വെള്ളത്തിലേക്ക് ചാടിയ ഈ ക്ലിഫ് ജമ്പര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!!!

cliff-dive-at-windsurfer

നല്ല ഉയരം ഉള്ള ഒരു കുന്നിന്റെ മുകളില്‍ നിന്നും താഴത്തെ വെള്ളത്തിലേക്ക് എടുത്തു ചാടാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നമ്മുടെ കഥ നായകന്‍..അദ്ദേഹത്തിന് കൂട്ടായി ചില കൂട്ടുകാരും പിന്നെ ക്യാമറയും മറ്റു സന്നാഹങ്ങളും എല്ലാം ഉണ്ട്. എല്ലാം റെഡി ആയപ്പോള്‍, പിന്നെ ഒന്നും നോക്കിയില്ല, 1 2 3, ഓടി വന്നുതാഴ ത്തേക്ക് കണ്ണും അടച്ചു കൊണ്ട് ചാടി ഈ വീര പുരുഷന്‍, മുകളില്‍ നിന്നും താഴേക്ക് ഉള്ള വീഴ്ച ആസ്വദിക്കാന്‍ ജസ്റ്റ് ഒന്നു കണ്ണ് തുറന്ന കക്ഷി, കാണുന്നത് വളരെ വേഗത്തില്‍ തന്ന്‌റെ താഴേക്ക് വന്നു കൊണ്ട് ഇരിക്കുന്ന സ്പീഡ് ബോട്ടിനെയാണ്, ഏതു നിമിഷവും ബോട്ട് തന്റെ താഴെ എത്താം, താന്‍ അതില്‍ തല അടിച്ചു വീഴുകയും ചെയ്യാം, ആ ഒരു വീഴ്ചയെ പറ്റി രണ്ടാമ്മത് ഒന്ന് ആലോചിക്കും മുന്‍പ് അയാള്‍ താഴെ എത്തി, എന്തോ ഭാഗ്യത്തില്‍ ആ ബോട്ട് അയാള്‍ വീണ ഇടത്തു നിന്നു ഇഞ്ചുകള്‍ മാത്രം അകലെ കൂടി കടന്നു പോവുകയും ചെയ്തു..

സാഹസികത ആഗ്രഹിച്ചു എടുത്തു ചാടി, അവസാനം വള്ളം ഇടിച്ചു ചാകേണ്ട അവസ്ഥയില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടു വന്ന മനുഷ്യന്റെ മുഖത്ത് ഒരു ആശ്വാസം പ്രകടമായിരുന്നു.