സ്ത്രീകൾ ഭർതൃവീട്ടിലെ അഭയാർത്ഥികളാണോ ?

സ്വന്തം വീട്ടിൽ നിന്നും വിവാഹത്തോടെ ഭർതൃ വീട്ടിലേക്ക് താമസം മാറേണ്ടി വരുന്ന സ്ത്രീകൾ ഒരർത്ഥത്തിൽ അഭയാർത്ഥികളാണ്. ചെന്നുകേറുന്ന വീട്‌ സ്വന്തം പോലെ കരുതണം എന്ന് ചെറുപ്പം മുതൽ കണ്ടിഷൻ ചെയ്യപ്പെടുന്നവരാണ് സ്ത്രീകൾ. പക്ഷെ പ്രായോഗികമായി എത്രമാത്രം സാധ്യമാണിത് ?ഒത്തൊരുമയോടെ അങ്ങ് കഴിഞ്ഞു പോയാൽ പോരെ എന്ന് കാരണവർ ചമയുന്നവരാണാധികവും. വീടെന്നാൽ ചാരുകസേരയും ചായക്കോപ്പയും ആണെന്ന് ധരിച്ചുവെച്ചവർക്ക് അങ്ങിനെ പറയാം.

അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ …!!!

ഇറ്റാലിയൻ നഗരമായ മിലനോയിലെ  പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പരസ്യമായി തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ഒരമ്മയെ കണ്ടുകൊണ്ടാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനും സുഹൃത്തും അങ്ങോട്ട് കയറിയത്.  സുഹൃത്ത്...

മാറുന്ന കേരളം, മായുന്ന മലയാളം?

സംഗതി അല്പം സങ്കീർണ്ണമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ശരാശരി സ്ത്രീക്ക് അവരുടെ (കുട്ടികൾ ഉണ്ടാകാവുന്ന) ജീവിതകാലത്ത് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണമാണിത്. (മലയാളത്തിൽ ഇതിന് ഇതിൽ കൂടുതൽ കൃത്യമായ നിർവ്വചനം ഉണ്ടെങ്കിൽ കമൻറിൽ എഴുതിയാൽ മതി, എന്നോട് വാദിക്കാൻ വരേണ്ട).ലോകത്തെ മൊത്തമായി കണക്കിലെടുത്താൽ 1950ൽ ഇത് 4.7 ആയിരുന്നു. ഇപ്പോൾ അത് 2.4 ആയി. മനുഷ്യ ചരിത്രത്തിൽ ഇന്നേ വരെ ഉണ്ടാകാത്ത കുറവാണിത്. ഇത് നമുക്കും ചിന്തിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ. പണ്ടൊക്കെ കേരളത്തിൽ ഒരു കുടുംബത്തിൽ ശരാശരി നാലോ അഞ്ചോ കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ രണ്ടാണ്. മൂന്നിന് മുകളിൽ അപൂർവ്വമാണ്, ഒന്ന് എന്നത് അപൂർവ്വമല്ലാതെയും ആകുന്നു.

ഇന്ത്യയിൽ ഏറ്റവും അപകടകരമായ രീതിയിൽ വർഗീയവത്കരിക്കപ്പെട്ട സംസ്ഥാനം കേരളം

എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. അതിന്റെ യുദ്ധാവസ്ഥയിൽ ആരും കേൾക്കാനോ വായിക്കാനോ പോകുന്നില്ല എന്നറിയാം. എന്നാലും എന്റെ സമാധാനത്തിനു വേണ്ടി എഴുതുകയാണ്. ഒരാത്മഗതം എന്ന് കൂട്ടിയാൽ മതി.പ്രബുദ്ധമലയാളികൾ എന്ന് സ്വയം വിശ്വസിച്ചു വിളിക്കുന്ന നമ്മൾ നമ്മളെത്തന്നെ തോറ്റവരെന്നോ കപടരെന്നോ വിളിക്കുന്നതിലും പിറകിലല്ല. പക്ഷെ നാം ഉത്തരേന്ത്യക്കാരോട് അപേക്ഷിച്ചു എത്ര മേലെയാണെന്ന കാര്യത്തിൽ നമുക്ക് നല്ല ആത്മവിശ്വാസം ഉണ്ട് താനും.വേറെ ഒന്നുമില്ലെങ്കിലും ഉത്തരേന്ത്യയിലെപ്പോലെ വർഗീയത ഇല്ലല്ലോ എന്നാണല്ലോ നമ്മുടെ സ്ഥിരം വിലാപം.

അഴിമതി രാഷ്ട്രീയം വികസനം – ഒരു നിരീക്ഷണം – 1

നമ്മുടെ നാടെന്താ നന്നാകാത്തത് ? നമ്മള്‍ നമ്മളോട് തന്നെ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ചിലപ്പോഴൊന്നും തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കിട്ടാറില്ല എന്നാലും നമ്മള്‍ പറയും രാഷ്ട്രീയക്കാര്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രം ശ്രദ്ദിക്കുന്നത് കൊണ്ട് അല്ലെങ്കില്‍ അവര്‍ അഴിമതി കാണിക്കുന്നത് കൊണ്ട് എന്ന്.

വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു ആൺകുട്ടികളേ…

ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ..തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

ചില അവസരങ്ങളിൽ അവഗണനയേക്കാൾ വലിയ രാഷ്ട്രീയ ആയുധം മറ്റൊന്നില്ല.

ന്തം ക്യാമറകൾക്കും വോയ്സ് റെക്കോർഡറുകൾക്കും മുന്നിൽ നിന്ന് നമ്മളെത്തന്നെ കൊല്ലാൻ നോക്കുന്നവരുടെ രാഷ്ട്രീയം ഇനിയെങ്കിലും മനസ്സിലാക്കണം.

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.

ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരമ്മ മകൾക്കുനൽകുന്ന 10 നിർദ്ദേശങ്ങൾ

പത്തു വയസ്സാവുമ്പോഴേക്കും കല്യാണം,കെട്ട്യോന്‍, കുട്ടികള്‍, ആണ് ഒരു പെണ്ണിന്റെ ജീവിത ലക്‌ഷ്യം എന്നും കല്ലാനാലും കണവന്‍, പുല്ലാനാലും പുരുഷന്‍ എന്നൊക്കെയുള്ള ആപ്തവചനങ്ങള് മനപാഠമാവുന്ന വരെ ചൊല്ലിക്കൊടുക്കുകയും, ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍‍, അവളുടെ വാക്ക് വിശ്വസിക്കുന്നതിന് പകരം അയാള്‍ ആവശ്യപ്പെടുന്ന ദ്രവ്യങ്ങള്‍ കൊടുത്ത് മകളെ അറവുശാലയിലേക്ക് തിരിച്ചയക്കുന്നതിലും നല്ലത് വയറ്റില്‍ വച്ചോ , ജനിക്കുമ്പോള്‍ തന്നെയോ കൊന്നു കളയുന്നതല്ലേ?

‘മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ’ എന്നു പറയുന്നവരോട്

മധ്യവർഗ്ഗജീവിതത്തിന്റെ സുഖം പിടിച്ച് പോയ ചില നായമ്മാരുടെ ഒരു സ്ഥിരം ഡയലോഗാണ്, "മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ."

അമേരിക്കയിലെ ജിം ക്രോ നിയമവും കേരളത്തിലെ ആഘോഷങ്ങളിലെ പുരുഷമേധാവിത്വവും

ജിം ക്രോ നിയമങ്ങളെ പറ്റി കേട്ടിട്ടില്ലേ?അമേരിക്കയിൽ വെള്ളക്കാരെയും കറുത്തവർഗ്ഗക്കാരെയും കൃത്യമായി വേർത്തിരിച്ച,വെള്ളക്കാരെ പ്രിവിലേജിന്റെ സിംഹാസനത്തിലിരുത്തിയ ഒരു പറ്റം നിയമങ്ങളായിരുന്നു.

രാജ്യത്തിന്റെ സമ്പത്തായ കുട്ടികളെ നമുക്ക് എങ്ങനെ സംരക്ഷിക്കാം?

യുകെയിലെ പത്രങ്ങളിലും ടീവിയിലുമൊക്കെ അന്നാ കുഞ്ഞിന്റെ പടവും വാർത്തകളും തുടർച്ചയായി വന്നിരുന്നതായും ഓർമ്മയുണ്ട്. കുഞ്ഞിന്റെ അമ്മയും അമ്മയുടെ കാമുകനുമായിരുന്നു ആ ദുഷ്ടതകൾക്കു പിറകിൽ. മേലത്തെ നിലയിൽ നിന്നും തൂക്കിയെറിഞ്ഞതുകൊണ്ടായിരുന്നു കുഞ്ഞിന്റെ നട്ടെല്ല് വരെ തകർന്നു പോയിരുന്നത്, കുഞ്ഞിന്റെ നഖങ്ങൾ പോലും വലിച്ചൂരിയെടുത്ത നിലയിലായിരുന്നു.

കണ്ണേ മടങ്ങുക

കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പലതരത്തിലുള്ള നിയമനിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം.

വാടകയ്ക്ക് താമസിക്കുമ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍..

എനിക്ക് എന്റെ കാര്യം നോക്കാന്‍ അറിയാമെന്നും പറഞ്ഞു വീട് വിട്ടു ഇറങ്ങിപ്പോയി ഒറ്റയ്ക്ക് താമസിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ അവര്‍ക്ക് മാത്രമേ അറിയാവു.

മൊഴി ചൊല്ലുന്ന മതക്കാർ !

ഈ മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാട് പറഞ്ഞാൽ തീരില്ല.. അവളുടെ ഭർത്താവിന് ഇഷ്ടമുള്ളത്ര കെട്ടാം..അവളെ തോന്നുമ്പോ മൊഴി ചൊല്ലി ഒഴിവാക്കാം..

‘അച്ഛാ…ഐ തിങ്ക്, ഐ ആം പ്രെഗ്നന്റ്’ എന്നുകേട്ടാൽ നിങ്ങളെന്തുചെയ്യും ?

ഇന്നലെ BBC യിൽ ഒരു അശ്വതി എന്നു പേരുള്ള ഒരു മലയാളി പെൺകുട്ടി കോളേജിൽ പഠിക്കുമ്പോൾ ഗർഭിണി ആയപ്പോൾ വന്ന നരക യാതനകൾ വിവരിക്കുന്നുണ്ട് (Pregnant at Oxford University: Juggling motherhood with studying).

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

മരിക്കാൻ കിടക്കുമ്പോൾ നമ്മുടെ തലമുറയിൽ എത്രപേർക്ക് ഒരു തുള്ളി വെള്ളമെങ്കിലുംകിട്ടും ?

ത്രാണിയില്ലാത്ത കാലമാണ് വാർദ്ധക്യം..ഒന്ന് തുപ്പാൻ പോലും ചുണ്ടുകൾ നിങ്ങൾക്ക് വഴങ്ങി തരാത്ത കാലം..ചുമക്കുമ്പോഴും അല്ലാത്തപ്പോഴും അറിയാതെ മലവും മൂത്രവും പോകുന്ന കാലം..ദിവസത്തിൽ രണ്ടോ മൂന്നോ തവണ പരസഹായത്തോടെ വസ്ത്രം മാറേണ്ട കാലം...

വയസ്സായവരെ എന്തു ചെയ്യണം?

വയസ്സായവരെ എന്തു ചെയ്യണം? ചോദ്യം കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ. കഴിഞ്ഞ 100 വർഷം കൊണ്ട് മനുഷ്യന്റെ ആയുർദൈർഘ്യം ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരൻമാരുടെ ശതമാനം 13 അടുത്താണ്. അത് പോകെപ്പോകെ കൂടിവരികയേ ഉളളൂ. പ്രായമായവർ വീടിന്റെ ഐശ്വര്യമാണ് എന്നത്രേ പ്രമാണം. പറഞ്ഞു വരുമ്പോൾ ശരിയാണ് "മുടിയിൽ നരചൂടാൻ കാലം കഴിയുക തന്നെ വേണം" - രാവണൻ (ലങ്കാലക്ഷ്മി - ശ്രീകണ്ഠൻ നായർ) ''ഭൂമിയിൽ ദീർഘകാലത്തോളം ജീവിച്ചിരിക്കാൻ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിപ്പിൻ " - ബൈബിൾ മഹദ്വചനങ്ങൾ എത്രയെങ്കിലുമുണ്ട് വൃദ്ധപൂജയുമായി ബന്ധപ്പെട്ട് ഉദ്ധരിക്കാൻ.

അപ്പോള്‍ ഇത്രയും കാലം നമ്മള്‍ കഴിച്ചത് ഐസ്ക്രീം അല്ല !!! അല്ലേ ??

നമ്മള്‍ മലയാളികള്‍ യഥാര്‍ത്ഥ ഐസ്ക്രീം കഴിച്ചവര്‍ വളരെ കുറവാണ് എന്നതാണ് സത്യം. കാരണം നമ്മളില്‍ പലരും കഴിക്കുന്നത്‌ ഐസ്ക്രീം അല്ല, മറിച്ച് ഫ്രോസണ്‍ ഡെസേര്ട് (ഫ്രോസണ്‍ യോഗര്‍ട്ട് എന്ന് പറയും) ആണ് !!.

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരും ഇവിടെ നികൃഷ്ടജാതി

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്‌ക്കാരത്തെ കാല്‍ച്ചുവട്ടിലാക്കാന്‍ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടിയും വന്നില്ല.

നൻമ്പൻ ടാ: സുഹൃത്ബന്ധം എങ്ങിനെ വളര്‍ത്താം ?

സുഹൃത്തു ബന്ധം എങ്ങിനെ ആള്‍കാര്‍ തമ്മില്‍ വളര്‍ത്തി കൊണ്ട് വരാം എന്നാണ് ഞാനിവിടെ വിവരിക്കുന്നത്.

നമ്മുടെ കുഞ്ഞുങ്ങളെ ,സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം?

ഇപ്പോൾ പത്രങ്ങൾ വായിക്കാനേ പറ്റാത്തത്ര ഹൃദയഭേദകമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..കുഞ്ഞുങ്ങൾക്കും, സ്ത്രീകൾക്കും , പുരുഷന്മാർക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്തത്ര രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു.. ചേട്ടന്റെ ചുടുചോര വൃത്തിയാക്കേണ്ടി വന്ന ആ നാല് വയസ്സുകാരന്റെയും, പ്രതികരിക്കാനാകാതെ ക്രൂരതകൾ സഹിച്ച ആ ഏഴു വയസ്സുകാരനും, പട്ടിണി കിടന്നു മരിച്ച ഒരു നിസ്സഹായയായ പെൺകുട്ടിയുടെയും മുഖങ്ങൾ മനസ്സിൽ വേദനയായി നിറഞ്ഞു നിൽക്കുന്നു

ബസില്‍ പെമ്പിള്ളേരുടെ പിറകെ നിന്ന്‍ ശല്യം ചെയ്യുന്നവരെ, ഇമ്മാതിരി പണി നിങ്ങള്‍ പ്രതീക്ഷിക്കില്ല – വീഡിയോ

സ്കൂള്‍ തുടങ്ങുന്ന സമയങ്ങളില്‍ ബസിലും മറ്റും യാത്ര ചെയ്യുന്നവര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാകും പെമ്പിള്ളേരുടെ പിറകെ നിന്ന്‍ ശല്യം ചെയ്യുന്ന യുവാക്കള്‍.

ഇന്ന് എയിഡ്സ് ദിനം: എയിഡ്സിനെ കുറിച്ച് അല്പം

ഡിസംമ്പര്‍ ഒന്ന്! ലോക എയിഡ്‌സ് ദിനം . മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈറസാണ് എച്ച്.ഐ.വി. വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ ഈ വൈറസിന് മറഞ്ഞിരിക്കാന്‍ കഴിവുണ്ട് . ശരീരത്തിനുള്ളില്‍ വൈറസ് കടന്നു കഴിഞ്ഞാല്‍ ഇതിനെതിരെ മനുഷ്യ ശരീരം 'ആന്റീ ബോഡി' എന്ന പ്രതിരോധനിര വളര്‍ത്തിയെടുക്കാന്‍ ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ കാലതാമസമെടുക്കും.ഈ കാലയളവിനുള്ളില്‍ അറിഞ്ഞോ അറിയാതെയോ രോഗി തന്റെ ശരീരത്തിലെ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഇതിനെ വിന്‍ഡോ പിരീഡ് എന്ന് വിളിക്കുന്നു.രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാലയളവിനാണ് ഇന്‍കുബേഷന്‍ പിരീഡ് എന്ന് പറയുന്നത് ഇത് ആര് വര്‍ഷം വരെ നീണ്ടുപോവാറുണ്ട് പലരിലും.

ജാതീയത ജീവിതം തകർത്തെറിഞ്ഞ മൂന്നു പെണ്ണുങ്ങൾ

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്.

മനുഷ്യന് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചു കൊല്ലുന്നതാകണോ ജയിലുകൾ ?

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമായ പീഡനമേറ്റു ബാലൻ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും ദുഃഖത്തോടെയല്ലാതെ ആരും ഓർക്കുന്നുണ്ടാകില്ല. പ്രതിയായ അരുൺ എന്ന നരാധമനെ ജയിലടയ്ക്കുകയുണ്ടായി. ചപ്പാത്തിയും മട്ടനും കഴിച്ചു പ്രതി ജയിലിൽ സസുഖം വാഴുന്നു എന്നുള്ള മാധ്യമറിപ്പോർട്ടുകൾ വായിച്ചു ജനങ്ങൾ രോഷംകൊണ്ടു. തിന്നു ചീർത്തു ക്രിമിനലുകൾ ജയിലിൽ സുഖമായി ഉറങ്ങുമ്പോൾ സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും കഴിച്ചു തൃപ്തരാകേണ്ടിവരുന്നു

നിഖാബ്‌ സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക്‌ അരക്ഷയാണ്‌ പകരുന്നത്‌

ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ.

മൊഞ്ചുള്ള പെണ്ണേ… നിനക്കായൊരു മൈലാഞ്ചി കഥ

മൈലാഞ്ചി ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?. ഏത് പ്രായത്തിലും മൈലാഞ്ചിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള മൈലാഞ്ചിയിടാന്‍ പെണ്‍കുട്ടികള്‍ ബ്യൂട്ടിഷ്യന്മാരെ വരെ സമീപിക്കുന്ന കാലഘട്ടമാണിത്. കല്യാണചടങ്ങുകളില്‍ പോലും മൈലാഞ്ചിയ്ക്ക് വന്‍ആവശ്യക്കാരാണ്. മുസ്ലീകളില്‍ മൈലാഞ്ചി കല്യാണത്തിന് വന്‍പ്രധാന്യമാണ്....
Advertisements

Recent Posts