തെക്കനും വടക്കനും ചില സ്വഭാവവ്യത്യാസങ്ങൾ (നാലുപേരുടെ കാഴ്ചപ്പാടുകൾ)

തെക്കനേം മൂർഖനേം കണ്ടാലാദ്യം തെക്കനെ തല്ലണമെന്നാണ്..""തെക്കൻ തേക്കുമെന്നാണ്" (തേപ്പ് ഒരു ന്യൂജനറേഷൻ വാക്കായത് കൊണ്ട് ന്യൂജനറേഷൻ പഴഞ്ചൊല്ലാണ്) ഇങ്ങനെയൊരോന്നാവും കൂടുതലും തിരികെ കേൾക്കുക. സാധാരണ പ്രതികരിക്കാറില്ല. എന്നാലും ക്ഷമ കെടുമ്പോൾ, അഹ് തെക്കനെ തല്ലുന്ന നേരം കൊണ്ട് മൂർഖൻ നിങ്ങളെ കടിച്ചു റീചാർജ് ചെയ്യുമായിരുക്കുമല്ലേയെന്നോ, കൊടുക്കുന്നതാണ് കൊല്ലത്ത് കിട്ടുന്നതെന്നോ തമാശരൂപേണ പറഞ്ഞൊഴിവാക്കാറുണ്ട്.എന്നാലും, എന്ത് കൊണ്ടാവും ഇങ്ങനെയൊരു അഭിപ്രായമെന്ന് കൊറേയേറെ അന്വേഷിക്കുകയും, ചിന്തിക്കുകയും, വായിക്കാൻ ശ്രമിക്കുകയുമൊ‌ക്കെ ചെയ്തു.അതിലൊന്നാണ് ഭൂപ്രകൃതിയിലുള്ള വ്യത്യാസം. (ഒരു കുന്നകുളം റിപ്പോർട്ടാണ്) പൊതുവെ മലയും കാടുമായിരുന്ന തെക്കൻ പ്രദേശത്തുള്ളവർ അവയൊക്കെ വെട്ടിയൊതുകി ജീവിതം തുടങ്ങിയവരായത് കൊണ്ട് അരസികരായി മാറിയെന്നൊരു തൃശൂരുകാരി പറഞ്ഞു. ഇതിനോട് പൂർണമായും യോജിക്കാനാവുന്നതല്ലയെങ്കിലും ഒരു പരിധി വരെ സാറ്റിസ്ഫയിങായി തോന്നി.

നട്ടെല്ലുവളഞ്ഞ രാജഭക്തന്മാരേ രാജകുടുംബം ഉണ്ടാക്കിയതല്ല തിരുവനന്തപുരം

തിരുവനന്തപുരം മൊത്തം രാജകുടുംബം ഉണ്ടാക്കിയതാണെന്നും ജനായത്ത ഭരണം വന്നപ്പോൾ അവഗണന മാത്രമാണ് എന്നും പറഞ്ഞൊരു തള്ളു വാട്സാപ്പിലും ഫേസ്ബുക്കിലും ചരിത്രം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത ചില വിവരദോഷികൾ അജ്ഞത കൊണ്ടും ചിലര് പ്രോപഗണ്ടയുടെ ഭാഗമായും പ്രചരിപ്പിക്കുന്നുണ്ട്.

അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.

ഏതാനും മാസങ്ങൾക്കു മുൻപാണ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നും ഇരുപതു ടണ്ണിലേറെ ഭാരമുള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു ശവപ്പെട്ടി കണ്ടുകിട്ടിയത് . കിട്ടിയപ്പോൾ തന്നെ അത് 2300 വര്ഷം മുൻപ് മരണപ്പെട്ട അലക്സാൻഡർ ചക്രവർത്തിയുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയാണെ ന്ന അഭ്യൂഹങ്ങൾ പരന്നു.

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി; മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി. മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.. 1919 ഏപ്രിൽ 13-നാണ് പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കേൽ ഒ ഡ്വയർ (Michael O'Dwyer) ആണ് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലക്ക് നിർദേശം നൽകിയത്. ബ്രിഗേഡിയർ ജനറായിരുന്ന റെജിനാൾഡ് ഡയറിനായിരുന്നു പട്ടാളത്തിന്റെ ചുമതല. ഒരു മുന്നറിയിപ്പ് പോലും നൽക്കാതെ നടത്തിയ വെടിവെപ്പിൽ സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന 1800 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 1200 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുഴുവനാളുകളെയും കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ആ വെടിവെപ്പിന് ലഫ്റ്റനൻറ് ഗവർണർ നിർദേശം നൽകിയത്.

ഒരിക്കലും നന്നാവില്ലെന്ന് എല്ലാവരും വിധിച്ച ഒരു കുട്ടിയെ നന്നാക്കാൻ അദ്ധ്യാപിക ചെയ്തത് !

സ്കൂളില്‍ അല്ലെങ്കില്‍ കോളേജിൽ നമ്മെ ‍ പഠിപ്പിച്ച അധ്യാപകരെ വെറുതേ ഒന്നോര്‍ത്തു നോക്കൂ, ചില മുഖങ്ങള്‍ നമുക്കു ഓര്‍മ്മ വരികയേ ഇല്ല.ചിലരെ ഓര്‍മ്മ വരും, എങ്കിലും അവരെ ഓര്‍ക്കാന്‍ പോലും നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ ഇതിലൊന്നും പെടാത്ത ചിലരുണ്ടാവും. നമ്മുടെ മനസ്സിനെ തൊട്ടവര്‍. ഹൃദയത്തെ ചുംബിച്ചവര്‍. നമ്മുടെ ചിന്തകളെ അവിസ്മരണീയമാം വിധം വഴിതിരിച്ചു വിട്ടവര്‍.Nicholas Kristof (CreditDamon Winter/The New York Times) എഴുതിയ ഒരു സംഭവ കഥ വായിച്ചു നോക്കൂ.കറുത്ത വംശജനായ വളരെ മോശമായ പെരുമാറ്റം കൈമുതലായുള്ള ഒരു കുട്ടിയായിരുന്നു ഒല്ലി നീൽ . പതിമൂന്നു മക്കളില്‍ ഒരുവന്‍. കറണ്ടോ വെളിച്ചമോ ഇല്ലാത്ത വീട്ടില്‍ വളര്‍ന്ന, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത കര്‍ഷകനായ അച്ഛന്റെ മകന്‍.

‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഹിന്ദുവാണ്’ ഈ ഹെഡിങ്ങിനു ഒരു കാരണമുണ്ടായിരുന്നു

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. കാരണം എന്തെന്നോ?

ബ്രിട്ടീഷ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾ

1930 -32 ൽ 22 ബ്രിട്ടീഷ് ഓഫീസർമാരേയും 220 ഓളം ബ്രിട്ടീഷ് അനുകൂലികളേയും കൊന്നുതള്ളിയ ധീര പോരാട്ടം.

ഭരണഘടനയും ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധി

രാജ്യത്തു ബലപ്പെടുന്ന അസഹിഷ്ണുതയുടെയും അതിനെ ഇല്ലായ്മ ചെയ്യേണ്ടത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം നടന്ന, പാർലമെന്റുസമ്മേളനത്തിലേതുമുൾപ്പെടെയുള്ള ചർച്ചകളിലും ബ്രാഹ്മണാധിപത്യത്തിനെതിരായ സമരമുഖങ്ങളിലും ഏറ്റവും ഉയർന്നു കേട്ട രണ്ടു വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയും ഡോ.ബാബാസാഹേബ് അംബേദ്കറും. ജനാധിപത്യവും സമത്വവും സാഹോദര്യവും തുല്യനീതിയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മൂല്യമേറിയ സംഭാവന എന്ന നിലക്ക് ഭരണഘടനയും അതു നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധിയായി മാറുന്നത് സമീപകാല സംഭവങ്ങളിലൂടെ നാം അറിഞ്ഞും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു.

ഹീലിയോഡോറസ് പില്ലർ – സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ഒരു ഗ്രീക്കുകാരന്റെ നേർച്ച

ഭോപ്പാലിനടുത്ത വിദിശയിൽ (മധ്യപ്രദേശിൽ ) രണ്ടു സഹസ്രാബ്ദങ്ങൾക്കുമുന്പ് ഒരു കൃഷ്ണ ഭക്തനായ ഒരു ഗ്രീക്കുകാരൻ സ്ഥാപിച്ച സ്തൂപമാണ് ഇപ്പോൾ ഹീലിയോഡോറസ് പില്ലർ എന്നറിയപ്പെടുന്ന സ്തൂപം

ഡോ.ഭീംറാവു അംബേദ്ക്കർ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്

1920 കളോടെ ഇന്ത്യൻ നവോത്ഥാന - രാഷ്ട്രീയ ഭൂമികയിലേക്ക് ബാബാസാഹേബ് കടന്നു വരുമ്പോൾ ജനാധിപത്യമെന്ന വാക്ക് പോലും ഇന്ത്യക്കന്യവും അജ്ഞാതവുമായിരുന്നു. ജാതിയിൽ ജനിച്ച്, ജാതിയിൽ ജീവിച്ച്, ജാതിയിൽ മരിക്കുന്നവരുടെ രാജ്യത്ത് എന്ത് ജനാധിപത്യം? പ്രാകൃത ജാത്യാചാരചങ്ങലകളിലും അയിത്തത്തിലും കുരുങ്ങിക്കിടന്ന സമൂഹം.നിയമവാഴ്ച്ച എന്നത് ഒരു വിദൂര സ്വപനം പോലുമായിരുന്നില്ല ! അവിടേയ്ക്കാണ് നീതിയുടേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങളുമായി ബാബാസാഹേബ് കടന്നു വരുന്നത്.

മുല ചരിത്രം: മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

ഏതൊരു മനുഷ്യ സ്ത്രീക്കും അല്ലലില്ലാതെ എവിടെയും മുല കൊടുക്കാനുള്ള സൗകര്യം ഉണ്ടാവണം . അതിനു യാതൊരു സംശയവും ഇല്ല . അവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നോട്ടങ്ങൾ പോലും ഒരു തരം അശ്ലീലമാണ് .

കേരളത്തിലെ പഴയ ശിക്ഷാ രീതികൾ

കേരളത്തിലെ പല പഴയ ശിക്ഷാ രീതികൾ കേരളം സന്ദർശിച്ച സഞ്ചാരികളും, മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൻറ്റെ ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോലുമുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ശിക്ഷാ രീതികളാണ് പലതും. സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ ഭരണ പരിഷ്കാരങ്ങൾ മാത്രം പഠിച്ചാൽ മതി കേരളത്തിൽ നില നിന്നിരുന്ന ശിക്ഷാ രീതികൾ മനസിലാക്കാൻ. തൂക്കിക്കൊല്ലപ്പെടുന്നവൻറ്റെ കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി ഇംഗ്ലീഷ് വർഷം1863-ന് ശേഷമാണ് നിർത്തലാക്കിയത്.

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ !

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലിന 1939 മേയ് പതിനാലിനു ആറുപൌണ്ട് തൂക്കമുള്ള തികച്ചും ആരോഗ്യവാനായ ഒരു കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കി. അപ്പോള്‍ ലിനയുടെ പ്രായം അഞ്ചുവയസ്സും ഏഴു മാസവും 21 ദിവസവും മാത്രമായിരുന്നു. അങ്ങിനെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി ലിന മെദീനയ്ക്ക് സ്വന്തമായി.ഏറ്റവും വലിയ ആകസ്മികത എന്തായിരുന്നു എന്നുവച്ചാല്‍ അക്കൊല്ലത്തെ മദേര്‍സ് ഡേ ആ ദിവസമായിരുന്നു എന്നതാണ്. കുഞ്ഞുലിനയുടെ ഗര്‍ഭത്തിനുത്തരവാദി അവളുടെ അച്ഛനാണെന്ന സംശയത്താല്‍ പോലീസ് അയാളെ അറസ്റ്റു ചെയ്യുകയും ജയിലടയ്ക്കുകയും ചെയ്തു.

പതിനാലാം വയസ്സില്‍ വധശിക്ഷയ്ക്കു വിധേയനായവന്‍

വെളുത്തവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളുടെ പൈശാചികമായ കൊലപാതകം ആള്‍ക്കോളൂപട്ടണത്തെ ആകെ ഭീതിയിലാഴ്ത്തി. പെണ്‍കുട്ടികളെ‍ അവസാനമായി കണ്ടതും സംസാരിച്ചതുമായ ആളെന്ന നിലയില്‍ ജോര്‍ജ്ജ് സ്റ്റിന്നി ജൂനിയറിനെ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ജൂൺ 9- ബിർസാ അനുസ്മരണ ദിനം

ജൂൺ 9- ബിർസാ അനുസ്മരണ ദിനം "ചെഗ് വേരയ്ക്കും മുന്നേനടന്ന ഗറില്ല പോരാളി !" ചാരം മൂടിയ ചരിത്ര ചക്രവാളത്തിൽ കനലായെരിയുന്ന വിപ്ളവസൂര്യനാണ് ഭഗവാൻ ബിർസാ മുണ്ട.1875 നവംബർ 15ന് ജാർഖണ്ഡിലെ ഉലിഹാത്തിലാണ് ആ ധീര ഗറില്ലാ പോരാളിയുടെ ജനനം.

ഭാരതീയ എന്ന ആശയത്തിന്റെ നാശം

ഭാരതീയ ആത്മീയ ആശയങ്ങള്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകുകയും വിലകുറഞ്ഞരീതിയില്‍ ഉപയോഗപ്പെടുത്തപ്പെടുകയും അതിന്റെ അന്തസ്സത്തതന്നെ കപടമാണോ എന്ന സന്ദേഹം തോന്നുന്ന തരത്തില്‍ അത് ഉച്ചരിക്കപ്പെടുകയും ചെയ്ത അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയത്.

ജാതികളുടെ എണ്ണം പെരുകിയതെങ്ങനെ ?

ബ്രാഹ്മണസിദ്ധാന്തപ്രകാരം വർണങ്ങൾ നാലേയുള്ളു . എന്നാൽ ജാതി എത്രയുമാകാം . ജനങ്ങൾക്കിടയിൽ പുതിയ വിഭാഗങ്ങളെ കണ്ടെത്തുമ്പോൾ ബ്രാഹ്മണർ അവർക്കൊരു ജാതിപ്പേര് നൽകുന്നു . അങ്ങനെയാണ് ജാതികളുടെ എണ്ണം പെരുകിയത് .

ചില അനുഭവങ്ങളെ മറക്കാൻ മോഹമുണ്ടാകും, മനുഷ്യനെപ്പോലെ ചില നാടുകൾക്കും !

ഒന്ന് മറക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്ന ചില അനുഭവങ്ങളുണ്ടാവില്ലേ ആർക്കും?വ്യക്തികൾക്ക് മാത്രമല്ല, നാടുകൾക്കുമുണ്ടാവും അങ്ങനെ.

ഈ നിഷ്കളങ്ക സംശയങ്ങൾക്ക് ഉത്തരമുണ്ടോ വിശ്വാസികളേ ?

ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.

നെപ്പോളിയനും ഹിറ്റ്ലറും റഷ്യയിൽ പരാജയപ്പെട്ടതിന് സമാനമായ കാരണം എന്ത് ?

ലോകത്തവിടെയും സൈനിക ചരിത്രം (Military History) പഠിക്കുന്നവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന രണ്ട് പേരുകളാണ് നെപ്പോളിയനും റഷ്യയും. നെപ്പോളിയൻ്റെ യുദ്ധങ്ങൾ ഓരോന്നും ഓരോ ക്ലാസിക് ഉദാഹരണങ്ങളായിരുന്നു

അംബേദ്കറിനെ മഹാനാക്കുന്ന പത്തു ഘടകങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേഡ്കർ (ഹിന്ദി: डा. भीमराव आंबेडकर, മറാത്തി: डॉ. भीमराव आंबेडकर) (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേഡ്കർ . മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേഡ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേഡ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

ടൈറ്റാനിക്കിനെ മുക്കിയ മമ്മി

പൗരാണികകാലത്തെ ഈജിപ്തിലെ ഫറവോയായിരുന്ന തൂതിന്റെ ശവപേടകവും നിധിശേഖരവും കണ്ടെടുക്കപ്പെട്ടത് 1922-ലാണ്. നിധിശേഖരത്തിലുണ്ടായിരുന്ന കുഴൽ 1939-ൽ ആദ്യമായി വിളിച്ചതാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് പറഞ്ഞാൽ നിങ്ങൾ എത്ര പേർ വിശ്വസിക്കും?

സാമ്രാജ്യത്വത്തിനും, ജൻമിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളി

ലാറ്റിൻ അമേരിക്കയിൽ ബൊളീവിയൻ വനാന്തരങ്ങളിൽ ഏണസ്റ്റോ ചെഗുവേര ഗറില്ലാ പോരാട്ടം നയിക്കുന്നതിന് പതിറ്റാണ്ടുകൾ മുൻപ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കിഴക്കൻ പ്രവിശ്യയിലെ മുണ്ട ഗോത്രത്തിൽ ഒരു അതിജീവന നക്ഷത്രമുണ്ടായിരുന്നു. 

സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം

സയണിസം എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് ഈ ലോകത്തിൽ അതിന്റെ രൂപകല്പനയും ചരിത്രവും നമുക്കു ഒന്നു പരിശോധിക്കാം.

നഷ്ട സൗഭഗത്തിന്റെ തേങ്ങലുകളുയരുന്ന പാമീര

സിറിയ എന്ന രാജ്യത്തെ കുറിച്ചു കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയത്തുന്നത് ഐസിസ് പിന്നെ കൂട്ടകൊലകൾ എന്നൊക്കെ ഉള്ള വാർത്തകൾ ആണ് എന്നാൽ മനുഷ്യ ചരിത്രത്തിൽ ഒരു പാട് സംഭവ വികസങ്ങൾ ഉണ്ടായ ഒരു രാജ്യം തന്നെ ആണ് ഇന്നത്തെ സിറിയ

Recent Posts