1200 കോടി സംഭാവന നല്കി പാപ്പരായ ഒരു കോടീശ്വരന്‍..

5

Yu-Pengnian

കേള്‍ക്കുമ്പോള്‍ അവശ്വസനീയമായി തൊന്നിയേക്കാം.പക്ഷേ യഥാര്‍ഥ സത്യമാണിത്. അതും വീട്ടുകാര്‍ക്ക് നയാപൈസ അവശേഷിപ്പിക്കാതെയാണ് യു പെഗ്‌നിയാന്‍ എന്ന ഈ കോടീശ്വരന്‍ ഇത്തരത്തിലുള്ളൊരു സംഭാവന നല്കിയത്.

1.2 ബില്യണ്‍ യെന്‍ ആണ് അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് രൂപികരിച്ച ഫൗണ്ടേഷന് കൈമാറിയത്. ഏകദേശം 1200 കോടി ഇന്ത്യന്‍ രൂപ വരും ഇത്. കേവലം ഒരു റിക്ഷാ ഡ്രൈവറായി തുടങ്ങിയ പെഗ്‌നിയാന്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പിന്നീട് നേടിയെടുത്തത്.

വീട്ടുകാര്‍ക്ക് ഒന്നും അവശേഷിപ്പിക്കതെ കാരുണ്യ പ്രവര്‍ത്തനം നടത്തിയതില്‍ പെഗ്‌നിയാന്റെ ബന്ധുക്കള്‍ക്ക് യാതൊരു പരിഭവവും ഇല്ല. 88 കാരനായ അദ്ദേഹത്തിന്റെ തീരുമാനം ശരിയാണെന്ന് അവര്‍ വിശ്വസിക്കുന്നു.

സംഭാവന കിട്ടിയ തുക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കായും പ്രകൃതി ക്ഷോഭത്തിനിരയായവരുടെ പുനരധിവാസത്തിനുമായി ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ പറയുന്നു. എല്ലാ പണവും നല്ല കാര്യത്തിനായി ഉപയോഗിച്ച് പാവപ്പെട്ടവനായതില്‍ അത്യധികം സന്തോഷമുണ്ടെന്നാണ് പെഗിനിയാന്റെ പ്രതികരണം

Write Your Valuable Comments Below