അപ്പോൾ ചലോ പോളിംഗ് ബൂത്ത്, ബാക്കി എല്ലാം പറഞ്ഞ പോലെ…

ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ആണ് ജനിച്ചത്. അഞ്ചാം ക്‌ളാസിൽ മുതൽ സ്‌കൂളിൽ ക്‌ളാസ്സ് റെപ്രസെന്ററിവീവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുതൽ വോട്ട് ചെയ്ത് തുടങ്ങിയതാണ്. ജനാധിപത്യം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. പഞ്ചായത്ത് മുതൽ പാർലിമെന്റ് വരെ, റെസിഡന്റ് അസോസിയേഷൻ മുതൽ സഹകരണ സംഘം വരെ ജനാധിപത്യപരമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.

വോട്ട് ചെയ്യണം, ഇതെല്ലാം ഓർത്ത് ചെയ്യണം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ യിലാകട്ടെ, ദലിതർക്കെതിരായുള്ള അട്രോസിറ്റി കേസുകളിൽ 40,801 കേസുകളാണ് 2016ൽറിപ്പോർട്ട് ചെയ്യപ്പെട്ടത് അതിൽ 38,670 കേസുകൾ ദലിത് സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം, ഒറ്റക്കും സംഘം ചേർന്നും ഉള്ള ക്രൂരമായ ലൈംഗിക പീഡനം, ശാരീരികാക്രമണം, തുടങ്ങിയ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്

സ്കൂളിൽ പോയാൽ, ഞങ്ങൾക്ക് കഴിക്കാനുള്ള ആഹാരം നിങ്ങൾ തരുമോ?

തെക്കൻ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ്.ലെവല്‍ ക്രോസ്സ് തുറക്കാൻ വൈകിയതു കൊണ്ടാവണം അദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങി നിന്നത്.കാലികളെ മേച്ചുകൊണ്ട് കുറെ കുട്ടികൾ ആ വഴി കടന്നു പോകുന്നത് ശ്രദ്ധയിൽപെട്ടതും അപ്പോഴാണ്.'നിങ്ങൾക്കിന്ന് സ്കൂളിൽ പോകണ്ടേ? ഈ സമയത്താണോ കാലികളെ മേയ്ക്കുന്നത്?' അതിലൊരു കുട്ടിയോടദ്ദേഹം ചോദിച്ചു.

ഇങ്ങനെയും ചില രാഷ്ട്രീയക്കാരുണ്ട്…

ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്‍െറ അനുജന്‍ അന്‍വാസ് റിയാദിലുണ്ട്. ജ്യേഷ്ഠന്‍െറ ഇലക്ഷന്‍ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ കുറച്ചുദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. എല്ലാം കേട്ടു, വാര്‍ത്തയാക്കാനുള്ളത് കുറിച്ചെടുത്തുകഴിഞ്ഞപ്പോള്‍ കുശലം എന്ന നിലയില്‍ ചോദിച്ചു. ‘നാട്ടില്‍ പോകുന്നില്ളേ? ഇലക്ഷന്‍ പ്രവര്‍ത്തനത്തില്‍ ജ്യേഷ്ഠനെ സഹായിക്കാമല്ളോ, വോട്ടും ചെയ്യാം.’ അന്‍വാസ് ചിരിച്ചു. പക്ഷേ ആ ചിരിയില്‍ ഒരു നൊമ്പരം നിഴലിട്ടതുപോലെ തോന്നി.

മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു. അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്. ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

ശ്രീമതി ടീച്ചറും ഇംഗ്ലീഷും

ഒരു തമിഴന്‍ വന്നാല്‍ നമ്മള്‍ നമുക്കു പറ്റുന്ന രീതിയില്‍ കൊഞ്ചം കൊഞ്ചം തമിഴു പറയും. നമുക്ക് ഒരു വ്യാകരണവും പ്രശ്നമാകാറില്ല. എന്നിട്ടും ആശയവിനിമയം നടക്കുന്നു. ആ തമിഴിനെക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് നമുക്കറിയാമെങ്കിലും നമുക്ക് മറ്റുള്ളവരോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ മടിയാണ്. എന്തു കൊണ്ട്? ഒറ്റക്കാരണമേയുള്ളു. തമിഴനെക്കുറിച്ചും അവരുടെ ഭാഷയെക്കുറിച്ചും നാമുണ്ടാക്കിയിരിക്കുന്ന മുന്‍വിധികള്‍ വെച്ച് ആ ഭാഷ എങ്ങിനെവേണമെങ്കിലും സംസാരിക്കാമെന്ന ചിന്ത. ഇംഗ്ലീഷാകട്ടെ ഉന്നതഭാഷയാണെന്നും അത് വ്യാകരണബദ്ധമായിമാത്രമേ സംസാരിക്കാവൂ എന്ന മുന്‍വിധി കൊളോണിയല്‍ വിധേയത്വത്തില്‍ നിന്നു രൂപം കൊള്ളുന്നതാണ്.

പരിഭാഷപ്പെടുത്താൻ ശ്രമിച്ച് പാളിപ്പോകുന്ന ഒരാളെ ട്രോൾ ചെയ്യുന്നതിൽ ഒരു ശരികേടുണ്ട്

നിങ്ങളെല്ലാവരും പൊതുവേദികളിൽ ആളുകൾ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടാകും. എണ്ണത്തിൽ അത്രയുമില്ലെങ്കിലും കുറച്ചുപേരെങ്കിലും അത്തരം വേദികളിൽ നിന്ന് അതുപോലെ പ്രസംഗിച്ചിട്ടുമുണ്ടാകും. പക്ഷേ നിങ്ങളിലെത്രപേർ വേദിയിൽ നിന്നുകൊണ്ട് അതേ വേദിയിൽ നിന്ന് മൈക്കിലൂടെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളുടെ പ്രസംഗം കേട്ടെഴുതാൻ ശ്രമിച്ചിട്ടുണ്ട്? എത്രപേർ അതേ സാഹചര്യത്തിൽ അന്യഭാഷയിലെ പ്രസംഗം കേട്ട് തത്സമയം പരിഭാഷ ചെയ്ത് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്? തീരെ എളുപ്പമുള്ള പണിയല്ല അത്.

പാർലമെന്റ് അംഗമായിരുന്ന കെ സുധാകരനെ പറ്റി പറയുന്ന ഒരു കഥയുണ്ട്

പാർലമെന്റിൽ ഗൌരവമായ ചർച്ച നടക്കുന്നു. പാലക്കാട് എം പി സഖാവ് MB രാജേഷ് ആണ് സംസാരിക്കുന്നത്. പെട്ടെന്ന് സുധാകരൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നു. അപൂർവമായി മാത്രം കാണാറുള്ള ആ കാഴ്ച കണ്ട് ഉടനെ സ്പീക്കർ മീരാ കുമാർ ഇടപെടുന്നു. "രാജേഷ് ഒരു നിമിഷം, സുധാകരന് എന്തോ പറയാനുണ്ട്. പറയൂ സുധാകരൻ ജി ".പതിഞ്ഞ ശബ്ദത്തിൽ സുധാകരൻ പറഞ്ഞു " മാഡം സ്പീക്കർ, മുണ്ടഴിഞ്ഞപ്പോൾ അത് ശരിയാക്കാൻ എഴുന്നേറ്റതാണ്. ശരിയാക്കി ഉടൻ ഇരുന്നോളാം".

കെ.എസ്.ആർ.ടി.സി; അഴിമതി മൂടിവയ്ക്കാൻ ചില നാടകങ്ങൾ

വൻ കെട്ടിടങ്ങൾ പണിയാൻ നാല് ഇരട്ടിയോളം കാശ് ചിലവഴിച്ച കെ.എസ്.ആർ.ടി.സി.യെ മുടിപ്പിച്ചത് മറച്ചുവെക്കുവാൻ വേണ്ടിയാണ് ഖന്ന കമ്മീഷൻ റിപ്പോർട്ടും പരിഷ്കരണങ്ങളും കൊണ്ട് നടക്കുന്നത്.വൻ തുകകൾ കടം എടുത്ത നിർമ്മാണ പ്രവർത്തനങ്ങളുടെയും മറ്റും പേരിൽ വഴിവിട്ട ചെലവാക്കി കോടികൾ വെട്ടിച്ചത് ചർച്ചയിൽ വരാതെ ഇരിക്കുവാൻ വേണ്ടി ആണ് കെ.എസ്.ആർ.ടി.സി. യുടെ നഷ്ടത്തിന് പുതിയ കാരണങ്ങൾ ആരോപിച്ച് ഉണ്ടാക്കിയത്.നൂറുകണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളത് ആയതിനാൽ ഇത് സി.ബി.ഐ തന്നെ അന്വേഷിക്കണം.പ്രസ്തുത വിഷയത്തിൽ നിന്നും ചർച്ചകൾ വഴി മാറ്റി വിടുവാൻ വേണ്ടിയാണ് പരിഷ്കരണങ്ങളുടെ പേരിൽ തൊഴിലാളികളെ കൊല്ലാക്കൊല ചെയ്യുന്നത്.

നല്ലോണം മതം കലക്കി ഒരു ഗ്ലാസ്സും കൂടി തരട്ടെ ഇന്ത്യക്കാരേ?

നല്ലോണം മതം കലക്കി ഒരു ഗ്ലാസ്സും കൂടി തരട്ടെ ഇന്ത്യക്കാരെ എന്നാണ് അഞ്ചു വർഷത്തെ ഭരണം കഴിഞ്ഞ് വീണ്ടും ജനവിധി തേടുമ്പോൾ ബി ജെ പി ജനങ്ങളോട് ചോദിക്കുന്നത്.. നൂറ്റി മുപ്പത് കോടി അർദ്ധപട്ടിണിക്കാരായ ജനങ്ങൾ അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വാൿധാനങ്ങളും വാക്ക്വാദങ്ങളും മതങ്ങളെയും ദൈവങ്ങളെയും കുറിച്ചാണെന്നത് ലോകം സഹതാപത്തോടെയാണ് വീക്ഷിക്കുന്നത്... അഞ്ചു വർഷത്തെ ഭരണം കഴിഞ്ഞിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ജനങ്ങളെ സമീപിക്കുന്നത് അതാത് പ്രാദേശിക ജാതി മത ദൈവ വിഷയങ്ങളെ കൂട്ട് പിടിച്ചാണ് എന്നത് രാജ്യത്തെ ഭരണകർത്താക്കളുടെയും ജനങ്ങളുടെയും നിലവാരം വെളിവാക്കുന്നു...

സംഘ് പാളയത്തിന് പറ്റിയ ആളുതന്നെ പി.സി; കാരണങ്ങൾ

എന്തൊക്കെ പറഞ്ഞാലും പി.സി ജോർജ് കൊള്ളാം, എന്തും വിളിച്ചു പറയാനുള്ള പുള്ളിക്കാരൻ്റെ ആ ധൈര്യമൊക്കെ ഒരു സംഭവമാണ്. ഇങ്ങനെ ഡയലോഗ് അടിച്ചു നടക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം നിഷ്പക്ഷ/അരാഷ്ട്രീയ വർഗ്ഗം നെഞ്ചേറ്റി നടക്കുന്ന കേരള രാഷ്ട്രീയത്തിലെ ഷെമ്മിയാണ് പിസി ജോർജ്ജ് എന്ന നേതാവ്. ഈ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടതെല്ലാം അതാത് കാലത്ത് അയാൾ നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ്, അവയിൽ ചിലത് ശ്രദ്ധിച്ചു നോക്കൂ. നടിയെ അക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനെ പിന്തുണച്ച് പിസി ജോർജ്ജ് പറഞ്ഞത്.

വൈക്കം കായലിലോളം തുള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാണിയെ…

അറുപത്തഞ്ചിൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് വന്നപ്പോൾ അവിടെ മത്സരിക്കാൻ ഒരു ചുറുചുറുക്കുള്ള സ്ഥാനാർത്ഥിക്കായി കെ.എം.ജോർജ് നടത്തിയ അന്വേഷണമാണ് കുഞ്ഞുമാണി എന്ന മാണി വക്കീലിനെ കേരളാകോൺഗ്രസിൽ എത്തിച്ചത്. ആ തെരഞ്ഞെടുപ്പിൽ കുഞ്ഞുമാണി ജയിച്ചു. ജയിച്ചെങ്കിലും അന്ന് നിയമസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ട് മന്ത്രിസഭ രൂപീകരിച്ചില്ല. പക്ഷെ പാർട്ടി ഓഫീസിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി. പിന്നെ പാലായിൽ തുടരെ തുടരെ വിജയങ്ങൾ. അടിയന്തരാവസ്ഥ നിലനിൽക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പു നടക്കാതെ തുടർഭരണം നടത്തേണ്ടിവന്ന അച്യുതമേനോൻ ഗവൺമെന്റിൽ ആദ്യമായി മന്ത്രിയുമായി. പിന്നീട് വന്ന കരുണാകരൻ മന്ത്രിസഭയിലും മന്ത്രി. അന്നുമുതലിങ്ങോട്ടു മാണിസാർ ഉൾപ്പെട്ട മുന്നണി ജയിച്ചാൽ മാണിസാർ മന്ത്രിയായിരിക്കും

വൈറ്റ്, കാവി ഭീകരതകളെ വിലകുറച്ചുകാണുന്നതെന്തിന് ?

അമേരിക്കയിലെ ഡൊമസ്റ്റിക് ടെററിസം വൈറ്റ് നാഷണലിസ്റ്റുകളുടെ കുത്തകയാണ്. പ്രശ്നം; ഒരിക്കൽ പോലും അത്തരം ഭീകരപ്രവർത്തനത്തെ ടെററിസം ആയി അംഗീകരിക്കാറില്ല എന്നതാണ്. അതൊക്കെ ഗണ് വയലൻസ്സിന്റെ കണക്കിൽ രേഖപ്പെടുത്തും. ഈ ഇടെ ചാർലറ്റ്സ്‌‌വില്ലിൽ യുണൈറ്റ് ദ റൈറ്റ് എന്ന ക്രിസ്ത്യൻ വൈറ്റ് നാഷണലിസ്റ്റുകളുടെ റാലിയിൽ ഒരു പെണ്കുട്ടിയെ കാറിടിച്ച് കൊല്ലുക ഉണ്ടായി.

അടഞ്ഞത് കേരള രാഷ്ടീയ ചരിത്രത്തിലെ ഒരു പാഠപുസ്തകം

പാലായ്ക്കപ്പുറത്ത് ഒരു ദേശമുണ്ടോ സേട്ടാന്ന്മരങ്ങാട്ടു പള്ളീലെ പെണ്ണുങ്ങൾ ചോദിക്കുമായിരുന്നെന്ന്ഒരു കഥയുണ്ട്.പാലായ്ക്കും ജൂബിലിപ്പള്ളിപ്പെരുന്നാളിനുമപ്പുറംഒരു ലോകത്ത് എത്താൻ കഴിയാതെ ആയിരങ്ങൾ ജീവിച്ച ഒരു കാലംഇടനാടുംതിടനാടും തീക്കോയിയും ഈരാറ്റുപേട്ടയും താണ്ടാൻ അന്ന്മീനച്ചിലാറ് കടക്കണമായിരുന്നുഅന്നത്തെ അവിടുത്തെ കർഷകരുടെ കാര്യമായിരുന്നു കഷ്ടം'ഉത്പ്പാദിപ്പിച്ച വിളവുകളുമായിമീനച്ചിലാറ്റിലൂടെ കെട്ടുവളളത്തിലേറ്റി22 കി മി അകലെ അതിരമ്പുഴ ചന്തയിലെത്തിക്കണം'അല്ലെങ്കിൽ കടത്തുകടത്തികാളവണ്ടിയേറ്റണം

നമ്മളൂഹിക്കുന്നതിനേക്കാളൊക്കെ വലിയ ക്രിമിനലുകളാണ് രാജ്യം ഭരിക്കുന്നത് !

ആര്‍.എ.ആന്‍ഡ് ഡബ്ലിയു അഥവാ റോ എന്നറിയപ്പെടുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കാബിനെറ്റ് സെക്രട്ടറിയേറ്റ് ഫീല്‍ഡ് ഓഫീസര്‍ രാഹുല്‍ രത്‌രേകറിന്റെ വെളിപ്പെടുത്തല്‍ ഒരു ദേശീയ മാധ്യമങ്ങളിലും കാണുന്നില്ല. നിസാര ആരോപണമല്ല, ഒരു ലക്ഷം കോടിയുടെ ഇന്ത്യന്‍ കറന്‍സി വിദേശത്ത് അച്ചടിപ്പിച്ച് വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നു

കനയ്യയെ ആദ്യം ശ്രദ്ധിച്ച രാത്രി

കനയ്യ കുമാർ ആദ്യമായി പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, ആദ്യമായി അയാൾ പ്രസംഗിക്കുന്നത് കേട്ട് ദിവസവും, അന്നെഴുതിയ പോസ്റ്റും ഓർമ്മ വന്നു.ആ പോസ്റ്റ് ഇതാ:നിശാവസ്ത്രം പോലെ ലജ്ജ ഊർന്നു പോയ രാത്രി !**ലജ്ജ കൂടാതെ ഞാൻ അത് സമ്മതിക്കാം.ഞാൻ ഒരു പ്രസംഗം കേട്ട് വിസ്മയസ്തബ്ദനായി കയ്യടിച്ചു ആർത്തു വിളിച്ചുപോയി.രാഷ്ട്രീയവും പൊതു പ്രവർത്തനവും ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ ഒട്ടേറെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.ഇ എം എസ്സും, എംവിയാറും, കരുണാകരനും, രാമകൃഷ്ണ ഹെഗ്ദെയും, വാജ്പേയും, മോഡിയും സുഷമാ സ്വരാജും, മോഹൻ ഭാഗവതും തുടങ്ങി ഒട്ടനവധി നേതാക്കൾ നടത്തിയിട്ടുള്ള രാഷ്ട്രീയ പ്രഭാഷണങ്ങൾ നേരിട്ടും റ്റിവിയിലുമായി കേട്ടിരുന്നിട്ടുണ്ട്.

വിജയരാഘവന്റെ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു

സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങൾ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല.സ.വിജയരാഘവൻ പാർട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികൾ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓർത്താണ്. നിങ്ങൾ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.

ഇന്ത്യയിൽ ഏറ്റവും അപകടകരമായ രീതിയിൽ വർഗീയവത്കരിക്കപ്പെട്ട സംസ്ഥാനം കേരളം

എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. അതിന്റെ യുദ്ധാവസ്ഥയിൽ ആരും കേൾക്കാനോ വായിക്കാനോ പോകുന്നില്ല എന്നറിയാം. എന്നാലും എന്റെ സമാധാനത്തിനു വേണ്ടി എഴുതുകയാണ്. ഒരാത്മഗതം എന്ന് കൂട്ടിയാൽ മതി.പ്രബുദ്ധമലയാളികൾ എന്ന് സ്വയം വിശ്വസിച്ചു വിളിക്കുന്ന നമ്മൾ നമ്മളെത്തന്നെ തോറ്റവരെന്നോ കപടരെന്നോ വിളിക്കുന്നതിലും പിറകിലല്ല. പക്ഷെ നാം ഉത്തരേന്ത്യക്കാരോട് അപേക്ഷിച്ചു എത്ര മേലെയാണെന്ന കാര്യത്തിൽ നമുക്ക് നല്ല ആത്മവിശ്വാസം ഉണ്ട് താനും.വേറെ ഒന്നുമില്ലെങ്കിലും ഉത്തരേന്ത്യയിലെപ്പോലെ വർഗീയത ഇല്ലല്ലോ എന്നാണല്ലോ നമ്മുടെ സ്ഥിരം വിലാപം.

സ്ഥാനാർത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?

"സ്ഥാനാർത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?" എന്ന് നേരിട്ടൊരു ചോദ്യം ചോദിച്ചാൽ "ഒരിക്കലും ഇല്ല" എന്നേ ആളുകൾ മറുപടി പറയൂ. ചിലർക്ക് ദേഷ്യം വന്നൂ എന്നും വരാം.തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സൗന്ദര്യമുള്ളവർക്ക് കൂടുതൽ വിജയസാധ്യതയുണ്ടോ എന്ന ചോദ്യം രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പോഴുമുണ്ട്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടികൾ സൗന്ദര്യം ഒരു മാനദണ്ഡം ആക്കുന്നുണ്ടോ എന്ന് നമുക്ക് പറയാൻ പറ്റില്ലെങ്കിലും സ്ഥാനാർത്ഥി സ്ഥാനം കിട്ടുന്നവരെല്ലാം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളുമായി ഫ്ലെക്സിൽ വരുന്നത് കണ്ടിട്ടുണ്ട്. സൗന്ദര്യത്തിന് കുറച്ച് വോട്ടുണ്ടെന്ന് അവർക്കറിയാമെന്ന് തോന്നുന്നു.

അവരെപ്പോലെ ജനാധിപത്യത്തിലേക്ക് നമുക്കിനി എത്ര സഞ്ചരിക്കണം ?

കാനഡയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനങ്ങളുമായി തുറന്ന ചർച്ചയിലാണ്.ഒരാൾ എഴുന്നേറ്റ് കുടിയേറ്റ വിരുദ്ധ വംശീയ മനോഭാവത്തെ തഴുകി സംസാരിച്ചു തുടങ്ങുന്നു.ഫ്രാൻസിൽ ഇതാണ് നടക്കുന്നത് ലോകം മുഴുവനും ഇതാണ് നടന്നു കൊണ്ടിരിക്കുന്നത് സാർ.Justin Trudeau : സോറി സാർ, എന്താണ് നടക്കുന്നത് ?ആ രണ്ട് സംസ്കാരങ്ങൾ തമ്മിൽ കൂട്ടിച്ചേരുന്നതിനെ ജനങ്ങൾ എതിരാണ്.Justin : ഏത് രണ്ട് സംസ്കാരങ്ങൾ ?ഇസ്ലാമും ക്രിസ്ത്യനും.ആ മറുപടി കേട്ട് ബഹളം വയ്ക്കുന്ന ആളുകളോട് ജസ്റ്റിൻ ട്രൂഡോ പറയുന്നത് കാനഡ ഒരു ജനാധിപത്യ രാജ്യമാണ്, പൗരൻമാർക്ക് അവരുടെ ചിന്തകൾ, അഭിപ്രായങ്ങൾ തുറന്നു പറയാൻ ചർച്ച ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടെന്ന ജനാധിപത്യ ബോധ്യം ഓർമ്മപ്പെടുത്തി കൊണ്ടാണ് ജസ്റ്റിൻ ട്രൂടോ ചോദ്യം ചോദിച്ച ആൾക്ക് തുടർന്നു മറുപടി നൽകുന്നത്.

ശബരിമല സ്ത്രീപ്രവേശനത്തിനായി സുപ്രീംകോടതിയെ സമീപിച്ച പ്രേരണകുമാരി ബിജെപി തന്നെ

നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം.

അവർക്കില്ലാത്ത ജനാധിപത്യമര്യാദ നമ്മളെന്തിന് നൽകുന്നു ?

നോട്ടിന്റെ കാര്യത്തിൽ അവസാന വാക്കായിരുന്ന റിസർവ് ബാങ്ക് പോലും പറയുന്നത് കേൾക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താൻപോരിമയും കൊണ്ടാണു അയാൾ നോട്ടുനിരോധനം നടപ്പാക്കിയത്.കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്രസർക്കാരിന്റെ 2 ഉന്നതതല പഠനറിപ്പോർട്ടുകൾ പോലും അയാൾക്ക് ബാധകമായിരുന്നില്ല.നോട്ടുകൾ അപ്പടി തിരിച്ചു വരില്ലെന്ന് ഊളയ്ക്ക് കോറസ് പാടിയ സംഘികളും അല്ലാത്തവരും ഇപ്പോൾ മിണ്ടുന്നില്ല.ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തന്റെ അധികാര പ്രമത്തത കൊണ്ട് മരവിപ്പിച്ചു നിർത്തിയിട്ട് അതിൽ ആളുകൾ ഞെട്ടുമ്പോൾ ആ ഞെട്ടലിൽ സന്തോഷിക്കുന്ന ഒരു നരാധമന്റെ, ഫാസിസ്റ്റിന്റെ ചിരി കാണാൻ അയാളുടെ അന്നത്തെ വീഡിയോ നെറ്റിൽ ലഭ്യമാണ്.

ദീപടീച്ചർക്ക് കനയ്യകുമാറിനെ അറിയുമോ ?

ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പാട്ടുപാടിയുള്ള പ്രചാരണ പ്രവർത്തനങ്ങളെ ഒരു കാരണവുമില്ലാതെ ദീപാ നിശാന്ത് വിമർശിച്ചിരുന്നു. സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായം പറയുകയും പ്രതിയോഗികൾക്കു മുൻ‌തൂക്കം നേടിക്കൊടുക്കുകയും ചെയുന്ന സംസ്‌കാരികകേരളത്തിലെ ഈ...

മോഡിയുടെ ടെമ്പർ, നെഹ്രുവിന്റെയും

ടെമ്പർ എന്ന ഇംഗ്ലീഷ് വാക്കിന്റെ പല അർത്ഥങ്ങളിൽ പ്രധാനി 'മനോഭാവം' എന്നതാണ്. ഒരു വ്യക്തിയുടെ മനോഭാവത്തിന്റെ ദിശയായിരിക്കും അയാളുടെ വളർച്ചയുടെയും ദിശ. അയാളൊരു നേതാവാണെങ്കിൽ, ആ പ്രസ്ഥാനത്തിന്റെ ദിശയും അതായിരിക്കും. ഇനി അയാളൊരു രാജ്യാധിപൻ ആണെങ്കിൽ, ആ രാജ്യത്തിനും മറിച്ചൊരു സാധ്യതയേയില്ല.'ടെമ്പർ' എന്ന വാക്ക് നമ്മൾ കൂടുതലും ഉപയോഗിച്ചു കണ്ടിട്ടുള്ളത് ശാസ്ത്രവുമായി ബന്ധപ്പെട്ടായിരിക്കും. Scientific temper. അതിനെ മലയാളീകരിച്ചാൽ ഏതാണ്ട്, 'ശാസ്ത്രാവബോധത്തിൽ അധിഷ്ഠിതമായ മനോഭാവ'മെന്ന് പറയാം.

ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും ബദൽ വേണം

2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി എങ്ങിനെ അധികാരത്തിൽ കയറി എന്നതും വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച സംശയങ്ങളും ഇന്നും ഒരു ഭാഗത്ത് ചർച്ചകളായി തുടരുന്നുണ്ട്. വേറൊരു ഭാഗത്ത് ബിജെപിയോടുള്ള വെറുപ്പ് അതിന്റെ അങ്ങേത്തലയ്ക്കലേക്കു കാര്യങ്ങൾ നയിച്ചിട്ടുമുണ്ട്.ജാതീയമായും മതപരമായും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ കടുത്ത വൈകാരികമായ ഒരു അന്തരീക്ഷത്തിനു വഴിവെക്കുകയും ചെയ്തിരിക്കുന്നു.

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ കാണണം? 

ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിർമാർജന സ്‌കീം രാഹുൽഗാന്ധി പ്രഖ്യാപിച്ചപ്പോൾ ചിലർ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്രമോദി ഓരോ പൗരനും 15 ലക്ഷം തരാമെന്ന് പറഞ്ഞതു പോലെയാകില്ലേ?ഞാനതിനെ വിശാല, രാഷ്ട്രീയ, ഭരണഘടനാ അർത്ഥത്തിലാണ് കാണുന്നത്. പോയിന്റുകൾ വ്യക്തമാക്കാം.

പരസ്ത്രീബന്ധമാണ് ചർച്ച; വികസനമല്ല !

നമ്മുടെ നാടിന്റെ പരിതാപകരമായ അവസ്ഥയിലേക്കാണ് ഈ പോസ്റ്റ് വിരൽ ചൂണ്ടുന്നത്. എത്രയോ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോഴും അവയെല്ലാം അപ്രസക്തമാക്കി പരസ്ത്രീബന്ധങ്ങളും ലൈംഗികാരോപണങ്ങളും മാത്രമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഇവയാണോ ഒരു ജനതയുടെ ആവശ്യം ? ഇതുകൊണ്ടാണോ നാളെ ഈ നാട് ജീവിക്കേണ്ടത് ? യാഥാർത്ഥവിഷയങ്ങൾ മറച്ചുവച്ചുകൊണ്ടുള്ള ഈ വൃത്തികെട്ട സമീപനങ്ങൾ മാറാൻ യാതൊരു സാധ്യതയുമില്ല.

ഇന്ത്യ ദ്വികക്ഷി ഭരണസമ്പ്രദായത്തിലേക്കോ ?

അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെപോലെ ഇന്ത്യയിലുമൊരു ദ്വികക്ഷി സമ്പ്രദായം വളർത്തിയെടുക്കാൻ ദശകങ്ങളായി ശ്രമിക്കുന്നു. അതിനൊരു പരിഹാരമായിത്തുടങ്ങിയിരിക്കുന്നു കോൺഗ്രസ്സും ബിജെപിയും ഒരുപോലെ ശക്തിയാർജ്ജിക്കുകയും പ്രാദേശിക പാർട്ടികളും മുഖ്യധാരാ ഇടതുപക്ഷം ക്ഷയിക്കുകയും ചെയ്ത പുതിയ രാഷ്ട്രീയാന്തരീക്ഷത്തിൽ.പ്രാദേശിക പാർട്ടികളിൽ നിന്ന് ഇപ്പോഴും ഈ ദ്വികക്ഷി സമ്പ്രദായത്തിന് സഹായകമായ സഹകരണമെപ്പോഴും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും വലിയൊരളവുവരെ വടക്കേന്ത്യൻ നേതാക്കളിൽ നിന്നുണ്ടായിരുന്ന പ്രാദേശിക ഭീഷണികൾ കുറെയൊക്കെ കുറഞ്ഞിട്ടുണ്ട്, കുറച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും, പോയകാലത്ത്

ഇന്ത്യൻ ജനാധിപത്യത്തിൽ നടന്ന ഏറ്റവും വലിയ സാഹസിക പരീക്ഷണം, നിരക്ഷരരായ ജനസഹസ്രങ്ങൾ ഉണ്ടായിരുന്ന അക്കാലത്തു് വെറും ചിഹ്നങ്ങളിലൂടെ അത് മറികടന്നു എന്നതാണ്. വികസിത രാജ്യങ്ങളിലും തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഉണ്ടെങ്കിലും അതിനു വെറും ആലങ്കാരിക സ്ഥാനം മാത്രമേയുള്ളു. തെരഞ്ഞെടുപ്പു ചിഹ്നങ്ങളിൽ വന്ന പരിണാമം രസകരമായ ഒന്നാണ്...സ്വാതന്ത്ര്യം കിട്ടി ആദ്യത്തെ മൂന്ന് പതിറ്റാണ്ടു കാലം ഭരണത്തിലേറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ 1969 വരെ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചിരുന്നത് 'നുകം വച്ച ഒരു ജോടി കാളകൾ'

ത്യാഗോജ്ജ്വല ജീവിതത്തെയും തനിക്കുനേരെയുള്ള ആക്രമണങ്ങളെയും ചൂണ്ടിക്കാട്ടി പി.ജയരാജന്റെ പോസ്റ്റ്

വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികൾ നടത്തിക്കൊണ്ടിരിക്കുന്നത്.നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവർ പോലും എന്നെ അറിയുന്നയാളെന്നോണം നിർലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്.
Advertisements

Recent Posts