മൊഴി ചൊല്ലുന്ന മതക്കാർ !

ഈ മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല.. അവളുടെ ഭർത്താവിന് ഇഷ്ടമുള്ളത്ര കെട്ടാം..അവളെ തോന്നുമ്പോ മൊഴി ചൊല്ലി ഒഴിവാക്കാം..

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് എഴുതുന്നത് മുന്‍ ജഡ്ജിയും പ്രമുഖ ബ്ലോഗ്ഗറുമായ ഷെരീഫ് കൊട്ടാരക്കര

തനിക്കുനേരെ നടന്ന ശാരീരികാക്രമണം വിവരിച്ച് വനിതാ ഡോക്ടർ

നട്ടുച്ചയ്ക്ക് ഒരാൾ എന്നെ ശാരീരികമായി ഉപദ്രവിച്ചു. ആശുപത്രിയ്ക്ക് താഴെയുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുവാൻ പോയതാണ് ഞാൻ.കൈകഴുകുന്ന സ്ഥലത്തു ഒരു തടി കൊണ്ടുള്ള മറ വെച്ചിട്ടുണ്ട്. അവിടെ രണ്ടു വാഷ് ബേസിൻ ഉണ്ട്. അതിൽ ഒന്നിൽ ഒരു ചെറുപ്പക്കാരൻ കൈ കഴുകുന്നുണ്ട്. മറ്റേ വാഷ് ബേസിനിൽ ഞാൻ കൈ കഴുകുവാൻ തുടങ്ങി. പെട്ടെന്ന് എന്റെ പിറകിൽ ഒരു കൈ ഇഴയുന്നത് ഞാൻ അറിഞ്ഞു. തൊടുക ആയിരുന്നില്ല, ആഴത്തിൽ ആ കൈകൾ സ്പർശിച്ചു.കുറച്ചു നിമിഷം ഞാൻ മരവിച്ചു നിന്നു. പിന്നെ എന്റെ സകല ദേഷ്യവും പുറത്തു വന്നു. അവൻ പോയിരുന്ന മേശയുടെ അടുത്തേയ്ക്ക് ഞാൻ അലറികൊണ്ട് ചെന്നു. "താൻ എന്തിനാണ് എന്നെ കയറി പിടിച്ചത്?"

ഗാര്‍ഹിക പീഡനത്തില്‍ നിന്നുമുള്ള സംരക്ഷണ നിയമം

മന്ത്രിമാര്‍ വരെ ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതികളായി കാണപ്പെടുമ്പോള്‍ എന്താണ് ഈ ഗാര്‍ഹിക പീഡന നിയമം എന്നത് അല്‍പ്പമായി എങ്കിലും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഈ നിയമത്തിന്റെ പൂര്‍ണമായ പേര് ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ...

ഹർത്താൽ ആഹ്വാനം എന്ന  ക്രിമിനൽ കുറ്റകൃത്യം.

ഹർത്താൽ ആഹ്വാനം ഒരു ക്രിമിനൽ കുറ്റമായി നിർവ്വചിക്കേണ്ടതുണ്ട്. ... ആരു നടത്തിയാലും. കുറ്റകൃത്യം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ആൾ തന്നെയാണ് എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദി. ഹർത്താൽ ആഹ്വാനം സത്യത്തിൽ ഒരു വാർത്തയല്ല. ഒരു സ്വകാര്യ അജണ്ടയാണ്, പദ്ധതിയാണ്. സ്വന്തം സ്ഥാപനം അടക്കുന്നതു പോലെ അന്യന്റെ സ്വാതന്ത്ര്യത്തിൽ കൈവെക്കാനുള്ള ഹിംസാത്മക ആഹ്വാനം ആരും നടത്തിക്കൂടാത്തതാണ്.

പൊതുജനഅവബോധത്തിനായി, കേരള സംസ്ഥാന റോഡ്‌ സേഫ്റ്റി കൗൺസിൽ

നാളെ (25/03/2019) മുതലുള്ള മൂന്ന് ദിവസങ്ങളിലായി കേരളത്തിലെ പ്ലസ്ടു പരീക്ഷകൾ അവസാനിക്കുകയാണ്. ഈ സമയത്ത് കുട്ടികളുടെ രക്ഷകർത്താക്കൾ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.1.നിയമപരമായ രേഖകളില്ലാതെ വാഹനങ്ങൾ ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുന്നതും 25000 രൂപയിൽ കുറയാത്ത പിഴയും തുടർനിയമനടപടികളും ഉണ്ടാകുന്നതാണ്.2.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ കൊലപാതമായോ കൊലപാതകശ്രമങ്ങൾ ആയോ കണക്കാക്കുന്നതും കൃത്യത്തിനുപയോഗിച്ച ആയുധം (തൊണ്ടി ) ആയി വാഹനത്തെ കണക്കാക്കുന്നതും ആണ്.

അന്തര്‍വലയുടെ അന്ത്യകൂദാശ

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ ചടങ്ങുകള്‍ക്കുള്ള ക്വട്ടേഷന്‍ ഇറ്റാലിയന്‍ അമ്മായിയും മക്കളും കൊടുത്തുകഴിഞ്ഞു എന്ന് പൊന്നമ്പലദര്‍ശനം.

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് രണ്ട്‌ കാര്യങ്ങൾ..

അവർക്ക് രണ്ട് വോട്ട് കിട്ടണമെങ്കിൽ ഇത്തരം വിഷയങ്ങളൊന്നും ജനങ്ങളുടെ ചിന്തകളിലേക്ക് വരരുത്.. രാമജന്മഭൂമിയിലും കബറിസ്ഥാനിലും ജിഹാദി ആക്രമണങ്ങളിലും അവ ചുറ്റിത്തിരിയണം. ചർച്ചകളെ ആ വൃത്തത്തിന് പുറത്തേക്ക് കടത്താൻ ഇത് കാരണമാകുമെങ്കിൽ അത് നല്ലതാണ്.

മുത്വലാക്ക്: മുസ്ലിം സമുദായം പുനര്‍ വിചിന്തനത്തിനു തയ്യാറാകണം

കോടതി വരാന്തകളില്‍ കറുത്ത കോട്ടിട്ട വക്കീലന്‍മാരെക്കാള്‍ കൂടുതല്‍ കറുത്ത പര്‍ദ്ദ ഇട്ട മുസ്ലിം സ്ത്രീകളെ കാണാം.

ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ നെല്ലീ വംശഹത്യ

നെല്ലീ വംശഹത്യ എന്ന് നമുക്ക് സുപരിതമായ ഒന്നേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ വംശഹത്യ.

സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്!

പ്രവാസി മരണപ്പെട്ടാല്‍………… ?

കുന്‍ഫുധയില്‍ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത്. അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി. വാഹനാപകടത്തില്‍ മരണപെട്ട് മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത്. ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്പയായിരുന്നു ആ മൃതദേഹം സംസ്‌കരിക്കാന്‍ ഇത്രയും വൈകിയത്. വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട് ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

സര്‍ക്കാര്‍ ജീവനക്കാരെ നമ്മള്‍ ചുമക്കേണ്ടതുണ്ടോ? പൗരന്‍ അറിയേണ്ട വസ്തുതകള്‍

നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട്. റോഡ് വേണം - ടോള്‍ പാടില്ല. സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് - എല്ലാം സര്ക്കാര്‍ ചെയ്യണം. നികുതി കൂട്ടരുത് - ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം. റോഡ് വീതി കൂട്ടണം - എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല.

ആർക്കൊപ്പം നിൽക്കും നിങ്ങൾ?

സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.

താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ‘ഉപേക്ഷിക്കാനുള്ള’ മാർഗങ്ങൾ

വളരെ അധികം വിഷമത്തോട് കൂടി എഴുതുന്ന ഒരു പോസ്റ്റ് ആണ്. പക്ഷേ തെറ്റും തെറ്റും തമ്മിൽ മത്സരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ തെറ്റിന്റെ കൂടെ നിൽക്കുക തന്നെ...ഒരു കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാം..നമ്മൾ പ്രതീക്ഷിക്കുന്നത്തിലേറെ പേർ 'ശല്ല്യങ്ങളെ' ഒഴിവാക്കാൻ നോക്കുന്നുണ്ട് . വീട്ടിലെ ബാധ്യതകൾ, ലഹരി ഉപയോഗം കൊണ്ടുള്ള മനസികാവസ്ഥകൾ, ആവശ്യമില്ലാതെയോ അറിയാതെയോ ഉണ്ടായ കുഞ്ഞുങ്ങൾ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികൾ, വീട്ടിലെ സാമ്പത്തികാവസ്ഥ, അസുഖങ്ങൾ എന്നു തുടങ്ങി നിരവധി കാരണങ്ങൾ. കുഞ്ഞുങ്ങൾക്കും ഒരു നല്ല ജീവിതം ഉണ്ട് എന്നു ഓർക്കണം.കുഞ്ഞുങ്ങൾ ഇല്ലാത്തവർ അവരെ പൊന്നു പോലെ നോക്കും

ഇത് ചരിത്ര ഭേദഗതി; സൌദിയില്‍ ഇനി കൈ വെട്ടലും കല്ലെറിഞ്ഞു കൊല്ലലും നീളും !

സൗദി ചരിത്രത്തില്‍ ഒരു വന്‍ മാറ്റമായെക്കാവുന്ന ക്രിമിനല്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ക്ക് സൗദി രാജാവ് അബ്ദുള്ള രാജാവിന്റെ അംഗീകാരം. കഴിഞ്ഞ നവംബര്‍ 22 ന് രാജാവ് അംഗീകരിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ രാജ്യത്ത് നടപ്പിലായി തുടങ്ങിയത്. ഇതോടെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് സൗദി ജയിലുകളില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഈ നിയമം ഒരു ആശ്വാസമായേക്കും.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ തട്ടി വീഴുമ്പോള്‍..!

അടുത്ത കാലത്തായി ഒരുപാട് ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണുമല്ലോ, ചിലരെങ്കിലും ഇരയാവുകയും ചെയ്തിട്ടുണ്ടാവണം. ഈ പാവം ഞാന്‍ തന്നെ ഒരുതവണ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതെങ്ങനെയെന്നല്ലേ ഒരിക്കല്‍ ഞാന്‍ ഒരു ടെക് ഫോറം സന്ദര്‍ശിച്ച് കൊണ്ടിരുന്നപ്പോള്‍ അവിടെ കണ്ട ഒരു ലേഖനം എന്നെ വല്ലാതെ അങ്ങ് ആകര്‍ഷിച്ചു , Amazon.com ല്‍ കാണുന്ന എന്ത് ഐറ്റം സാധനങ്ങള്‍ക്കും 50 % മുതല്‍ 70 % Discount എന്നായിരുന്നു ആ ലേഖനം, കേട്ട പാതി കേള്‍ക്കാത്ത പാതി ഉടന്‍ തന്നെ ആ പയ്യനെ (ലേഖകനെ) കോണ്ടാക്റ്റ് ചെയ്തു,ഉടന്‍ കിട്ടി മറുപടി

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സുരക്ഷിതവും നിയമവിധേയവും ആയ ഗർഭഛിദ്രം!

മനുഷ്യശരീരത്തില്‍ വളര്‍ന്നു തുടങ്ങീയ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിന്നും നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് അബോര്‍ഷന്‍ അഥവാ ഗർഭഛിദ്രം എന്ന് പറയുന്നത്. ഗർഭകാലത്തുണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള...

അറിയാം ആധാരങ്ങളെ കുറിച്ച്

കൂട്ടവകാശ വസ്തുക്കൾ ഭാഗിച്ച് എടുക്കുന്നത് സംബന്ധിച്ച ആധാരം .ഒരു മുതൽ കൂട്ടൂടമസ്ഥന്മാർ തമ്മിൽ ഭാഗിക്കുകയോ , അതിന് സമ്മതിക്കുകയോ ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ആധാരം. ഒന്നിൽ കൂടുതൽ പേർ വസ്തു ഭാഗിചെടുക്കണം. ആവശ്യമെങ്കിൽ മറ്റുള്ളവര്ക്ക്ആ പണം വാങ്ങി അവകാശം ഒഴിയാം. വസ്തു ഭാഗം ചെയ്യുമ്പോൾ പ്രധാനിയായ ഒരാള്ക്ക് മുഖ്യ ആധാരം കൈവശത്തിൽ കിട്ടേണ്ടതാണ്. മറ്റുള്ളവര്ക്കായി തയ്യാറാക്കുന്ന ഓരോ ഡ്യൂപ്ലിക്കേറ്റ്‌ഭാഗപത്രതിനും 100 രൂപയുടെ മുദ്രപത്രം ആവശ്യമാണ്. അല്ലെങ്കിൽ പിന്നീടു പണയപ്പെടുതുന്നതിനും മറ്റും പ്രയാസങ്ങൾ നേരിടും. ഇതിൽ കുടുംബങ്ങൾ തമ്മിലുള്ളവയും, അല്ലാത്തവയും എന്നിങ്ങനെ രണ്ടു രീതിയിലാണ് സര്ക്കാ്ർ സ്റ്റാമ്പ്‌ ഡ്യൂട്ടിയും റജി. ഫീയും

വധശിക്ഷ വേണ്ടെന്നോ ?

വീണ്ടും ഒരു സൗമ്യ കൂടി ആവര്‍ത്തിക്കപ്പെട്ട ഈ സാഹചര്യത്തിലെങ്കിലും നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ഗുരുതരമായ പോരായ്മകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ട് കേസുകളുടെയും സമാനതകള്‍ വളരെ പ്രകടമാണ്. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ പോലും ഇത്തരം കൃത്യങ്ങള്‍ നടക്കണമെങ്കില്‍ എത്രത്തോളം ലാഘവമായിട്ടാണ് കുറ്റവാളികള്‍ നിയമവ്യവസ്ഥയെ കണക്കാക്കുന്നതെന്ന തിരിച്ചറിവ് ഭീതിജനകമാണ്. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കുമ്പോള്‍ ജയിലിലിരുന്ന് കൊഴുത്തുരുണ്ട ഗോവിന്ദച്ചാമിയുടെ മുഖം നമ്മോട് പലതും വിളിച്ച് പറയുന്നു.

കാരണമില്ലാതെ ജയില്‍വാസം; പ്രവാസി മലയാളിക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം !

ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.

അധര്‍മ്മികള്‍ക്ക് വധശിക്ഷയാണ് നീതി: വധശിക്ഷയുടെ നൈതികതയെക്കുറിച്ച്

ലോകരാജ്യങ്ങള്‍ക്കിടയില്‍ 98 രാഷ്ട്രങ്ങള്‍ വധശിക്ഷയെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ നിയമം മൂലമല്ലെങ്കിലും പ്രയോഗത്തില്‍ അവസാനിപ്പിച്ച 35 രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഇന്ത്യ, ചൈന, അമേരിക്ക, പാകിസ്താന്‍ തുടങ്ങിയ 58 രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിര്‍ബാധം തുടരുന്നു. 2012ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍  വധശിക്ഷ അവസാനിപ്പിക്കാനാവശ്യപ്പെടുന്ന പ്രമേയം ജനറല്‍ അസംബ്ലിയില്‍  കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു വോട്ടുചെയ്ത 38 അംഗങ്ങള്‍ക്കൊപ്പയിരുന്നു ഇന്ത്യ.

ജനാധിപത്യത്തില്‍ ജനങ്ങളോ കോടതിയോ വലുത് ? : സുനില്‍ എം എസ്

ജനാധിപത്യത്തില്‍ ജനതയോ കോടതിയോ വലുത്? ആര്‍ക്കായിരിയ്ക്കണം പരമാധികാരം, ജനതയ്‌ക്കോ കോടതിയ്‌ക്കോ?

അപകടം അടുത്ത്; 99% റേപ്പിസ്റ്റുകളും ബന്ധുക്കളോ അടുപ്പക്കാരോ എന്ന് റിപ്പോര്‍ട്ട്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

സാമ്പത്തിക സംവരണംനടപ്പിലാക്കുന്ന കാര്യം നീതീകരിക്കത്തക്കതാണോ?

അമ്പലം, പള്ളി, പശുക്കൾ എന്നിവയൊക്കെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിക്കുന്ന് ഒരു പാർട്ടി സംവരണത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിൽ കൗതുകപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം ആര് എന്ത് താല്പര്യത്തിൽ നടപ്പിലാക്കുന്നു എന്നതിലല്ല, നടപ്പിലാക്കുന്ന കാര്യം നീതീകരിക്കത്തക്കതാണോ എന്നതാണ് പ്രസക്തം.

പരസ്പരസമ്മതത്തോടെയുള്ള സെക്‌സും അനന്തരഫലങ്ങളും.

ഇവിടെ മനുഷ്യർ തമ്മിലുള്ള വിശ്വാസം, അത് മിത്തോ കെട്ടുകഥയോ അല്ല. ശരീരംകൊണ്ടും മനസ്സുകൊണ്ടും പരസ്പരം അനുഭവിച്ചത്. ഭർത്താവു മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്ന ഭാര്യയും ഇങ്ങനെ തന്നെയാണ് വേണ്ടത്.

പൌരോഹിത്യ പാരമ്പര്യ കുത്തക നിരോധന നിയമം

നമുക്കറിയാം, നമ്മുടെ ആരാധനാലയങ്ങളെയും ഭക്തജനങ്ങളെയും ദൈവത്തിന്‍റെ പ്രതിപുരുഷനായി നിന്ന് നിയന്ത്രിക്കുന്നവര്‍ ആധുനിക ജനാധിപത്യ സമൂഹത്തിനു ചേരാത്ത മന്ത്രവാദികളും, കപടവിദ്യകളിലൂടെയും കെട്ടി ചമച്ച പുരാണങ്ങളിലൂടെയും ഉപജാപ സ്വര്‍ണ്ണ പ്രശ്ന തട്ടിപ്പുകളിലൂടെയും ജനങ്ങളെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ ശേഷിയുള്ളവരാണ്.

പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ!

മലപ്പുറം ഗവര്‍മെന്‍റ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥി സമരത്തിന്‌ നേരെ പാഞ്ഞടുത്ത പോലീസിനെ നോക്കി പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ.. എന്ന് പറഞ്ഞു പോലീസിനു നേരെ ചീറി അടുത്തപ്പോ ഒരു പോലീസുകാരന്‍റെ ലാത്തികൊണ്ട് പുറത്തു കിട്ടിയ "വീക്കി"ന്‍റെ സുഖം ഇപ്പോഴും മറന്നിട്ടില്ല.

Recent Posts