ഗോവിന്ദന്മാരുണ്ടാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും പെണ്ണുങ്ങളേ വഴിമാറി നടക്കുക

നിങ്ങൾക്കറിയാമോ "എനിക്കൊന്ന് ശ്വാസം വിടണം" എന്ന് പറഞ്ഞ് പ്രണയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന പല്ലവിയുടെ ജീവിതം പോലേയോ, അവൾക്ക് നേരിടേണ്ടി വരുന്ന വയലൻസോ, അതിജീവനമോ പോലേയല്ല പല യാഥാർത്ഥ്യങ്ങളും.

അതിരുകടക്കുന്ന വിവാഹ”റാഗിംഗ്”

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്.

സ്ത്രീകൾ ഭർതൃവീട്ടിലെ അഭയാർത്ഥികളാണോ ?

സ്വന്തം വീട്ടിൽ നിന്നും വിവാഹത്തോടെ ഭർതൃ വീട്ടിലേക്ക് താമസം മാറേണ്ടി വരുന്ന സ്ത്രീകൾ ഒരർത്ഥത്തിൽ അഭയാർത്ഥികളാണ്. ചെന്നുകേറുന്ന വീട്‌ സ്വന്തം പോലെ കരുതണം എന്ന് ചെറുപ്പം മുതൽ കണ്ടിഷൻ ചെയ്യപ്പെടുന്നവരാണ് സ്ത്രീകൾ. പക്ഷെ പ്രായോഗികമായി എത്രമാത്രം സാധ്യമാണിത് ?ഒത്തൊരുമയോടെ അങ്ങ് കഴിഞ്ഞു പോയാൽ പോരെ എന്ന് കാരണവർ ചമയുന്നവരാണാധികവും. വീടെന്നാൽ ചാരുകസേരയും ചായക്കോപ്പയും ആണെന്ന് ധരിച്ചുവെച്ചവർക്ക് അങ്ങിനെ പറയാം.

വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത്

മറ്റന്നാളെ രാജശ്രീയുടെയും വിഹാൻറെയും വിവാഹമാണ്. ഇരുകുടുംബങ്ങളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ചെറുതെങ്കിലും മനുഷ്യവർഗത്തിലുൾപ്പെട്ട എല്ലാത്തരം മനുഷ്യരും സംഗമിക്കുന്ന വേദിയിൽ വച്ചാണ് ഞങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് - പല ജാതി-മതക്കാർ, , രാഷ്ട്രീയാഭിപ്രായം ഉള്ളവർ, അതില്ലാത്തവർ, പ്രശസ്തർ, പ്രശസ്തരല്ലാത്തവർ,സിസ്-ലിംഗമനുഷ്യർ, ട്രാൻസ്-ലിംഗമനുഷ്യർ, പല തരം ലൈംഗികസ്വത്വങ്ങളുള്ള മനുഷ്യർ, ബുദ്ധി കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, ശരീരം കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, സ്വദേശവാസികൾ, വിദേശവാസികൾ, മലയാളികൾ, അല്ലാത്തവർ, മലയാളികളാണെങ്കിലും മലയാളം കാര്യമായി പറയാത്തവർ ... അങ്ങനെയങ്ങനെ.
Advertisements

Recent Posts