സ്ത്രീകള്‍ക്കായി – 3: യാത്രക്കിടയില്‍ ശ്രദ്ധിക്കേണ്ടത്

മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവര്‍ യാത്രക്കിറങ്ങും മുന്‍പേ അത് ചാര്‍ജ് ചെയ്തു വെക്കണം. preapaid connection ഉള്ളവര്‍ അതില്‍ അഞ്ചാറു രൂപയെങ്കിലും എപ്പോഴും ബാലന്സ് ഇടുക :-)). പ്രധാനപ്പെട്ട ഒന്നോ രണ്ടോ നമ്പറുകള്‍ സ്പീഡ് ഡയല്‍ ആക്കി വെക്കണം. പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍ നമ്പറുകള്‍ ഫീഡ് ചെയ്തു വെക്കാന്‍ മറക്കരുത് കേട്ടോ. അവ താഴെ കൊടുക്കുന്നു. ഒറ്റക്കായിരിക്കുമ്പോള്‍ എന്തെങ്കിലും അപകടം മണത്താല്‍ മടിക്കാതെ പോലീസിന്റെ സഹായം തേടണം. വനിതാ ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചാലും മതി.

സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്?

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗിക മല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട് ! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യത യാണ്. ആ ബാധ്യത ഏറ്റെടുക്കുന്നുണ്ട് കലകക്ഷി ഡിസൈൻ ചെയ്ത ആർപ്പോ ആർത്തവ പ്രവേശന കവാടം.

ഗ്യാസിന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള പാചകം എങ്ങിനെ?

ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സിലിണ്ടര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്‍ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.

ഫേസ്ബുക്കില്‍ കാണുന്ന ആണുങ്ങളെ വിശ്വസിക്കാമോ?

ഒരു പുരുഷന്‍ ചിലപ്പോള്‍ വളരെ പരിഷ്കാരിയായി അവിടെ തന്റെ പോസ്റ്റുകള്‍ ഇടുന്നുണ്ടാവും. അയാള്‍ സമൂഹത്തിലെ അനീതികള്‍ക്ക് എതിരെയും മറ്റും സ്ഥിരമായി സ്വന്തം പ്രൊഫൈലില്‍ ഓരോ കാര്യങ്ങള്‍ എഴുതി വിടുന്നുണ്ടാവും.

ശ്രീധന്യയുടെ സിവിൽ സർവ്വീസ് വിജയത്തിൽ കുറ്റബോധം തോന്നുന്നുണ്ടോ ?

കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ കാര്യമായ തകരാറുണ്ട് ഈ സമൂഹത്തിന്. ഇന്ന് മഹാഭൂരിപക്ഷം മലയാളികളും ജീവിക്കുന്നത് കാലങ്ങളായി മണ്ണിൻ ഉട​യോരെ കബളിപ്പിച്ച് കവർന്നെടുത്ത മുതലിലാണ്. ഈ നാണക്കേട് പുറത്തറിയിക്കാതിരിക്കാനുളള ശ്രമമാണ് അറിഞ്ഞും അറിയാതെയും നമ്മൾ നടത്തുന്നത്.

ഫോട്ടൊ എക്സ്ബിഷന്‍

തള്ളക്കോഴി ചിറകിന്റെ അടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതു പോലെയാണ് എന്റെ കൂട്ടുകാരി സുമയും അവളുടെ കാറും. രാവിലെ തന്നെ മകളെ കാറിലിരുത്തി സ്കൂള്‍ ബസ്സ് സ്റ്റോപ്പിലേക്ക് പോകും. ബസ്സ് വരുമ്പോള്‍ കാ റില്‍ നിന്ന് മകള്‍ ബസ്സിലേക്ക്.

കോടികള്‍ മുടക്കി ഒരു കല്യാണം നടത്തുന്നതിന് പകരം ഇങ്ങനെയൊക്കെ ചെയ്തുകൂടെ?

100 പവന്‍ സ്വര്‍ണം, ബെന്‍സ് കാര്‍ തുടങ്ങി ഫുഡ്‌ വരെ 5 സ്റ്റാര്‍ ആയിരക്കും..എങ്കിലേ നമുക്ക് ഒരു തൃപ്തി വരികയുള്ളു

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.

ഹാപ്പി മദേര്‍സ് ഡേ !!!! അമ്മമാര്‍ക്കായി സമര്‍പ്പിച്ചത് – വീഡിയോകള്‍

വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. ലോക മാതൃ ദിനത്തോടനുബന്ധിച്ച് യൂട്യുബില്‍ പുറത്തിറങ്ങിയ ചില വിഡിയോകള്‍ പരിചയപ്പെടുത്തുകയാണിവിടെ

ലോക മുത്തശ്ശി @127…!!

ഒന്നേകാല്‍ നൂറ്റാണ്ട് പ്രായമുള്ള ഒരു മുത്തശി. കേവലം മുത്തശ്ശിയല്ല, മുതുമുത്തശ്ശി. അതു കൊണ്ടു തീര്‍ന്നില്ല,ലോക മുത്തശ്ശി.

കാല്പനികവത്കരിക്കപ്പെട്ട ആർത്തവം

കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.

ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരമ്മ മകൾക്കുനൽകുന്ന 10 നിർദ്ദേശങ്ങൾ

പത്തു വയസ്സാവുമ്പോഴേക്കും കല്യാണം,കെട്ട്യോന്‍, കുട്ടികള്‍, ആണ് ഒരു പെണ്ണിന്റെ ജീവിത ലക്‌ഷ്യം എന്നും കല്ലാനാലും കണവന്‍, പുല്ലാനാലും പുരുഷന്‍ എന്നൊക്കെയുള്ള ആപ്തവചനങ്ങള് മനപാഠമാവുന്ന വരെ ചൊല്ലിക്കൊടുക്കുകയും, ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍‍, അവളുടെ വാക്ക് വിശ്വസിക്കുന്നതിന് പകരം അയാള്‍ ആവശ്യപ്പെടുന്ന ദ്രവ്യങ്ങള്‍ കൊടുത്ത് മകളെ അറവുശാലയിലേക്ക് തിരിച്ചയക്കുന്നതിലും നല്ലത് വയറ്റില്‍ വച്ചോ , ജനിക്കുമ്പോള്‍ തന്നെയോ കൊന്നു കളയുന്നതല്ലേ?

ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകളെയും നാപ്കിന്‍ ഉപയോഗിക്കുന്നവരാക്കുവാന്‍ ഒരുങ്ങി ഒരു പുരുഷന്‍ !

ഇന്ത്യയില്‍ നാപ്കിന്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കേവലം 7% മാത്രമാണ്. അതില്‍ നിന്നുമാറി 90% സ്ത്രീകളെ കൊണ്ടും നാപ്കിന്‍ ഉപയോഗിക്കുന്നവരാക്കി മാറ്റുവാന്‍ അരുണാചലം മുരുഗാനന്തം എന്ന പുരുഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. 

“വിശേഷം വല്ലതുമായോ പെണ്ണേ…”

1989ൽ അവര് ജനിച്ചുവീണപ്പൊ പെൺകുഞ്ഞാണല്ലോ, കഷ്ടമെന്ന് ആ മാതാപിതാക്കൾ ആലോചിച്ചിരിക്കില്ല. പ്രസവവിവരമറിഞ്ഞപ്പൊ പെണ്ണാണല്ലേ എന്ന് ബന്ധുക്കൾ സഹതപിച്ചുകാണില്ല. വളർന്നു വരുന്ന കുഞ്ഞു കാറ്റിയോട് മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടതാണെന്ന് കൂടെക്കൂടെ ഓർമിപ്പിച്ചുകാണില്ല. വിരുന്നിനു വരുന്ന അമ്മായി അടുക്കളയിൽ വച്ച് " അവക്ക് വെപ്പൊക്കെ അറിയാമോടിയേ " എന്ന് കുശുകുശുത്തുകാണില്ല. അവൾ കോളജിൽ ചെന്നപ്പൊ പെൺകൊച്ചിനെ അധികം പഠിപ്പിക്കണ്ട, വല്ലവൻ്റെയും കൂടെ ഇറക്കിവിടേണ്ടതല്ലേയെന്ന് വല്യപ്പനും വല്യമ്മയും ഉപദേശിച്ചുകാണില്ല. ഇരുപതു തികഞ്ഞപ്പൊ കല്യാണാലോചന തുടങ്ങിക്കാണില്ല. പ്രായം കൂടിയാൽ ചെക്കനെ കിട്ടില്ലെന്ന് പേടിച്ചുകാണില്ല. ഒന്നും ശരിയായില്ലേയെന്ന് ആശ്ചര്യപ്പെട്ടുകാണില്ല. അവളുടെ മനസിൽ വല്ലവരുമുണ്ടോയെന്ന് ചോദിക്കാൻ ശട്ടം കെട്ടിക്കാണില്ല.

ആൻലിയ ഹൈജിനസ്: ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇര.

ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ...

കല്‍പ്പന ചൗള: അതിരുകളില്ലാതെ പറന്ന പൊന്‍താരകം

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന അവിസ്മരണീയ നേട്ടത്തിലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ ഈ യുവതിക്ക് കഴിഞ്ഞു. തന്‍റെ രണ്ടാമത്തെ...

ഐസിസ് പോരാളികളെ മുട്ടുകുത്തിച്ച് കുര്‍ദിഷ് വനിതകള്‍..

സിറിയയും തുര്‍ക്കിയും സംഗമിക്കുന്ന നഗരമായ കൊബെയ്‌നില്‍നിന്ന് ഭീകരരെ തുരത്തിയത് ആരാണ്? മാസത്തോളം നീണ്ടുനിന്ന പോരാട്ടത്തില്‍ ഐ എസിന്റെ കറുത്ത പതാക കീറിയെറിഞ്ഞ് ചുവപ്പും മഞ്ഞയും കലര്‍ന്ന ബാനര്‍ സ്ഥാപിച്ചതിന് പിന്നില്‍ ആരായിരുന്നു?

നിങ്ങൾ കരുതുന്നപോലെ കുഞ്ഞുങ്ങളെ തൊട്ടുനോവിക്കാത്തവരല്ല ഞങ്ങൾ അമ്മമാർ

"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട്‌ തല്ല് കൂടുതൽ കിട്ടുകയും ചെയ്യും

ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളുടെ നാട് !

ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളുടെ നാടോ? കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു സംഭവം അല്ലേ? അതെ സത്യമാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ കരിമ്പ് തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്. ജന്മനാ ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നവരല്ല ഇവര്‍. ജോലിക്ക് വേണ്ടി, ഉപജീവനത്തിന് വേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍. മറ്റ് മാര്‍ഗങ്ങളേതും മുന്നിലില്ലാതിരിക്കുമ്പോള്‍ മനസില്ലാമനസോടെ ഈ ക്രൂരതയ്ക്ക് വേണ്ടി സ്വയം പാകപ്പെടുത്തുന്നവര്‍.

കറുത്ത സുന്ദരി

ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ് Khoudia Diop (ഖൌഡിയ ദ്യോപ്).കറുത്ത നിറമുള്ളവരെ രണ്ടാം നിര പൌരന്മാരായി പുരാതന കാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് Khoudia Diop എന്ന സെനഗല്‍ സുന്ദരി.ലോകത്ത് നിലനിന്നിരുന്ന അടിമവ്യവസായവും, ജാതിയുടെ പേരിലുണ്ടായിരുന്ന അടിച്ചമര്‍ത്തലുകളുമൊക്കെയായി മനുഷ്യന്‍റെ തൊലിയുടെ കറുപ്പുനിറം കെട്ടുപിണഞ്ഞു കിടക്കുന്നു.കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും, അവജ്ഞയും ഒളിഞ്ഞും, തെളിഞ്ഞും ഇന്നും ലോകത്ത് പല ഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. ഭാരതത്തിലും പരസ്യമായി ഇല്ലെങ്കിലും കാലാകാലങ്ങളായി നിലനിന്നിരുന്ന ഉച്ചനീചത്വത്തില്‍ അടിസ്ഥാനമാക്കിയ വര്‍ണ്ണ വിവേചനം ഇന്നും ചിലപ്പോഴൊക്കെ തലപൊക്കാറുണ്ട്. മാനസികമായ പരിപക്വത ആധുനികയുഗത്തിലും മനുഷ്യന് പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണിത്.

ആർക്കൊപ്പം നിൽക്കും നിങ്ങൾ?

സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.

സ്ത്രീകള്‍ക്കായി – 2: യാത്രക്കാരികളുടെ ശ്രദ്ധക്ക്

ഇന്ന്‌ ജോലിക്കായോ മറ്റാവശ്യങ്ങല്ക്കായോ യാത്രചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി.

ഒടിവിദ്യയും ഇന്ദുമേനോനും.

  ഞാൻ ജീവിക്കുന്നത് നാട്ടിലോ നഗരത്തിലോ ആയാലും എനിക്കായി വാങ്ങുന്ന ഭൂമികളിൽ ചില പ്രത്യേക കൾട്ടുകളുണ്ടായിരുന്നു. പൂർവീ കാത്മാക്കൾ, ലോക്കൽ മാരക ഡിറ്റീസ്, വാർത്താളി, പറക്കുട്ടി,പൂക്കുട്ടി, ചോരക്കൂളിയൻ ,ബ്രഹ്മരക്ഷസ്, ചിന്നമസ്ത അങ്ങനെ സാത്താനികവും ദൈവികവുമായ...

പുരുഷന്‍ സ്ത്രീയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ത്?

ആണുങ്ങള്‍ രൂപ ഭംഗിയില്‍ പെട്ടെന്ന് തന്നെ ആകൃഷ്ടരാവും എന്ന് അറിയാമല്ലോ. കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ ആണുങ്ങള്‍ക്ക് ഇഷ്ടമാകും. എല്ലാവരുടെയും സൌന്ദര്യം അധിക നാള്‍ നില്‍ക്കില്ല. പ്രായം കൂടും തോറും അത് കുറഞ്ഞു വരും. സൌന്ദര്യം കുറവുണ്ടെന്ന് കരുതുന്നവരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സ്വന്തം ആരോഗ്യം കാത്തു സൂക്ഷിക്കുവാനും ചേരുന്ന തരത്തിലുള്ള വേഷ വിധാനങ്ങള്‍ ധരിക്കുന്നതിലും കൂടുതലായി ശ്രദ്ധിക്കണം.സ്വന്തം ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്ന തരത്തില്‍ പെരുമാറുകയും വേണം. അധികം വണ്ണം വയ്കാതെ നോക്കുക.

ആണുങ്ങളെ വളർത്തി വഷളാക്കുന്ന സ്ത്രീകൾ

ചില അമ്മമാരുണ്ട്;മക്കളെ ഒരിക്കലും വലുതാവാൻ അനുവദിക്കാത്തവർ.രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ള കുഞ്ഞിനെ പരിചരിക്കുന്ന പോലെ 25 വയസ്സായ മകനെ (പെൺമക്കളെ അത്രയ്ക്കില്ല) പരിചരിക്കുന്നവർ. രാവിലെ ബദാം പൗഡർ കലക്കിയ പാൽ മുതൽ പ്രത്യേകം തയാറാക്കിയ പ്രഭാത ഭക്ഷണം, കറികൾ എന്നിങ്ങനെ അവർക്ക് സവിശേഷമായ മെനു ആണ്. രാവിലെ വീട്ടിൽ എല്ലാവർക്കുമായി പുട്ടും കടലയും ആയിരിക്കും.മകന് അതിനോട് തെല്ലൊരു ഇഷ്ടക്കുറവ് കണ്ടേക്കാം; എന്നു വച്ച് അയാൾ അത് കഴിക്കാതിരിക്കുകയൊന്നുമില്ല. പക്ഷെ അമ്മ അവനു വേണ്ടി ഏത്തപ്പഴം നെയ്യിൽ പൊരിച്ചതും ബുൾസ് ഐ യും ഉണ്ടാക്കിക്കൊടുത്തിരിക്കും. ചിലപ്പോൾ അവൻ അതൊന്നു തിരിഞ്ഞു നോക്കുക പോലുമില്ലാതെ ചടപടാന്ന് ഇറങ്ങിപ്പോയെന്നുമിരിക്കും.

ലോകത്തിലെ ഏറ്റവും ഭാരമുള്ള കൈകളുമായി ഒരു യുവതി…

തന്റെ കരങ്ങളുടെ ഭാരം താങ്ങാന്‍ ഈ യുവതിക്ക് കഴിയുന്നില്ല, കാരണം അസഹനീയമായ വേദന. തായ് ലാന്‍ഡിലെ 59 കാരിയായ ടുആന്‍ജയ്‌ സമസ്കമാം എന്ന ചെറുകിട കച്ചവടക്കരിയാണ് ഈ ദുരിതം അനുഭവിക്കുന്നത് . തന്റെ ഇരു കൈകളിലും...

ആനന്ദവല്ലിക്ക് പ്രണാമം

ഗീതയുടെയും സുമലതയുടെയും മുഖത്തു നിന്നു നമ്മൾ എന്നും കേട്ട ശബ്ദം.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാം,, 'നായിക'യിൽ ശാരദയും പത്മപ്രിയയും, ഭരതത്തിൽ ലക്ഷ്മി, പിന്നെ എത്രയോ ചിത്രങ്ങളിൽ അംബിക, ഉർവശി, മേനക, ചിത്ര, ഇനിയും എത്ര നടിമാർ കന്മദത്തിലെ മുത്തശ്ശിയമ്മ വരെ.. വളരെ വ്യത്യസ്തമായ ശബ്ദവും ഭാവവും.. വ്യത്യസ്തതയുള്ള ഒട്ടേറെ നായികമാരുടെ ശബ്ദമായിരുന്നെങ്കിലുംതൊഴിലിനു പുറത്തവർ താരതമ്യേന നിശ്ശബ്ദയായിരുന്നു.

മേതിൽ ദേവികയുടെ ‘സർപ്പ തത്വം’

പൊതുവേ വിഗ്രഹാരാധനക്കും ജാതീയതക്കുമെതിരായ സിദ്ധരിൽ, പതിനൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ജീവിച്ചെന്നു കരുതുന്ന പാണ്ഡ്യരാജ്യത്തിലെ കെങ്കേമനായിരുന്ന പാമ്പാട്ടി സിദ്ധന്റ 129 പാട്ടുകളും തുടങ്ങുന്നത് ആടുപാമ്പേ എന്നാണ്.

സ്ത്രീകളുടെ സ്വകാര്യതയും അന്തസും നിയമം

ബോധപൂര്‍വം അപമര്യാദയോടുള്ള പെരുമാറ്റവും സ്ത്രീയുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയും പീഡനമായി കണക്കാക്കി അതിനു ഇടയാക്കുന്ന പുരുഷനെതിരെ ഈ നിയമം പ്രകാരം കേസ് എടുക്കാം. വാക്കുകളിലൂടെയോ രേഖാമൂലമോ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ മുഖേനെയോ നടത്തുന്ന ചേഷ്ടകളും ആംഗ്യങ്ങളും പദപ്രയോഗങ്ങളും ഇനി പീഡനമായി കണക്കിലെടുക്കും. അപമാനിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടെയും സ്ത്രീയുടെ ശരീര ഭാഗങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുക, എസ്.എം.എസ്, ഫോണ്‍കാള്‍, വീഡിയോഗ്രാഫ്, തുടങ്ങിയവയിലൂടെ ശബ്ദമോ ചിത്രമോ പകര്‍ത്തുക, ചിത്രങ്ങളോ ശബ്ദരേഖയോ ശേഖരിക്കുകയും വിതരണം നടത്തുകയും മോര്‍ഫിങ്ങ് ഭ നടത്തുകയോ ചെയ്യുക തുടങ്ങിയവയും സ്വാകാര്യതയില്‍ കടന്നു കയറുന്നതായും പീഡനമായും കണക്കിലെടുക്കപ്പെടും. അപകീര്‍ത്തി പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം ചെയ്യുക, തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ക്യാമറ, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇതര ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയില്‍ സ്ത്രീകളുടെ സഭ്യമല്ലാത്ത ഫോട്ടോഗ്രാഫുകളുടെ ക്ലിപ്പിംഗുകളോ ചിത്രങ്ങളോ ശബ്ദരേഖയോ വീഡിയോകളോ അവരെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചതോ അല്ലെങ്കില്‍ ഉപയോഗിക്കാനുള്ള ഉദ്ദേശത്തോടെ കൈവശം വെച്ചതായോ കണ്ടെത്തിയാല്‍ ഈ നിയമ പ്രകാരം കുറ്റകരവും കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവോ 25000രൂപാ പിഴയോ അല്ലെങ്കില്‍ പിഴയും തടവും കൂടിയോ പ്രതിയെ ശിക്ഷിക്കാം.
Advertisements

Recent Posts