Advertisements

അമേരിക്കകാരെക്കാള്‍ വൃത്തിയായി ഇന്ത്യക്കാര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ !

ലോകത്ത് ജീവിക്കാന്‍ ഏറ്റവും സുഖമുള്ള രാജ്യമാണ് അമേരിക്ക എന്ന് പലരും പറഞ്ഞു നമ്മള്‍ കേള്‍ക്കാറുണ്ട്. ജീവിത സൗകര്യങ്ങളും നിലവാരവും ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയും അമേരിക്കയെ ലോകത്തിന്റെ നെറുകയില്‍ നിര്ത്തുന്നു. പക്ഷെ ഇന്നും...

4 തലമുറകള്‍ ഒരൊറ്റ ഫോട്ടോയില്‍ ഒരുമിച്ചാല്‍

ഒരേ കുടുംബത്തിലെ 4 തലമുറകളെ ഒരൊറ്റ ഫോട്ടോയില്‍ ഒരുമിപ്പിച്ചാല്‍ എങ്ങിനെയുണ്ടാകും. ജനറേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ സീരീസ് ഇറക്കിയത് യുകെ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ആയ ജൂലിയന്‍ ജെര്‍മ്മൈന്‍ ആണ്. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍ . ഈ പോസ്റ്റ്‌ കാണുന്ന നിങ്ങളുടെ കുടുംബത്തിലും ഇത്തരം അപൂര്‍വ സംഗമം ഉണ്ടായിരിക്കും? വായനക്കാര്‍ക്കും ഇത്തരം ഒരു ഫോട്ടോ സീരീസ് ഇറക്കാം. എന്ത് പറയുന്നു?

സ്റ്റാര്‍ റാഗ്ഗിംഗ്: വിവരമില്ലായ്മ ഒരു ഫാഷനോ ?

സത്യം പറഞ്ഞാല്‍ ഇത് കണ്ടിട്ട് വിഷമം അല്ല സഹതാപം ആണ് തോന്നിപ്പോയത്. വിവരമില്ലായ്മ ഇപ്പോളത്തെ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. കാവ്യ മാധവന്‍ "നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ " നടത്തിയ പ്രകടനം നമ്മള്‍ കണ്ടതല്ലേ? മലയാളം സംസാരിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു നാം എല്ലാരും രഞ്ജിനിയെ ഒക്കെ ഒത്തിരി അപഹസിച്ച്‌ കുറ്റം പറഞ്ഞു. ഇംഗ്ലീഷ് കൂടുതല്‍ സംസാരിച്ചു എന്ന് പറഞ്ഞു പ്രിഥ്വിരാജിനെ അപമാനിച്ചു. അവരെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് ??

കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിയ്ക്കായി ഏഴു പ്രതിജ്ഞകള്‍

ഭൂമിയ്ക്കു വേണ്ടി എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകള്‍ ഇവയാണ്: പ്രകൃതിമാതാവേ, ഇവ സ്വീകരിച്ചാലും

മുത്രപ്പുര തേടി ഇറങ്ങിയ രണ്ടു ബാലികമാരെ മൃഗീയമായി കൊന്നു !!! പരിതപിക്കുകയല്ല വേണ്ടത്, മറിച്ചു പോരാടുകയാണ് !!!

ഇന്ത്യപോലൊരു വലിയ രാജ്യത്ത്, ആവശ്യത്തിനു മൂത്രപ്പുരകളൊ മറ്റു അത്യാവശ്യ സൗകര്യങ്ങളൊ ആവശ്യത്തിനു ഇല്ല എന്ന് പറഞ്ഞാല്‍ അതിനു ഒരു എതിര്‍ അഭിപ്രായം പറയാന്‍ ആരും വരില്ല. സംഗതി സത്യം ആണ്. ഇങ്ങനെ ഉള്ള ഒരു രാജ്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മുത്രപ്പുര അന്വേഷിച്ചു ഇറങ്ങി,പിറ്റേന്ന് ലോകം കണ്ടത് പിച്ചി ചീന്തിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട അവരുടെ ശരീരങ്ങള്‍ ആണ്.

മൊബൈല്‍ കാഴ്ച്ചകള്‍

ചിലര്‍ ആവേശത്തോടെ ,ചിലര്‍ ജിജ്ഞാസയോടെ മറ്റു ചിലര്‍ മൊബൈല്‍ ക്യാമറയിലൂടെ താഴെ പുഴയിലേക്ക് നോക്കി കൊണ്ടിരിക്കുന്നു. അവള്‍ ജീവന്റെ അവസാന ശ്വാസം പുഴയുടെ ആഴങ്ങളില്‍

എന്താണു നമ്മുടെ സംസ്കാരവും പാരമ്പര്യവും?

കന്യക മരണപ്പെട്ടാൽ ആത്മാവിനു മോക്ഷപ്രാപ്തി ലഭിക്കാൻ ആ മ്യതദേഹത്തെ ഭോഗിക്കാൻ കല്പിച്ചിരുന്ന നിഷേക പാരമ്പര്യമോ?

ഇന്ത്യന്‍ സമൂഹത്തിന്റെ കാപട്യം തുറന്നു കാട്ടുന്ന 11 പോസ്റ്ററുകള്‍ 

ഇവിടെ നമ്മള്‍ 11 പോസ്റ്ററുകള്‍ പരിചയപ്പെടുത്തുകയാണ്. ഈ ചിത്രങ്ങള്‍ കണ്ട ശേഷം നിങ്ങള്‍ പറയൂ, ഇന്ത്യക്കാര്‍ കാപട്യം ഉള്ളവരാണോ അല്ലെയോ എന്ന്.

വിവാഹമോചനം കൊണ്ട് കുടുംബം തകരില്ല; ഒമ്പത് വയസുകാരന്റെ വൈറല്‍ വീഡിയോ

വിവാഹമോചനത്തോടെ പൊട്ടിത്തകരുന്ന ഒന്നല്ല കുടുംബമെന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഡോനേഷ്യക്കാരനായ അസ്‌ക കോര്‍ബുസിയര്‍ എന്ന ബാലന്‍.

ജാതി ഭീകരത വെറുമൊരു കേട്ടുകേൾവിയല്ല !

അയിത്തം, ഖാപ് പഞ്ചായത്ത്, ദുരഭിമാന കൊലപാതകങ്ങൾ തുടങ്ങി തീഷ്ണമായ ജാതി യാഥാർത്ഥ്യങ്ങളുടെ വിളനിലമാണ് ഇന്ത്യൻ ഗ്രാമങ്ങൾ

ഓള്‍ഡ് ജനറേഷന്‍ Vs. ന്യൂ ജനറേഷന്‍ ; ഒരു കിടിലന്‍ വീഡിയോ

ന്യൂ ജനറേഷനുംഓള്‍ഡ് ജനറേഷനും തമ്മില്‍ അത്രത്തോളം അന്തരവുമുണ്ട്. പല കാര്യങ്ങളിലും പരസ്പരം അംഗീകരിക്കാനോ, അഭിനന്ദിക്കാനോ ഇരു കൂട്ടരും തയ്യാറുമല്ല. എന്തുകൊണ്ടാണത്?

ഭയപ്പെടുത്തുന്ന കൗമാരക്കാഴ്‌ചകള്‍

ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ... കലികാലത്തെ കൗമാരങ്ങള്‍ എന്ന പുസ്‌തകം വായിച്ചു തീരുമ്പോള്‍ ഓരോ വായനക്കാരനും പറഞ്ഞു പോകും. കാരണം ഈ പുസ്‌തകം വിചാരണചെയ്യുന്നത്‌ നമ്മെ തന്നെയാണ്‌. ഈ കുളിമുറിയില്‍ നമ്മളെല്ലാവരും...

എന്നെയൊന്ന് റേപ്പ് ചെയ്യൂ !!

ഇത്രമാത്രം ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട മാനഭംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്താവസ്ഥ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ ജനകീയവികാരം ഉയര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാന നഗരിയെ പ്രക്ഷുബ്ദമാക്കിക്കൊണ്ട് ബഹുജന സമരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യപ്പിശാചുക്കള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കമുള്ള അതിശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ പോവുന്നു. വധശിക്ഷ നല്‍കേണ്ടതില്ല, പീഢന വീരന്മാരുടെ 'തുപ്പാക്കി' മുറിച്ചു കളഞ്ഞാല്‍ മതിയെന്ന അഭിപ്രായം വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള പ്രമുഖര്‍ പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ഒരു പൊതുവികാരം രൂപപ്പെട്ടു വരികയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിത ദുരന്തം സമൂഹ മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിക്കാന്‍ കാരണമാകുമെങ്കില്‍ അത്രയെങ്കിലും നല്ലത് എന്നേ പറയാനൊക്കൂ.

നിങ്ങള്‍ ഒരു ബലാല്‍സംഗ ഇരയെ വിവാഹം കഴിക്കുമോ ? – വീഡിയോ

ഇങ്ങനെ ഒരു ചോദ്യം നിങ്ങളോട് ചോദിക്കപ്പെട്ടാല്‍ നിങ്ങള്‍ എന്താണ് ഉത്തരം പറയുക ? വിവാഹം കഴിക്കുമെന്നോ അതോ ഇല്ലെന്നോ ? രണ്ടായാലും ഒരു യുവതി ഇക്കാര്യം റോഡിലൂടെ നടന്നു പോകുന്നവരോട് ചോദിക്കുകയാണ്. അവരുടെ ഉത്തരങ്ങള്‍ എന്താണെന്ന്‍ അറിയേണ്ടേ? കണ്ടു നോക്കൂ ഈ വീഡിയോ

തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ല; പര്‍ദ്ദക്കെതിരെ ആഞ്ഞടിച്ച് ഫസല്‍ ഗഫൂര്‍

സ്ത്രീകള്‍ മുഖം മൂടുന്നത് ഇസ്‌ലാമികമല്ലെന്ന് എം.ഇ.എസ് ചെയര്‍മാന്‍ ഡോക്ടര്‍ ഫസല്‍ ഗഫൂര്‍. എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്

ഭാര്യ ‘ഹിജഡ’ എന്ന് വിളിച്ച് അപമാനിച്ചു. ഭര്‍ത്താവിനു കോടതി വിവാഹ മോചനം നല്‍കി.

ലൈംഗിക അസംതൃപ്തി കാരണം ഭാര്യ ഭര്‍ത്താവിനെ ഹിജഡയെന്നു വിളിച്ച് അപഹസിച്ചു . മനസികപീഡനമായി പരിഗണിച്ച് ഭര്‍ത്താവിനു കോടതി വിവാഹ മോചനം അനുവദിച്ചു.

ചെറുപ്പത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന യാത്രകള്‍

നിങ്ങളുടെ ചെറുപ്പകാലത്ത്, പറ്റുമെങ്കില്‍ മുപ്പത് വയസ്സിനും കല്യാണം കഴിക്കുന്നതിനും എല്ലാം മുമ്പ് നിങ്ങള്‍ ചെയ്തിരിക്കേണ്ടുന്ന ചില യാത്രകള്‍ ആണ് ഈ വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു?

ഹിന്ദു- മുസ്ലീം വിവാഹത്തിനെതിരെ ഭീഷണിയുമായി വര്‍ഗീയ സംഘടനകള്‍ ; പിന്തുണയുമായി സോഷ്യല്‍ മീഡിയയും.വയനാട്ടിലെ കല്യാണം ‘സംഭവ’മാകും ‘

മലയാളി ജാതിയുടെയും മതത്തിന്റെയും പിടിയില്‍ നിന്ന് മോചിതരാകുന്നുവെന്ന് സൂചന നല്കി വയനാട്ടില്‍ വീണ്ടുമൊരു ഇന്റര്‍കാസ്റ്റ് വിവാഹം

ഇനി ഭിക്ഷാടകര്‍ക്കും ബാങ്ക് അക്കൗണ്ട്‌ …!

വാര്‍ത്തകണ്ട് ഞെട്ടണ്ട കേട്ടോ .. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള എച്ച് സി ബി എല്‍ കോ ഓപ്പറേറ്റിവ് ബാങ്കാണ് ഇത്തരമൊരു പുതിയ കാല്‍വെപ്പ് നടത്തിയത്. സമൂഹത്തില്‍ താഴെത്തട്ടിലുള്ളവരെ സാമ്പത്തികഉന്നമനത്തിനായി കരുത്തരാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു സംരംഭം ആദ്യമായി തുടങ്ങിയത് എച്ച് സി ബി എല്‍ കോ ഓപ്പറേറ്റിവ് ബാങ്കാണ്, ലക്‌നൌവില്‍ 160 ഓളം ഭിക്ഷാടകര്‍ ഇതിനകം ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അക്കൗണ്ടുകള്‍ തുടങ്ങി.

മനുഷ്യന് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചു കൊല്ലുന്നതാകണോ ജയിലുകൾ ?

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമായ പീഡനമേറ്റു ബാലൻ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും ദുഃഖത്തോടെയല്ലാതെ ആരും ഓർക്കുന്നുണ്ടാകില്ല. പ്രതിയായ അരുൺ എന്ന നരാധമനെ ജയിലടയ്ക്കുകയുണ്ടായി. ചപ്പാത്തിയും മട്ടനും കഴിച്ചു പ്രതി ജയിലിൽ സസുഖം വാഴുന്നു എന്നുള്ള മാധ്യമറിപ്പോർട്ടുകൾ വായിച്ചു ജനങ്ങൾ രോഷംകൊണ്ടു. തിന്നു ചീർത്തു ക്രിമിനലുകൾ ജയിലിൽ സുഖമായി ഉറങ്ങുമ്പോൾ സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും കഴിച്ചു തൃപ്തരാകേണ്ടിവരുന്നു

സാമൂഹ്യപുസ്തകം ചിതലരിക്കുമ്പോള്‍…

സ്കൂള്‍ പഠനകാലത്ത്  ചൊല്ലുന്ന 'ഭാരതം എന്റെ നാടാണ്..എന്നു  തുടങ്ങുന്ന പ്രതിജ്ഞ  അവസാനിക്കുന്നത് ഈ വരികളിലൂടെയാണ്.  “ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും ”. വിദ്യാഭ്യാസത്തിന്റെ സ്മഗ്രലക്ഷ്യം സാമൂഹ്യ പുരോഗതിയാണെന്നും പറയപ്പെടുന്നു.എന്നാല്‍...

അമേരിക്കയിലെ ജിം ക്രോ നിയമവും കേരളത്തിലെ ആഘോഷങ്ങളിലെ പുരുഷമേധാവിത്വവും

ജിം ക്രോ നിയമങ്ങളെ പറ്റി കേട്ടിട്ടില്ലേ?അമേരിക്കയിൽ വെള്ളക്കാരെയും കറുത്തവർഗ്ഗക്കാരെയും കൃത്യമായി വേർത്തിരിച്ച,വെള്ളക്കാരെ പ്രിവിലേജിന്റെ സിംഹാസനത്തിലിരുത്തിയ ഒരു പറ്റം നിയമങ്ങളായിരുന്നു.

കമ്പനി പട്ടാളങ്ങള്‍

കൃഷി ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഉള്ളത്. കൃഷിയെയും കര്‍ഷകനെയും ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. നാട്ടില്‍ കൃഷിപ്പണി ഇല്ലാതാകുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് കര്‍ഷകന്‍ മാത്രമല്ല; കൃഷിയെ ആശ്രയിച്ചു കഴിയുന്ന മറ്റു പലരുമാണ്‌. കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കി അന്നന്നത്തെ അപ്പത്തിനുള്ള വക അന്വേഷിക്കുന്ന ഇരുമ്പുപണിക്കാര്‍ അതിലൊരു വിഭാഗമാണ്‌. കൃഷി ആയുധങ്ങളായ കലപ്പ, തൂമ്പ, അരിവാള്‍, കത്തി തുടങ്ങിയവ ഉണ്ടാക്കുകുകയും അവയുടെ അറ്റ്കുറ്റ പണികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു പോന്നിരുന്ന ഇവര്‍ ഇപ്പോള്‍ ഈ പണികള്‍ ഉപേക്ഷിച്ച മട്ടാണ്. കൃഷി ഉണ്ടെങ്കിലെ ഇവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. പലരും industrial രംഗത്തേക്കും മോട്ടോര്‍ വാഹന റിപ്പയര്‍ രംഗത്തേക്കും വഴിമാറി. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ പലതും ഇല്ലാതായപ്പോള്‍ പരമ്പരാഗത തൊഴില്‍ രംഗം പ്രതിസന്ധിയിലായി. പലരും ജീവിക്കാന്‍ മറ്റു വഴികള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

മൊഞ്ചുള്ള പെണ്ണേ… നിനക്കായൊരു മൈലാഞ്ചി കഥ

മൈലാഞ്ചി ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ?. ഏത് പ്രായത്തിലും മൈലാഞ്ചിയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വ്യത്യസ്തമായ ഡിസൈനിലുള്ള മൈലാഞ്ചിയിടാന്‍ പെണ്‍കുട്ടികള്‍ ബ്യൂട്ടിഷ്യന്മാരെ വരെ സമീപിക്കുന്ന കാലഘട്ടമാണിത്. കല്യാണചടങ്ങുകളില്‍ പോലും മൈലാഞ്ചിയ്ക്ക് വന്‍ആവശ്യക്കാരാണ്. മുസ്ലീകളില്‍ മൈലാഞ്ചി കല്യാണത്തിന് വന്‍പ്രധാന്യമാണ്....

ആസ്ത്രേലിയയില്‍ ഒരു ‘റിയല്‍’ ജുറാസിക് പാര്‍ക്ക്‌; ഇത് സംഭവം തന്നെ !

നിങ്ങള്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക്‌ സിനിമ കണ്ടിട്ടില്ലേ. അതില്‍ ജുറാസിക് പാര്‍ക്ക്‌ എന്ന ദിനോസറുകള്‍ക്ക് പുനര്‍ജ്ജന്മം നല്‍കി അവക്ക് വേണ്ടി ഒരു പാര്‍ക്ക് തന്നെ ഉണ്ടാക്കിയതാണ് നമ്മള്‍ കണ്ടത്. ഇവിടെ ആസ്ത്രേലിയയില്‍ പാല്‍മര്‍സൌറസ് ദിനോസര്‍ പാര്‍ക്ക് എന്ന പേരില്‍ ഒരു ജുറാസിക് പാര്‍ക്ക്‌ തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ആ പാര്‍ക്കിന്റെ പ്രത്യേകത എന്തെന്നോ

കണ്ണേ മടങ്ങുക

കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പലതരത്തിലുള്ള നിയമനിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം.

മന്ന – ദി ഹെവന്‍ലി ടച്ച്

നമ്മള്‍ എല്ലാവരും സിനിമ കാണുന്നവര്‍ ആണല്ലോ. ഏതൊരു പ്രേക്ഷകനെയും പോലെ ഞാനും ചിലപ്പോള്‍ റിവ്യൂ എഴുതാറുണ്ട്, വളരെ വിസ്തരിച്ചു എഴുതാന്‍ അറിയില്ലെങ്കിലും എന്റെ അഭിപ്രായം, അതായത് പടം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെങ്കിലും ഞാന്‍ ഫേസ്ബുക്കിലും ട്വിറ്റെറിലും രേഖപ്പെടുത്താറുണ്ട്. പടം മോശം ആയാലും നല്ലതാണെങ്കിലും കുറെ നാള്‍ ആ സിനിമയുടെ ഫോട്ടോസും, ഡയലോഗും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ ഷെയര്‍ ചെയ്യപ്പെടാറുണ്ട്. അടുത്ത പടം റിലീസ് ആകുമ്പോള്‍ പിന്നെ എല്ലാരും അതിന്റെ പുറകെ. പിന്നെ കുറെനാള്‍ കഴിഞ്ഞു നൂറാം ദിവസം, അല്ലങ്കില്‍ ഇരുനൂറാം ദിവസം എന്നുള്ള പോസ്റ്റര്‍, അല്ലെങ്കില്‍ സി ഡി റിലീസ് ചെയ്യുന്ന ദിവസം പിന്നെയും നമ്മള്‍ ആ മൂവിയെപ്പറ്റി ഓര്‍ക്കും. ശേരിയല്ലേ ഞാന്‍ പറഞ്ഞത്?

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

മഴക്കാല വേഷം

മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!

ഈ നാട്ടില്‍ ഇനിയാരും സീരിയലിനെ വീട്ടില്‍ കയറ്റില്ല !

നേരം ഒന്നിരുണ്ട് തുടങ്ങിയാല്‍ ആരും അയല്‍പക്കത്തെ വീടുകളില്‍ പോകാന്‍ പറ്റില്ല. കാരണം അവിടെ പോയാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കിയിട്ട് വേണ്ടേ? അയല്‍പക്കക്കാരുടെ മനസ്സുകളില്‍ അപ്പോള്‍ 'അമ്മ' സീരിയലിലെ മകളുടെ കരച്ചിലും സ്ത്രീധനം സീരിയലിലെ അമ്മായിയമ്മ - മരുമകള്‍ തര്‍ക്കവും ഭര്‍ത്താവിന്റെ(സീരിയലിലെ അവളുടെ) അവിഹിത ബന്ധങ്ങളുടെ കഥയും ആയിരിക്കും തിങ്ങി നിറയുന്നത്.
Advertisements

Recent Posts