“വെള്ളം തേടിയുള്ള യാത്ര, പ്രവാസിയുടെ അന്നം തേടിയുള്ള യാത്ര..” – അഷറഫ് തോട്ടെശ്ശേരി.

ഋതുക്കള്‍ മാറി മറഞ്ഞപ്പോള്‍ അവന്റെ യാത്രയുടെ ലക്ഷ്യവും അവന്‍ അറിയാതെ മാറിപ്പോയി.

8 മാസത്തോളം ടെറസിന് മുകളില്‍ ജീവിക്കേണ്ടി വന്ന കൊല്ലം സ്വദേശിക്ക് റബീഉല്ലയുടെ വക 1 മില്ല്യന്‍ !

കൊല്ലം സ്വദേശി സജീവ്‌ രാജനിപ്പോള്‍ ആഹ്ലാദത്തിലാണ്. 8 മാസത്തോളം താന്‍ അനുഭവിച്ച നരകയാതനയ്ക്ക് അന്ത്യമായിരിക്കുന്നതും പോരാഞ്ഞിട്ട് തന്നെ തേടി വരുന്നത് ജീവിതത്തില്‍ ഇതുവരെ കാണാത്ത സൌഭാഗ്യമാണ്.

ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ നിരോധിക്കാന്‍ കുവൈത്തില്‍ നടപടി തുടങ്ങുന്നു..

യൂറോപ്യന്‍ യൂണിയനിലെ വാര്‍ത്താവിതരണമന്ത്രിമാരുടെ യോഗം കഴിഞ്ഞിടെ നടന്നപ്പോള്‍, നവമാധ്യമങ്ങള്‍ ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ അവരുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു.

ബാങ്ക് വിളി ആദ്യമായി കേള്‍ക്കുന്ന പാശ്ചാത്യ ബാലികയുടെ വീഡിയോ വൈറലായി !

ആദ്യമായി ദുബായ് സന്ദര്‍ശിക്കുന്ന പാശ്ചാത്യ ബാലിക. ദുബായിയുടെ മായാ സൌന്ദര്യം ആസ്വദിച്ചു കൊണ്ട് തന്റെ മാതാപിതാക്കളുടെ കൂടെ നടക്കുന്നതിനിടയില്‍ ദുബായിലെ പ്രമുഖ മാളില്‍ വെച്ച് അവളൊരു നല്ല ഗാനം കേട്ടു.

പ്രവാസിക്ക് ഇനി കാര്‍ഡ്‌ ഇല്ലാതെ പണം എടുക്കാം..!!!

കാര്‍ഡ് ഇല്ലാതെയും എറ്റിഎം കൌണ്ടര്‍ വഴി പണം എടുക്കാന്‍ സാധിക്കുന്ന സംവിധാനം വരുന്നു. വരുന്നത് നമ്മുടെ കേരളത്തില്‍ ഒന്നും അല്ലെങ്കിലും ഇതിന്റെ ഉപയോഗം കിട്ടാന്‍ പോകുന്ന ഒരുപ്പാട് മലയാളികള്‍ ഉണ്ട്.

തിരികെ യാത്ര: പ്രവാസികളെ നിങ്ങളീ മുന്‍ പ്രവാസിയുടെ കഥ വായിക്കണം

ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര്‍ തുള്ളികളായി അയാളുടെ കവിള്‍ തടങ്ങളില്‍ ചാലുതീര്‍ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നുv

നാട്ടില്‍ നിന്നും മരുന്ന് കൊണ്ട് വരുന്ന പ്രവാസികള്‍ ജാഗ്രതൈ; കഴിഞ്ഞ ദിവസം നിരോധിത മരുന്നുമായി പ്രവാസി പിടിയില്‍ !

നാട്ടില്‍ നിന്നും വരുമ്പോള്‍ പെട്ടി നിറയെ സാധനങ്ങളുമായി വരുന്ന പ്രവാസികള്‍ അക്കൂട്ടത്തില്‍ കരുതുന്ന ഒന്നാണ് കുറെയധികം മരുന്നുകള്‍. മറുനാട്ടിലെ ഡോക്ടമാരെക്കാള്‍ നാട്ടില്‍ ഡോക്ടര്‍മാരെ വിശ്വസിച്ചു കൊണ്ട് വാങ്ങുന്ന മരുന്നുകള്‍. സുരക്ഷക്കായി കൂടെ ഡോക്ടര്‍ എഴുതി തന്ന മരുന്ന് ഷീറ്റും ആയാല്‍ എല്ലാം ആയെന്നാണ്‌ വിചാരം. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും സൌദിയിലെത്തിയ ഒരു മലയാളിയാണ് ഇങ്ങനെ മരുന്നുമായി സൗദി അധികൃതരുടെ പിടിയിലായത്.

ഇനി ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് “കിംഗ്‌ ഹമദ്”..!!!

അതെ, ആ പഴമൊഴിയില്‍ കാര്യമുണ്ട്..!!! ഇനി നമ്മുടെ പ്രവാസികള്‍ അടക്കം ഒരുപാട് ആളുകള്‍ ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് പാലം വഴി പോകും..!!

ദുബായ് ബിസിനസ്സുകാരിക്ക് കുവൈറ്റുകാരനായ ഭര്‍ത്താവിനെ അവശ്യമുണ്ട്.!

കുവൈറ്റില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ പ്രതേക ശ്രദ്ധയ്ക്ക്, ഇതാ നിങ്ങള്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ വിവാഹാലോചന..

മലയാളികള്‍ മാസങ്ങളായി സൌദി നാട് കടത്തല്‍ കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നു

മലയാളികള്‍ മാസങ്ങളായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍.

സൌദിയില്‍ നാളെ “കുട്ടികള്‍” ഇറങ്ങുന്നു..!!!

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൌദിയില്‍ "കുട്ടികള്‍" ഇറങ്ങുന്നു...

ദൂതരെ സ്പര്‍ശിയ്ക്കപോലുമരുത്‌

ഒരു രാജ്യത്തെ പൌരന്മാര്‍ ആ രാജ്യത്തെ നിയമങ്ങള്‍ക്കു വിധേയരാണ്. അമേരിക്കന്‍ പൌരന്മാര്‍ അമേരിക്കയിലെ നിയമങ്ങള്‍ക്കു വിധേയരാണ്. എന്നാല്‍ അമേരിക്കയുമായി നയതന്ത്രബന്ധം പുലര്‍ത്താന്‍ വേണ്ടി അന്യരാജ്യങ്ങളുടെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിയ്ക്കുന്നവര്‍ അമേരിക്കന്‍ പൌരന്മാരല്ല, അതുകൊണ്ടു തന്നെ അമേരിക്കന്‍ നിയമങ്ങള്‍ അവര്‍ക്കു ബാധകമാകാന്‍ പാടില്ല.

അച്ഛനാവാന്‍ കഴിയാതെ പോകുന്ന അച്ഛന്മാര്‍: ഒരു പ്രവാസി കദനകഥ !

നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും.

പ്രവാസി മരണപ്പെട്ടാല്‍………… ?

കുന്‍ഫുധയില്‍ പ്രവാസി അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരുന്നു ഞങ്ങള്‍ ഡല്‍ഹി സ്വദേശിയുടെ ജോലി സ്ഥലത്തും എത്തിയത്. അസോസോയിഷനെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ വിശദീകരിച്ചപ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടി. വാഹനാപകടത്തില്‍ മരണപെട്ട് മോര്‍ച്ചറിയില്‍ കഴിയുന്ന അയാളുടെ കൂട്ടുകാരന്റെ മൃതദേഹം മറവു ചെയ്യാനോ നാട്ടിലേക്ക് കൊണ്ട് പോവാനോ കഴിയാത്ത വിഷമമായിരുന്നു അത്. ഗള്‍ഫില്‍ മരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന അറിവില്ലായ്പയായിരുന്നു ആ മൃതദേഹം സംസ്‌കരിക്കാന്‍ ഇത്രയും വൈകിയത്. വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ ഒരാഴ്ചകൊണ്ട് ആ മൃതദേഹം മറവു ചെയ്യാന്‍ സാധിച്ചു .!!

സൗദിയില്‍ കുടുംബ വിസയില്‍ എത്തിയ ഇന്ത്യക്കാരുടെ ഭാര്യമാര്‍ക്ക്‌ ജോലി അനുമതി ഉടന്‍

സൗദിയില്‍ കുടുംബവിസയില്‍ എത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ തൊഴിലാളികളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ഇളവ്‌ അബ്ദുള്ള രാജാവ്‌ ഉടന്‍ പ്രഖ്യാപിച്ചേക്കും. രാജാവ് പ്രഖ്യാപിച്ച പദവി ശരിയാക്കുന്നതിനുള്ള മൂന്നു മാസ ഇളവ് കാല പരിധി കഴിഞാലുടന്‍ നിയമം വന്നേക്കും

വീണ്ടും ഒരു മഴക്കാലം കൂടി….

കൈതമുള്‍ ചെടിയില്‍ മഴ നനഞ്ഞിരിക്കുന്ന പൊന്മാന്‍ എന്നെ തുറിച്ചു നോക്കി. ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍.ഞനൊരു പഴയ ആളാണേ എന്ന് പറയണമെന്നുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ നില്‍ക്കാതെ ചിറകു കുടഞ്ഞു എങ്ങോട്ടോ പോയി മറഞ്ഞു. ഞാന്‍ നടന്നു തുടങ്ങി.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ കുവൈത്ത് നാടുകടത്തുന്നു

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചു

അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക

പ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്. ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും, എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക, തീരുമാനമെടുക്കുക.

ബ്ലോഗര്‍ പ്രവാഹിനി നിങ്ങളോട് പറയുന്നത്

പ്രിയരെ ബോഗര്‍ പ്രവാഹിനിയെ അറിയില്ലേ ? പ്രവാഹിനി എന്ന ബ്ലോഗിലെ പ്രൊഫൈലില്‍ അവര്‍ ഇങ്ങനെ പറയുന്നു . ഞാന്‍ പ്രീത.തിരുവനതപുരം ജില്ലയിലെ തോന്നയ്ക്കല്‍ കുടവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ താമസിക്കുന്നു . എന്റെ വീട്ടില്‍ അച്ഛനും , അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല . 12 വര്ഷമായി ഇങ്ങനെയായിട്ടു . പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് . പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ടുമര്‍ വളരുകയാണ് എന്നും അത് ശസ്ത്രക്രിയ ചെയ്യണം എന്നും പറഞ്ഞു അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുീ ചെയ്തു.ഇപ്പോള്‍ ഞാന്‍ എണീറ്റ് ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത് മാല . കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക് ഒക്കെ ചെയ്യും.ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതാണ് .ആ പ്രശ്‌നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതിക്ഷിക്കുന്നു. സ്‌നേഹത്തോടെ പ്രീത കുടവൂര്‍ നിങ്ങളുടെ സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ

സൌദിയില്‍ ബിസ്‌കറ്റ് മോഷ്ടിച്ച എട്ടുവയസുകാരിയെ രണ്ടാനമ്മ തല്ലികൊന്നു

മര്‍ദ്ദനത്തില്‍ അവശനിലയിലായ അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജന്മനാട്ടിലേക്ക് – ഉമ്മുസിനാന്‍..

പ്രവാസ ജീവിതത്തിനിടക്ക് കിട്ടുന്ന ആറുമാസത്തെ അവധിക്കാലം അത് ഞാനൊരിക്കലും പാഴാക്കാറില്ല.

പ്രവാസികള്‍ക്ക് അധിക വരുമാനത്തിന് കളമൊരുക്കി കുവൈറ്റില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി

കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് മറ്റ് കമ്പനികളില്‍ പാര്‍ട്ട്‌ടൈം ജോലിക്ക് അനുമതി

ഭാഗ്യം വന്ന വഴി – ഒരു പ്രവാസിക്കഥ

(നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാർഥ ജീവിതത്തിൽ ഉള്ളവർ തന്നെയാണ്.) ജീവിതം ഞാൻ വിചാരിച്ച പോലെ എളുപ്പം അല്ല അഹമ്മദിക്ക "എല്ലാം ശരിയാകുമെടാ" ആറു കൊല്ലമായി ഇവിടെ എത്തീട്ടു അന്ന് മുതൽ...

ഇന്ത്യന്‍ സര്‍ക്കാരിന് ജിസിസി രാജ്യങ്ങള്‍ വെറുമൊരു ചവറ്റുകുട്ടയോ..?

നമ്മുടെ ഒരു എംബസ്സി ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കടമെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ജി സി സി രാജ്യങ്ങള്‍ ഇവിടെയുള്ള പട്ടിണി പാവങ്ങളെ നിക്ഷേപിക്കാനുള്ള ഒരു ചവറ്റുകുട്ട മാത്രമാണ്.

പ്രവാസികളുടെ ശ്രദ്ധയ്ക്ക് , ഇനി വിസിറ്റിങ്ങ് വിസകള്‍ സ്മാര്‍ട്ട്‌ ഫോണ്‍ വഴിയും.!

30 ദിവസം കാലാവധിയുള്ള സന്ദര്‍ശന വീസകളാണു സ്മാര്‍ട്ട് ഫോണിലൂടെ ലഭ്യമാകുക

പ്രവാസി വോട്ടിനു ഓണ്‍ലൈന്‍ എന്നത് പ്രായോഗികമാവുമോ?

പൂര്‍ണമായി ഓണ്‍ലൈന്‍ വോട്ടിനു നാം സജ്ജമായിട്ടിലന്ന് മാത്രമല്ല അതിലേക്ക് പലനിയമപരമായ തടസങ്ങളും വന്ന് പെട്ടേക്കും

യു എ ഇ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ വക ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍

യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

ദുബായ് ബസ്‌യാത്ര ചാര്‍ജ്ജ് കുത്തനെകൂട്ടി.!

കുടുംബങ്ങങ്ങളില്‍ നിന്നും കേരളത്തില്‍ അരിയുടെയും മണ്ണെണ്ണയുടെയും വില കൂടിയ വാര്‍ത്തകള്‍ കേട്ടിരുന്ന ദുബായ് മലയാളികള്‍ക്ക്

ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായില്‍ ഐടി/സോഫ്റ്റ്‌വെയര്‍ ജോലി തരപ്പെടുത്തുവാന്‍ !

ഇന്ത്യയില്‍ നിന്ന് കൊണ്ട് ദുബായ് നഗരത്തില്‍ എങ്ങിനെ ഒരു ഐടി/സോഫ്റ്റ്‌വെയര്‍ ജോലി തരപ്പെടുത്താം ?

യു.എ.ഇ നിയമങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ; മൊബൈല്‍ ആപ്പ് വൈറലാകുന്നു

യു.എ.ഇ നിയമങ്ങള്‍ അറിയുന്നതിന് മന്ത്രിസഭ പുതിയ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി
Advertisements

Recent Posts