നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !

കള്ള് ചെത്ത് കുലത്തൊഴിലായി സ്വീകരിക്കുന്ന ഒരു ഈഴവ ജാതിയെ നിർമ്മിക്കുന്നതിനോടൊപ്പം അതിനേക്കാളും വലിയ വംശീയ നശികരണവും സുരക്ഷിതമായ കൊള്ള മുതൽ സംബാദനവും വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത് സ്പഷ്ടമാണ്.

ഭാവന ഷെട്ടി – കഥ

മെട്രോ സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകള്‍ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ് ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച് നോക്കുന്നത്

തൊഴില്‍ സംസ്കാരത്തിന്റെ ധാര്‍മ്മികത

ആര്യാവധം കേസ് കോടതിയില്‍ പരിഗണിക്കപ്പെട്ടപ്പോള്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ എത്തിയത് ഒരു സ്ത്രീ വക്കീല്‍ ആയിരുന്നു എന്നത് ഏറെ വിചിത്രമായി തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത് . ആ ബഹുമാന്യ അഭിഭാഷക വാദഗതികളില്‍ ഉടനീളം പ്രതിക്ക് വേണ്ടി വാദിക്കുകയും അയാളുടെ പ്രവര്‍ത്തികളെ തീരെ ലഘൂകരിച്ചു കാണുകയും ചെയ്തു എന്നത് അവരുടെ തൊഴിലിന്റെ ഭാഗമാണ് എന്ന് നമുക്ക് സാമാന്യവത്കരിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഈ സംഭവം ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്‌നം നമ്മള്‍ കാണാതിരുന്നു കൂട. സ്ത്രീ എന്ന നിലക്ക് ഇരയുടെ ഭാഗത്ത് നിക്കേണ്ട അവര്‍ക്ക് പുരുഷന്റെ കിരാതമായ ഇടപെടലുകളെ ന്യായീകരിക്കാന്‍ പ്രതിയുടെ ഭാഗം നില്‍ക്കേണ്ടി വരുന്നത് തൊഴിലിനോടുള്ള അവരുടെ അര്‍പ്പണബോധം കൊണ്ടു മാത്രമാകുമ്പോള്‍, ആ തൊഴിലിന്റെ ധാര്‍മ്മികതയാണ് ഇവിടെ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത്. മാത്രമല്ല നമ്മുടെ തൊഴില്‍ സംസ്‌കാരം എന്തായിരിക്കണം എന്ന ഒരു വീണ്ടുവിചാരത്തിനു ഒരു തിരികൊളുത്തല്‍ കൂടിയാണിത്.

കറുത്തവസ്ത്രമിടുന്നവരൊക്കെ ഭീകരവാദികൾ!

മുസ്ലീങ്ങള്‍ക്ക് ഇവിടെ ജീവിക്കണ്ടേ? അവര്‍ക്ക് ആഘോഷങ്ങള്‍ നടത്തണ്ടേ?" എന്നാണു സലിംകുമാർ ചോദിക്കുന്നത്. ആ പരിപാടിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചതുപോലെ സലിംകുമാറും കറുത്ത ജുബ്ബ ഇട്ടുകൊണ്ടാണ് പോയത്.

മത്തായിക്ക് കിട്ടിയ പണി: ഒരു ഫ്ലാഷ്ബാക്ക്

ന്യൂയോര്‍ക്കിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ട്രെസ്ടിന്റെ ലോബിയിലെ ആ വലിയ ഫോട്ടോ ഒന്നു കൂടി നോക്കി മത്തായിച്ചന്‍ ബോധരഹിതനായി നിലംപതിച്ചു!താങ്ങാന്‍ ഓടിവന്ന സൂസി വീണുകിടക്കുന്ന പ്രിയതമനെയും തൂങ്ങി നില്‍ക്കുന്ന ഫോട്ടോയും മാറിമാറി നോക്കി. "എ ലുക്ക്‌ ടു ദി ഫ്യൂച്ചര്‍" എന്നു നാമകരണം ചെയ്തിരിക്കുന്ന ഫ്രെയ്മില്‍, കീറ തോര്‍ത്തുടുത്ത കറുത്ത് മെല്ലിച്ചൊരു ബാലന്‍. കൈയ്യിലെ വാഴയിലയില്‍ നിന്നും അവസാന വറ്റ് വടിച്ചുനക്കി ക്യാമറയിലേക്ക് ദയനീയമായി നോക്കിനില്‍ക്കുന്നു. ഏതോ അമേരിക്കക്കാരന് അവാര്‍ഡ് ലഭിച്ച ഫോട്ടോഗ്രഫി കണ്ട് മത്തായിച്ചനെന്തിനു വീഴണം എന്നാദ്യം സൂസിക്ക് ഡൌട്ട് അടിച്ചെങ്കിലും ഫ്രെയിം തുളച്ചുള്ള നോട്ടം ചെന്നവസാനിച്ചത്‌ വീട്ടിലെ ആല്‍ബത്തിലായിരുന്നു.

യാത്ര, വിവാഹ ശേഷം

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്ച്ചയുള്ള ദമ്പതികള് എന്ന് എല്ലാവരും പറഞ്ഞു.

ഗള്‍ഫ് വിധവകള്‍ക്കും ചിലത് പറയാനുണ്ട് – വേഴാമ്പലുകളുടെ നിലവിളികള്‍

ഓരോ വീട്ടിലും ഓരോ(ഗള്‍ഫ് വിധവ)യെങ്കിലും ഇന്നുണ്ട്. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത് ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ് വിധവകള്‍ കേരളത്തിലുണ്ടെന്നാണ്.

നമ്മുടെ കുഞ്ഞുങ്ങളെ ,സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം?

ഇപ്പോൾ പത്രങ്ങൾ വായിക്കാനേ പറ്റാത്തത്ര ഹൃദയഭേദകമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..കുഞ്ഞുങ്ങൾക്കും, സ്ത്രീകൾക്കും , പുരുഷന്മാർക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്തത്ര രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു.. ചേട്ടന്റെ ചുടുചോര വൃത്തിയാക്കേണ്ടി വന്ന ആ നാല് വയസ്സുകാരന്റെയും, പ്രതികരിക്കാനാകാതെ ക്രൂരതകൾ സഹിച്ച ആ ഏഴു വയസ്സുകാരനും, പട്ടിണി കിടന്നു മരിച്ച ഒരു നിസ്സഹായയായ പെൺകുട്ടിയുടെയും മുഖങ്ങൾ മനസ്സിൽ വേദനയായി നിറഞ്ഞു നിൽക്കുന്നു

ന്യൂജനറേഷന്‍ യുവതികള്‍ പുരുഷത്വത്തിന്‍റെ ലക്ഷണമായി മദ്യപാനത്തെ കാണുന്നുവോ?

പ്രമുഖമായ ഒരു മലയാളം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ദ്വൈവാരികയ്ക്ക് വേണ്ടി നടത്തിയ ഒരു സര്‍വേയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തു വന്നിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതൊരു യാഥാര്‍ത്യമാണ്. അതെ നമ്മുടെ ന്യൂജനറേഷന്‍ യുവതികള്‍ മദ്യപാനത്തെ പുരുഷത്വത്തിന്റെ ലക്ഷണമായി കണ്ടു തുടങ്ങിയിരിക്കുന്നു. ഇരുപതു വര്‍ഷം മുമ്പ് ശ്രിനിവാസന്‍ വടക്കുനോക്കിയന്ത്രം എന്ന പടത്തില്‍ തമാശക്ക് വേണ്ടി ചേര്‍ത്ത കാര്യം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

‘നിറം’ മങ്ങുന്ന സര്‍ക്കാര്‍ ജോലികള്‍ – ‘സുരക്ഷിത’മല്ലാതാകുന്ന ജീവിതവും!

സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ അനിശ്ചിത കാല സമരം തുടരുകയാണ്. സമരം ചെയ്യുന്നത് ശരിയോ തെറ്റൊ എന്ന് പരിശോധിക്കുന്നില്ല. അവര്‍ ജീവനക്കാര്‍ ആയതിനാല്‍ അതൊരു പക്ഷെ ആവശ്യമായേക്കാം. എങ്കിലും അതില്‍ സമരം ചെയ്യേണ്ടതില്ല എന്ന് കരുതുന്നവര്‍ കുറെ പേര്‍ കാണാതിരിക്കില്ല; എന്നാല്‍ സര്‍വീസ് സംഘടനകള്‍ എന്ന ചില "ഘടന''കള്‍ക്ക് അകത്തു പെട്ടുപോയ അവര്‍ക്ക് സമരത്തില്‍നിന്നും മാറിനില്‍ക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ അവരും "സഹകരിക്കുന്നു" എന്ന് മാത്രം. സര്‍ക്കാര്‍ ജോലിചെയ്തു ജീവിതം പുലര്‍ത്തുന്ന ഒട്ടനവധി നല്ല സുഹൃത്തുക്കളെ എനിക്കറിയാം. അവര്‍ മിക്കവാറും തങ്ങളുടെ ജോലിയോട് പരമാവധി കൂറ് പുലര്‍ത്തുന്നവന്നവരാണ് താനും. അത്തരം ആളുകളോട് ആദരവും ബഹുമാനവും വച്ച് പുലര്‍ത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പങ്കുവെക്കാന്‍ മുന്‍‌കൂര്‍ അനുമതി തേടുകയാണ്. ഇത് സമരം പൊളിക്കാനുള്ള സര്‍ക്കാര്‍ ഉദ്ദേശത്തെ പിന്‍തുണക്കാനോ ജീവനക്കാരെ അധിഷേപിക്കാനോ ഉള്ള ശ്രമമായിട്ട്‌ ദയവായി കാണരുത്.

എന്താണ് മതം?? കുട്ടികള്‍ സംസാരിക്കുന്നു.. ഈ കിടിലന്‍ വീഡിയോ കാണാന്‍ മറക്കരുത്.

എന്താണ് മതം എന്നും എന്തിനാണ് മതം എന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
Advertisements

Recent Posts