മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു. അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്. ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നിലവാരം !

" ഞാൻ ഇന്നലെ കേരളത്തിലായിരുന്നു. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ചു സംസാരിച്ചാൽ അകത്തു പോകും." (മംഗളൂരിൽ നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിൽ നിന്ന് ഇന്നത്തെ മലയാള മനോരമ റിപ്പോർട്ട് ചെയ്തത് ). ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നിലവാരം . ആരാണ് ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും പറയുന്നത് വിലക്കിയത്? കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരോ? അതോ ഭരണഘടനാ സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷനോ? എന്തു കൊണ്ടാണ് അവരത് ചെയ്തത്? ഇതൊന്നും അറിയാത്ത ഇതിനെയൊന്നും വിലവെയ്ക്കാത്ത ഒരാളാണോ നമ്മുടെ പ്രധാനമന്ത്രി?

ഇന്ത്യയിൽ ഏറ്റവും അപകടകരമായ രീതിയിൽ വർഗീയവത്കരിക്കപ്പെട്ട സംസ്ഥാനം കേരളം

എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. അതിന്റെ യുദ്ധാവസ്ഥയിൽ ആരും കേൾക്കാനോ വായിക്കാനോ പോകുന്നില്ല എന്നറിയാം. എന്നാലും എന്റെ സമാധാനത്തിനു വേണ്ടി എഴുതുകയാണ്. ഒരാത്മഗതം എന്ന് കൂട്ടിയാൽ മതി.പ്രബുദ്ധമലയാളികൾ എന്ന് സ്വയം വിശ്വസിച്ചു വിളിക്കുന്ന നമ്മൾ നമ്മളെത്തന്നെ തോറ്റവരെന്നോ കപടരെന്നോ വിളിക്കുന്നതിലും പിറകിലല്ല. പക്ഷെ നാം ഉത്തരേന്ത്യക്കാരോട് അപേക്ഷിച്ചു എത്ര മേലെയാണെന്ന കാര്യത്തിൽ നമുക്ക് നല്ല ആത്മവിശ്വാസം ഉണ്ട് താനും.വേറെ ഒന്നുമില്ലെങ്കിലും ഉത്തരേന്ത്യയിലെപ്പോലെ വർഗീയത ഇല്ലല്ലോ എന്നാണല്ലോ നമ്മുടെ സ്ഥിരം വിലാപം.

അക്കങ്ങളുടെ ഇന്ത്യ നമ്മളോട് പറയുന്നത്

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി അധികം നാളുകളില്ല. അടുത്ത മുപ്പത് മുതൽ അറുപത് ദിവസം വരെയുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും, നൂറ്റി എൺപത് ദിവസത്തിനകം പുതിയ സർക്കാർ ഉണ്ടാവുകയും ചെയ്യും.കേരളത്തിൽ സി പി ഐ യുടെയും ലീഗിന്റെയും കേരളാ കോൺഗ്രസിന്റെയും സ്ഥാനാർത്ഥി ലിസ്റ്റായി. താമസിയാതെ കോൺഗ്രസിന്റെയും ബി ജെ പിയുടെയും ലിസ്റ്റും വരും. മറ്റു സംസ്ഥാനങ്ങളിലും ലിസ്റ്റിന് ഏകദേശരൂപമായി വരുന്നു.പക്ഷെ നമുക്ക് അറിയാത്ത ഒന്നുണ്ട്. എന്താണ് അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം?മൊത്തത്തിൽ നോക്കിയാൽ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുമോ എന്നതാണ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയം. മോഡി പോകുമോ? രാഹുൽ വരുമോ?.

ശബരിമല കയറിയ ബിന്ദുഅമ്മിണി സ്വയം പരിചയപ്പെടുത്തുന്നു

സംസ്കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങൾക്കറിയാമോ നിങ്ങളുടെ മക്കൾ, ഭർത്താവ്, സഹോദരൻ ഇവരൊക്കെ എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്കാരം . ഇവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന നിങ്ങളെ ഓർത്ത് സഹതാപം

ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്

ശശിയും പിന്നെ വിറകു കീറാൻ വന്ന പരശുരാമനും.

ഇങ്ങനെ പരശുരാമനോടുള്ള പേടികൊണ്ടാകാം ശശി ഇന്നും, കേരളത്തിന്റെ പട്ടയം തങ്ങളുടെ കൈയിലുണ്ടെന്നു പറയുന്ന തൊരപ്പരര് കുടുംബത്തെ അരിയിട്ട് വഴിക്കുന്നതെന്നു ആധുനിക ചരിത്രകാരന്മാർ, അമ്മച്ചിയാണേ സത്യമെന്നു ആണയിടുന്നു.

പൊതുവെ സമാധാന പ്രിയരായ ജനങ്ങളാണ് ഹിന്ദുക്കൾ.

ബ്രാഹ്മണ പൗരോഹിത്യത്തിനെതിരെ വിമർശനാത്മകമായി സമൂഹത്തിൽ ധീരമായ നിലപാടെടുക്കുന്നവർ ശക്തരാണെങ്കിൽ, അവരുടെ അതേ സമുദായത്തിൽ നിന്നോ സമാന സമുദായങ്ങളിൽ നിന്നും വാടക കൊലയാളികളെ വിലക്കെടുത്ത് 'ഒടിയൻ' യുദ്ധം നടത്തുന്ന യഥേഷ്ടം ഉദാഹരണങ്ങളും ചരിത്രത്തിൽ കാണാനാകും.

പണ്ട് കേരളത്തിലുണ്ടായിരുന്ന ചില വിചിത്രങ്ങളായ നികുതികൾ.

മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍വയ്യാത്ത ബലഹീനരില്‍ നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.

ഹര്‍ത്താല്‍, ഒരു ‘ഹിന്ദു-മുസ്ലീം’ വര്‍ഗ്ഗീയലഹളയായി പരിണമിക്കാതിരുന്നത് എന്തുകൊണ്ടാണ്?

'മുസ്ലീങ്ങള്‍ ക്ഷേത്രത്തിനു തീവെച്ചു', 'ക്ഷേത്രത്തില്‍ നിന്നു മടങ്ങുകയായിരുന്ന ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം കാപാലികര്‍ കടന്നുപിടിച്ചു' തുടങ്ങിയ സ്‌തോഭജനകമായ കെട്ടുകഥകള്‍ കാട്ടുതീയുടെ വേഗത്തില്‍ പരത്തുന്നതില്‍ ആര്‍.എസ്.എസിനുള്ള വൈദഗ്ദ്ധ്യത്തെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ല.

എല്ലാക്കാലത്തും രണ്ടു തരം മനുഷ്യരാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്..!

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറു മറച്ചു കയറിയാൽ ക്ഷേത്രം കടലെടുക്കും എന്നു കരുതിയവരും അത് അസംബന്ധമാണെന്ന് മനസിലാക്കിയവരും

ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍…

ഇത്രയുമായിക്കഴിയുമ്പോള്‍ ഡല്‍ഹി ബ്യൂറോകള്‍ ഉണരും സംസ്ഥാന ഘടകത്തിന്റെ അഴകൊഴമ്പന്‍ നിലപാടുകള്‍ക്കെതിരെയുള്ള കേന്ദ്ര നേതൃത്വത്തിന്റെ അസ്വസ്ഥതകള്‍ അവര്‍ ബ്രേക്കിങ്ങ് ന്യൂസുകളായി കൊടുക്കും . കേരളത്തില്‍ നിന്ന് പിബിക്കുള്ള കത്തുകള്‍ ഡല്‍ഹി ലേഖകര്‍ ജനങ്ങളെ അറിയിക്കും .

എന്റെ രാഷ്ട്രീയ കഥ

ബിജെപിയില്ലാത്ത കാലം, ആർഎസ്എസ് എന്ന പ്രസ്ഥാനം കേരളത്തിൽ അതിന്റെ സ്വാധീനമുറപ്പിക്കുന്ന കാലം. തിരുവനന്തപുരം നഗരത്തിലെ പേട്ടയ്ക്ക് തൊട്ടടുത്തു കല്ലുംമൂട് എന്ന സ്ഥലത്തു റോഡരികിൽ ഇരിക്കുന്ന ഒരു വീട്.

ആർക്കൊപ്പം നിൽക്കും നിങ്ങൾ?

സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.

മലയാളികളോട് ഒരു ഉപദേശം.

അമേരിക്ക - കാനഡ - വെസ്റ്റേൺ യൂറോപ് എന്നിവിടങ്ങളിൽ താമസിച്ചു ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ എതിർക്കുന്ന മലയാളികളോട് ഒരു ഉപദേശം. നിങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ ദയവായി മലയാളത്തിൽ എഴുതുക.

കായബലമുണ്ടെങ്കിൽ കൊടുക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കിട്ടും.

വോട്ട് രാഷ്ട്രീയം മാത്രം നോക്കിയിരുന്നെങ്കിൽ ഇങ്ങനെയൊരു നിലപാട് ഈ സർക്കാർ എടുക്കില്ലായിരുന്നു. ഇടതുപക്ഷത്തിന്റെയും മറുപക്ഷങ്ങളുടെയും നയപരമായ തീരുമാനങ്ങൾ ഒന്നാകാതിരിക്കുന്നത് അവർ തമ്മിൽ ആശ്യപരമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ്.

ലങ്കൻ യുവതിയും ഇന്ത്യയിലെ വാനരപ്പടയും

ഗോമാതപുരത്തെ വാനരവൃത്തങ്ങളിൽ തെല്ലൊരാശ്വാസം ജനിപ്പിച്ചിരുന്നെങ്കിലും  യുവതി അയ്യപ്പദർശനം നടത്തിയതായി സ്ഥിരീകരിച്ചതോടെ  വാനരന്മാർ വാലിൽതൂങ്ങിക്കിടന്നു കരയാനാരംഭിച്ചു.

സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി.

സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണൽ ക്യാമ്പയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകൾ രജിസ്റ്റർ ചെയ്യും. അത്തരം പോസ്റ്റുകൾ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ചില അവസരങ്ങളിൽ അവഗണനയേക്കാൾ വലിയ രാഷ്ട്രീയ ആയുധം മറ്റൊന്നില്ല.

ന്തം ക്യാമറകൾക്കും വോയ്സ് റെക്കോർഡറുകൾക്കും മുന്നിൽ നിന്ന് നമ്മളെത്തന്നെ കൊല്ലാൻ നോക്കുന്നവരുടെ രാഷ്ട്രീയം ഇനിയെങ്കിലും മനസ്സിലാക്കണം.

ആചാരവാദികൾക്ക് ബോധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് ?

ദേവത (deity) യുടെ ബ്രഹ്മചര്യ നിഷ്ഠയുടെ പേരിൽ യുവതികളെ വിലക്കാൻ കഴിയില്ല. ബ്രഹ്മചര്യ നിഷ്ഠരായ ഹനുമാൻ തുടങ്ങിയ ദേവന്മാർക്കോ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ തുടങ്ങിയ യോഗിവര്യന്മാർക്കോ യുവതീ സാമീപ്യ നിഷേധമില്ലായിരുന്നു.

“ആര്‍ത്തവ നാമജപ ലഹള” ഒരു പരിഹാര ചിന്ത

ഭക്തര്‍ മഹത്വവല്‍ക്കരിക്കപ്പെട്ട വെറും അടിമകളാണ്. അവരെ തന്ത്രശാലികളായ ആര്‍ക്കും വേട്ടപ്പട്ടികളെപ്പോലെ ഉപയോഗിക്കാനാകും എന്നാ സത്യമാണ് ശബരിമലയിലെ "ആര്‍ത്തവ നാമജപ ലഹള" നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

മലയാളിയായതിൽ ലജ്ജിജിക്കേണ്ട ഗതികേടിലാണ് ! ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

ഇതൊരു ഗൗരവമേറിയ,സങ്കീർണ്ണമായ വിഷയയമാണു. അതു പരിഹരിക്കാൻ, മറികടക്കാൻ സർക്കാർ മെഷിനറി ശ്രമിച്ചുകൊണ്ടിരിക്കുകയാണു. ഓരൊ ഘട്ടത്തിലും വിജയത്തിന്റെ എലമെന്റുണ്ടാകാം പരാജയവും ആകാം, മുന്നോട്ട്‌ തന്നെ പോവുകയാണു, അവസാനഘട്ടം വരെ.

നവോത്ഥാനം എത്രയും വേഗം വിജയിപ്പിക്കേണ്ടതുണ്ട്.

എന്നാൽപ്പിന്നെ ഉറപ്പു കുറഞ്ഞ സിമന്റും മൂർച്ചയില്ലാത്ത വഴുവഴുക്കൻ മെറ്റലും ഒറ്റ ചവിട്ടിനു പൊട്ടുന്ന ബ്രിക്‌സും പല വലിപ്പത്തിലെ തരികളുള്ള മണലും കൊണ്ട് മതിലിന്റെ പണി തുടരൂ.
Advertisements

Recent Posts