ഏതു ക്രൂരതയും എരിവും പുളിയുമൊക്കെ ചേർത്ത് എന്റർടൈന്മെന്റ് ന്യൂസാകുന്നു

വുമൺ സിവിൽ പോലീസ് ഓഫീസറെ പട്രോൾ ഒഴിച്ചു കത്തിച്ച വാർത്തയൊക്കെ നാട്ടുകരിലേക്കെത്തുമ്പോൾ എരിവും പുളിയുമൊക്കെ ചേർത്ത് എന്റർടൈന്മെന്റ് ന്യൂസ് ആയി മാറിയിട്ടുണ്ടാവും.

അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക

കാലവർഷം കനത്തതോടെ വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുടെ സുരക്ഷക്കായി വൈദുതി ബോർഡ് ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക

ബേബി ജോൺ എന്ന കരുത്തുറ്റ നേതാവിനെ അനുസ്മരിക്കുന്നു എം.എം.ലോറൻസ്

സ. ബേബി ജോൺ കരുത്തനും തന്റേടിയുമായിരുന്നു. അദ്ദേഹം തേവര സേക്രഡ് ഹെർട് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പരിപാടിക്കായി അവിടെയെത്തിയ ദിവാൻ സർ സി പിക്കെതിരെ "സർ സി പി, ഗോ ബാക്..!'

കരളലിഞ്ഞവരിൽ ഒന്നാമൻ‍

ഇത് അന്‍ഷാദ് ഗുരുവായൂര്‍. (യു. എ. ഇ യിലെ ) കുതിരപന്തയങ്ങളുടെ ഫോട്ടോഗ്രാഫര്‍. ഇന്ത്യയിലും ഇന്ത്യക്കുപുറത്തുള്ള അറബിരാജ്യങ്ങളിലും തന്റെ കേമറ ചലിപ്പിച്ചു ഉപജീവിതം നയിക്കുന്ന ചെറുപ്പക്കാരൻ തന്റെ ബന്തുവായ പെണ്‍കുട്ടിയ്ക്ക് ഹോസ്പിറ്റൽ വെച്ച് എഴുപതു ശതമാനം കരള്‍ പകുത്തു നല്‍കിയ നിശബ്ദ കാരുണ്യ പ്രവര്‍ത്തകന്‍

” നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ “

ഭീഷണി  തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോൾ ജില്ലാ ഹെൽത്ത്‌ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ സർവ്വ സജീകരണങ്ങളുമുള്ളആംബുലൻസുകളിൽ എത്തിച്ച മൂന്നു രോഗികൾ മൂർച്ഛിച്ച "നിപ്പാ" രോഗമെന്ന സംശയത്തിൽ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം തകർന്നതിന് കാരണക്കാർ ജനങ്ങൾ മാത്രം..!

യു.ഡി.എഫ് ഭരണകാലത്ത് സ്പീഡ് എന്ന അതിവേഗ വികസന പരിപാടിയുടെ ഭാഗമായി 44 കോടി രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ പാലം. എന്നാൽ പണി തീരും മുമ്പ് അവർക്കു ഭരണം പോയി. ഇടതുഭരണത്തിൽ ഗംഭീരമായ ഉത്‌ഘാടനം നടന്നു 2016 ഒക്ടോബറിൽ. അതേ സ്പീഡിൽ പാലവും തകർന്നു. യു.ഡി.എഫ് തിരക്കിട്ട് നടത്തിയ ഒരു അഴിമതി എന്നതാണ് സത്യം.

വിജയപുരിയെന്ന വിഴിഞ്ഞത്തിന്‍റെ ആയ് രാജവംശവും ആയ്ക്കുടി ക്ഷേത്രവും

ആകെക്കൂടി ജീവിതം വഴിതെറ്റി കിടന്നത് കൊണ്ടാവണം എവിടേക്ക് പോകാന്‍ ഇറങ്ങിയാലും ലക്ഷ്യത്തില്‍ എത്തുന്നതിനും മുന്നേ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ വഴിതെറ്റി എത്തുന്നത്‌.

ഞങ്ങളെയാരും മാലാഖമാരാക്കണ്ട, ന്യായമായ ശമ്പളം തന്നാൽ മതി

നിപ രോഗബാധയേറ്റ് മരണപ്പെട്ട സ്റ്റാഫ് നേഴ്സ് ലിനിയുടെ ഒന്നാം ചരമവാർഷിക വാർത്ത കഴിഞ്ഞ ദിവസം കണ്ടു. ലിനിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് മാലാഖവിളിയായിരുന്നു.

എന്താണു നമ്മുടെ സംസ്കാരവും പാരമ്പര്യവും?

കന്യക മരണപ്പെട്ടാൽ ആത്മാവിനു മോക്ഷപ്രാപ്തി ലഭിക്കാൻ ആ മ്യതദേഹത്തെ ഭോഗിക്കാൻ കല്പിച്ചിരുന്ന നിഷേക പാരമ്പര്യമോ?

മലയാളികളുടെ ഗുണവശങ്ങൾ!!

മലയാളികൾക്ക് പൊതുവേ അനലൈസിംഗ് പവർ കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ? എനിക്ക് തോന്നിയിട്ടുണ്ട്!

‘ജപ്തി തടയാൻ ഒന്നും ഭർത്താവ് ചെയ്തില്ല’; അപ്പോൾ ബാങ്കിനെ വെള്ളപൂശുന്നതെങ്ങനെ ?

നെയ്യാറ്റിൻകരയിൽ നടന്ന ദാരുണ സംഭവത്തെ കേവലമൊരു കുടുംബ കലഹത്തിലേക്ക് ഒതുക്കി, ബാങ്കുകളുടെ പീഡനങ്ങളും, ഭീഷണികളും വിസ്‌മരിച്ച്‌ ബാങ്കുകളെ വെള്ളപൂശാനുള്ള ഒരു വലിയ വിഭാഗത്തിന്റ ശ്രമം ആത്മഹത്യപരമാണ് എന്ന് പറയാതെ വയ്യ

അണ്ണാൻ കുഞ്ഞും തന്നാലായത്

കേന്ദ്രത്തിന്റെ അവഗണന സഹിക്കാൻ വയ്യാത്ത ഒരവസ്ഥയിലെത്തിയെന്നു തോന്നിയതു കൊണ്ടാണ് മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള, പഞ്ചാബ്മോഡൽസമരം ചെയ്യാൻ മടിക്കില്ലെന്ന് ഒരിക്കൽ പറഞ്ഞത്

അമേരിക്കയിലെ ജിം ക്രോ നിയമവും കേരളത്തിലെ ആഘോഷങ്ങളിലെ പുരുഷമേധാവിത്വവും

ജിം ക്രോ നിയമങ്ങളെ പറ്റി കേട്ടിട്ടില്ലേ?അമേരിക്കയിൽ വെള്ളക്കാരെയും കറുത്തവർഗ്ഗക്കാരെയും കൃത്യമായി വേർത്തിരിച്ച,വെള്ളക്കാരെ പ്രിവിലേജിന്റെ സിംഹാസനത്തിലിരുത്തിയ ഒരു പറ്റം നിയമങ്ങളായിരുന്നു.

മധുവിന്റെ സഹോദരിയെ നിസാരവത്കരിക്കരുത്

അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല. പഠിച്ചും പരീക്ഷയെഴുതിയും തന്നെ വന്നതാണ്.

മോദി ഭാരതം അഥവാ ദളിത് വിരുദ്ധ ഭാരതം

ഭാവിയിൽ മോദി വന്നാൽ ദലിതരെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനും മടിക്കില്ല. താമര പാർട്ടിക്ക് വേണ്ടി കേരളത്തിൽ കുഴലൂതി നടക്കുന്ന ദലിതർ വടക്കോട്ട് ഒന്നു നോക്കുന്നത് നന്നായിരിക്കും

ശാന്തി വനം സന്ദർശിച്ചു, ഫാസിസം എന്നാൽ എന്തെന്ന് ബോദ്ധ്യമായി

ഒരു കൈയിൽ മതേതരത്വം, നവോത്ഥാനം, ഹരിതകേരളം, അങ്ങനെയങ്ങനെ പുരോഗമന മുദ്രാവാക്യങ്ങൾ. മറുകൈയിൽ അധികാരമാടമ്പിത്തം, ഫാസിസം, ധാർഷ്ട്യം, അനീതി, വാശി, അക്രമം.അധികാരത്തിലിരിക്കുന്ന ഏത് സർക്കാറിനും ഒരേ മുഖമാണ്. ഭാവമാണ്. വ്യത്യാസം പിടിക്കുന്ന കൊടിയിൽ മാത്രം.

ദേശീയപാതാവികസനം; ശ്രീധരൻപിള്ളയുടെ കുതന്ത്രങ്ങൾ തോമസ് ഐസക്ക് തുറന്നുകാട്ടുന്നു

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്.

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരും ഇവിടെ നികൃഷ്ടജാതി

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്‌ക്കാരത്തെ കാല്‍ച്ചുവട്ടിലാക്കാന്‍ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടിയും വന്നില്ല.

വനിതാ കണ്ടക്ടറായ രശ്‌മി അജിത്തിനു പറയുവാനുള്ളത് ഒരു നന്മയുടെ കഥയാണ്

ആനവണ്ടിയിലെ യാത്രയ്ക്കിടയിൽ നമുക്കൊക്കെ എന്തുമാത്രം അനുഭവമാണ് ഉണ്ടാകുന്നത്. കണ്ടക്ടറുമായുള്ള മൽപ്പിടുത്തങ്ങൾ ആണ് അതിലധികവും. ബാലൻസ് പൈസ വലിയൊരു വിഷയമാണ് മിക്ക യാത്രകളിലും.

ശാന്തിവനം സംരക്ഷണത്തെ കുറിച്ച് കെ.ആർ.മീര എഴുതുന്നു

യഥാര്‍ഥ രാജ്യസ്നേഹം യുദ്ധം ചെയ്യുന്നതിലല്ല, ജീവന്‍ നിലനിര്‍ത്തുന്നതിലാണ് എന്നു തിരിച്ചറിയുന്ന തലമുറ വരുന്നുണ്ട്.അതുവരെ, പ്രിയപ്പെട്ട കെ.എസ്.ഇ.ബി, ആത്മാര്‍ത്ഥതയോടെ മണ്ണു മാന്തുക. പ്രളയം ഇനിയും വരും. അതിനു മുമ്പ്, അവസാനത്തെ പുല്ലും പുല്‍ച്ചാടിയും പക്ഷിയും പാമ്പും ഇല്ലാതായെന്ന് ഉറപ്പു വരുത്തുക.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബിയുടെ കയ്യിൽ നിന്നും ശാന്തിവനം സംരക്ഷിക്കപ്പെടണം

ഞങ്ങൾ മുൻപും ശാന്തിവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. ശാന്തിവനത്തിലെ ക്ഷേത്രവും വിശ്വാസവുമില്ല ഇവിടെ വിഷയം, ജൈവ വൈവിധ്യമാണ്. അത് നശിക്കാൻ പാടില്ല.

പ്രൈവറ്റ് മുതലാളിമാരുടെ കാശിനുവേണ്ടി പൊതുഗതാഗതത്തെ കട്ടപ്പുറത്ത് കയറ്റുന്നവർ

വോൾവോ, സ്‌കാനിയ അടക്കം മൾട്ടി ആക്ക്സിൽ ശ്രെണിയിൽ പെട്ട അറുപത്തിയേഴ്‌ ആഡംബര അന്തർ സംസ്ഥാന ബസുകൾ കെ എസ് ആർ ടി സി ക്ക് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്

തൊവരിമലയിലെ ഭൂസമരം എ കെ ജിയുടെ മുടവന്‍മുകള്‍ സമരത്തിന്റെ തുടര്‍ച്ച

മിച്ചഭൂമിസമരത്തിനു പ്രായം അരനൂറ്റാണ്ടടുക്കുന്നു. മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന എ കെ ജിയെന്ന സമരവീര്യത്തിന്റെ ഉജ്വലചിത്രം മലയാളികളുടെ കണ്‍മുന്നിലുണ്ട്. 1970 മെയ് 25ന് ആയിരുന്നു ആ സമരം.

എന്തുകൊണ്ടാണ് നമ്മൾ നിരന്തരം അപമാനിക്കപ്പെടുന്നത് ?

നമ്മുക്ക് കേരളത്തിലെ കാര്യം മാത്രമെടുക്കാം..എന്തുകൊണ്ടാണ് സാധാരണ ജനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തുനിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിരന്തരം പല രീതിയിലും അപമാനിക്കപ്പെടുന്നത്...?

ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത് ?

ശരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും പക്ഷെ യാത്രക്കാരെപകുതി വഴി ഉപേക്ഷിക്കുകയോ തല്ലുകൊടുക്കാറോ ഇല്ല.നിങ്ങളുടെ ടിക്കറ്റിനനുസരിച്ചു വരുന്ന ksrtc ബസിൽ തന്നെ യാത്ര തുടരാം

ഈ ടീച്ചർ പങ്കുവയ്ക്കുന്ന സ്‌കൂളനുഭവം വായിക്കുക,നിങ്ങൾ ഞെട്ടിയേക്കും

ജോർജ് അഞ്ചാമനെ ( ജോർജ് V) ജോർജ് " വി " എന്ന് ഒരു ടീച്ചർ വായിക്കുന്നത് കേട്ട് തറഞ്ഞു നിന്ന് പോയിട്ടുണ്ട്. "ദിസ്‌ പോയം ഈസ്‌ റിട്ടൺ ബൈ അനോണിമസ്, ഹി ഈസ്‌ എ ഫേമസ് പോയെറ്റ് " എന്ന് പറഞ്ഞു കൊടുക്കുന്നത് കേട്ട് സങ്കടം തോന്നി

ഒരാൾ എന്നെ ഉപദ്രവിച്ചപ്പോൾ അനുഭവിച്ച ഒറ്റപ്പെടൽ അവൾ അനുഭവിക്കരുത്

ഒരു സാമൂഹ്യജീവിയെന്ന ബോധം നമ്മിൽ എത്രപേർക്കുണ്ട് ? നമ്മിൽ എത്രപേർക്ക് ഈ സമൂഹത്തോട് പ്രതിബദ്ധതയുണ്ട് ? എന്തും നാം അനുഭവിക്കുന്നതുവരെ അവയൊന്നും നമ്മെ ബാധിക്കില്ല എന്ന വിചാരത്തോടെയാകും നടക്കുന്നത്. സഹജീവികളിൽ നമുക്കെത്രമാത്രം കെയർ ഉണ്ട് ?

മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്

നിർഭയത്വം, അഹന്ത, തന്റേടം, ആത്മവീര്യം, അഞ്ചലത, കേട്ടാൽ വേറിട്ടിരിക്കുന്ന കുറെ വാക്കുകൾ മാത്രം. ഇതെല്ലാം കൂട്ടി ഇടിച്ച് പിഴിഞ്ഞെടുത്താൽ അവശേഷിക്കുന്നത് അഗാധമായൊരു പുച്ഛരസമാണ്. അതിന്റെ ഒരു വശം കരുണമാണെങ്കിൽ മറുവശം ക്രൂരമാണ്. മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്.

ആരും അനാഥരായി ജനിക്കുന്നില്ല; വായിക്കൂ ഈ കുറിപ്പ്

ഇന്നത്തെ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഹെഡ് ലൈൻ ഇതാണ് - "കേരളത്തെ ഞെട്ടിച് കുട്ടികളോടുള്ള ക്രൂരത പിന്നെയും". മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന വാർത്തയാണിത്. ഇത്തരം വാർത്തകൾ എല്ലാവരും അറിയേണ്ടത് തന്നെയാണ്. പക്ഷെ പലപ്പോഴും ഇതേ വാർത്ത തന്നെ ഇവർ വീണ്ടും വീണ്ടും എഴുതും. അത് വായിച്ചു നമ്മുടെ മനസ്സ് പോലും മരവിച്ചു പോവും. പലപ്പോഴും ഞാനാലോചിക്കാറുണ്ട്
Advertisements

Recent Posts