ഒരു ബ്ലോഗറുടെ തുറന്നുപറച്ചിലുകള്‍

കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഉറക്കച്ചടവുള്ള രാത്രികളിലൊന്നില്‍ മനസ്സില്‍ പെട്ടെന്നൊരു പൂതി. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു പൂതി.. എന്താന്നല്ലേ?? ഓളോട് പറയണം ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.. ഈ ബൂലോകത്തെ വലിയൊരു സംഭവമാണെന്ന്...!!!

സായിപ്പിന് വേണ്ടി ചില മലയാളം പഴഞ്ചൊല്ലുകള്‍

സായിപ്പന്മാരുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി ചില മലയാളം പഴഞ്ചൊല്ലുകള്‍ തര്‍ജ്ജമ ചെയ്യുന്നു. തങ്ങളുടെ കുഞ്ഞുങ്ങള്‍ 'മല്യാലം' പറയുന്നത് മോശമാണെന്ന് കരുതുന്ന 'തല്ല' മാര്‍ക്ക് ; വല്യപ്പനും വല്യമ്മയും പലപ്പോഴും അപ്പനും പറയുന്നത് എന്താണെന്നു കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുവാന്‍കൂടി ഈ തര്‍ജ്ജമ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ട് എന്ന രാജ്യത്ത് ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് പ്രദേശങ്ങളിലെ ചില പള്ളിക്കൂടങ്ങളില്‍ ഈ പഴഞ്ചൊല്ലുകള്‍ പാഠപുസ്തകങ്ങളില്‍ ഇപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാഷാ ഇന്‍സ്ടിട്യൂട്ട് ഇത് കേരളത്തിലും സിലബസ്സില്‍ ചേര്‍ക്കുവാനായി അനുവാദം ചോദിച്ചിട്ടുന്ടെങ്കിലും ഇതുവരെ കൊടുത്തിട്ടില്ല.

ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും

എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും) കിട്ടും. ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല. ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത്‌ മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ

ഒരു അപകടത്തീന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചു നീയെന്നേ കൊന്നേനേല്ലോടാ !

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിക്കുക .., എന്റെ സ്വപ്നങ്ങളില്‍ ഒന്നാണത് ..,!, കാരണം എന്റെ മാക്‌സിമം സ്പീഡ് മണിക്കൂറില്‍ 40 കിലോമീറ്ററാണ് ...!

മാപീ ഡിസ്കൌണ്ട്..

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല.

‘സമാധാനം’എന്ന ‘സാധനം’

വിരസമായ പകലിനു വിലക്ക് കല്‍പ്പിച്ചുകൊണ്ട് ഇന്നത്തെ പകല്‍ തിരശീലയില്‍ നിന്നും മറഞ്ഞു. ഓഫീസ് മുറിയില്‍നിന്നും പുറത്തേക്കിറങ്ങി അവന്‍ ഒരു നിമിഷം നിന്നു, അല്‍പ്പം ശുദ്ധവായു ശ്വസിക്കാനെന്നപോലെ. വീണ്ടും ഒരു പകല്‍ അവസാനിച്ചിരിക്കുന്നു. കംപ്യൂട്ടറും ഫയലുകളും മെയിലുകളും ഒന്നുമില്ലാത്ത വിശാലമായ ഒരു ഭ്രാന്തന്‍ സായാഹ്നം. വ്യഗ്രമായ മനസുമായി അവന്‍ റോഡിലേക്കിറങ്ങി.

മുഖ്യമന്ത്രി രാജി വെക്കണം

'എന്താ അവന്‍ എത്താനിത്ര താമസം '... ..കേളുവശാന്‍ വിങ്ങി പൊട്ടുമെന്നവസ്തയായി... ..' പരവശം കൊള്ളല്ല കേളുവേട്ടാ അവനിപ്പെമിങ്ങേതും ' രാമന്‍ സമാദാനിപ്പിക്കാന്‍ ശ്രമിച്ചു ...... 'രാമ നിനക്ക് അങ്ങിനെയൊക്കെ പറയാം എന്റെ ചന്ഘിലെ തീ നിനക്ക് അറിയോ '

ചെമ്പാവു പുന്നെല്ലിന്‍ ചോറോ….

കോളേജ് കാന്റീനില്‍ നിന്ന് നല്ല ചൂട് ചോറ് കഴിച്ചതിന്റെ സ്വാദ് ദേ ഇപ്പോഴും പോയിട്ടില്യ. ഇവന്‍ ഈ ചോറ് തിന്ന കഥയാണോ ഇത്ര കാര്യായിട്ട് പറയാന്‍ പൊകൂന്നതു, എന്ന് കരുതരുത്.സത്യത്തില്‍ ഇത് സെക്കണ്ട് ഇയര്‍ കുട്ടികള്ക് ഫസ്റ്റ് ഇയര്‍ കുട്ടികളോടുള്ള, സ്‌നേഹത്തിന്റെയും ആത്മബന്ധതിന്റെയും (ഗഥ) അല്ല കഥയാണ്. (സത്യം),പിന്നെ അവര്‍ക്ക് തിരിച്ചും.അത് വഴിയെ മനസ്സിലായിക്കൊള്ളും.

ഫേസ്ബുക്കിലെ പ്രവാസി ഫലിതങ്ങള്‍

ദോഹയിലെ മൃഗ ശാലയില്‍ പുതിയതായി വന്ന ഇന്ത്യന്‍ കടുവ തനിക്കു കഴിക്കാനായി കിട്ടിയ പഴവും, ആപ്പിളും, നിലക്കടലയും കഴിക്കാതെ നിരാഹാരം കിടന്നു പ്രതിക്ഷേധം പ്രകടിപ്പിച്ചപ്പോള്‍ കടുവയുടെ നോട്ടക്കാരന്‍ അതിനോട് പറഞ്ഞു. നീ കടുവ ആയിരിക്കാം. കാട്ടിലെ വെല്ല്യ ആളുമായിരിക്കാം. പക്ഷെ നീ ഇങ്ങോട്ട് വന്ന വിസ കുരങ്ങന്റെടതാണ്

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍

ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു.

ഗുരു ദേവോ ഭവ:

അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഇങ്ങനെ ഒരു സുദിനത്തില്‍ എന്നെ പഠിപ്പിച്ച് പഠിപ്പിച്ച് ഈ നിലയിലെത്തിച്ച എല്ലാ അദ്ധ്യാപകരേയും നന്ദി പൂര്‍വ്വം സ്മരിക്കുന്നു. കൂട്ടത്തില്‍ ഒരു അധ്യാപകനെ പ്രത്യേകം പരാമര്‍ശിച്ചില്ലെങ്കില്‍ അതൊരു വലിയ നന്ദികേടായി പോവും.

കരിക്കിന്‍ വെള്ളം

എതിരേ വന്ന ബോട്ടിന്റെ ഓളത്തില്‍ ചുരുളന്‍ വള്ളമൊന്ന്! ഇളകിയാടി. 'കണ്ണ് കാണത്തില്ലേ ഈ കഴുവേറടാമോന്‍മ്മാര്‍ക്ക്...&(#@$*[email protected]' യമഹാ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തിന്റെ െ്രെഡവര്‍കംഓണര്‍ തൊമ്മി വിളിച്ച പുളിച്ച തെറിയുടെ ബാക്കി ആ ഇരമ്പലില്‍ മുങ്ങിപ്പോയി! കേരളാ സ്‌റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്ടിന്റെ പഴകി പായല് പിടിച്ച ജലയാനമാണെങ്കിലും പാവപ്പെട്ട കൊതുമ്പു വള്ളക്കാരെ മുക്കി, തോട്ടു മാടിയിടിച്ച്, കടവില്‍ തുണിയുലച്ചുക്കൊണ്ടിരിക്കുന്ന തരുണീമണികളുടെ ഉടുതുണി പോലും നനച്ച്, ഊറിച്ചിരിച്ചു പായുന്ന ബോട്ടിന്റെ ലാസ്‌കര്‍സ്രാങ്ക് മക്കള്‍ക്ക് പതിവായി ഇതുപോലെ വല്ലതും കേട്ടില്ലെങ്കില്‍ വയറ്റീന്നു പോകില്ലെന്നായിട്ടുണ്ട്!

ശ്രീധരായണം (നര്‍മ്മം)

വടക്കേമേട് ദേശത്തിലെ വെളിച്ചപ്പാടിന്റെ മൂത്ത സന്തതിയാണ്ശ്രീധരന്‍... ശ്രീധരന്‍ ആള്‍ ഒരു രസികനാണ്. തന്റെയും തന്റെ അച്ഛന്‍ ശേഖരവെളിച്ചപ്പാടിന്റെയും തമാശകലര്ന്ന ചെയ്തികള്‍ സമയവും സന്ദര്ഭവും അനുസരിച്ച്കൂട്ടുകാരോട് തട്ടിവിടും. അതില്‍ മൂന്നാലെണ്ണം നോക്കാം.

അനന്തന്‍ മേസ്ത്രീന്‍റെ കുപ്പിപ്പാന്‍റ്

നമുക്ക് ചുറ്റുമുള്ളവര്‍, നമ്മുടെ തന്നെ കഥയില്‍ കഥാപാത്രങ്ങളായി എത്തുന്നത് എങ്ങനെ വ്യാഖ്യാനിക്കാം...? സര്‍ഗശേഷി കുറഞ്ഞവന്‍ എന്നോ, സ്വന്തം ഭാവനയില്‍ പൂച്ചപെറ്റ് കിടക്കുന്നവനെന്നോ പറയാം, ആക്ഷേപിക്കം ... തിരക്കഥ എന്ന സിനിമ റിലീസ് ആയപ്പോള്‍ , ശ്രീവിദ്യയുടെ കഥ വളച്ചൊടിച്ചു രഞ്ജിത്ത് വിറ്റു കാശാക്കി എന്നും , ഇങ്ങനെ ഉള്ളവന്‍ ഏറെ കാലം സിനിമ പിടിക്കില്ലെന്നും പറഞ്ഞ കൈരളിയുടെ പുത്രന്മാര്‍ ഉണ്ട്....

പുട്ടു പുരാണം.. (ഈജിപ്ഷ്യന്‍ പുട്ട്‌)

അങ്ങു ബോളിവുഡ്‌ മുതല്‍ ഇങ്ങു മാനസപുത്രി സീരിയല്‍ വരെ നിങ്ങള്‍ തപ്പിയാലും കാണില്ല ഇതു പോലൊരു സാധനത്തെ.

ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു നടന്ന യുവതി വീണത് 65 അടി താഴ്ചയിലേക്ക്

പണ്ടൊക്കെ ഹോസ്റ്റലിലും മറ്റും കാമുകിമാരുമായി നട്ടപ്പാതിരയ്ക്ക് സൊള്ളി അടുത്തുള്ള തോട്ടിലോ പൊട്ടക്കിണറിലോ വീണ ആളുകളുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അന്നൊക്കെ കാമുകിയാണ് വില്ലനായതെങ്കില്‍ ഇന്ന് ഒന്നിലധികം പേരെ ഒരേ സമയം കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് ഒരു യുവതിക്ക് പണി കൊടുത്ത കഥയാണ്‌ നമ്മളിവിടെ പറയുന്നത്. അങ്ങിനെ സിഡ്നിയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.

കള്ളന്‍ (കഥ)

അയച്ച ആളുടെ പേരും വിലാസവും നോക്കി: 'പി കെ ബാലകൃഷ്ണന്‍, മറ്റത്തറ വീട്, കൂടാളി പി ഓ, കണ്ണൂര്‍.' പേരും വിലാസവും അപരിചിതമായിത്തോന്നി. കൂടാളി, കണ്ണൂര്‍…കണ്ണൂര്‍ എവിടെയാണെന്നു നന്നായറിയാം. പക്ഷേ, കൂടാളി എവിടെയെന്നറിയില്ല. ഇതിനൊക്കെപ്പുറമേ, പി കെ ബാലകൃഷ്ണന്‍ എന്നൊരു പേര് ഓര്‍മ്മയില്‍ എവിടേയുമില്ല. പി കെ ബാലകൃഷ്ണന്‍ എന്നൊരു പേര് ഓര്‍മ്മയില്‍ നിന്നു ചികഞ്ഞെടുക്കാനുള്ള ശ്രമം ഞാന്‍ തുടരുന്നതിന്നിടയില്‍, സൌദാമിനി എന്റെ കൈയ്യില്‍ നിന്ന് കവര്‍ പിടിച്ചു വാങ്ങി, അതിന്റെ ഒരറ്റം സൂക്ഷിച്ചു തുറന്നു. ഒരു തുണ്ടു കടലാസ്സും, അതിനോടൊപ്പം ഒരു ചെക്കുമാണ് കവറിലുണ്ടായിരുന്നത്. 'ഇരുപതിനായിരം രൂപ! കോളടിച്ചല്ലോ' എന്നു പറഞ്ഞുകൊണ്ട് ചെക്ക് സൌദാമിനി എന്റെ കൈയ്യിലേയ്ക്കു തന്നു
sharing accommodation malayalam story

ഷെയറിംഗ് അക്കൊമോടെഷന്‍ എന്ന വളളികെട്ട് !

എന്നാലും ആ ദ്രോഹി കൊച്ചു തോമാ ഈ സമയത്ത് ഇങ്ങനെ കാണിച്ചല്ലോ..ഇരുപതാം തീയതി ആണോ താമസം മാറ്റുവാ എന്ന് പറയുന്നേ..എല്‍ദോക്ക് ദേഷ്യം മാറിയില്ല

ഫൂട്ട് ലൂസ്

അസംഘടിത മേഖല എന്ന് പറയുന്നത് വ്യാവസായിക രൂപാന്തരീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉത്ഭവിക്കുന്ന ഒന്നാണെന്നും , പിന്നീട് വാണിജ്യവത്ക്കരണം, വ്യവസായവത്ക്കരണം എന്നിവയില്‍ നിന്നും പ്രാപ്യമാകുന്ന ദ്രവ്യലാഭങ്ങളുടെ ഏകീകരണഫലമായി ഈ മേഖല അപ്രത്യക്ഷമാകും എന്നും ഒരു ക്രമീകൃത...

യാത്ര, വിവാഹ ശേഷം

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്ച്ചയുള്ള ദമ്പതികള് എന്ന് എല്ലാവരും പറഞ്ഞു.

വര്‍ഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിയ്ക്കാം (കഥ) – സുനില്‍ എം എസ്

'എടോ, വര്‍ഗ്ഗീസ്, താനിങ്ങു വന്നേ.' ഉമ്മച്ചന്റെ ഗൌരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റില്‍ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വര്‍ഗ്ഗീസ് ചാക്കോ ചോദിച്ചു, 'എന്നെയാണോ, സാറേ?'

ദാവൂദ് ഇബ്രാഹീമിനെ കയ്യോടെ പിടികൂടി കോടികള്‍ സ്വന്തമാക്കാന്‍ ഇറങ്ങി പുറപ്പെട്ട വിദ്യാര്‍ഥികള്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ പിടികൂടി നല്‍കിയാല്‍ കോടികള്‍ പ്രതിഫലമായി ലഭിക്കുമെന്ന് ഇവര്‍ എവിടെ നിന്നോ കേട്ടറിഞ്ഞതാണ്. അങ്ങിനെ ഭാവി ജീവിതം ശോഭനമാക്കുവാന്‍ വേണ്ടിയാണ് പട്നയിലെ മൂന്ന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍തികള്‍ ഇറങ്ങി പുറപ്പെട്ടത്

സൗന്ദര്യം ഒരു ശാപം തന്നെയാണ്

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്‍റെയും ഐശ്വര്യമാണ്, എന്നെപ്പോലുള്ള ആണുങ്ങളുടെ ദൗര്‍ബല്യവുമാണ് (തെറ്റിദ്ധരിക്കരുത്!!). അവരെ ചിരിപ്പിക്കാനായി സ്ക്രിപ്റ്റ് തയ്യാറാക്കി അവര് rehearsal നടത്തും. അവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അവര് പണയം വെയ്ക്കും. അവരെ പ്രീതിപ്പെടുത്താനായി എന്ത് കോപ്രായവും കാണിക്കും. ഇതിനൊക്കെയും ആ ഓഫീസിലെ ആണുങ്ങള്‍ സര്‍വസന്നാഹങ്ങളുമായി 24x7 സജ്ജമായിരുന്നുവെങ്കിലും. "ഓഫീസില്‍ പെണ്‍കുട്ടി വാഴില്ല" എന്ന സെക്യൂരിറ്റി മാധവന്‍ ചേട്ടന്‍റെ തിലകന്‍ സ്റ്റൈല്‍ ഡയലോഗ് അച്ചട്ടായി തുടര്‍ന്നു...

ഭര്‍ത്താവു ഭാര്യയായി!

വീടാകെ അലങ്കോലമായിക്കിടക്കുന്നു. രണ്ടു പിള്ളേരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇരുപതു പേരുടെ പണികള്‍ അവര്‍ കാണിച്ചു കൂട്ടും! വീട് എത്ര തൂത്തു വാരിയാലും അത് നിമിഷങ്ങള്‍ക്കകം സന്തതികള്‍ ഒരു വഴിക്കാക്കി മാറ്റും! അങ്ങിനെ കുക്കിംഗ്, ക്ലീനിംഗ് തുടങ്ങിയവയെല്ലാം തീര്‍ന്നപ്പോള്‍ ഏതാണ്ട് മൂന്നു മണിയാവാറായി. അയ്യോ..! തുണി കഴുകാന്‍ മറന്നുപോയി! തുണിയെല്ലാം വാരി വാഷിംഗ് മെഷീനിലിട്ടു തിരികെ വന്നപ്പോഴേക്കും മോളെ വിളിക്കാന്‍ പോകാന്‍ സമയമായി. ഉടനെ ഒരുങ്ങി സ്കൂളിലേക്കു പോയി. തിരിച്ചു വന്നപ്പോഴേക്കും മോനും സ്കൂളില്‍ നിന്നും എത്തിയിരുന്നു.

കേരളത്തില്‍ ലുങ്കി നിരോധിച്ചു – തമാശക്കഥ

2016 ആഗസ്റ്റ്‌ മാസം ഒന്നാം തീയതി മുതല്‍ കേരളത്തില്‍ ലുങ്കി നിരോധിച്ചു എന്നാ വാര്‍ത്ത ഞെട്ടലോടെ ആണ് മലയാളികള്‍ ശ്രവിച്ചത്.

ഐസിസ് സിനിമകള്‍ ട്വിറ്റെറില്‍ തരംഗമാകുന്നു ! #ISISmovies

Beheading Private Ryan എന്നൊരു സിനിമയെക്കുറിച്ച് നിങ്ങളിതുവരെ കേട്ടിട്ടുണ്ടോ ? അല്ലെങ്കില്‍ To Kill a Mocking Kurd എന്നോന്നിനെ കുറിച്ച് ? എന്നാല്‍ പിന്നെ Terminator 2: Every Day Is Judgement Day എന്നൊരു സിനിമയെക്കുറിച്ചോ ?

ഒളിച്ചിരുന്ന് എതിര്‍ടീമിന്റെ കളി പഠിച്ച ഫുട്ബോള്‍ കോച്ച് പിടിയില്‍ !

എതിര്‍ടീം പരിശീലിക്കവേ ഒളിച്ചിരുന്ന് തന്ത്രങ്ങള്‍ പഠിച്ച ഫുട്ബോള്‍ കോച്ച് പിടിയിലായി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ ജനോവയുടെ യൂത്ത് ടീം കോച്ച് ലൂക്ക ഡി പ്രായെ സംശയം തോന്നിയ മറ്റേ ക്ലബിന്റെ ആരാധകരാണ് പിടികൂടിയത്.

ചുംബന സമരം.. പോലീസ് പിന്നാലെ ….! ( അവറാന്‍ ചേട്ടന്റെ …!)

''എടാ എന്നേയും ..,പോലീസ് പിടിക്കോ ..?'' ''എന്താ അവറാന്‍ ചേട്ടാ പ്രശ്‌നം ....''? ''എടാ ഞാനും ചുംബന സമരത്തില്‍ പങ്കെടുത്തതല്ലേ ...?, അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു .., വേണ്ടിയിരുന്നില്ല ....!''

അങ്ങനെ എന്റെ തലയിലായി

'സര്‍ … ആ വരുന്ന സ്ത്രീയെ കണ്ടോ ? ' അകലെ നിന്നും തങ്ങള്‍ക് എതിരായി നടന്നു വന്ന മധ്യവയസ്‌കയെ ചൂണ്ടിക്കാട്ടി വാസ്തുവ് ചോദിച്ചു . ' കണ്ടു , ആരാണവര്‍ ?? '

മൊബൈല്‍ഫോണ്‍ റെയിഡ് – സുരാജ് രവീന്ദ്രന്‍

"..അന്വേഷകസംഘം ക്ലാസ്സില്‍ എത്തി സി ബി ഐ സ്‌റ്റൈലില്‍ പരിശോധന തുടങ്ങി. എന്നെ എഴുന്നേറ്റ് നിര്‍ത്തിച്ച ശേഷം ബാഗ് പരിശോധിച്ചു. ഒന്നും കിട്ടിയില്ല. കീശയില്‍ കയ്യിട്ടു. ഒരു കിടുങ്ങാ മണിയുടെ വ്യത്യാസത്തില്‍ നുമ്മ രക്ഷപ്പെട്ടു..." സുരാജ് രവീന്ദ്രന്‍ എഴുതിയ നര്‍മ്മത്തില്‍ ചാലിച്ച ചെറുകഥ - മൊബൈല്‍ഫോണ്‍ റയിഡ്...

Recent Posts