അപകടം അടുത്ത്; 99% റേപ്പിസ്റ്റുകളും ബന്ധുക്കളോ അടുപ്പക്കാരോ എന്ന് റിപ്പോര്‍ട്ട്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ നെല്ലീ വംശഹത്യ

നെല്ലീ വംശഹത്യ എന്ന് നമുക്ക് സുപരിതമായ ഒന്നേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ വംശഹത്യ.

ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

ഇന്ത്യയില്‍ കടുത്ത നിയമങ്ങള്‍ ആവശ്യമോ?

ബലാല്‍സംഗം ചെയ്യപെട്ട പെണ്‍കുട്ടിയെ മികച്ച ചികിത്സക്കായ്‌ സിംഗപൂരിലേക്ക് അയച്ചാല്‍ പ്രതികളെ മികച്ച ശിക്ഷയ്ക്ക് സൗദി അറേബ്യയില്‍ അയയ്ക്കുമോ? ഇത്തരമൊരു ഫെയ്സ്ബൂക് പോസ്റ്റാണ് അപ്പുക്കുട്ടനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പലരും രണ്ടാമതൊന്നു ചിന്തിക്കാതെ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലും ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പാക്കണമെന്ന് മറ്റു ചിലര്‍. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ നിയമം നടപ്പാക്കുന്നുണ്ടോ? അവിടെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ?

ഓണ്‍ലൈന്‍ തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍..!

അടുത്ത കാലത്തായി ഒരുപാട് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണുമല്ലോ, ചിലരെങ്കിലും ഇരയാവുകയും ചെയ്തിട്ടുണ്ടാവണം. ഈ പാവം ഞാന്‍ തന്നെ ഒരുതവണ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതെങ്ങനെയെന്നല്ലേ ഒരിക്കല്‍ ഞാന്‍ ഒരു ടെക് ഫോറം സന്ദര്‍ശിച്ച് കൊണ്ടിരുന്നപ്പോള്‍ അവിടെ കണ്ട ഒരു ലേഖനം എന്നെ വല്ലാതെ അങ്ങ് ആകര്‍ഷിച്ചു , Amazon.com ല്‍ കാണുന്ന എന്ത് ഐറ്റം സാധനങ്ങള്‍ക്കും 50 % മുതല്‍ 70 % Discount എന്നായിരുന്നു ആ ലേഖനം, കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ആ പയ്യനെ (ലേഖകനെ) കോണ്ടാക്റ്റ് ചെയ്തു,ഉടന്‍ കിട്ടി മറുപടി

കാരണമില്ലാതെ ജയില്‍വാസം; പ്രവാസി മലയാളിക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം !

ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.

ഇത് ചരിത്ര ഭേദഗതി; സൌദിയില്‍ ഇനി കൈ വെട്ടലും കല്ലെറിഞ്ഞു കൊല്ലലും നീളും !

സൗദി ചരിത്രത്തില്‍ ഒരു വന്‍ മാറ്റമായെക്കാവുന്ന ക്രിമിനല്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ക്ക് സൗദി രാജാവ് അബ്ദുള്ള രാജാവിന്റെ അംഗീകാരം. കഴിഞ്ഞ നവംബര്‍ 22 ന് രാജാവ് അംഗീകരിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ രാജ്യത്ത് നടപ്പിലായി തുടങ്ങിയത്. ഇതോടെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് സൗദി ജയിലുകളില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഈ നിയമം ഒരു ആശ്വാസമായേക്കും.

കുട്ടികളെ ‘അകത്താക്കുന്ന’ 5 വകുപ്പുകള്‍

സ്‌കൂളില്‍ നിന്ന് മുങ്ങി നടക്കുക, ഒളിച്ചോടല്‍, കള്ളം പറയുന്നതും ചെയ്യുന്നതും, പ്രായപൂര്‍ത്തിയാവാതെ മദ്യം കഴിക്കുന്നത് എന്നിവ കുട്ടികളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ കുറ്റവും വീഴ്ചയുമാണ്.

സ്ത്രീകളുടെ അടുത്ത് നമ്പര്‍ ഇറക്കിയാല്‍ ഇനി പണി കിട്ടും

സ്ത്രീകളുടെ അടുത്ത് നമ്പര്‍ ഇറക്കിയാല്‍ അഥവാ അനാവശ്യമായി ഫോണ്‍ ചെയ്താല്‍ ഇനി ഉഗ്രന്‍ പണി കിട്ടും. സ്ത്രീകളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വനിതാ സംരക്ഷണത്തിന് കര്‍ശന നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന കരട് ബില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി വരുന്നത്. സ്ത്രീകളെ അനാവശ്യമായി ഫോണ്‍ ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. അപമര്യാദയായി പെരുമാറല്‍, കമന്റടി, തൊട്ടുരുമ്മി യാത്ര ചെയ്യല്‍, ബസില്‍ പിറകില്‍ നിന്ന് തൊട്ടുരുമ്മല്‍ ഇവയെല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ഇത്തരക്കാര്‍ക്ക് 7 വര്‍ഷം കഠിന തടവാണ് ശിപാര്‍ശ ചെയ്യുന്നത്. സ്ത്രീകളെ പൊതുസ്ഥലത്തും വാഹനങ്ങളിലും ശല്യം ചെയ്യുന്നവര്‍ക്കും എല്ലാം ഈ ശിക്ഷ ബാധകം ആയിരിക്കും. ഫെബ്രുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വധശിക്ഷ വേണ്ടെന്നോ ?

വീണ്ടും ഒരു സൗമ്യ കൂടി ആവര്‍ത്തിക്കപ്പെട്ട ഈ സാഹചര്യത്തിലെങ്കിലും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഗുരുതരമായ പോരായ്മകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ട് കേസുകളുടെയും സമാനതകള്‍ വളരെ പ്രകടമാണ്. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ പോലും ഇത്തരം കൃത്യങ്ങള്‍ നടക്കണമെങ്കില്‍ എത്രത്തോളം ലാഘവമായിട്ടാണ് കുറ്റവാളികള്‍ നിയമവ്യവസ്ഥയെ കണക്കാക്കുന്നതെന്ന തിരിച്ചറിവ് ഭീതിജനകമാണ്. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ജയിലിലിരുന്ന് കൊഴുത്തുരുണ്ട ഗോവിന്ദച്ചാമിയുടെ മുഖം നമ്മോട് പലതും വിളിച്ച് പറയുന്നു.

അന്തര്‍വലയുടെ അന്ത്യകൂദാശ

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ ചടങ്ങുകള്‍ക്കുള്ള ക്വട്ടേഷന്‍ ഇറ്റാലിയന്‍ അമ്മായിയും മക്കളും കൊടുത്തുകഴിഞ്ഞു എന്ന് പൊന്നമ്പലദര്‍ശനം.

വെള്ളമടിച്ച് ഫേസ്ബുക്കിലും മറ്റും എന്ത് പോസ്റ്റ്‌ ചെയ്താലും ക്രിമിനല്‍ കേസാവില്ല

വെള്ളമടിച്ച് എന്തും ചെയ്യാന്‍ പറ്റുമോ? വെള്ളമടിക്കാര്‍ക്കും വേണ്ടേ ഒരു ഫ്രീഡം. അതിനെ സാധൂകരിക്കുന്നതാണ് ബ്രിട്ടീഷ്‌ ഗവണ്‍മെന്റ് എടുത്ത ഈ തീരുമാനം. ഇന്നലെ ബ്രിട്ടീഷ്‌ ഗവണ്മെന്‍റ് കൈക്കൊണ്ട രസകരമായ തീരുമാനം എന്താനെന്നറിയെണ്ടേ? വെള്ളമടിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും നമ്മള്‍ എന്ത് വിവാദ കമന്റുകളോ ട്വീറ്റുകളോ പോസ്റ്റുകളോ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസേടുക്കേണ്ടതില്ല എന്നതാണ് ഈ വിചിത്രമായ തീരുമാനം. ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ ആയ കെയര്‍ സ്റ്റാര്‍മര്‍ ആണ് ഈ വിവരം വാര്‍ത്താലേഖകരെ അറിയിച്ചത്.

ഫെയ്‌സ്ബുക്ക് മലയാളികള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നതായി സര്‍വേ

ഫേസ്ബുക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുവാന്‍ സഹായിക്കുന്ന ഇടമെന്ന് സര്‍വ്വേ കണ്ടെത്തല്‍ . മലയാളികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഫേസ്ബുക്ക് ഒരു പ്രധാന കാരണമായി ഇപ്പോള്‍ മാറിയിയിരിക്കുകയാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം വിഭാഗം മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും അതായത്‌ 54% ശതമാനത്തിലധികം പേര്‍ ഈ അഭിപ്രായക്കാരാണ്.

കാര്യം നിസാരം പ്രശ്നം ഗുരുതരം

ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആശയങ്ങള്‍ക്കിടയില്‍ പ്രധാന സംഭവം മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ആണ് ചെയ്യാറുള്ളത്. ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. സര്‍ക്കാരുകള്‍ ജനങ്ങളേയും ജനങ്ങള്‍ സര്‍ക്കരിനേയും കുറ്റപ്പെടുത്തും. സ്ത്രീ പക്ഷവാദികള്‍ പുരുഷന്മാരേയും പുരുഷ പക്ഷവാദികള്‍ സ്ത്രീകളേയും ചീത്തവിളിക്കും. നീതിന്യായ വ്യവസ്ഥയാകട്ടെ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ ആടിക്കളിക്കും. കലക്കവെള്ളത്തില്‍ മീന്‍ അല്ല വോട്ട് പിടിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മാദ്ധ്യമങ്ങളാകട്ടെ ചൂടുള്ള വാര്‍ത്തകളാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യവും കാരണവും ആര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആരുംതന്നെ അത് അന്വേഷിക്കാറുമില്ല.

പ്രവാസി മരണപ്പെട്ടാല്‍………… ?

കുന്‍ഫുധയില്‍ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത്. അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി. വാഹനാപകടത്തില്‍ മരണപെട്ട് മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത്. ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്പയായിരുന്നു ആ മൃതദേഹം സംസ്‌കരിക്കാന്‍ ഇത്രയും വൈകിയത്. വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട് ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ!

മലപ്പുറം ഗവര്‍മെന്‍റ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥി സമരത്തിന്‌ നേരെ പാഞ്ഞടുത്ത പോലീസിനെ നോക്കി പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ.. എന്ന് പറഞ്ഞു പോലീസിനു നേരെ ചീറി അടുത്തപ്പോ ഒരു പോലീസുകാരന്‍റെ ലാത്തികൊണ്ട് പുറത്തു കിട്ടിയ "വീക്കി"ന്‍റെ സുഖം ഇപ്പോഴും മറന്നിട്ടില്ല.

നിയമം മനുഷ്യന് വേണ്ടിയാണ്; അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ല

ഇപ്പോൾ എല്ലാത്തരം ആരോപണങ്ങളും മരടിൽ ഫ്‌ളാറ്റ് വാങ്ങിയവർക്കെതിരെ ആണ്. ഇത്ര പ്രധാനമായ ഒരു കേസ് സുപ്രീം കോടതിയിൽ നടന്നിട്ടും എന്തുകൊണ്ടാണ് ഫ്ലാറ്റുകളിലെ താമസക്കാർ കേസിൽ കക്ഷി ചേരാതിരുന്നത് എന്ന് ഒരു ചോദ്യം

Recent Posts