Share The Article

Christopher Vaddy എഴുതുന്നു 

1930 -32 ൽ 22 ബ്രിട്ടീഷ് ഓഫീസർമാരേയും 220 ഓളം ബ്രിട്ടീഷ് അനുകൂലികളേയും കൊന്നുതള്ളിയ ധീര പോരാട്ടം.

1930 ഏപ്രിൽ 18 ന് രാത്രി 10 മണിക്കായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലെ ചിറ്റഗോംഗിലെ (ഇപ്പോൾ ബംഗ്ളാദേശിൽ) ആക്സിലറി ഫോഴ്സിൻേറയും പോലീസിൻേറയും 2 പ്രധാന ആയുധപ്പുരകൾ തകർക്കാനും, ടെലാഗ്രാഫിൻേറയും, ടെലഫോണിൻേറയും ഓഫീസുകൾ തകർക്കാനും,

Christopher Vaddy

യുറോപ്പ്യൻ ക്ലെബ്ബിലെ ബ്രിട്ടീഷ് ഉദ്ധ്യോഗസ്ഥരെ തടവിലാക്കാനും, ചിറ്റഗോങ്ങിലെ ഇംബീരിയൽ ബാങ്ക് കൊളളയടിച്ച് വിവിധ ജെയിലുകളിൽ കിടക്കുന്ന പോരാളികളെ മോചിപ്പിക്കാനും, ആയുധങ്ങൾ വാങ്ങാനുമായി ”കമ്മ്യൂണിസ്റ്റുകാരായ സായുധ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികൾ” സൂര്യാ സെന്നിൻെറ നേത്യത്വത്തിൽ (ഗണേഷ് ഘോഷ്, ലോകേന്ത് ബാൽ, അംബിക ചക്രവർത്തി, ഹരിഗോപാൽ ബാൽ, അനന്തസിംഗ്, ആനന്ദപ്രസാദ് ഗുപ്ത, ത്രിപുരാ സെൻ, ബിദുബൂഷൺ ഭട്ടാചാര്യ, പ്രിതിലെതാ വഡേധർ, കൽപ്പനാ ദത്താ, ഹിമാംഗ്ശൂ സെൻ, ബിനോദ് ബിഹാരി ചൗദരി, സുബോദ് റോയ്, മനോരഞ്ജൻ ഭട്ടാചാര്യ etc ..) ചിറ്റഗോങ്ങ് അപ്പ്റൈസ്സിംഗ് എന്നറിയപ്പെടുന്ന പോരാട്ടത്തിനിറങ്ങിയത്.

ആക്രമണം.
——————
ഗണേഷ് ഘോഷിൻെറ നേത്യത്വത്തിൽ ഒരു ഗ്രൂപ്പ് പോലീസ് ആയുധപ്പുരയും, ലോക്നാഥ് ബാലിൻെറ നേത്യത്വത്തിൽ മറ്റൊരു ഗ്രൂപ്പ് ആക്സിലറി ഫോഴ്സിൻെറ ആയുധപ്പുരയും (ഇപ്പോൾ അത് ഓൾഡ് സർക്ക്യൂട്ട് ഹൗസ്) ആക്രമിച്ചു.

65 ഓളംവരുന്ന കമ്മ്യൂണിസ്റ്റുകൾ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ ചിറ്റഗോങ്ങ് ബ്രാഞ്ചിൻെറ പേരിലാണ് ആക്രമണം സംഘടിപ്പിച്ചത്. കൂടുതൽ ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ട്രെയിൻ ടെലഫോൺ സംവിധാനം മുഴുവനും തകർക്കാൻ കഴിഞ്ഞത് വിജയമായി.
യൂറോപ്പ്യൻ ക്ലെബിൽ നിന്നും 16 ഉദ്ധ്യോഗസ്ഥരെ മാത്രമേ പിടികൂടാൻ കഴിഞ്ഞുള്ളൂ. (അന്ന് ദുഖവെളളിയാഴ്ച്ച ആയതിനാൽ കുറഞ്ഞ മെമ്പർമാർ മാത്രമേ ക്ലെബിൽ ഉണ്ടായിരുന്നൊള്ളൂ).

ഇന്ത്യൻ പതാക ഉയർത്തി പട്ടാള സല്യൂട്ടും.
————————————————————-
ഏറ്റവും ത്രസ്സിപ്പിക്കുന്നത് ആ ആക്രമണത്തിനുശേഷം ബ്രിട്ടീഷ് പോലീസിൻെറ ആയുധപ്പുരയ്ക്ക് മുകളിൽ ”ഇന്ത്യയുടെ പതാക ഉയർത്തിയശേഷം മിലിട്ടറി സല്യൂട്ടും അടിച്ചിട്ടാണ്” സൂര്യാ സെന്നിൻെറ നേതൃത്വത്തിലുളള ആ കമ്മ്യൂണിസ്റ്റ് പോരാളികൾ മടങ്ങിയത് എന്നതാണ്.
റെയ്ഡിനുശേഷം പോരാളികൾ ചിറ്റഗോങ്ങ് പട്ടണത്തിൽനിന്നും ഗ്രാമത്തിലെ ഹിൽസ്റ്റേഷനിലേക്ക് മാർച്ച് ചെയ്തശേഷം ഒളിവിടങ്ങളിലേക്ക് മാറി. ഫെനി റെയിൽവേ സ്റ്റേഷനിൽവച്ച് ഗണേഷ് ഘോഷ് ആനന്ദ് ഗുപ്ത, ആനന്ദ് സിംഗ് തുടങ്ങിയവരെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞെങ്കിലും. അവർ വിദഗ്ധമായി രക്ഷപെടുകയായിരുന്നു.

അടിക്കടി തിരിച്ചടി.
—————————-
സഖാക്കളുടെ ഒളിവിടം രഹസ്യമായി കണ്ടുപിടിച്ച ബ്രിട്ടീഷുകാർ ഏപ്രിൽ 22-ാം തിയതി ഉച്ചയ്ക്ക് ആയിരക്കണക്കിന് പട്ടാളക്കാരുമായി വന്ന് പോരാളികളെ വളഞ്ഞു. കീഴടങ്ങാൻ മനസ്സില്ലാത്ത കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിച്ചപ്പോൾ കൊല്ലപ്പെട്ടത് 80 പട്ടാളക്കാർ ആയിരുന്നു. എന്നാൽ നമ്മുടെ ധീരന്മാരായ 12 സഖാക്കളും കൊല്ലപ്പെട്ടു. നിരവധി സഖാക്കളെ കയ്യാമം വയ്ക്കുകയും ചെയ്തു.

ചിതറിപ്പോകുന്ന സഖാക്കൾ.
——————————————-
സൂര്യാ സെൻ അടുത്ത ഗ്രാമത്തിലേക്ക് ചില സഖാക്കളേയും കൂട്ടി രക്ഷപെട്ടു. ചിന്നി ചിതറിയ പോരാളികൾ പലയിടത്തായി രഹസ്യമായി താമസ്സിച്ചു എന്നാൽ കലിയിളകിയ ബ്രിട്ടീഷുകാർ കൽക്കട്ടയിലും പലയിടങ്ങളിലുമായി പല സഖാക്കളേയും അറസ്റ്റ് ചെയ്തു.
എന്നാൽ ചില മാസ്സങ്ങൾക്കുശേഷം പോലീസ് കമ്മീഷണർ ചാൾസ് ടെഗാർട്ട് സഖാവ് ജിബെൻ ഘോഷാലിൻെറ ഒളിവിടം കണ്ടെത്തുകയും അവിടെവച്ച് സഖാവിനെ വെടിവച്ചു കൊല്ലുകയും ചെയ്തു.

സഖാക്കൾ വീണ്ടും ഒന്നിക്കുന്നു.
———————————————–
ചിതറിപ്പോയ പോരാളികളിൽ ചിലർ (Debi Prasad Gupta, Manoranjan Sen, Rajat Sen, Swadesh Roy, Phanindra Nandi and Subodh Chaudhary led by Pritilata Waddedar) വീണ്ടും 1932 സെപ്തംബർ 24 ന് ഒന്നിക്കുകയും വീണ്ടും യൂറോപ്പ്യൻ ക്ലെബ് ആക്രമിക്കുകയും ഒരു ബ്രിട്ടീഷ് ഉദ്ധ്യോഗസ്ഥയെ കൊല്ലുകയും ചെയ്തു.

സഖാക്കളെ ക്രൂരമായി കൊല്ലുന്നു.
—————————————————
തിരിച്ചടിച്ച ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്ത ദേബ ഗുപ്ത, മനോരഞ്ജൻ സെൻ, രജത് സെൻ, സ്വദേശരഞ്ജൻ റായ്വേർ എന്നീ സഖാക്കളെ കലർപോളെയിൽ വച്ച് എൻകൗണ്ടറിൽ കൊല്ലുകയും, പിന്നീട് സഖാക്കൾ സുബോദിനേയും പാനിയേയും വെടിവച്ചിട്ട് അറസ്റ്റു ചെയ്യുകയും തടവിലാക്കുകയും ചെയ്തു.

വിചാരണ.
—————
1932 ജനുവരിയിൽ വിചാരണ ആരംഭിച്ച കേസ്സ് 1932 മാർച്ച് 1 ന് വിധി പ്രഖ്യാപിച്ചു. ഗണേഷ് ഘോഷ്, ലോക്നാഥ് ബാൽ ആനന്ദ് സിംഗ്, ആനന്ദ് ഗുപ്ത തുടങ്ങി 12 സഖാക്കളെ ആൻഡമാൻ ജെയിലിലേക്കും, (ആനന്ദ് ഗുപ്തയ്ക്ക് വെറും 16 വയസ്സ് മാത്രമായിരുന്നു പ്രായം) 12 സഖാക്കളെ ജീവിതാവസ്സാനംവരേ നാടുകടത്തുയും ചെയ്തു.

തൂക്കി കൊന്ന് അവസ്സാനിപ്പിക്കുന്നു
——————————————————
ചിറ്റഗോങ്ങ് അപ്പ്റൈസ്സിൻെറ പോരാളി (നേതാവ്) സൂര്യാ സെൻ അപ്പോഴും ഒളിവിൽ അടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു.
എന്നാൽ 1933 ഫെബ്രുവരി 16 -ാം തിയതി സഖാവിനെ അറസ്റ്റ് ചെയ്യുന്നു.
1934 ജനുവരി 12 ന് സഖാവ് സൂര്യാ സെന്നിനേയും സഖാവ് താരകേശ്വർ ദസ്തിദാറിനേയും മനുഷ്യത്വ രഹിതമായി ക്രൂര മർദ്ധനങ്ങൾക്ക് വിധേയമാക്കി മൃദപ്രായരായ അവസ്ഥയിൽ തൂക്കി കൊല്ലുകയായിരുന്നു….

https://www.google.com/url…

പിൻമടക്കമില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷികളായ സഖാക്കളെ RED SALUTE.

കമ്മ്യൂണിസ്റ്റുകളെ രാജ്യസ്നേഹവും പോരാട്ടവീര്യവും പഠിപ്പാൻ ആരും വരേണ്ടതില്ല.

ക്രിസ്റ്റഫർ വാടി.