പിണറായിയുടെ 1979 ലെ വിവാഹക്കത്ത് ആരോ നെറ്റിലിട്ടു; സംഭവം വൈറലാവുകയും ചെയ്തു !

 

pinarayi-vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെത് എന്ന് കരുതപ്പെടുന്ന വിവാഹക്ഷണക്കത്ത് ആരോ നെറ്റിലിട്ടതോടെ സംഭവം വൈറലായി മാറുകയാണ്. ആരാണ് ഈ കത്ത് അപ്‌ലോഡ്‌ ചെയ്തത് എന്ന വിവരം ലഭ്യമല്ലങ്കിലും കത്ത് വന്‍ തോതില്‍ ലൈക്കും ഷെയറും നേടി മുന്നേറുകയാണ്.

1979 ഓഗസ്റ്റ് ഒന്നിന് അന്നത്തെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. 1979 സെപ്‌തംബര്‍ രണ്ടിന് തലശ്ശേരി ടൗണ്‍ഹാളില്‍വച്ചായിരുന്നു പിണറായി വിജയന്റെയും കമലയുടെയും വിവാഹം. സഖാക്കളും അല്ലാത്തവരും ഒരു കൌതുകം എന്ന നിലയില്‍ കത്ത് ഷെയര്‍ ചെയ്യുന്ന തിരക്കിലാണ്.