കാര്‍ഡിഫ് ഹിറ്റ് ആന്‍ഡ് റണ്‍ വീഡിയോ
കഴിഞ്ഞ വര്‍ഷം കാര്‍ഡിഫില്‍ (വെയില്‍സ്, യു.കെ) നടന്ന ഒരു ഹിറ്റ് ആന്‍ഡ് റണ്‍ വീഡിയോ പോലീസ് റിലീസ് ചെയ്തു. രണ്ടു പോലീസ് കാറുകളെ ഇടിച്ചു മാറ്റി കടന്നുകളയുകയായിരുന്നു ഈ വിരുതന് . ഒരു സ്ത്രീയെ ഇയാള്‍ ഇടിച്ച് കൊന്നു.
4 വയസ്സുകാരന് മേയറുമായി എംഎസ്എന്‍ബിസി നടത്തിയ അഭിമുഖം നമ്മെ പൊട്ടിച്ചിരിപ്പിക്കും !
ഒരു പ്രദേശത്തിന്റെ മേയറുമായുള്ള അഭിമുഖത്തില്‍ പ്രത്യേകിച്ച് പൊട്ടിച്ചിരിക്കാന്‍ മാത്രമൊന്നും കാണില്ല. കക്ഷിയുടെ വികസന മന്ത്രങ്ങള്‍ ഒക്കെയാവും അഭിമുഖത്തില്‍ ഉണ്ടാവുക. എന്നാല്‍ നമ്മള് പറയാന്‍ പോകുന്ന മേയര്‍ ഒരു 4 വയസ്സുകാരന് മാത്രം ആണെങ്കിലോ? എന്തായിരിക്കും അവസ്ഥ? മിനസോട്ടയിലെ ഡോര്‍സെറ്റ് എന്ന 28 ആളുകള്‍ മാത്രം വസിക്കുന്ന കൊച്ചു നഗരത്തിന്റെ മേയര്‍ ആയി അവിടത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് റോബര്‍ട്ട് ബോബി ടഫ്സിനെ.
പ്ലാസ്റ്റിക് സര്‍ജറി പണി കൊടുത്തു; ഇന്ത്യന്‍ വംശജയുടെ മുഖം മൈദ വെച്ച് പിടിപ്പിച്ച പോലെയായി !
പ്ലാസ്റ്റിക് സര്‍ജറി പണി കൊടുത്തവരുടെ നിരയിലേക്ക് മറ്റൊരു സ്ത്രീ കൂടി. ഇന്ത്യന്‍ വംശജയാണെന്ന് കരുതപ്പെടുന്ന രാജീ രാജിന്ദ്ര നരൈന് സിംഗ് ആണ് ഇപ്പോള്‍ മൈദ വെച്ച് പിടിപ്പിച്ച പോലുള്ള മുഖവും ശരീരവുമായി ജീവിക്കുന്നത്
വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുന്ന കാറില്‍ നിന്നും സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ !
അടുത്തിടെ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടു ഒഴുകിപ്പോയ കാറില്‍ നിന്നും സ്ത്രീയെയും അവരുടെ വളര്‍ത്തു നായയേയും രക്ഷിക്കുന്ന വീഡിയോ വൈറലായി മാറി.