സിസ്റ്റര്‍ ലിനിയുടെ വേർപാടിന്‌ ഒരുവർഷം

സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.

മലയാളികളുടെ ഗുണവശങ്ങൾ!!

മലയാളികൾക്ക് പൊതുവേ അനലൈസിംഗ് പവർ കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ? എനിക്ക് തോന്നിയിട്ടുണ്ട്!

പാറമടകളിൽ കണ്ണങ്കര കോളനിക്കാരുടെ ജീവിതവും പൊട്ടിച്ചിതറുകയാണ്

പത്തനംതിട്ട ജില്ലയിലെ അടൂർ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ കുറുമ്പകര , കണ്ണങ്കര പട്ടിക ജാതി കോളനിയിലെ എഴുപതോളം കുടുംബങ്ങൾ പത്തു ദിവസങ്ങളായി ഈ സമരപ്പന്തലിലാണ്

കേരളാമുസ്ലിംകൾക്കിടയിൽ 25 വർഷങ്ങൾക്കിടയിൽ സംഭവിച്ച തീഷ്ണമായ മതപരത

ഇക്കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ കേരളാ മുസ്ലിംകൾക്കിടയിൽ സംഭവിച്ച അമിതവും തീഷ്ണവുമായ മതപരതയിലേക്കൊരു എത്തിനോട്ടം.

മധ്യവർഗ്ഗ മലയാളിയുടെ രണ്ട് സ്യൂഡോ ഇന്റലക്‌ച്വൽ ബിംബങ്ങൾ

മധ്യ വർഗ്ഗ മലയാളിയുടെ രണ്ട് pseudo intellectual ബിംബങ്ങളാണ് ശ്രീനിവാസനും യേശുദാസും. സ്വയം വിമർശനമെന്നൊക്കെ പേരിട്ടു വിളിക്കുമെങ്കിലും അരാഷ്ട്രീയതയിലാണ് അതിന്റെ അടിത്തറ.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചരിത്രം

1964ല്‍ ആണ് ആ ആനയുടെ ജനനം. മോട്ടിപ്രസാദ് എന്ന് പേരുള്ള ഈ ആനയെ ബീഹാറില്‍ നിന്നും വാങ്ങി കേരളത്തില്‍ കൊണ്ടുവരികയായിരുന്നു. ഉടമസ്ഥന്‍ മാറിയപ്പോള്‍ ആനയുടെ പേരും മാറി

സ്വപ്നങ്ങളെ സ്വന്തമാക്കാൻ ഫുൾ എ പ്ലസ് ഒരു മാനദണ്ഡമേ അല്ല

ഒമ്പത് കൊല്ലം മുൻപ് ഇതു പോലൊരു ദിവസം എന്റെയും റിസൾട്ട് വരുമ്പോൾ അത് വരെ ഉണ്ടായിരുന്ന എന്റെ ചിരി പവർ കട്ട് വന്ന പോലെ ഒറ്റ സെക്കന്റിൽ കെട്ട്‌ പോയിരുന്നു

എന്താണ് അക്ഷയ സെന്ററുകള്‍? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?

എല്ലാം ഓണ്‍ലൈനായ ഈ ലോകത്ത് നമ്മള്‍ എന്തിന് ഇപ്പോഴും ക്യൂ നില്‍ക്കണം? സര്‍ക്കാര്‍ സഹായങ്ങളും സര്‍ട്ടിഫിക്കറ്റുകളും നമുക്ക് വീട്ടിലിരുന്ന് മൊബൈലിലൂടെ നേടാം.

‘മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ’ എന്നു പറയുന്നവരോട്

മധ്യവർഗ്ഗജീവിതത്തിന്റെ സുഖം പിടിച്ച് പോയ ചില നായമ്മാരുടെ ഒരു സ്ഥിരം ഡയലോഗാണ്, "മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ."

കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ…

ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു. മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുൻപ് . പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങൾ ക്രൂരതയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നന്ന കാഴ്ചയാണ്

മരിക്കാൻ കിടക്കുമ്പോൾ നമ്മുടെ തലമുറയിൽ എത്രപേർക്ക് ഒരു തുള്ളി വെള്ളമെങ്കിലുംകിട്ടും ?

ത്രാണിയില്ലാത്ത കാലമാണ് വാർദ്ധക്യം..ഒന്ന് തുപ്പാൻ പോലും ചുണ്ടുകൾ നിങ്ങൾക്ക് വഴങ്ങി തരാത്ത കാലം..ചുമക്കുമ്പോഴും അല്ലാത്തപ്പോഴും അറിയാതെ മലവും മൂത്രവും പോകുന്ന കാലം..ദിവസത്തിൽ രണ്ടോ മൂന്നോ തവണ പരസഹായത്തോടെ വസ്ത്രം മാറേണ്ട കാലം...

മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചു സംഘപരിവാർ പാളയത്തിൽ കൈയ്യടി നേടുന്നവർ

ബിജെപി-ആർ എസ് എസ് പക്ഷത്തു ചേക്കേറിയ സെൻകുമാറും രാധാകൃഷ്ണനും തീവ്ര ഹിന്ദുത്വം തെളിയിക്കാനുള്ള പെടാപ്പാടിലാണെന്നു വേണം കരുതാ

കല്ലട ഒരു പ്രതീകം മാത്രമാണ്

അനധികൃതമായി ഉണ്ടാക്കുന്ന ഭാരിച്ച പണം, അതുപയോഗിച്ച് അധികാരസ്ഥാനങ്ങളിലെ പൊളിറ്റിക്കൽ പിമ്പുകളെ ഉപയോഗിച്ച് വമ്പിച്ച നിലയിൽ സ്വാധീനിക്കൽ, പോലീസ് സഹായത്തോടെയുള്ള ഗുണ്ടായിസം -ഇവ മൂന്നും ചേർന്ന് ചെറുതും വലുതുമായ സമാന്തര നിയമം നടത്തിപ്പുകാർ ഇന്ത്യയിൽ വർധിച്ചുവരുന്നു.

ഫേക്കുകൾക്കെതിരെ ആഞ്ഞടിച്ചു വീണ്ടും ജോമോൾ ജോസഫ്

ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങൾ എന്റെ പോസ്റ്റുകൾക്ക് അടിയിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്

ചിത്രയുടെ ജീവിതം ഒരു പാഠപുസ്തകമാണ് !

ഒരു സാധാരണ മനുഷ്യൻ അയാളുടെ ജീവിതത്തിൽ അനുഭവിച്ചേക്കാവുന്ന എല്ലാവിധ ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളാണ് ചിത്ര.

എങ്ങനെയാണ് കേടുവന്ന മെഷീനുകളിലൊക്കെ ഒരുപോലെ താമരപ്പൂമാത്രം വിരിഞ്ഞത് ?

ക്രമക്കേട് കണ്ടു പിടിക്കപ്പെട്ട മെഷീനുകൾ ഒന്നിടിവെട്ടിപ്പോയി ,പിന്നൊന്നു മഴ പെയ്തു പോയി ,ഇനിയൊന്നു വെയിലത്തു പോയതാ എന്നൊക്കെ ടിക്കാറാം മീണ പറയുന്നു.ഇതൊരു വെറും technical failure ആണത്രേ

നോട്ടുമാറാൻ ജനങ്ങളെ ക്യൂ നിർത്തിയവരെ അനുകൂലിച്ച ലാലിനെ ജനങ്ങളിന്നു ക്യൂവിൽ നിർത്തി

നോട്ട്‌ നിരോധിച്ച്‌ ജനം ക്യൂവിൽ നിന്ന് മരിച്ചപ്പോൾ ബ്ലോഗിൽ കേശവൻ മാമൻ സ്റ്റയിലിൽ ഒരു ചുക്കും അറിയാതെ സപ്പോർട്ട്‌ ബ്ലോഗ്‌ എഴുതിയ മോഹൻലാലിനെ ഒന്നര മണിക്കൂർ ക്യൂവിൽ നിർത്തിയ ആ നാട്ടുകാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

കല്ലട ബസിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുന്നു അരുന്ധതി

യാത്രക്കാരനെ മർദ്ദിച്ചതിലൂടെ പെർമിറ്റ് റദ്ദാക്കപ്പെട്ടു നടപടി നേരിടുന്ന കല്ലട ബസ് സർവീസിന്റെ ബസിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞു നടിയും വിദ്യാർത്ഥിയുമായ അരുന്ധതിയും രംഗത്തെത്തി.പോസ്റ്റ് വായിക്കാം

മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്

നിർഭയത്വം, അഹന്ത, തന്റേടം, ആത്മവീര്യം, അഞ്ചലത, കേട്ടാൽ വേറിട്ടിരിക്കുന്ന കുറെ വാക്കുകൾ മാത്രം. ഇതെല്ലാം കൂട്ടി ഇടിച്ച് പിഴിഞ്ഞെടുത്താൽ അവശേഷിക്കുന്നത് അഗാധമായൊരു പുച്ഛരസമാണ്. അതിന്റെ ഒരു വശം കരുണമാണെങ്കിൽ മറുവശം ക്രൂരമാണ്. മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്.

സത്യാനന്തരകാലത്തെ പ്രധാനമന്ത്രി

കേരളത്തില്‍ അയ്യപ്പനാമം ഉച്ചരിക്കുന്നവരെ മുഴുവന്‍ ജയിലില്‍ അടക്കുകയാണെന്ന് പ്രധാനമന്ത്രി. കര്‍ണ്ണാടകത്തില്‍ വെച്ചാണിത് പറഞ്ഞത്. അതിന് മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ ഇങ്ങനെ ഒരാക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നില്ല. ഈ കാവല്‍ക്കാരന്റെ ഭരണ കാലത്ത് വന്‍സ്‌ഫോടനങ്ങളൊന്നും നടന്നിട്ടില്ല എന്ന് മഹാരാഷ്ട്രയില്‍ വെച്ച് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഫുല്‍വാമയും ഉറിയും അടക്കം നിരവധി സ്‌ഫോടനങ്ങള്‍ വസ്തുതകളായി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ പ്രധാനമന്ത്രി ഇങ്ങനെ പച്ചക്കള്ളം പറഞ്ഞത്. മുമ്പും പ്രധാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. ബി ജെ പിക്കാരന്‍ പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. അവരൊന്നും തന്നെ ഇങ്ങനെ പച്ചക്കള്ളം പറഞ്ഞിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇദ്ദേഹം ഇങ്ങനെ?

കുന്നംകുളത്തെ ഈ കടുമാങ്ങക്ക് ഡ്യൂപ്ളിക്കേറ്റില്ല..!

ഉടയാതെ പുഴുങ്ങിയ മാങ്ങപൂളില്‍ പറ്റിചേര്‍ന്ന് കിടക്കുന്ന മസാല , വിരലുകൊണ്ട് കനത്തില്‍ തോണ്ടി നാവില്‍ തേച്ച് ഒരു കവിള്‍ ചൂട് കഞ്ഞി കുടിച്ചാല്‍ ലഭിക്കുന്ന കൊതിയൂറും രുചി വേറെയെവിടെ കിട്ടാനാണ്! ചുണ്ടോട് ചേര്‍ത്ത് കടുമാങ്ങാ പൂളിന്‍റെ കഷ്ണം ഒന്ന് കടിച്ച് തിന്നിട്ടുണ്ടെങ്കില്‍ കുന്നംകുളത്തുകാരന്‍ ഈ ദിവസങ്ങളില്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നാലും അവന്‍റെ / അവളുടെ ഒാര്‍മ്മയിലേക്ക് കടുമാങ്ങയുടെ എരിയും പുളിയും ഓടിയെത്തും. കടുമാങ്ങയുണ്ടാക്കുന്നതും കുന്നംകുളത്ത് ആഘോഷമായാണ്. ചില പള്ളികളില്‍ ദേശക്കാരുടെ കൂട്ടായ്മയുടെ വകയായാണ് കടുമാങ്ങ നല്‍കുക. ചിലയിടങ്ങളില്‍ ചില കുടുംബങ്ങളുടെ വകയും.

അരാജകമായ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടി ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. ആ തെരഞ്ഞെടുപ്പിലൂടെ. രാജ്യം അസ്വാതന്ത്രത്തിലേക്ക് വീണ്ടും കടന്നുപോകുകയായിരുന്നു. അരാജകമായ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് ഇക്കുറി നമ്മുടേത്. തെരഞ്ഞെടുപ്പ് ശരിയായ വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നമുക്കൊരു പാട് സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാവും. അതിലാദ്യത്തേത് ഇനിയൊരു തെരഞ്ഞെടുപ്പിനുള്ള അവസരം നമുക്കുണ്ടാവില്ലായെന്നതാണ്. സംഘപരിവാറിന്റെ സുപ്രധാന നേതാവാണ് അപ്രകാരമൊരു പ്രഖ്യാപനം നടത്തിയത്. നിങ്ങളെനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ താന്‍ ശപിച്ചുകളയുമെന്ന് ഭീക്ഷണിപ്പെടുത്താനും ഇദ്ദേഹം തയ്യാറായി ജനങ്ങളോട്.

സുരേഷ്-കമല ദമ്പതിമാർ; ഒരു പെൺകുട്ടിയെ എങ്ങനെ വളർത്തണമെന്നതിൻ്റെ മാതൃക

വയനാട്ടിലെ ഇടിയംവയൽ എന്ന ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്.കൂലിപ്പണിക്കാരായ സുരേഷിൻ്റെയും കമലയുടെയും ഭവനമാണത്.സിവിൽ സർവ്വീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ശ്രീധന്യ ആ വീട്ടിലാണ് ജനിച്ചത്.സുരേഷ്-കമല ദമ്പതിമാർ ഒരു വലിയ മാതൃകയാണ്.ഒരു പെൺകുട്ടിയെ എങ്ങനെ വളർത്തണം എന്നതിൻ്റെ മാതൃക !നിർദ്ധനകുടുംബങ്ങളിലെ കുട്ടികൾ മിക്കപ്പോഴും പഠനം പാതിവഴിയിൽ നിർത്താറുണ്ട്.അല്ലെങ്കിൽ നിർത്തേണ്ടിവരാറുണ്ട്.വിശേഷിച്ചും പെൺകുട്ടികൾ.ഭാവിയിൽ കെട്ടിച്ചുവിടേണ്ട പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചിട്ട് പ്രയോജനമില്ല എന്ന ചിന്ത സമ്പന്നൻ്റെ തലയിൽ വരെ ഉദിക്കുമ്പോൾ പാവപ്പെട്ടവൻ്റെ കാര്യം പറയേണ്ടതില്ലല്ലോ !

പ്രസംഗം തർജ്ജമ; ഒരാൾക്ക് അഭിനന്ദനവും മറ്റേയാൾക്കു ട്രോളും

ഒരാളുടെ പ്രസംഗം അതേ സമയം തന്നെ മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുക എന്നത് എളുപ്പമുള്ള ജോലിയല്ല. ഭാഷ അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. പ്രസംഗിക്കുന്ന ആളുടെ ഉച്ചാരണ രീതി, സാങ്കേതിക പദങ്ങൾ അധികം ഉണ്ടോ, എത്രമാത്രം സംസാരിച്ചതിന് ശേഷമാണ് തർജ്ജുമക്കായി ബ്രേക്ക് കൊടുക്കുന്നത്, സ്റ്റേജിലെ സംവിധാനങ്ങൾ, ജനക്കൂട്ടത്തിന്റെ ആരവം, ചുറ്റുമുള്ള ഒച്ചയനക്കങ്ങൾ (റോഡിനടുത്തോ കടലിനടുത്തോ ഒക്കെയാണെങ്കിൽ അതിന്റെ ഒച്ചകൾ), പ്രസംഗം നടത്തുന്നത് എത്രമാത്രം പ്രധാനിയായ വ്യക്തി എന്നിങ്ങനെ മൊഴിമാറ്റം വിഷമത്തിൽ ആക്കുന്ന പല വിഷയങ്ങളും ഉണ്ട്.

‘ബിജെപിയും വർഗ്ഗീയവാദവും കേരളത്തിൽ വളരാത്തത് ജനങ്ങളിലെ ഇടതുപക്ഷബോധം കൊണ്ട്’

ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഉണ്ടായ മുന്നേറ്റമൊന്നും ഇതുവരെ കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കാതിരുന്നത് ഇവിടെ അതിശക്തമായ ഒരിടതുപക്ഷ ബോധം നിലനിൽക്കുന്നതു കൊണ്ടാണ്. കടുത്ത യാഥാസ്ഥിതികവാദത്തെ ചെറുക്കുവാനും പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണുണ്ടാകുന്നത്. ചിന്തിക്കുന്നവരുടെ ആശയങ്ങൾക്ക് അളവറ്റ പിന്തുണ നൽകുന്ന ഇടതുപക്ഷം ഇവിടെയുണ്ട് എന്നുള്ളത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.

കെ.എസ്.ആർ.ടി.സി; അഴിമതി മൂടിവയ്ക്കാൻ ചില നാടകങ്ങൾ

വൻ കെട്ടിടങ്ങൾ പണിയാൻ നാല് ഇരട്ടിയോളം കാശ് ചിലവഴിച്ച കെ.എസ്.ആർ.ടി.സി.യെ മുടിപ്പിച്ചത് മറച്ചുവെക്കുവാൻ വേണ്ടിയാണ് ഖന്ന കമ്മീഷൻ റിപ്പോർട്ടും പരിഷ്കരണങ്ങളും കൊണ്ട് നടക്കുന്നത്.വൻ തുകകൾ കടം എടുത്ത നിർമ്മാണ പ്രവർത്തനങ്ങളുടെയും മറ്റും പേരിൽ വഴിവിട്ട ചെലവാക്കി കോടികൾ വെട്ടിച്ചത് ചർച്ചയിൽ വരാതെ ഇരിക്കുവാൻ വേണ്ടി ആണ് കെ.എസ്.ആർ.ടി.സി. യുടെ നഷ്ടത്തിന് പുതിയ കാരണങ്ങൾ ആരോപിച്ച് ഉണ്ടാക്കിയത്.നൂറുകണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളത് ആയതിനാൽ ഇത് സി.ബി.ഐ തന്നെ അന്വേഷിക്കണം.പ്രസ്തുത വിഷയത്തിൽ നിന്നും ചർച്ചകൾ വഴി മാറ്റി വിടുവാൻ വേണ്ടിയാണ് പരിഷ്കരണങ്ങളുടെ പേരിൽ തൊഴിലാളികളെ കൊല്ലാക്കൊല ചെയ്യുന്നത്.

വയസ്സായവരെ എന്തു ചെയ്യണം?

വയസ്സായവരെ എന്തു ചെയ്യണം? ചോദ്യം കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ. കഴിഞ്ഞ 100 വർഷം കൊണ്ട് മനുഷ്യന്റെ ആയുർദൈർഘ്യം ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരൻമാരുടെ ശതമാനം 13 അടുത്താണ്. അത് പോകെപ്പോകെ കൂടിവരികയേ ഉളളൂ. പ്രായമായവർ വീടിന്റെ ഐശ്വര്യമാണ് എന്നത്രേ പ്രമാണം. പറഞ്ഞു വരുമ്പോൾ ശരിയാണ് "മുടിയിൽ നരചൂടാൻ കാലം കഴിയുക തന്നെ വേണം" - രാവണൻ (ലങ്കാലക്ഷ്മി - ശ്രീകണ്ഠൻ നായർ) ''ഭൂമിയിൽ ദീർഘകാലത്തോളം ജീവിച്ചിരിക്കാൻ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിപ്പിൻ " - ബൈബിൾ മഹദ്വചനങ്ങൾ എത്രയെങ്കിലുമുണ്ട് വൃദ്ധപൂജയുമായി ബന്ധപ്പെട്ട് ഉദ്ധരിക്കാൻ.

ചുറ്റിക്കളികളുടെ ഉസ്താദുമാരായ കുസുമങ്ങളും ഭ്രമരങ്ങളുമാണ് നാട്ടിലെ സദാചാരം നിയന്ത്രിക്കുന്നത്!

ചുറ്റി കളികളുടെ ഉസ്താദുമാരായ കുസുമങ്ങളും വണ്ടുകളുമാണ് നാട്ടിലെ സദാചാരം നിയന്ത്രിക്കുന്നത്. ഇവർ സദാ സമയം ഉയർന്ന സദാചാര മൂല്യങ്ങളെ കുറിച്ചു സംസാരിച്ചു കൊണ്ടേ ഇരിക്കും. അവർ അമ്പല കമ്മിറ്റികളിലും പള്ളികമ്മറ്റികളിലും, കരയോഗങ്ങളിലുമൊക്കെ നേത്യ മന്യന്മാരായിരിക്കും. പെണ്ണുങ്ങളാണങ്കിൽ അവർ അമ്മായിമാരായിരിക്കും. ചെറിയ നൂലു കെട്ടു മുതൽ വലിയ നൂലു കെട്ടുവരെ ഇവരുടെ കാർമ്മികത്വത്തിലായിരിക്കും പെൺകൂട്ടങ്ങൾ. ആചാര സംരക്ഷണ വിഭാഗം ഹെഡ് ഇവരായിരിക്കും. നാഷണൽ ഹൈവേയിൽ കുറെ സിന്ദൂരവും വാരിയിട്ടങ്ങനെ തല ഉയർത്തി നടക്കും.

കൊന്ന മരങ്ങളെ വിഷുക്കണി വെക്കാനെന്ന പേരിൽ കൊന്നുതള്ളുന്നു; സേവ് കണിക്കൊന്ന

വീണ്ടുമൊരു വിഷു വരവായി, നാട്ടിലൊക്കെ കണിക്കൊന്ന പൂവിട്ടു നിൽക്കുന്ന കാഴ്ച വളരെ ഹൃദയഹാരിയാണ്. ആരെയും കൊന്നിട്ടില്ലെങ്കിലും കൊന്നമരം എന്ന പേരുദോഷം കൊണ്ടാണോ എന്നറിയില്ല പല മരങ്ങളെയും വിഷുക്കണി വെക്കാനെന്ന പേരിൽ കൊന്നുതള്ളുന്നു.പ്രകൃതി ഒരുക്കിയ കണിയെ മനുഷ്യന്റെ കച്ചവട കണ്ണുകൾ പിച്ചിചീന്താൻ തുടങ്ങിക്കഴിഞ്ഞു.മുന്ന് ദിവസം മുൻപ് ഒരു വലിയ കണികൊന്നമരത്തിൽ നിന്നും പൂത്തുനിൽക്കുന്ന കൊമ്പുകൾ വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കി ഓട്ടോയിൽ കയറ്റുന്ന കാഴ്ച ഒരു യാത്രയുടെ മധ്യേ കാണാൻ കഴിഞ്ഞു. ഒരാഴ്ചയോളം വിഷുവിനുണ്ടെന്നിരിക്കെ ആ കൊണ്ടുപോയ പൂക്കളിൽ ഒരു പൂക്കുല പോലും വിഷുവിന് കൊഴിയാതെ കിട്ടുമെന്ന് തോന്നുന്നില്ല.

ബോണ്ടും ബോണ്ടയും

കിഫ്‌ബി എന്ന പ്രസ്ഥാനത്തിന്റെ സാന്പത്തിക മാതൃക എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളവരുടെ കൂട്ടത്തിൽ എൻറെ പേരില്ല. ശ്രീ തോമസ് ഐസക്ക് അത് പ്രഖ്യാപിച്ച സമയത്ത് ഒന്ന് മനസ്സിലാക്കാൻ നോക്കിയതാണ്, പക്ഷെ നടന്നില്ല. പിന്നെ വിചാരിച്ചു നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും, ശന്പളത്തിനും ക്ഷേമ പദ്ധതികൾക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവാക്കുന്ന ഒരു സംസ്ഥാനമാണ്.
Advertisements

Recent Posts