ് സിസേറിയന് വഴി കുഞ്ഞിനെ പുറത്തെടുത്തത്.
സ്വന്തം സഹോദരന് ജന്മംകൊടുത്ത 2 വസയസുകാരന്‍….
ചൈനയിലാണ് സംഭവം....2 വസുകാരന് ക്സിയോ ഫെന്ഗ് ആണ് വളര്‍ച്ചയെത്താത്ത തന്റെ ഇരട്ടസഹോദരനെ ഉദരത്തില്‍ ചുമന്നത്. ജനിച്ചപ്പോള്‍ തന്നെ അപൂര്‍വമായ വലിപ്പം ഫെന്‍ഗിന്റെ വയറിന് തോന്നിച്ചിരുന്നുവത്രേ. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കടുത്ത ശാസംമുട്ടല് അനുഭവപ്പെട്ട മാതാപിതാക്കള്‍ കുട്ടിയ ഹോസ്പിറ്റലില്‍ എത്തിക്കുകയും, സ്കാനിങ്ങില്‍ അവികസിതഭ്രൂണം കണ്ടെത്തുകയുമായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടിയന്തിരശസ്ത്രക്രിയക്കു വിധേയമാക്കി അവികസിതഭ്രൂണം പുറത്തെടുത്തു.
ഗര്‍ഭപാത്രം മാറ്റിവെച്ചു; യുവതി ഗര്‍ഭിണിയായി
ലോകത്ത് ആദ്യമായി മരണപ്പെട്ട ആളുടെ ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന ആളിലേക്ക് വിജയകരമായി മാറ്റിവെച്ചത് രണ്ടു വര്‍ഷം മുന്‍പ് ടര്‍ക്കിയിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച ഇരുപത്തി രണ്ടു കാരി ദേര്യ സെര്‍റ്റ് ഗര്‍ഭിണിയായിരിക്കുന്നു. ടര്‍ക്കിയിലെ അക്ദെനിസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഇന്‍ വിട്രോ ഫെര്ട്ടിലൈസെഷന് ചികിത്സയിലൂടെയാണ് അവര്‍ ഗര്‍ഭിണിയായത്.
എന്താണ് ഗര്‍ഭാശയം
ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ് ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട് സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്ഭാഗം വീതികൂടി താഴോട്ട് വരുന്തോറും വീതി കുറഞ്ഞ് ഏറ്റവും കീഴ്ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന് അഭിമുഖമായിട്ട് സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ് ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക് ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ് ചെന്നെത്തുന്നത്. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ് അണ്ഡാശയങ്ങള്‍.
ഗര്‍ഭിണികളോട് ഇങ്ങനെ പറയരുത്..!!!
സ്ത്രികള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന ഏറ്റുവും മഹത്തായ വരദാനം ആണ് ഗര്‍ഭം ധരിക്കാനും പ്രവസവിക്കാനും ഉള്ള കഴിവ്. ഗര്‍ഭിണികളെ വളരെ ശ്രദ്ധ പൂര്‍വ്വം സംരക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്, എന്നാല്‍ ഇവര്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ട്, ഒരു കാരണവശാലും ഗര്‍ഭിണികളോട് പറയാതെ ഇരിക്കേണ്ട ചില കാര്യങ്ങള്‍.
40 കഴിഞ്ഞ പുരുഷന്മാര് മക്കള്‍ക്ക് ജന്മം നല്കാതിരിക്കലാണ് ഉത്തമമെന്ന് പഠനം !
തങ്ങളുടെ ജീവിതത്തിലെ എല്ലാ അടിച്ചു പൊളിക്കലും ആഘോഷങ്ങളും കഴിഞ്ഞ ശേഷം നാല്‍പ്പതാം വയസ്സില്‍ അത് പോലെ നടന്നൊരു പെണ്ണിനേയും കെട്ടി ഒരു കുട്ടിയേയും ഉണ്ടാക്കി ഭാവി ജീവിതം ശോഭനമാക്കാം എന്ന് കരുതുന്നുവരുടെ ശ്രദ്ധയ്ക്ക്.
സിസേറിയന് കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന്
സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളുടേതു പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന് പഠനറിപ്പോര്‍ട്ട് പുറത്തു വന്നു. അതോടൊപ്പം അലര്‍ജി ഉണ്ടാകാനും സാധ്യതയെന്ന് പഠനം. ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
3ഡി സ്കാനിലൂടെ ഇനി ഗര്‍ഭസ്ഥ ശിശുവിന്റെ ചിരിക്കുന്ന മുഖവും കാണാം
ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ ചിരിക്കുകയും അതോടൊപ്പം ചലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ 3 ഡി സ്കാനില്‍ എടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു.
ആർത്തവം – അറിയേണ്ടതെല്ലാം.
ശാസ്ത്രം വളർന്നിട്ടും, മനുഷ്യൻ വളർന്നിട്ടും നമ്മളെ പുറകോട്ട് നടത്തുന്ന ചില കാര്യങ്ങളുണ്ട്.
പുറത്തറിയുന്നതും അറിയാത്തതുമായ ആചാരങ്ങൾ ഇനിയുമുണ്ടാകാം. വിശ്വാസസംബന്ധമായ കാര്യങ്ങളെന്ന് മുറവിളി കൂട്ടുമ്പോഴും 'ഈ ഒരൊറ്റ കാരണം കൊണ്ടാണല്ലോ ഇത്രയും അനുഭവിക്കേണ്ടി വരുന്നത് ' എന്ന് അവൾ ആർത്തവത്തെ ചൊല്ലി ചിന്തിക്കാൻ കാരണമാകുന്ന സകലതും ശരികേടുകൾ തന്നെയെന്ന് നിസ്സംശയം പറയേണ്ടി വരും
പോളിസിസ്റ്റിക്ക് ഓവറി എന്നാലെന്ത്? ഡോ.ആന്‍ മിനി മാത്യൂ സംസാരിക്കുന്നു
നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇത് ഉപകാരപ്പെട്ടേക്കാം.