ഇരവാദം

പ്രകൃതിയെ മെരുക്കാന്‍ നോക്കുന്നതുപോലെയൊരു വങ്കത്തരം, മൃഗങ്ങള്‍ പോലും ചെയ്യില്ല. ആധുനികമനുഷ്യനേ അത്രയും ബുദ്ധിശൂന്യതയ്ക്ക് അര്‍ഹതയുള്ളൂ.

കൊമോഡോ ഡ്രാഗൺ എന്ന ഭീകരൻ

കൊമോഡോ ഡ്രാഗൺആ പേര് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടോ..? പേടിക്കണം. കാരണം ഇവൻ അത്ര പാവം അല്ല. ഇരകളെ വേട്ടയാടി പിടിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ പോലും തിന്നുന്ന മൂന്നു മീറ്റർ നീളവും നൂറ്റി അൻപതിൽ അധികം കിലോ ഭാരവുമുള്ള ഒരു ഭീകരനായ പല്ലിയാണ് ഇവൻ. കൂടാതെ പ്രെകൃതിയിലെ 7 അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന ഒന്നാണ് കൊമോഡോ ഡ്രാഗണുകൾ.ഇവനെ കാണാൻ പോയ കഥയ്ക്ക് മുന്നേ കൊമോഡോ ഡ്രാഗൺ എന്നതിനെപ്പറ്റി ഒന്ന് പറയാംഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവനെ ധാരാളമായി ഇപ്പോൾ കാണുന്നത്. അങ്ങനെ വന്ന പേരാണ് കൊമോഡോ ഡ്രാഗൺ.. എന്നാൽ ഒരുകാലത്തു കിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലും ഇവൻ അടക്കി വാണിരുന്നു എന്നും പറയപ്പെടുന്നു.

പിന്നിലൂടെയും കാണാം; വാലിലൂടെ പ്രകാശം തിരിച്ചറിയുന്ന കടല്‍പാമ്പുകൾ!

1990 ല്‍ ഓസ്ട്രേലിയന്‍ തീരത്ത് സ്കൂബാ ഡൈവിങ്ങിനിറങ്ങിയ ഒരു സംഘം നീന്തല്‍ക്കാരാണ് ഒലിവ് സ്നേക്കിന്‍റെ ഈ പ്രത്യേകത ആദ്യം തിരിച്ചറിയുന്നത്. ഇവരുടെ ടോര്‍ച്ചിന്‍റെ വെളിച്ചം വാലില്‍ അടിച്ചപ്പോള്‍ ഒരു പാമ്പ് ഓടിയൊളിക്കുന്നതായി ഇവര്‍ ശ്രദ്ധിച്ചു.

മനസിൽ കാടുള്ള മൃഗത്തെ മെരുക്കാനാകില്ല

പ്രകൃതി തന്റെ എല്ലാ വന്യതയും ഗാംഭീര്യവും കൊടുത്തു സൃഷ്ടിച്ച ആനയെ പുരാതനകാലംമുതൽക്കു തന്നെ മനുഷ്യൻ തടവിലാക്കി ഉപയോഗിക്കാൻ തുടങ്ങിയെന്ന് സിന്ധുനദീതട സംസ്കാരകാലത്തെ ചരിത്രരേഖകൾ പറയുന്നു.

ഓരോ ജീവനും ഇവിടെ ഉണ്ടാകുന്നതു വെറുതെയല്ല എന്നുമാത്രം കരുതുക.

വീടിനുചുറ്റും ആഫ്രിക്കൻ ഒച്ചിന്റെ തോടുകൾ. വലംപിരി, ഇടംപിരി തോടുകൾ ഉണ്ട്... വലിയ ശല്യക്കാരാണെന്നു ലോകംവിധിയെഴുതിയ ഈ ജീവിയെ ഇപ്പോൾ വ്യാപകമായി കൊന്നൊടുക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ ഇതിനെ കാണുന്നതുതന്നെ വെറുപ്പാണ്. കറിയുപ്പ് വിതറിയാണ് പാവങ്ങളെ നിഗ്രഹിക്കുന്നത്....
Advertisements

Recent Posts