അമേരിക്കക്കാര്‍ ചെയ്യുന്നതും ഇന്ത്യക്കാര്‍ ചെയ്യാത്തതുമായ 9 കാര്യങ്ങള്‍ .

ഇന്ത്യക്കാരുടെയും അമേരിക്കരുടെയും സ്വഭാവ വ്യത്യാസങ്ങള്‍ ചിത്രങ്ങളിലൂടെ കണ്ടു നോക്കു.

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും.

ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചതും പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

‘എന്നോടോ ബാലാ’, എന്ന് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് കാര്യങ്ങൾ..

അതുപോലെ മിക്കവാറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരിന്മേലാകും കൈയാങ്കളികൾ കൂടുതലും. ഉത്തരവാദിത്വത്തോട് കൂടിയുള്ള സ്വാതന്ത്ര്യത്തിനാണ് കൂടുതൽ മധുരം എന്നീ കുട്ടികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ..

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

'അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട്   "അങ്ങനെ എല്ലാംപോയി.... " എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

"പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ... അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.

”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”

പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്‌ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം കാൽമുട്ടിനും താഴേക്ക് ഇറങ്ങി ഇടക്കിടെ അയഞ്ഞു വീഴുന്ന ട്രൗസറാവും.

ഒരു ഇന്ത്യൻ ചെരുപ്പ് സെൽഫി 

വിദ്യാഭ്യാസമായാലും നല്ല ജീവിതസൗകര്യങ്ങൾ ആയാലും ദരിദ്രന്റെ കുട്ടികൾക്കു എല്ലാം അന്യമാണ്. അവർ ചേരികളിലും പൈപ്പിൻകുഴലുകളിലും മാലിന്യക്കൂനകളിലും ബാല്യം ആഘോഷിക്കുന്നു. റോഡരികിലെ കടകളിലെ ടീവിയിൽ ഭ്രമിപ്പിക്കുന്ന പരസ്യങ്ങൾ കണ്ടു അവരും സാങ്കല്പിക ലോകത്തു പ്രവേശിക്കുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3

ജീവിതം തുടങ്ങി. എന്റെയും ചാരുവിന്റെയും 'ആദ്യരാത്രി' വലിയ അത്ഭുതങ്ങളില്ലാതെ, കടന്നുപോയി. ആദ്യമായി കണ്ടദിവസം നമ്മുടെ അപ്രതീക്ഷിതമായ ആക്രാന്തവും പരവേശവും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അതുപോലെ സജീവമായ കാമാഗ്നി ഇവിടെ ആളിക്കത്തിയില്ല. കർണ്ണാടകയിലെ പ്രണയസന്ധ്യകൾ എന്റെ ലൈംഗികജീവിതത്തിന്റെ വലിയൊരു പരീക്ഷണശാലകൂടിയായിരുന്നു.

ഏതു മരമാകണം നിങ്ങൾക്ക് ..?

'മനുഷ്യൻ ജനിക്കുന്നതുമുതൽ എല്ലായിടത്തും ബന്ധനത്തിലാണ്' എന്ന് ചിന്തകന്മാർ പറഞ്ഞത് ഓർക്കുക. ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയേണ്ട കാലമാണ്. എല്ലാരേയും സ്നേഹിക്കുക, എന്നാൽ സ്വന്തം ജീവിതം വിസ്മരിച്ചുകൊണ്ടു ത്യാഗംചെയ്തിട്ടെന്തുഫലം ?

സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നവരോട്..

ഒരു പണക്കാരൻ ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ വലിയ തുക ചിലവാക്കി അവൾക്കൊപ്പം വല്ല റിസോർട്ടിലും ചിലവഴിക്കുന്നതിനു തുല്യമായി തന്നെയാണ് എന്റെ കൂട്ടുകാരി ഓരോ യാത്രയിലും മുപ്പത്തിനായിരംരൂപയോളം ചിലവാക്കുന്നതും അതിലൊരു പങ്ക് എനിക്കു തന്നിരുന്നതും.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ – 2  

ഇത്തരത്തിൽ ചാരു തന്റെ കഥകൾ എല്ലാം പറഞ്ഞിരുന്നു. തന്റെ കുഴപ്പംകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെട്ടുപോയതെന്നു അവർത്തിച്ചുപറയുമ്പോൾ ഞാൻ ആശ്വസിപ്പിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചുനിന്നു ഒരാളെ ഒറ്റപ്പെടുത്താൻ നെഗറ്റിവായോ പോസിറ്റിവായോ എന്തെങ്കിലും കാരണമുണ്ടാകാം.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 1

ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.

കാൻസർ രോഗിയും പൂമ്പാറ്റയും പല്ലിയും ‘മറ്റൊരാളും’

ജീവിതത്തെ ഏറ്റവും സ്നേഹിക്കുന്നവരാണ് എപ്പോഴും മരണത്തെ കുറിച്ച് ചിന്തിക്കുന്നതും. പ്രതീക്ഷാരാഹിത്യത്തിന്റെ അവസാനമില്ലാത്ത കടലിൽ തുഴഞ്ഞാലും ഒരു തുരുത്തിന്റെ സ്വപ്നം അവനിലുണ്ടാകും.

എന്റെയും ബ്ലൂ ഫിലിം ഉണ്ടാക്കിത്തരുമോ?

ചുരുക്കത്തിൽ, ചെയുമ്പോൾ നല്ല ശരീരത്തിൽ തന്നെ ചെയ്യണം അത്രേ ഉള്ളൂ. ഒരു സജഷൻ കൂടിയുണ്ട് എന്റെ ഇണയായി സണ്ണി ലിയോണിനെ തന്നെ വേണം. ഓളോട് എനിക്കുള്ള അഗാധപ്രണയം ഇതുവരെ തിരുവനന്തപുരത്തു അങ്ങനെ ലീക്കായിട്ടില്ല.

ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്

സ്വവര്‍ഗാനുരാഗത്തിന് ആധുനിക വൈദ്യശാസ്ത്രത്തിലുള്ള സ്ഥാനം എവിടെ ?

മെഡിക്കല്‍ മോഡല്‍ നിലവിലുള്ള stigma കുറക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മറിച്ചാണ് സംഭവിച്ചത്. മാനസിക രോഗത്തോടും രോഗികളോടും സമൂഹം പുലര്‍ത്തിയിരുന്ന അവജ്ഞ ഇവരും അനുഭവിക്കേണ്ടി വന്നു. സമൂഹം ഇവരെ മനസികരോഗികള്‍ ആയി മുദ്രകുത്തി പലവിധത്തിലുള്ള ക്രൂര ചികിത്സകള്‍ക്കും വിധേയരാക്കി.

കപടതയുടെ പ്ലാസ്റ്റിക് സർജറി ചെയ്തു അഭിനയിക്കുന്നവർ.

ബാഹ്യമായ രൂപം മാറിയാലും ആന്തരിക ഘടനകൾ മാറില്ല. പ്രകൃതിയുടെ ആ സങ്കീർണ്ണതകളിൽ കൈകടത്താൻ മനുഷ്യൻ വളർന്നിട്ടില്ലല്ലോ ഇതുവരെ. അങ്ങനെ ആ ആന്തരികഘടനകൾക്ക് അനുസരിച്ചല്ലേ കുഞ്ഞുങ്ങൾക്കും രൂപമുണ്ടാകൂ.

മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ ?

പ്രതിമയെ ആരാധിക്കരുതെന്നു ആശുപത്രി സൂപ്രണ്ടിന് ബോർഡ് വയ്‌ക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞവർഷം മന്ത്രി ശൈലജ ഇടപെട്ടു നിരോധിച്ച ഈ ആരാധന ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ നടക്കുന്നു. ആശുപത്രിക്കാർ ഇപ്പോൾ വിലക്കാറില്ലത്രേ. ആൾക്കൂട്ടവും പ്രാർത്ഥനയും അതിനുമുന്നിൽ പതിവായിരിക്കുന്നു. ഇനി കാലംകുറച്ചു കഴിയുമ്പോൾ...

പലരും ആരോപിക്കുന്നതുപോലെ ഞാൻ ഒരു നിർമതനോ നിരീശ്വരവാദിയോ അല്ല.

പിന്നെ ഞാൻ യുക്തിവാദികളുടെ പക്ഷം ചേർന്ന് ദൈവ നിഷേധവും നിർമതത്വവും പറഞ്ഞ് നടക്കുന്നതെന്തുകൊണ്ടെന്ന് ചോദിച്ചാൽ അതും ദൈവം മുമ്പേ തന്നെ എന്റെ തലയിൽ എഴുതി വച്ചിരിക്കുന്നതാണ്.

സ്വയംഭോഗം പാപമോ?

പുരുഷന്മാരില്‍- പുരുഷ ലിംഗത്തെ കൈകള്‍ ഉപയോഗിച്ചോ,മറ്റു മാര്‍ഗങ്ങള്‍ വഴിയോ ഉദ്ധീപിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന രീതി. സ്ത്രീകളില്‍: യോനിയും അതിനോട് ചേര്‍ന്നുള്ള കൃസരി യും കൈകള്‍ ഉപയോഗിച്ച് ഉദ്ധീപിപ്പിക്കുകയാണ് പൊതു രീതി. ഇതോടൊപ്പം നിലവില്‍ വൈബ്രേറ്റര്‍ പോലയുള്ള പല sex toys ലഭ്യമാണ്.

ചില സാംസ്‌കാരിക നായകരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ചിലരുടെ അടക്കംപറച്ചിലുകൾ കേട്ടും ചില സുഹൃത്തുക്കളുടെ പ്രേരണയിലും ആണ് എച്‌മുക്കുട്ടിയെ വായിച്ചത് . ഒരു രാത്രി തുടങ്ങിയ വായന പിറ്റേന്നു പുലർച്ചെവരെ നീണ്ടു. ഒരുപാടിടങ്ങളിൽ കണ്ണുനിറഞ്ഞു. .മാനവികതയുടെ ആദർശമണിഞ്ഞു നടക്കുന്ന ഒട്ടനവധി സംസ്കാരിക-സാഹിത്യനായകർ...

ഏകാന്തതയുടെ തീരങ്ങളിൽ നിന്നും .

മുൻപൊക്കെ  എല്ലാ  വാരാന്ത്യത്തിലും അമ്മയെ വിളിക്കുമായിരുന്നു.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും  ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും  എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.

ബലാല്‍‌സംഗം ചെയ്യപ്പെട്ടു എന്ന കാരണത്താല്‍ തന്റെ ഭാര്യയെ പോലും ഉപേക്ഷിക്കുന്ന കാ‍ലത്താണു ഈ ചെറുപ്പക്കാരന്‍ വ്യത്യസ്തനാകുന്നത്.

ഈ വിഷമഘട്ടത്തിലെല്ലാം തന്റെ മാതാപിതാക്കള്‍ തന്നോടൊപ്പം നിന്നെന്ന് ജിതേന്ദര്‍പറയുന്നു. മാതാപിതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ ഹരിയാനയിലെ സ്ഥിതിയില്‍താന്‍ ഒറ്റപ്പെടുമായിരുന്നു. തന്നെയുമല്ല, തന്റെ പിതാവുമായുള്ള വര്‍ഷങ്ങളുടെ അടുപ്പം വച്ച് എല്ലാ ഗ്രാമീണരും ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുമെന്ന തന്റെ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.

ആദ്യ പ്രണയാനുഭവവും കാമുകിയുടെ മരണവും

ഇടിത്തീപോലുള്ള വാർത്തകേട്ട് മിനിറ്റുകളോളം സ്തബ്ധനായി ഞാൻ നിന്നു. ദേഹമാകെ ഒരു ചൂട് വ്യാപിച്ചു. റിസീവർ വച്ചിട്ട് കിടന്നു. ഫ്‌ളാഷ്ബാക്കുകൾ പ്രവഹിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾ അങ്ങനെ തന്നെ കിടന്നു. രാത്രി നിദ്ര നഷ്ടപ്പെട്ടു എഴുന്നേറ്റിരുന്നു. അവളെ കുറിച്ച് എന്തൊക്കെയോ എഴുതാൻ തോന്നി.

മനുഷ്യനെയും രോഗങ്ങളെയും പറ്റി പുതു സിദ്ധാന്തങ്ങൾ പറയുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കണം.

രോഗം വീട്ടുകാര്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തില്ലായിരുന്നെങ്കില്‍, നല്ല വാഗ്ചാതുര്യവും ആളെ മയക്കാനുള്ള കഴിവും കൈവശമുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ ഇവര്‍ക്ക് തങ്ങളുടെ “സിദ്ധാന്ത”ങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും സാധാരണക്കാരുടെയും എഫ്ബി തൊഴിലാളികളുടെയുമൊക്കെ പിന്തുണ നേടാനായേനേ. കേശവന്‍ മാമന്‍മാര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ പോലും, ഇവയൊക്കെ നാടിന്‍റെ മുക്കിലും മൂലയിലും എത്തിച്ചേനേ!

പ്രേമം നിലനിര്‍ത്താന്‍ അഞ്ചു വഴികള്‍

പ്രേമിക്കുന്ന യുവതീ യുവാക്കള്‍ക്കും , ദീര്‍ഘവും മധുരതരവും ആയ വിവാഹ ബന്ധം നിലനിര്‍ത്തുന്ന ദമ്പതികള്‍ക്കും പോലും തങ്ങളുടെ ബന്ധത്തില്‍ നിന്നും മുന്‍പുണ്ടായിരുന്ന 'റൊമാന്‍സ് ' നഷ്ടപ്പെടുന്നായി തോന്നുക സ്വാഭാവികം ആണ് . എത്ര ദീര്‍ഘിച്ച ബന്ധം ആണെങ്കിലും അതില്‍ റൊമാന്‍സ് നിലനിര്‍ത്താന്‍ ചില വഴികളൊക്കെ ഉണ്ട് .അതിനുപകരിക്കുന്ന അഞ്ചു വഴികള്‍ താഴെപ്പറയുന്നു

രവിചന്ദ്രന്റെ സാമൂഹികബോധമില്ലായ്മ ഇത്രയേറെ ആഴത്തിലുള്ളതാണ് എന്നത് എന്നെ ഞെട്ടിച്ചു.

പണം ഉണ്ടായിട്ടും, ജാതീയമായ അധിക്ഷേപം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകൾക്കേ അതിന്റെ ആഴം മനസ്സിലാകൂ എന്നു ദളിത് ആയ ഒരു സുഹൃത്ത് ജീവിതസാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് വായിച്ചുള്ള അറിവിനപ്പുറം എനിക്കിത് മനസിലായത്.

ബാലപാഠങ്ങള്‍

സ്വന്തമെന്നു പറയാന്‍ ഒരു ബന്ധവും ഇല്ലാതെ പ്രവാസലോകത്ത്‌ എത്തിയ എനിക്ക് ഇസ്മായില്‍ക്ക (ഇസ്മായില്‍ മേലടി) നല്‍കിയത് ഒരു സ്വന്തക്കാരന്റെ സ്നേഹവും കരുതലും ആയിരുന്നു. ഷാര്‍ജയിലെ ആ വീട്ടില്‍ ഞാന്‍ എത്തിയത് എന്റെ സ്വന്തം വീട്ടില്‍ എത്തിയപോലെ ആയിരുന്നു.
Advertisements

Recent Posts