അജ്ഞാതനായി ഫോണിൽ പ്രണയം പറഞ്ഞു, കാത്തിരിപ്പിനുശേഷം വിവാഹം

2008- ജനുവരി മാസം ഏഴാം തീയതി. രാവിലെ 10മണിക്ക് എനിക്ക് ഒരു ഫോൺ കാൾ വന്നു. പുതിയ നമ്പറിൽ നിന്നും. ആ കോൾ ഞാൻ അറ്റൻഡ് ചെയ്തു. അയാൾ എന്നോട് ചോദിച്ചു മഞ്ജു ലേഖ അല്ലേ എന്ന്. ഞാൻ പറഞ്ഞു അതെ എന്ന്.

പ്രണയലേഖനം എങ്ങിനെ എഴുതണം…

സംഭവം ഞാൻ ഫേസ്ബുക്കിൽ കുറെ എഴുതിയിട്ടുണ്ടെങ്കിലും വീട്ടിൽ എൻ്റെ റൊമാൻസ് ഒക്കെ കണക്കാണ്. പ്രണയം പ്രകടിപ്പിക്കാൻ മസിലു പിടിക്കുന്ന ശരാശരി ഒരു മലയാളി പുരുഷൻ മാത്രമാണ് ഞാൻ, എന്നാൽ ജീവിതത്തിൽ എപ്പോഴും പ്രണയത്തിൽ കുളിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നത്.

ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതു സ്വഭാവക്കാരെ സൂക്ഷിക്കണം ?

ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ വേണ്ടത് എന്താണ്? എൻ്റെ അഭിപ്രായത്തിൽ കൂടെയുള്ള വ്യക്തിക്ക് ആവശ്യമായ ഇടവും ആ പങ്കാളിയുടെ വ്യക്തിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കാനുള്ള മനസ്സുമാണ് വേണ്ടത്.

ലൈംഗീകവികാരങ്ങളെ കടിച്ചമർത്താൻ പഠിപ്പിക്കുന്ന പൊതുബോധമാണ് നമ്മുടേത്

അവസരങ്ങൾ ലഭിക്കാത്തവർക്ക് അവസരം ലഭിക്കുന്നവരോട് തോന്നുന്ന കുത്തിക്കഴപ്പ് മാത്രമാണ് കപട ലൈംഗീക സദാചാരവാദം

നിങ്ങൾ പോളിഗാമി ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകും ?

റിലേഷൻഷിപ്പിൽ മിനിമം പാലിക്കേണ്ട മര്യാദ ( ലിംഗഭേദമെന്യേ എല്ലാർക്കും ബാധകം , അതിനി ഒപ്പിട്ട ബന്ധമായാലും ഒപ്പിടാത്ത ബന്ധമായാലും )

ജസിൻഡയുടെ പങ്കാളിയെ അടുത്തു കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ

ജസിൻഡയുടെ പങ്കാളിയായ ടിവി ഷോ അവതാരകൻ ക്ലാർക്ക് ഗേയ്ഫോർഡ് ഇപ്പോൾ കുഞ്ഞിന്റെ കാര്യം നോക്കി മുഴുവൻ സമയവും വീട്ടിലിരിക്കുകയാണെന്ന്. അടുത്തു കണ്ടിരുന്നെങ്കിൽ അങ്ങേരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേനെ.

‘ഉയരെ’ കണ്ടു, ഇന്റര്‍വെല്ലിന് മുഴുവനും കരഞ്ഞത് അനുഭവമോർത്ത്

ഉയരെ' കണ്ടു, (റിവ്യൂ ആണെന്നോര്‍ത്ത് വായിക്കാതിരിക്കണ്ട) ഇന്റര്‍വെല്ലിന് മുഴുവനും ഇരുന്ന് കരഞ്ഞു. വളരെ വ്യക്തിപരമായതും എന്നാല്‍ സോഷ്യല്‍ റെലവന്‍സുള്ളതുമായ ഒരു വിഷയത്തിന്റെ പുറത്താണ് ഞാന്‍ പ്രശ്നത്തിലായത്.

ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരമ്മ മകൾക്കുനൽകുന്ന 10 നിർദ്ദേശങ്ങൾ

പത്തു വയസ്സാവുമ്പോഴേക്കും കല്യാണം,കെട്ട്യോന്‍, കുട്ടികള്‍, ആണ് ഒരു പെണ്ണിന്റെ ജീവിത ലക്‌ഷ്യം എന്നും കല്ലാനാലും കണവന്‍, പുല്ലാനാലും പുരുഷന്‍ എന്നൊക്കെയുള്ള ആപ്തവചനങ്ങള് മനപാഠമാവുന്ന വരെ ചൊല്ലിക്കൊടുക്കുകയും, ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍‍, അവളുടെ വാക്ക് വിശ്വസിക്കുന്നതിന് പകരം അയാള്‍ ആവശ്യപ്പെടുന്ന ദ്രവ്യങ്ങള്‍ കൊടുത്ത് മകളെ അറവുശാലയിലേക്ക് തിരിച്ചയക്കുന്നതിലും നല്ലത് വയറ്റില്‍ വച്ചോ , ജനിക്കുമ്പോള്‍ തന്നെയോ കൊന്നു കളയുന്നതല്ലേ?

വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത്

മറ്റന്നാളെ രാജശ്രീയുടെയും വിഹാൻറെയും വിവാഹമാണ്. ഇരുകുടുംബങ്ങളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ചെറുതെങ്കിലും മനുഷ്യവർഗത്തിലുൾപ്പെട്ട എല്ലാത്തരം മനുഷ്യരും സംഗമിക്കുന്ന വേദിയിൽ വച്ചാണ് ഞങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് - പല ജാതി-മതക്കാർ, , രാഷ്ട്രീയാഭിപ്രായം ഉള്ളവർ, അതില്ലാത്തവർ, പ്രശസ്തർ, പ്രശസ്തരല്ലാത്തവർ,സിസ്-ലിംഗമനുഷ്യർ, ട്രാൻസ്-ലിംഗമനുഷ്യർ, പല തരം ലൈംഗികസ്വത്വങ്ങളുള്ള മനുഷ്യർ, ബുദ്ധി കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, ശരീരം കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, സ്വദേശവാസികൾ, വിദേശവാസികൾ, മലയാളികൾ, അല്ലാത്തവർ, മലയാളികളാണെങ്കിലും മലയാളം കാര്യമായി പറയാത്തവർ ... അങ്ങനെയങ്ങനെ.

ഈ അമ്മയെ കാണാൻ ഒരു രസോമില്ല !

അവൾ പ്രതികരിക്കുന്നത് വല്ലപ്പോഴും മാത്രം. അതും അവൾക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി…കുട്ടികൾ എന്നെ എതിർത്തു സംസാരിക്കുമ്പൊ മാത്രം “അച്ഛനോടങ്ങനെ പറഞ്ഞുകൂട” എന്നു പറഞ്ഞവൾ ശാസിക്കും. അതല്ലെങ്കിലും അങ്ങനെയാണ്.. അവൾക്കു വേണ്ടി അവളൊന്നും ചെയ്യാറില്ല.. അന്നും ഇന്നും. അവൾ അമ്പലത്തിൽ പോയാൽ അവളുടെ പേരിൽ വഴിപാടു കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല…

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.

ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍.!

മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

"പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ... അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

എന്തൊരു സ്ത്രീയാ ഇവൾ. മാനുഷികമായ വികാരങ്ങൾ ഇവൾക്കില്ലേ..ഞാനെന്താ അവളുടെ ശത്രുവാണോ, അതോ അവളെ പണ്ട് ഉപദ്രവിച്ച ഭർത്താവോ. ഒരുപാട് സ്നേഹമുള്ള സ്ത്രീകളുടെ വീട്ടിൽ ജനിച്ചുവളർന്ന എനിക്ക് സ്ത്രീയെന്നാൽ കരുണയും സ്നേഹവും അഭയവുമായിരുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3

ജീവിതം തുടങ്ങി. എന്റെയും ചാരുവിന്റെയും 'ആദ്യരാത്രി' വലിയ അത്ഭുതങ്ങളില്ലാതെ, കടന്നുപോയി. ആദ്യമായി കണ്ടദിവസം നമ്മുടെ അപ്രതീക്ഷിതമായ ആക്രാന്തവും പരവേശവും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അതുപോലെ സജീവമായ കാമാഗ്നി ഇവിടെ ആളിക്കത്തിയില്ല. കർണ്ണാടകയിലെ പ്രണയസന്ധ്യകൾ എന്റെ ലൈംഗികജീവിതത്തിന്റെ വലിയൊരു പരീക്ഷണശാലകൂടിയായിരുന്നു.

സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നവരോട്..

ഒരു പണക്കാരൻ ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ വലിയ തുക ചിലവാക്കി അവൾക്കൊപ്പം വല്ല റിസോർട്ടിലും ചിലവഴിക്കുന്നതിനു തുല്യമായി തന്നെയാണ് എന്റെ കൂട്ടുകാരി ഓരോ യാത്രയിലും മുപ്പത്തിനായിരംരൂപയോളം ചിലവാക്കുന്നതും അതിലൊരു പങ്ക് എനിക്കു തന്നിരുന്നതും.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ – 2  

ഇത്തരത്തിൽ ചാരു തന്റെ കഥകൾ എല്ലാം പറഞ്ഞിരുന്നു. തന്റെ കുഴപ്പംകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെട്ടുപോയതെന്നു അവർത്തിച്ചുപറയുമ്പോൾ ഞാൻ ആശ്വസിപ്പിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചുനിന്നു ഒരാളെ ഒറ്റപ്പെടുത്താൻ നെഗറ്റിവായോ പോസിറ്റിവായോ എന്തെങ്കിലും കാരണമുണ്ടാകാം.

Recent Posts