“..മധുരം കഴിച്ചും പ്രമേഹം നിയന്ത്രിക്കാം..” – ഡോ. പ്രസാദ് എം വി

പ്രമേഹരോഗികള്‍ മധുരം തീരെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നമ്മുടെ ഡോക്ടര്‍മാര്‍ എല്ലാം നിഷ്ക്കര്‍ഷിക്കാറുള്ളത്.

283

Untitled-1

ഒരു വ്യക്തിക്ക് രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്കെത്തിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും.

ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കല്‍ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാല്‍ ഈ രോഗം പകരുന്നതല്ലാത്ത (NCD:Non communicable diseases) ജീവിതരീതി രോഗങ്ങളില്‍(Life tSyle Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

മുകളില്‍ പറഞ്ഞത് പ്രമേഹത്തെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പാണ്. പ്രമേഹരോഗികള്‍ മധുരം തീരെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നമ്മുടെ ഡോക്ടര്‍മാര്‍ എല്ലാം നിഷ്ക്കര്‍ഷിക്കാറുള്ളത്. എങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി, വയനാട്ടിലെ ഫ്രെണ്ട്സ് ഓഫ് ഡയബെറ്റിക്സ് മേധാവി ഡോ. പ്രസാദ് എം വി, പറയുന്നത് മധുരം കഴിച്ചാലേ പ്രമേഹം നിയന്ത്രണത്തിലാകൂ എന്നാണ്..എങ്ങിനയെന്നല്ലേ..? ദാ ഈ വീഡിയോ കണ്ടുനോക്കൂ..

Write Your Valuable Comments Below