പുകവലി കൂടിയപ്പോള്‍ കോടതി ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി..!!!

Untitled-1

പേടിക്കണ്ട, ഇത് നടന്നത് ഇന്ത്യയിലല്ല. ജെര്‍മനിയിലാണ് സംഭവം. ഫ്രെഡ് അടോള്‍ഫ്‌സ് ഒരു ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നു,അതായത് നിറുത്താതെ പുക വലിച്ചു കൊണ്ടിരിക്കുന്ന ഒരു പുക വണ്ടി..!!!

പുക വണ്ടിയില്‍ നിന്ന് വരുന്ന പുക സഹിക്കാന്‍ വയ്യാതായപ്പോള്‍, അദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ മറ്റു താമസക്കാര്‍ കൊണ്ട് കോടതിയില്‍ കേസ് കൊടുത്തു. കോടതി കാര്യങ്ങള്‍ അന്വേഷിച്ചിട്ട് ഒരു ഒന്ന് ഒന്നര ഉത്തരവ് പാസാക്കി, അടോള്‍ഫ്‌സ് ഉടനടി വീട് ഒഴിഞ്ഞു പോകുക, പുകവലി ഒരു സാമൂഹിക വിപത്താണെന്നും,അത് അടോള്‍ഫിനെ മാത്രമല്ല ആ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഓരോ വ്യക്തിയെയും ബാധിക്കുന്ന ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു.

ഒറ്റയ്ക്ക് ഇരുന്നു പുക വലിച്ചതല്ല, മറിച്ചു ആ പുക ഫ്‌ലാറ്റിന്റെ ഹാളിലും മറ്റു പൊതുയിടങ്ങളിലും പടരുന്നത് തടയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്ന് കോടതി പറഞ്ഞു. മാത്രമല്ല, ഫ്‌ലാറ്റ് ഉടമയും മറ്റു താമസക്കാര്‍ക്കും നിരവധി തവണ അടോല്‍സ്ഫിനെ കണ്ടു പരാതി പറഞ്ഞിരുന്നു.

കോടതി വീടോഴിയന്‍ അടോള്‍ഫ്‌സിനു 6 മാസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്.

വാല്‍കഷണം : ഇത് പോലുള്ള കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുമോയെന്ന്! ചോദിച്ചാല്‍ തരാന്‍ നല്ല ഒരു സൂപ്പര്‍ ഡയലോഗ് ഉണ്ട്, ‘എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം’..!!!