Advertisements

സെക്‌സ് വര്‍ക്ക് ചെയ്യുന്നുണ്ട്, ജീവിക്കാന്‍ വേറെ നിവൃത്തിയില്ലെങ്കില്‍ പിന്നെന്തു ചെയ്യും?

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ജോലി നല്‍കിയത് തികച്ചും വിപ്ലവകരമായ നടപടിയായിരുന്നു. ഇവരിൽനിന്നും 43 പേരെയാണ് മെട്രോയിൽ ജോലിക്കെടുത്തിരുന്നത്.

ഒരു കേരള-ബാംഗ്ലൂർ യാത്രാവിലാപം

ഉറക്കത്തിനിടയിൽ ആരോ എന്നെ തട്ടിയുണർത്തി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാൻ കിടക്കും മുൻപ് ഞാൻ മൂടിയ കർട്ടനുകൾ തുറന്നിരിക്കുന്നു. കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യൻ എന്റെ മുന്നിൽ

വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി സുകന്യയ്ക്ക് ഒന്നേ പറയാനുള്ളൂ

ട്രാൻസ്‌ജെന്റർ സമൂഹത്തിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വോട്ടവകാശം ഉള്ളവർ എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത. എനിക്ക് നേടാൻ സാധിച്ച വിജയം, എന്റെ സമൂഹത്തിലടക്കം ഈ രാജ്യത്ത് എല്ലാവരും നേടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അതിനാൽ തന്നെ രേഖകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കാൻ ഒരു സംരംഭവും കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഓടി ഓടി ഏകദേശം എല്ലാ നിയമവശങ്ങളും പഠിച്ചു എന്ന് തന്നെ പറയാല്ലോ... ആ ഉദ്യമത്തിന്റെ ഭാഗമായി 7 പേർക്ക് കൂടി അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുവാനുള്ള സഹായങ്ങൾ ചെയ്തു നൽകുവാനായി എന്ന സന്തോഷം കൂടി ഈ അവസരത്തിൽ അഭിമാനപൂർവം പങ്കുവെയ്ക്കുന്നു.

ഒരു ട്രാൻസ്‌ജെൻഡർ ആയതിനാൽ ഞാനും വധിക്കപ്പെട്ടേക്കാം

എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെന്റർ വ്യക്തികൾ പൊതുയിടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും.
Advertisements

Recent Posts