Advertisements

പത്രത്തിലെയും ടെലിവിഷനിലെയും സച്ചിന്റെ ആദ്യ അഭിമുഖങ്ങള്‍

1989ല്‍ മുംബൈയിലെ ജിംഖാന സ്‌റ്റേഡിയത്തില്‍ വെച്ച് പ്രശസ്ത നടന്‍ ടോം അല്‍ട്ടറാണ് സച്ചിനുമായുള്ള ആദ്യ ടെലിവിഷന്‍ അഭിമുഖം നടത്തിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍, ആ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അഭിമുഖം നടന്നത്.

വിരമിക്കല്‍ പിന്‍വലിച്ചു ഷെയിന്‍ വോണ്‍ മടങ്ങി എത്തുന്നു..?

തനിക്ക് ഇപ്പോഴും കുറച്ചു പന്തുകള്‍ എറിയാന്‍ ബാല്യമുണ്ട് എന്ന് പറയുന്ന വോണ്‍ അടുത്ത വര്‍ഷത്തെ ബിഗ്‌ ബാഷില്‍ മെല്‍ബണ്‍ ടീമിന് വേണ്ടി കളിക്കും

രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറി ശ്രീലങ്കയുടെ “ഔദാര്യം” ?

പക്ഷെ ഒരു സംശയം, ശരിക്കും രോഹിതിന്റെ വിജയമായിരുന്നോ അതോ ശ്രീലങ്കന്‍ ടീമിന്റെ ഔദാര്യമായിരുന്നോ ?

കളിക്കാര്‍ തമ്മില്‍ സങ്കര്‍ഷം- യുറോ ലീഗ് മത്സരം ഉപേക്ഷിച്ചു.

ഇടയ്ക്ക് ഇത്തിരി താഴ്ന്നു പറന്ന കോടി സെര്‍ബിയന്‍ പ്രതിരോധ താരം ചാടി പിടിച്ചു വലിച്ചു കീറാന്‍ നോക്കിയതാണ് അല്‍ബേനിയന്‍ കളിക്കാരെ പ്രകോപിപ്പിച്ചത്.

ഷേക്ക്‌ഹാന്‍ഡ്‌ കൊടുക്കാന്‍ വന്ന പെണ്‍കുട്ടിക്ക് അഫ്രിദിയുടെ വക പുച്ഛം, പരിഹാസം : വീഡിയോ പുറത്ത്

എന്നും വിവാദങ്ങളുടെ കൂട്ടുകാരനായ പാകിസ്താന്റെ ഓള്‍റൌണ്ടര്‍ ഷാഹീദ് അഫ്രിദി പുതിയ വിവാദത്തിലേക്ക്.

സച്ചിനും ലോഡ്സിലെ സെഞ്ച്വറി എന്ന മഹാ സംഭവവും!

സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന ക്രിക്കറ്റര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.

മരണത്തിലേക്ക് നടന്നടുത്ത എതിര്‍ കളിക്കാരന്റെ ജീവന്‍ രക്ഷിച്ച ഉക്രെയിനിയന്‍ ഫുട്ബോള്‍ താരം – വീഡിയോ

തന്‍റെ ഗോളിയുടെ കാല്‍മുട്ട് കൊണ്ട് കഴുത്തിന്‌ കുത്തേറ്റ ഉക്രെയിനിയന്‍ ക്ലബ് താരത്തിന്റെ ജീവന്‍ രക്ഷിച്ച എതിര്‍ടീമംഗത്തിന്റെ നടപടിയെ ലോകം ഇന്ന് ആരാധനയോടെയാണ് നോക്കിക്കാണുന്നത്.

2015 ലോകകപ്പില്‍ ഇന്ത്യക്ക് മുത്തമിടാനാകുമോ ?

ലോകകപ്പ് നേടാന്‍ മികച്ച ടീം ഇതാണോ ? ഇതാണോ വിന്നിംഗ് കോമ്പിനേഷന്‍ ? ഈ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ല . ടീമിലും ദൈവത്തിലും വിശ്വാസമര്‍പ്പിക്കാനേ നിവൃത്തിയുള്ളൂ..

ആരെയും വിഷമിപ്പിക്കുന്ന കാഴ്ച; ഈ ലോകോത്തര ഫുട്ബോള്‍ താരം മരണത്തിനരികെ – ചിത്രങ്ങള്‍

ഇം­ഗ്ല­ണ്ടി­ന്റെ എക്കാ­ല­ത്തെ­യും മി­ക­ച്ച ഫുട്ബാള്‍ താ­ര­ങ്ങ­ളി­ലൊ­രാ­ളായ പോള്‍ ഗാ­സ്‌­കോ­യിനെ കുറിച്ചും തീര്‍ത്തും ദുഖകരമായ ഒരു വാര്‍ത്തയാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.

ഇങ്ങനെയുമുണ്ടോ കളികള്‍?

ചില വിചിത്രമായ കായിക വിനോദങ്ങളെക്കുറിച്ച് ഇത്തിരിക്കാര്യം!

ടെന്നീസ് ഗ്രാന്റ് സ്ലാമുകളെപ്പറ്റി (ലേഖനം)

ഹാര്‍ഡ് കോര്‍ട്ട്, ക്ലേ കോര്‍ട്ട്, ഗ്രാസ്സ് കോര്‍ട്ട് എന്നീ മൂന്ന് ഉപരിതലങ്ങളാണ് ഗ്രാന്റ് സ്ലാമുകള്‍ നടക്കുന്ന കോര്‍ട്ടുകള്‍ക്കുള്ളത്

പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നവര്‍ക്ക് എന്തിനുപണംനല്‍കണം : മെസ്സി

സോഷ്യല്‍ മീഡിയകളില്‍ അടക്കം മെസ്സിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വ്യക്തമാക്കല്‍ . ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലത്തുകയില്‍ നിന്നാണ് മെസ്സി ഇസ്രായേലിനു സാമ്പത്തിക സഹായം നല്‍കിയതെന്നായിരുന്നു വാര്‍ത്ത

പണക്കൊഴുപ്പ് കൊണ്ട് ലോക ക്രിക്കറ്റിനെ വിലക്ക് വാങ്ങുന്നവര്‍

അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്‍മാന്‍ കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന്‍ തണലാക്കി.

പാക്കിസ്ഥാന്‍ ഹോക്കി ടീം പേജില്‍ മലയാളികള്‍ തെറിയഭിഷേകം തുടങ്ങി..

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവക്കും, ഐഎസ്ആര്‍ഓയെ കളിയാക്കിയ കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനും കൊടുത്ത അതെ നാണയത്തില്‍ മലയാളികള്‍, പാകിസ്താന്‍ ഹോക്കി ടീം ഫേസ്ബുക്ക് പേജിലും തെറികൊണ്ട് പൊങ്കാലയിട്ടു.

ദേവേന്ദ്രബിഷു എറിഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബോളോ?

വര്‍ഷം 1993. സ്ഥലം മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം. പ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഓള്‍ഡ് ട്രാഫോര്‍ഡിലേത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍

പോര്‍ച്ചുഗലിന്റെയും റയാല്‍ മാഡ്രിഡ്രിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ആസ്പദമാക്കി ആന്റണി വോങ്കെ സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് 'റൊണാള്‍ഡോ'

58കാരി ടെന്നീസ് ഇതിഹാസം നവരത്തലോവയ്ക്ക് റഷ്യന്‍ സുന്ദരി സ്വവര്‍ഗാനുരാഗ പങ്കാളി

58കാരിയായ വനിത ടെന്നിസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ നവരത്തിലോവ ഏറെനാളായി പ്രണയത്തിലായിരുന്ന ജൂലിയ ലെമിഗോവയുമായി വിവാഹം കഴിഞ്ഞു .

എല്ലാം ഇനി പാര്‍ക്കര്‍ തീരുമാനിക്കും; ഇന്ത്യയും ഓസ്ട്രേലിയയും ‘പാര്‍ക്കറിന്റെ’ കനിവിനായി പ്രാര്‍ഥിക്കുന്നു

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ഓസ്‌ട്രേലിയ സെമി ഫൈനല്‍ സിഡ്നിയില്‍ നടക്കാന്‍ ഇരിക്കെ ഇരു ടീമുകളും ഉറ്റു നോക്കുന്നത് പാര്‍ക്കറിന്റെ തീരുമാനങ്ങളെയാണ്.

സച്ചിന്റെ ഒപ്പം ഒരു ദിവസം, അതായിരുന്നു ഹ്യൂസ് കണ്ടിരുന്ന സ്വപ്നം.!

സച്ചിനുമായി കുറേയധികം സമയം ഹ്യൂഗ്‌സ് ചെലവഴിച്ചു. ഇരുവരും ക്രിക്കറ്റിന്റെ ലോകത്തേക്കുറിച്ച് വാചാലരായി.

ടെന്നീസ്, ടെന്നീസ്‌

അടുത്ത വര്‍ഷം ആസ്സാമില്‍ത്തന്നെയുള്ള ജോര്‍ഹാട്ടില്‍ വച്ച് ടെന്നീസ് കളിയ്ക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ടെന്നീസിലെ സ്‌കോറിംഗ് സമ്പ്രദായവുമായി പരിചയപ്പെട്ടത്. ഗെയിമുകളും സെറ്റുകളും അടങ്ങുന്നതാണ് ടെന്നീസിലെ സ്‌കോറിംഗ്. ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമുകളെങ്കിലും അടങ്ങുന്നതാണ് ഒരു സെറ്റ്. അതുപോലെ, ഏറ്റവും ചുരുങ്ങിയത് രണ്ടു സെറ്റുകളെങ്കിലും അടങ്ങുന്നതാണ് ഒരു മാച്ച്. ഒരു സാധാരണ ടെന്നീസ് മാച്ചില്‍ വിജയിയ്ക്കാന്‍ ഒരു കളിക്കാരന്‍ രണ്ടു സെറ്റുകളിലെങ്കിലും വിജയം നേടിയിരിയ്ക്കണം. അതായത് 'ബെസ്റ്റ് ഓഫ് ത്രീ.' ഇവിടെയൊരു തരംതിരിവുണ്ട്. 'ഗ്രാന്റ് സ്ലാമുകള്‍' എന്ന പേരിലറിയപ്പെടുന്ന നാലു മേജര്‍ ടെന്നീസ് ടൂര്‍ണ്ണമെന്റുകള്‍ ആസ്‌ട്രേല്യന്‍ ഓപ്പണ്‍, ഫ്രെഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യൂ എസ് ഓപ്പണ്‍ എന്നിവയാണ്.

ജയിക്കാന്‍ 12 റണ്‍സ്,ശേഷിക്കുന്നത് 2 ബോള്‍ ; റിക്കി പോണ്ടിങ്ങിന്റെ മാസ്മരിക ബാറ്റിംഗ് – വീഡിയോ

അവശേഷിക്കുന്നത് 2 ബോളുകളും. നോബോളോ വൈഡോ എറിയാതിരുന്ന ബോളറെ അതി വിദഗ്ദമായി കൈകാര്യം ചെയ്യുന്ന റിക്കിയെ ചുവടെ കാണാം...

ഒരു ജനതയുടെ ആത്മാവറിഞ്ഞ മാന്ത്രികന്‍

ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു...

കോലി തന്നെ ടി 20 ഒന്നാമന്‍

മോശം ഫോമിന്റെ പേരില്‍ ഇംഗ്ലണ്ട് പരമ്പരയിലുടനീളം ആരാധകരുടെ പഴി കേട്ട വിരാട് കോലിക്ക് ആശ്വാസമായി ട്വന്‍റി 20 ക്രിക്കറ്റിലെ ഒന്നാം സ്ഥാനം.

മതമില്ലാതെ റയല്‍ മാഡ്രിഡ്‌

1902ല്‍ സ്ഥാപിതമായ റോയല്‍ മാഡ്രിഡ്‌ ഫുട്ബാള്‍ ക്ലബ്ബ് എന്ന സ്പാനീഷ് ഫുഡ്ബാള്‍ ഭീമന്‍ റയല്‍ മാഡ്രിഡ്‌ ക്ലബ്ബ് ലോഗോ മാറ്റുന്നു. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ലോഗോയില്‍ നിന്നും ക്രോസ് ഒഴിവാക്കുന്നത് മാത്രമാണ് മാറ്റം. ബ്രാന്‍ഡ് മാറ്റുന്നതോടെ ഇതര വിശ്വാസികളുടെ, പ്രത്യേകിച്ച് മിഡ്‌ലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഭാഗത്തുള്ള മുസ്ലിംങ്ങളുടെ പൂര്‍ണ്ണ പിന്തുണ നേടുകയും അതുവഴി ക്ലബ്ബിനെ കൂടുതല്‍ സ്വാധീനമുള്ളതാക്കി ശക്തിപെടുത്തുകയുമാണ് ലക്ഷ്യം.

ക്രിക്കറ്റ് ഗ്രൗണ്ടിലെ ചില മഹായുദ്ധങ്ങള്‍

വാക്ക് തര്‍ക്കവും തമ്മില്‍ തല്ലും കായിക മേഖലയില്‍ ഒരു പുത്തരിയല്ലങ്കിലും മാന്യന്മാരുടെ കളി എന്ന് വിശേഷിപ്പിക്കാവുന്ന ക്രിക്കറ്റില്‍ അടിപിടികള്‍ അത്ര സജീവമായിരുന്നില്ല കുറച്ചുകാലം മുന്‍പ് വരെ

നിങ്ങള്‍ക്ക് അറിയാമോ ? നമ്മുടെ സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന്‍ ടീമില്‍.!

പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങി നമ്മുടെ സച്ചിന്‍ പാജി പാകിസ്ഥാന് വേണ്ടി "കളിച്ചു".!

മെസ്സിയുടെ 86 ഗോളുകളും ഒറ്റ വീഡിയോയില്‍ കാണൂ

എഫ് സി ബാഴ്‌സലോണയുടെ ഗോളടി വീരന്‍ ലയണല്‍ മെസ്സി എന്ന അര്‍ജന്റീനിയന്‍ സോക്കര്‍ താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 85 ഗോളെന്ന ജര്‍മ്മന്‍ ഇതിഹാസം ഗേര്‍ഡ് മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്ത് തന്റെ പേരില്‍ കുറിച്ച 86 ഗോളുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മളിന്നലെ വായിച്ചു കാണുമല്ലോ. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസ്സി 40 വര്‍ഷം പഴക്കമുള്ള മുള്ളറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. 66 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 86 ഗോള്‍ നേടിയത്.

തോറ്റ ക്ഷീണം മാറാന്‍ ഇന്ത്യ സിംബാവെയ്ക്ക് പോണില്ല

തുടര്‍ച്ചയായ കളികള്‍ കൊണ്ട് കളിക്കാരുടെ കായികക്ഷമത കുറഞ്ഞതാണ് പര്യടനം ഉപേക്ഷിച്ചതിന് പിന്നിലെന്നാണ് ബി സി സി ഐ പറയുന്നത്

വിരാട് കോഹ്ലിക്ക് ടി20യില്‍ പുതിയ റിക്കാര്‍ഡ്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനിടയ്ക്ക് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിക്ക് പുതിയ റിക്കാര്‍ഡ്. ടി20യില്‍ ആയിരം റണ്‍സ് തികച്ചതോടെ ഈ നേട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍...
Advertisements

Recent Posts